ന്യൂഡല്‍ഹി: ഗൂഗിള്‍ പേയുടെ മാതൃകയില്‍ എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്നവിധത്തിലുള്ള ഓണ്‍ലൈന്‍ ഇടപാട് സംവിധാനവുമായി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ.യോനോ 2.0 എന്ന പേരിലാണ് പുതിയ സംവിധാനം ഒരുക്കുന്നത്.
2019ലാണ് യോനോ ആപ്പ് എസ്ബിഐ അവതരിപ്പിച്ചത്.നിലവില്‍ എസ്ബിഐയുടെ ഇടപാടുകാര്‍ക്ക് മാത്രമാണ് യോനോ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇടപാടുകള്‍ നടത്താന്‍ സാധിക്കുക.ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇറക്കി ഗൂഗിള്‍ പേ പോലെ എല്ലാവര്‍ക്കും ഇടപാടുകള്‍ നടത്താന്‍ കഴിയുന്നവിധത്തിലുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് എസ്ബിഐ.