Month: May 2022
-
NEWS
ഭരിക്കുന്നത് ഇടതുപക്ഷം; കെഎസ്ആർടിസിയെപ്പോലും വെറുതെ വിടരുത് !!
തിരുവനന്തപുരം:ഗതികിട്ടാത്ത ആത്മാവിനെ പോലെ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അലയുകയാണ് ഒരു വാർത്ത.മൂകാംബികയിലേക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴിതെറ്റി ഗോവയിലെത്തിയെന്നതാണ് ഇത്.ഇടതുപക്ഷം രണ്ടാമതും കേരളത്തിൽ അധികാരത്തിലേറിയപ്പോൾ മുതൽ ഗതികിട്ടാതെ അലയുന്ന ഏതോ മനോരോഗിയുടെ വിഭ്രാന്തിയായിരുന്നു ആ വാർത്തയ്ക്ക് പിന്നിൽ.വാർത്തകൾ തെറ്റാണെന്ന് ഇതിനകം തന്നെ കെഎസ്ആർടിസി അറിയിച്ചിട്ടുണ്ട്.തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലെക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ലെന്നും യാതൊരു അടിസ്ഥാനവുമില്ലാതെ സ്വിഫ്റ്റിനെതിരെ വരുന്ന വാർത്തയുടെ ഭാഗമായി ഇതിനെ കണ്ടാൽ മതിയെന്നുമാണ് മാനേജ്മെന്റ് അറിയിച്ചത്. നിലവിൽ കെഎസ്ആർടിസി സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് എട്ടിന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും എറണാകുളത്തുനിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിങ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും…
Read More » -
NEWS
കുടകിലെ രാമേശ്വര ക്ഷേത്രത്തിലേക്കും ഇരുപ്പു വെള്ളച്ചാട്ടത്തിലേക്കും ഒരു മഴക്കാല യാത്ര
മഴ നനഞ്ഞലിഞ്ഞ വീഥികളിലൂടെ കല്പറ്റയും പിന്നിട്ടു ചുവന്നുതുടുത്തു നിറഞ്ഞൊഴുക്കുന്ന പനമരം,മാനന്തവാടി പുഴകളെ സാക്ഷിയാക്കി ഞങ്ങളുടെ വാഹനം കാട്ടിക്കുളത്തെത്തി .. മഴക്കാലം തുടങ്ങിയതിന്റെ ആനന്ദ തിമിർപ്പിലായിരുന്നു കാളിന്ദി പുഴയും.ഇനിയങ്ങേട്ട് തൊല്പെട്ടി വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര.വന്യജീവികളും പക്ഷിലതാദികളും ചേർന്ന് സമ്പന്നമായ ഇടം.തോല്‍പ്പെട്ടി വന്യജീവി സങ്കേതത്തോടു ചേര്‍ന്നാണ് പ്രസിദ്ധമായ തിരുനെല്ലി ക്ഷേത്രം.തോല്‍പ്പെട്ടിയുടെ വടക്കും പടിഞ്ഞാറും ബ്രഹ്മഗിരിക്കുന്നുകള്‍ കാവല്‍ നില്‍ക്കുന്നു.നാഗർഹോള വന്യജീവി സങ്കേതവും തോല്‍പ്പെട്ടിയോടു ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. മഴ ചുംബിച്ചുണർത്തിയ കാടുകൾ പച്ച പുതഞ്ഞു കിടക്കുന്നു .ഇടയിൽ മാൻ കൂട്ടങ്ങൾ കണ്ണിനു വിരുന്നേകി .വിടാതെ പിറകെ കൂടിയ മഴയെ നോക്കി കൊഞ്ഞനം കുത്തി ഞങ്ങൾ യാത്ര തുടർന്നു. കുടകിലെ കാപ്പിത്തോട്ടങ്ങൾ ക്കിടയിലൂടെയുള്ള വിജനമായ വീഥിയിലൂടെ ഇരിപ്പു ലക്ഷ്യമാക്കി ഞങ്ങളുടെ വാഹനം കുതിച്ചുപാഞ്ഞുകൊണ്ടിരുന്നു.ദൂരെ കാണുന്ന മലനിരകളിൽ നിന്നും തെന്നി നീങ്ങുന്ന കോടമഞ്ഞ് യാത്രയിൽ ഹരം പകർന്നു .പാടികളിൽ പലതും അടഞ്ഞു കിടക്കുന്നു.റോഡിൽ നിറയെ പഴുത്ത നാട്ടു മാങ്ങകൾ ചതഞ്ഞരഞ്ഞു കിടക്കുന്നു. ഇരിപ്പുവിലെത്തിയപ്പോഴും മഴയ്ക്ക് ശമനമുണ്ടായിരുന്നില്ല. രാമേശ്വര…
Read More » -
India
ജ്യോതിരാദിത്യ സിന്ധ്യ മുതൽ കെ.വി തോമസ് വരെ, പ്രതിസന്ധികാലത്ത് കോൺഗ്രസിനോട് വിട പറഞ്ഞ പ്രമുഖ നേതാക്കൾ
കോൺഗ്രസിന് ജീവരക്തം നൽകാൻ രാജസ്ഥാനിലെ ഉദയ്പൂരിൽ ചിന്തൻ ശിബരം നടന്നുകൊണ്ടിരിക്കെ ഒരു മുതിർന്ന നേതാവ് കൂടിപാർട്ടി വിട്ടു. മുൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ സുനിൽ ജാഖറാണ് പാർട്ടിയോടു ‘ഗുഡ് ബൈ’ പറഞ്ഞത്. ഒരു തിരിച്ചുവരവിന് ശ്രമിക്കുന്ന കോൺഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യ മുതലാരംഭിച്ച ഈ കൊഴിഞ്ഞുപോക്ക് എങ്ങനെ ബാധിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. 1. സുനിൽ ജാഖർ ഡൽഹിയിലിരുന്ന് കോൺഗ്രസ് നേതാക്കൾ പഞ്ചാബിലെ പാർട്ടിയെ നശിപ്പിക്കുകയാണെന്നും ഈ അവസ്ഥയിൽ മുന്നോട്ടുപോവാനാവില്ലെന്നും സുനിൽ ജാഖർ പറഞ്ഞു. ഇതുവരെ കൈകാര്യം ചെയ്ത എല്ലാ പാർട്ടി അക്കൗണ്ടുകളും സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കംചെയ്താണ് ജാഖർ, പാർട്ടി വിടുന്ന പ്രഖ്യാപനം നടത്താനായി ഫെയ്സ്ബുക്ക് ലൈവിലെത്തിയത്. ‘ഗുഡ് ബൈ, ഗുഡ് ലക്ക് കോൺഗ്രസ്’ എന്ന് പറഞ്ഞുകൊണ്ട് സുനിൽ ജാഖർ കോൺഗ്രസിനോടു വിടപറഞ്ഞു. 2. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശ് സർക്കാരിനെ ത്രിശങ്കുവിലാക്കിയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറിയായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടത്. പിന്നീട് സിന്ധ്യ ബി.ജെ.പിയിൽ ചേർന്നു. സിന്ധ്യയെ അനുകൂലിക്കുന്ന എം.എൽ.എമാർ ഗവർണർക്കു…
Read More » -
NEWS
മുല്ലപ്പൂവിന് കിലോ ആയിരം രൂപ
കൊച്ചി: മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. തമിഴ്നാട്ടിലും കേരളത്തിലും വിവാഹങ്ങള്‍ കൂടിയതോടെയാണ് വില ഉയര്‍ന്നത്.കിലോഗ്രാമിന് 600 രൂപ ഉണ്ടായിരുന്നത് ശനിയാഴ്ച 1000 രൂപയായി. ഇനിയും കൂടുമെന്നാണ് സൂചന. സാധാരണ 400 രൂപയ്ക്കാണ് മുല്ലപ്പൂ വില്‍ക്കുന്നതെന്ന് വ്യാപാരികള്‍ പറഞ്ഞു.ഉത്സവങ്ങളും വിവാഹങ്ങളും കൂടുമ്ബോള്‍ വില ഉയരാന്‍ തുടങ്ങും. കോവിഡിനു മുൻപ് പൂവിന്റെ വില കിലോഗ്രാമിന് 7000 രൂപവരെ എത്തിയിരുന്നു.
Read More » -
Kerala
കെഎസ്ആർടിസി – സ്വിഫ്റ്റിനെതിരെയുള്ള വാർത്ത തെറ്റെന്ന് റിപ്പോർട്ട്
തിരുവനന്തപുരം; മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിൽ വന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലെക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല. നിലവിൽ കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ എയർ ഡീലക്സ് ബസുകൾ എറണാകുളത്ത് നിന്നും, കൊട്ടാരക്കരയിൽ നിന്നുമാണ് കൊല്ലൂരിലേക്ക് സർവ്വീസ് നടത്തുന്നത്. വാർത്തകൾ പ്രചരിച്ചതിന്റെ അടിസ്ഥാനത്തിൽ സിഎംഡി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് ഓഫീസർ നടത്തിയ അന്വേഷണത്തിൽ മേയ് 8 ന് കൊട്ടരക്കരക്കയിൽ നിന്നുള്ള സർവ്വീസിലേയും, എറണാകുളത്ത് നിന്നുള്ള സർവ്വീസിലേയും യാത്രക്കാരെ ഫോണിൽ വിളിച്ച് വിവരങ്ങൾ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ബസ് റൂട്ട് മാറി സർവ്വീസ് നടത്തിയില്ലെന്നും, യാത്ര സുഖകരമാണെന്നുമാണ് അറിയിച്ചത്. കൂടാതെ ആ സർവ്വീസുകളിൽ ട്രെയിനിംഗ് നൽകുന്നതിന് ചുമതലയുണ്ടായിരുന്ന ഇൻസ്പെക്ടർമാർ നൽകിയ റിപ്പോർട്ടും ബസ് വഴി മാറി സഞ്ചരിച്ചില്ലെന്നുമാണ്. കൂടാതെ ബസുകളുടെ 7,8,9,10…
Read More » -
LIFE
സമാധാന സന്ദേശം ഉയർത്തി ഫോമ- വൺ ഇന്ത്യ കൈറ്റ് വാനിലുയർന്നു
ഫെഡറഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്കാസ് (FOMAA) കേരള കൺവെൻഷൻ സമാപന ദിനത്തിന്റെ ഭാഗമായി ‘ഗ്ലോബൽ പീസ് 365’ എന്ന സന്ദേശവുമായി ഫോമയും വൺ ഇന്ത്യ കൈറ്റ് ടീമും സംയുക്തമായി കൊല്ലം ബീച്ചിൽ 10 ഭീമൻ പട്ടങ്ങൾ പറത്തി. ഉത്ഘാടനം ഫോമ പ്രസിഡന്റ് അനിയൻ ജോർജ് നിർവഹിച്ചു. കേരള കൺവെൻഷൻ ചെയർമാൻ ഡോ ജേക്കബ് തോമസ് അധ്യക്ഷം വഹിച്ചു. ഫോമ ജോയിന്റ് സെക്രട്ടറി ബിജു തോണിക്കടവിൽ സ്വാഗതം പറഞ്ഞു. ഗ്ലോബൽ പീസ് 365 കോ ഓർഡിനേറ്റർ സുനു എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു. ഫോമ പ്രസിഡന്റ് വൺ ഇന്ത്യ കൈറ്റ് ടീമിനെ ഇതേ ഭീമൻ പട്ടങ്ങളോടൊപ്പം മെക്സിക്കോയിലെത്തിച്ച് ലോക സമാധാനത്തിന്റെ സന്ദേശം വിളംബരം ചെയ്യുമെന്നും പ്രഖ്യാപിച്ചു. സമാധാന സന്ദേശവുമായുള്ള ഈ പട്ടം പറത്തലിനു വൺ ഇന്ത്യ കൈറ്റ് ടീം ക്യാപ്റ്റൻ അബ്ദുള്ള മാളിയേക്കൽ, ഇന്റർനാഷണൽ കോ ഓർഡിനേറ്റർ ഷാഹിർ മണ്ണിങ്ങൽ, ഇവന്റ് കോ ഓർഡിനേറ്റർ പി കെ രാജേന്ദ്രൻ തുടങ്ങിവർ…
Read More » -
NEWS
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് വാഹനാപകടത്തിൽ മരിച്ചു
ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (Andrew Symonds) അന്തരിച്ചു. ശനിയാഴ്ച രാത്രി ടൗണ്‍സ്‌വില്ലിന് സമീപം കാര്‍ അപകടത്തിലായിരുന്നു മരണം. അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറില്‍ അവിസ്മരണീയ നേട്ടങ്ങള്‍ സ്വന്തമാക്കിയ ക്രിക്കറ്ററായിരുന്നു അദ്ദേഹം. 46 വയസ്സായിരുന്നു.
Read More » -
Kerala
ബുധൻ വരെ പെരുമഴ, സംസ്ഥാനം അതിജാഗ്രതയിൽ; 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ സംസ്ഥാനത്ത് ഉന്നതതല യോഗം ചേർന്നു. വിവിധ വകുപ്പ് മേധാവികളും പൊലീസ്, ഫയർഫോഴ്സ്, മേധാവിമാമർ കെഎസ്ഇബി ചെയർമാൻ, കാലാവസ്ഥാ–ദുരന്ത നിനവാരണ വിദഗ്ധർ വിവിധ ജില്ലാകളക്ടർമാർ തുടങ്ങിയവർ പങ്കെടുത്ത യോഗം പൊതുജനങ്ങൾക്കായി മാർഗ നിർദ്ദേശങ്ങൾ നൽകി. ശക്തമായ മഴെയ തുടർന്നുള്ള ഏത് സാഹചര്യവും നേരിടാൻ സംസ്ഥാന തയ്യാറെടുക്കുകയാണ്. പൊലീസിനും ഫയർഫോഴ്സിനും ആവശ്യമായ നിർദ്ദേശം നൽകി. ആവശ്യമെങ്കിൽ സിവിൽ ഡിഫൻസ് ഓഫീസർമാരെ വിന്യസിക്കാനും നിർദ്ദേശം നൽകി. അടിയന്തര സാഹചര്യം നേരിടാൻ സജ്ജരായിരിക്കാൻ ജില്ലാ പോലീസ് മേധാവിമാർക്ക് ഡി.ജി.പിയുടെ ജാഗ്രതാ നിർദേശം. കൺട്രോൾ റൂമുകൾ ഉടൻ ആരംഭിക്കാനും നിർദേശം കാലവർഷത്തിനു മുന്നോടിയായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ സംസ്ഥാനം അതിജാഗ്രതയിൽ. 18 ബുധനാഴ്ച വരെ കേരളത്തിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാം. ശക്തമായ കാറ്റിനും ഉയർന്ന വേലിയേറ്റത്തിനും സാധ്യതയുള്ളതിനാൽ കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തം വിലക്കി. ഞായറാഴ്ച ആറു…
Read More » -
Movie
പ്രവീൺ ഇറവങ്കരയുടെ 26-മത് തിരക്കഥ, ‘കനൽപ്പൂവ്’ ഉടൻ വരുന്നു
പ്രശസ്ത തിരക്കഥാകൃത്തും സംസ്ഥാന അവാർഡ് ജേതാവുമായ പ്രവീൺ ഇറവങ്കര തിരക്കഥയൊരുക്കുന്ന 26-മത് പരമ്പര ‘കനൽപ്പൂവ്’ സൂര്യ ടിവിയിൽ ഉടൻ സംപ്രേഷണം ആരംഭിക്കുന്നു. വി ട്രാക്സിനു വേണ്ടി സാന്ദ്ര കമ്മ്യൂണിക്കേഷൻസിന്റ ബാനറിൽ സൂപ്പർ ഹിറ്റുകളുടെ രാജാവ് ബൈജു ദേവരാജ് നിർമ്മിക്കുന്ന ‘കനൽപ്പൂവ്’ ടി.എസ്സ് സജി സംവിധാനം ചെയ്യുന്നു. വിദ്യാസമ്പന്നയും റാങ്ക് ജേതാവുമായ ജനനി എന്ന സുന്ദരിയായ പെൺകുട്ടിയെ ധനികനും പഠിപ്പില്ലാത്തവനുമായ മാണിക്യമംഗലത്ത് ഹരിദാസ് വിവാഹം കഴിക്കുമ്പോഴുണ്ടാകുന്ന വൈകാരികവും സംഘർഷഭരിതവുമായ കഥാമുഹൂർത്തങ്ങളിലൂടെയാണ് ‘കനൽപ്പൂവ്’ മുന്നേറുന്നത്. പ്രമേയത്തിലും അവതരണത്തിലും തികഞ്ഞ പുതുമ സൂക്ഷിക്കുന്ന പരമ്പരയായിരിക്കും ‘കനൽപ്പൂ’വെന്ന് തിരക്കഥാകൃത്ത് പറയുന്നു. യദു കൃഷ്ണൻ, തൃശൂർ ആനന്ദ്, അമ്പിളി ദേവി, മങ്ക മഹേഷ്, വൈഷ്ണവി, ശ്രീ പത്മം, പൂജപ്പുര രാധാകൃഷ്ണൻ, ഗിരീഷ് മോഹൻ, ദാവീദ്, അനന്തു ഷീജ, ചിലങ്ക,കെ.പി.എ.സി വൈശാഖൻ, ഓമന ഔസേപ്പ് തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Read More »
