മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്ത ആദ്യ ലോക്കല്‍ തെരഞ്ഞെടുപ്പ് കമ്മറ്റിയോഗമായിരുന്നു ഈസ്റ്റ് തൃക്കാക്കരയിലേത്. ജയം അസാധ്യമോ, അട്ടിമറിക്കാന്‍ കഴിയാത്തതോ ആയ മണ്ഡലമല്ല തൃക്കാക്കര എന്നായിരുന്നു പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞത്. മൂന്ന് ദിവസങ്ങള്‍ കൊണ്ട് പത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി യോഗങ്ങളില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി തീരുമാനിച്ചിരിക്കുന്നത്.ഓരോ ബൂത്തിലും ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ സെക്രട്ടറിമാര്‍ റിപ്പോര്‍ട്ടായി അവതരിപ്പിക്കും. ശേഷമാകും മുഖ്യമന്ത്രിയുടെ നിര്‍ദേശങ്ങളും തിരുത്തലും.
എല്‍ഡിഎഫിന്റെ സര്‍വ്വ സന്നാഹവും തൃക്കാക്കരയിലേക്ക് കേന്ദ്രീകരിക്കുമ്ബോള്‍ പകരമായി പ്രതിപക്ഷ നേതാവിനെയാണ് യുഡിഎഫ് ഇറക്കിയിരിക്കുന്നത്.സതീശനു പുറമെ ഏതാനും എംഎല്‍എമാരും തൃക്കാക്കരയിലുണ്ട്.അതേസമയം കെ സുധാകരനെ അധികം മണ്ഡലത്തിൽ കാണാനില്ല.കോൺഗ്രസ്സിലെ തൊഴുത്തിൽക്കുത്തും പരാജയ ഭീതിയുമാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്.
ബിജെപിയുടെ സ്ഥിതിയും വ്യത്യസ്തമല്ല.നേതാക്കളുടെ അകമ്ബടിയില്ലതെ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് എഎന്‍ രാധാകൃഷ്ണന്‍ വോട്ടര്‍മാരിലേക്കെത്തുന്നത്. പരമാവധി വോട്ടര്‍മാരെ കുറഞ്ഞ സമയത്തിനുള്ളില്‍ കണ്ട് അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് സ്ഥാനാർഥി ലക്ഷ്യമിടുന്നത്.