NEWS

ബൈക്കും ബസും കൂട്ടിമുട്ടി ദമ്പതികൾക്ക് ദാരുണാന്ത്യം

ചാവക്കാട്:  ചേറ്റുവയില്‍ ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രികരായ ദമ്ബതികൾക്ക് ദാരുണാന്ത്യം.കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ സുവൈബ (22) എന്നിവരാണ് മരിച്ചത്.
കൊടുങ്ങല്ലൂര്‍- ഗുരുവായൂര്‍ റൂട്ടില്‍ സര്‍വിസ് നടത്തുന്ന അലീനാസ് ബസുമായാണ് ഇവരുടെ ബൈക്ക് കൂട്ടിയിടിച്ചത്.ബൈക്കും ബസും ചാവക്കാട് ഭാഗത്തേക്ക് വരുകയായിരുന്നു.ബസിനടിയിലേക്ക് തെറിച്ചുവീണ ഇവരുടെ ശരീരത്തിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു.

Back to top button
error: