NEWS

72000 തസ്തികകൾ വെട്ടിക്കുറച്ച് റയിൽവെ

ന്യൂഡല്‍ഹി: കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ റെയില്‍വേ വെട്ടിക്കുറച്ചത് 72,000 തസ്തികകൾ . 2.65 ലക്ഷം തസ്തിക നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നതിനു പുറമെയാണിത്. ഗ്രൂപ്പ് ‘സി’, ‘ഡി’ വിഭാഗത്തിലുള്ള തസ്തികയാണ് നിര്‍ത്തലാക്കിയത്.

ജോലികള്‍ വന്‍തോതില്‍ പുറംതൊഴില്‍കരാര്‍ നല്‍കുകയാണ്.റെയില്‍വേ സ്വകാര്യവല്‍ക്കരണത്തിന് സമാന്തരമായാണ് തസ്തിക നിര്‍ത്തലാക്കലും. നിശ്ചിതശതമാനം തസ്തിക ഒഴിച്ചിടുകയും വര്‍ഷംതോറും ഇതിന് ആനുപാതികമായി നിര്‍ത്തലാക്കുകയും ചെയ്യുന്നു. 2015–16 മുതല്‍ 2020–-21 വരെ ദക്ഷിണ റെയില്‍വേയില്‍മാത്രം 7524 തസ്തിക നിര്‍ത്തലാക്കി.

 

 

ഉത്തര റെയില്‍വേയില്‍ 9000 തസ്തികയും പൂര്‍വ റെയില്‍വേയില്‍ 5700ല്‍പ്പരം തസ്തികയും ഇല്ലാതാക്കി. 2021––22ലെ തൊഴില്‍ കണക്കെടുപ്പിന്റെ അടിസ്ഥാനത്തില്‍ 13,450 തസ്തിക ഉപേക്ഷിക്കാന്‍ തീരുമാനിച്ചിരുന്നു. സാങ്കേതികവിദ്യ വളര്‍ച്ചയുടെ ഫലമായാണ് ഗ്രൂപ്പ് ‘സി’, ‘ഡി’ തസ്തിക വെട്ടിക്കുറയ്ക്കുന്നതെന്ന് റെയില്‍വേ അധികൃതര്‍ വിശദീകരിക്കുന്നു. എന്നാല്‍, കരാര്‍നിയമനങ്ങളും പുറംതൊഴില്‍കരാറും നല്‍കുന്നത് ഈ വാദത്തിനു വിരുദ്ധമാണ്. സ്ഥിരം നിയമനം അവസാനിപ്പിക്കാനും സംവരണം അട്ടിമറിക്കാനും ലക്ഷ്യമിട്ടുള്ള നടപടിയാണിത്.

Back to top button
error: