Month: May 2022

  • LIFE

    വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മല്ലിക സുകുമാരന്‍ പ്രതികരിച്ചത് ഇങ്ങനെ

    വിജയ് ബാബുവിനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടി മല്ലിക സുകുമാരൻ. ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നതെന്ന് മല്ലിക സുകുമാരന് ചോദിക്കുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മല്ലികയുടെ പ്രതികരണം.   “ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ല. ആര്‍ക്കെതിരേയാണെങ്കിലും തക്കതായ കാരണം ഉണ്ടെങ്കില്‍ മാത്രമേ ആരോപണം ഉന്നയിക്കാവൂ. എല്ലാ ആണുങ്ങളും ബോറന്മാരാണെന്ന് സ്ഥാപിക്കുന്നത് തെറ്റാണ്. സൂര്യനെല്ലി കേസില്‍ ഒരുപാട് തവണ പീഡിപ്പിച്ചു എന്ന് പറഞ്ഞതിന്റെ പേരില്‍ എന്നെ സ്ത്രീ വിദ്വേഷി ആക്കിയിട്ടുണ്ട് ചിലര്‍.ഒരാളുടെ സ്വഭാവം മോശമാണെന്ന് മനസിലായാല്‍ വീണ്ടും എന്തിനാണ് അയാളുടെ അടുത്തേക്ക് പോകുന്നത്. പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്നാണ് ആ പെണ്‍കുട്ടി പറയുന്നത്.   അയാള്‍ മോശമാണെങ്കില്‍ എന്തിന് ആ കുട്ടി വീണ്ടും അയാളുടെ അടുത്തേക്ക് പോയത്. ഒരു തവണ ദുരനുഭവം ഉണ്ടായാല്‍ അത് മറ്റാരെയെങ്കിലും അറിയിക്കേണ്ടതല്ലേ.അതൊന്നും ചെയ്യാതെ ഒരു സുപ്രഭാതത്തില്‍ പത്തൊന്‍പത് തവണ പീഡിപ്പിച്ചുവെന്ന് പറയുന്നത്…

    Read More »
  • Kerala

    കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

    അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.അതേസമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മ‍ഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ചു ജില്ലകളില്‍ റെഡ് അലര്‍ട്ടും 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.   എറണാകുളം ,ഇടുക്കി,തൃശൂർ , മലപ്പുറം ,കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേർട്ട്. തിരുവനന്തപുരം ,കൊല്ലം ,പത്തനംതിട്ട ,ആലപ്പുഴ ,കോട്ടയം, പാലക്കാട് ,വയനാട് ,കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്.

    Read More »
  • NEWS

    തല്ക്കാലം ഒറ്റയ്ക്ക് പോകാം; കോൺഗ്രസ്സിന്റെ ചിന്തന്‍ ശിബിരത്തിന് സമാപനം

    ഉദയ്പുര്‍: ബിജെപിക്കൊപ്പം പ്രാദേശിക പാര്‍ട്ടികളോടും മത്സരിക്കാന്‍ തീരുമാനിച്ച് ഉദയ്പൂരില്‍ കോണ്‍ഗ്രസിന്‍റെ ചിന്തന്‍ ശിബിരത്തിന് സമാപനം.ദേശീയ തലത്തില്‍ ചെറുപാര്‍ട്ടികളെ കൂട്ടിയുള്ള വിശാല മുന്നണിക്ക് തല്ക്കാലം ഇല്ലെന്ന സന്ദേശമാണ് കോണ്‍ഗ്രസ് നല്കുന്നത്.അതേസമയം മൃദുഹിന്ദുത്വം ഉപേക്ഷിക്കുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ ആശയക്കുഴപ്പം തുടരുകയാണ്.     സംഘടനയില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്നതാണ് കോണ്‍ഗ്രസിന്‍റെ ഉദയ്പൂര്‍ പ്രഖ്യാപനം.യുവനേതാക്കള്‍ പാര്‍ട്ടിയുടെ നിര്‍ണ്ണായകസമിതികളില്‍ വൈകാതെ എത്തിതുടങ്ങും.എന്നാല്‍ തെരഞ്ഞെടുപ്പ് തന്ത്രം എന്ത് എന്നതില്‍ ചിന്തന്‍ ശിബിരത്തിന് വ്യക്തമായ ഉത്തരമില്ല.തല്ക്കാലം ഒറ്റയ്ക്ക് പോകാം. പാര്‍ട്ടിയുടെ കരുത്ത് കൂട്ടാം.ഇതാണ് കോണ്‍ഗ്രസിലെ ധാരണ.

    Read More »
  • NEWS

    കണ്ണൂരിൽ കക്കൂസിൽ ഭക്ഷണം സൂക്ഷിച്ച ഹോട്ടലിന്റെ ഫോട്ടോ എടുത്തു; ഡോക്ടർക്ക് മർദ്ദനം

    കണ്ണൂർ: പിലാത്തറയിൽ കക്കൂസിനുള്ളില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ച ഹോട്ടലിന്റെ ഫോട്ടോയും വീഡിയോയും എടുത്ത ഡോക്ടറെ ഹോട്ടൽ ജീവനക്കാർ ആക്രമിച്ചു.ഡോക്ടറുടെ പരാതിയിൽ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെ.വി.ബാബു കേസെടുത്തു. ചുമടുതാങ്ങി കെ.സി.ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി.ദാസന്‍(70) എന്നിവരാണ് അറസ്റ്റിലായത്.മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്. ഇന്ന് രാവിലെ പത്തോടെയാണ് കേസിനാസ്പദമായ സംഭവം.   കണ്ണൂരിലേക്ക് ടൂര്‍ പോകുന്നതിനിടെ പിലാത്തറ കെ.എസ്.ടി.പി റോഡിലുള്ള കെ.സി.റസ്‌റ്റോറന്റില്‍ ഇന്ന് രാവിലെ 10.00 മണിയോടെ ഭക്ഷണം കഴിക്കാന്‍ കയറിയ കാസര്‍ഗോഡ് ബന്തടുക്ക പി.എച്ച്‌.സി യിലെ മെഡിക്കല്‍ ഓഫീസറായ ഡോ.സുബ്ബരായയും സ്റ്റാഫും കുടുംബാംഗങ്ങളുമടക്കമുള്ള 31 പേര്‍ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്‌റൂമും ടോയ്‌ലറ്റിനുള്ളില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചത് കണ്ടത്.     ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും…

    Read More »
  • NEWS

    ശക്തമായ മഴ; കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട്

    എറണാകുളത്ത് രാവിലെ മുതൽ പെയ്ത ശക്തമായ മഴയിൽ കൊച്ചിയിലും നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വാഹന യാത്രക്കാരും വലഞ്ഞു.നിരത്തുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടത് പലയിടത്തും ​ഗതാ​ഗതക്കുരുക്കുണ്ടാക്കി. കനത്ത മഴയെത്തുടർന്ന് നഗരത്തിലെ ജ്യൂ സ്ട്രീറ്റ് റോഡ്, എം.ജി റോഡ് പരിസരം, കലൂര്‍ കത്രൃക്കടവ് റോഡ്, നോര്‍ത്ത് റെയില്‍വേ സ്റ്റേഷന്‍ പരിസരം, എറണാകുളം കെഎസ്‌ആര്‍ടിസി, ബാനര്‍ജി റോഡ്, എസ്‌എ റോഡ്, മേനക ജങ്ഷന്‍, പരമാര റോഡ്, കലാഭവന്‍ റോഡ്, പുല്ലേപ്പടി, സലിംരാജ റോഡ്, കടവന്ത്ര, പനമ്ബിള്ളി തുടങ്ങിയ മേഖലകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. കെഎസ്‌ആര്‍ടിസി സ്റ്റാന്‍ഡ് വെള്ളത്തില്‍ മുങ്ങി.ബസുകള്‍ സ്റ്റാന്‍ഡിന് പുറത്ത് നിര്‍ത്തിയാണ് യാത്രക്കാരെ കയറ്റുന്നത്. ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഇടറോഡുകളും വെള്ളക്കെട്ടില്‍ മുങ്ങിയിരിക്കുകയാണ്.കനത്ത മഴയെ തുടര്‍ന്ന് ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ‌സംസ്ഥാനത്ത് ഈ വര്‍ഷം മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നു.

    Read More »
  • India

    ചിന്തൻ ശിബിറിൽ ഉയർന്ന നിർദേശങ്ങൾ പാർട്ടിയിൽ നടപ്പാക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് സോണിയ ഗാന്ധി

    ചിന്തൻ ശിബിറിൽ ഉയർന്ന നിർദേശങ്ങൾ പാർട്ടിയിൽ നടപ്പാക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകുമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. സംഘടനാതലത്തിൽ പൂർണമായ പൊളിച്ചെഴുത്ത് കൊണ്ടുവരും. വെല്ലുവിളികളെ പാർട്ടി മറികടക്കുമെന്നും സോണിയ ചിന്തൻ ശിബറിന്‍റെ അവസാന സെഷനിൽ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു.   ഇന്ത്യയെ ഒരുമിപ്പിക്കാം എന്ന മുദ്രവാക്യം ഉയർത്തി ഒക്ടോബർ രണ്ട് മുതൽ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കും. കന്യാകുമാരി മുതൽ കാഷ്മീർ വരെ ഭാരതത്തെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യം. അടിത്തറ ശക്തമാക്കാൻ ജൂൺ 15 മുതൽ ജൻ ജാഗരൺ യാത്രയെന്നും സോണിയ ഗാന്ധി പറഞ്ഞു.   വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കാൻ ചിന്തൻ ശിബിറിൽ ധാരണയായിട്ടുണ്ട്. പ്രവർത്തക സമിതിയുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ പ്രത്യേക ഉപദേശകസമിതി വരും. മുതിർന്ന നേതാക്കളെ ഉൾപ്പെടുത്തിയാവും ഉപദേശകസമിതി രൂപീകരിക്കുകയെന്നും സോണിയ വ്യക്തമാക്കി.

    Read More »
  • Kerala

    ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായി വീണ്ടും എ.എ റഹീം എംപിയെ തെരഞ്ഞെടുത്തു

    ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റായി വീണ്ടും എ.എ റഹീം എംപിയെ തെരഞ്ഞെടുത്തു. ഹിമാഘ്നരാജ് ഭട്ടാചാര്യയാണ് ജനറൽസെക്രട്ടറി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെ ജോയിന്‍റ് സെക്രട്ടറിയായി കോൽക്കത്തയിൽ നടന്ന ദേശീയ സമ്മേളനം തെരഞ്ഞെടുത്തു.   മീനാക്ഷി മുഖർജി, നബ്അരുണ്‍ദേബ്, ജതിൻമൊഹന്തി എന്നിവരാണ് മറ്റ് ജോയിന്‍റ് സെക്രട്ടറിമാർ. ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷനായിരുന്ന റഹീം ഇക്കഴിഞ്ഞ മാർച്ചിൽ രാജ്യസഭാ എംപി ആയി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ദേശീയ പ്രസിഡന്‍റിന്‍റെ പദവിയിൽ തുടരുകയായിരുന്നു.   മറ്റ് ഭാരവാഹികൾ: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ, പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്‍റുമാർ).സഞ്ജീവ്കുമാർ (ട്രഷറർ). ജഗദീഷ്സിംഗ് ജഗി, കുമുദ് ദേ ബർമ, ജെയ്ക്ക് സി. തോമസ്, വെങ്കടേഷ്, ഫർസാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടേറിയറ്റ് അംഗങ്ങൾ).   കേന്ദ്രകമ്മിറ്റി അംഗങ്ങളായി കേരളത്തിൽ നിന്നുള്ള 10 പേരെ തെരഞ്ഞെടുത്തു. വി.കെ. സനോജ്, വി.വസീഫ്, അരുണ്‍ബാബു, ചിന്താ ജെറോം, ഗ്രീഷ്മാ അജയഘോഷ്, ആർ. ശ്യാമ, ഡോ. ഷിജുഖാൻ, എം.ഷാജർ, രാഹുൽ, എം. വിജിൻ എന്നിവരാണ് കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങൾ.

    Read More »
  • NEWS

    കോട്ടയം വഴി ഇനി ട്രെയിനുകൾ കുതിച്ചോടും

    കോട്ടയം:ഇതുവഴിയുള്ള റെയില്‍ പാത ഇരട്ടിപ്പിക്കല്‍ ഈ മാസാവസാനം പൂര്‍ത്തിയാകുന്നതോടെ 19 ട്രെയിനുകളുടെ യാത്രാ സമയത്തില്‍ ഗണ്യമായ കുറവു വരും.ഇപ്പോള്‍ കോട്ടയം മേഖലയില്‍ വിവിധ സ്റ്റേഷനുകളിലായി 20 മുതല്‍ 45 മിനിറ്റ് വരെ ചില ട്രെയിനുകള്‍ ക്രോസിങ്ങിനായി പിടിച്ചിടാറുണ്ട്.ഈ ദുരിതത്തിന് പരിഹാരമാകുന്നതോടെ ട്രെയിനിന് വേഗമേറുകയും ട്രെയിനുകളുടെ സമയക്രമം പരിഷ്‌ക്കരിക്കുകയും ചെയ്യും. ഗുരുവായൂര്‍-പുനലൂര്‍ എക്സ്‌പ്രസ്, ശ്രീഗംഗാനഗര്‍-കൊച്ചുവേളി, ബെംഗളൂരു-കന്യാകുമാരി ഐലന്‍ഡ്, വിശാഖപട്ടണം-കൊല്ലം, ഷാലിമാര്‍-നാഗര്‍കോവില്‍, ഭാവ്നഗര്‍-കൊച്ചുവേളി, സെക്കന്ദരാബാദ്-തിരുവനന്തപുരം ശബരി, കുര്‍ള-കൊച്ചുവേളി, എറണാകുളം-കൊല്ലം മെമു,തിരുവനന്തപുരം-ചെന്നൈ സൂപ്പര്‍, പാലക്കാട്-തിരുനെല്‍വേലി പാലരുവി, നാഗര്‍കോവില്‍ഗാന്ധിധാം, കന്യാകുമാരി-കത്ര ഹിമസാഗര്‍, നാഗര്‍കോവില്‍-ഷാലിമാര്‍, തിരുവനന്തപുരം-മംഗളൂരു മലബാര്‍, കൊച്ചുവേളി-കുര്‍ള, തിരുവനന്തപുരം-െസക്കന്ദരാബാദ് ശബരി, കൊച്ചുവേളി-യശ്വന്തപുര ഗരീബ്രഥ്, നിലമ്ബൂര്‍-കോട്ടയം എന്നീ ട്രെയിനുകളാണ് ഇപ്പോള്‍ വിവിധ സ്റ്റേഷനുകളില്‍ ക്രോസിങ്ങിനു പിടിക്കുന്നത്.ഈ ട്രെയിനുകളുടെയെല്ലാം സമയക്രമം പരിഷ്‌കരിക്കാന്‍ ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷന് നിര്‍ദ്ദേശം നല്‍കി.

    Read More »
  • NEWS

    ലൗജിഹാദിന് പകരം ലൗ കേസരി;മദ്രസകള്‍ നിരോധിക്കണമെന്ന്  ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക്

    മംഗളൂരു: മദ്രസകള്‍ക്കെതിരെ വര്‍ഗീയ പ്രചാരണവുമായി വീണ്ടും ശ്രീ രാമ സേന. മദ്രസകള്‍ നിരോധിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടെന്ന് ശ്രീ രാമ സേന തലവന്‍ പ്രമോദ് മുത്തലിക് അറിയിച്ചു. ഹിന്ദു നികുതിദായകരുടെ പണം രാജ്യത്തെ മദ്രസ വിദ്യാഭ്യാസത്തിനായി പാഴാക്കുകയാണെന്നും, മദ്രസകള്‍ നിരോധിക്കാന്‍ തയ്യാറായില്ലെങ്കില്‍ ശ്രീ രാമ സേന സജീവമായ പ്രചാരണം തുടങ്ങുമെന്നും മുത്തലിക് പറഞ്ഞു. നമ്മുടെ ഹിന്ദു പെണ്‍കുട്ടി പോയാല്‍ നമ്മുടെ ഹിന്ദു ആണ്‍കുട്ടികള്‍ ആ ‘ലൈന്‍’ നികത്താന്‍ തയ്യാറാകണം.മുസ്ലീം പെണ്‍കുട്ടികളെ വളച്ച് വിവാഹം കഴിക്കാന്‍ അതിനായി ‘ലൗ കേസരി’ തുടങ്ങണം.എന്നിങ്ങനെ പോകുന്നു പ്രമോദ് മുത്തലികിന്റെ പ്രസ്താവന. ഹലാലിനെതിരേയും ബാങ്ക് വിളിക്കെതിരേയും സമീപ ദിവസങ്ങളില്‍ ശ്രീ രാമ സേന പ്രചാരണം നടത്തിയിരുന്നു. ബാങ്ക് വിളിക്കുന്ന സമയത്ത് ഹനുമാന്‍ ചാലിസ ചൊല്ലിയായിരുന്നു ഇവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ഹലാല്‍, ഹിജാബ്, ഉച്ചഭാഷിണി ഉപയോഗിച്ചുള്ള ബാങ്ക് വിളി, ക്ഷേത്രോല്‍സവങ്ങളില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സംഭവം, തുടങ്ങി നിരന്തരം വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കാണ് സംസ്ഥാനം അടുത്തിടെ സാക്ഷ്യം വഹിച്ചത്.

    Read More »
  • NEWS

    ദാനം കിട്ടിയ ഭൂമി വിറ്റ് കാശാക്കി; പാലക്കാട് കോൺഗ്രസ്സിൽ കൂട്ടത്തല്ല്

    പാലക്കാട്:  ഓഫീസ് പണിയാന്‍ കോണ്‍ഗ്രസിന് ദാനം കിട്ടിയ ഭൂമി മറിച്ചുവിറ്റതിനെ ചൊല്ലി തര്‍ക്കം.പുതുശ്ശേരി കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയാണ് വിവാദമണ്ണില്‍ തമ്മിലടിക്കുന്നത്. തര്‍ക്കം കോടതി കയറിയതോടെ സ്ഥലം വാങ്ങിയ വ്യക്തിയും കുടുങ്ങി. പാലക്കാട് കോയമ്ബത്തൂര്‍ ദേശീയ പാതയിലെ നാലര സെന്‍റ് സ്ഥലത്തെ ചൊല്ലിയാണ് പുതുശ്ശേരി കോണ്‍ഗ്രസിലെ തമ്മിലടി. 1989 ലാണ് നാട്ടുകാരനായ എം വി ബാലകൃഷ്ണന്‍ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് പണിയാന്‍ സ്ഥലം സൗജന്യമായി നല്‍കിയത്. എന്നാല്‍ ഭൂമി ഓഫീസ് നിര്‍മാണത്തിനെ ഉപയോഗിക്കാവു, ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല, ദാനം ചെയ്തയാളുടെ പേര് രേഖപ്പെടുത്തണം തുടങ്ങി ഒപ്പം കുറച്ച്‌ നിബന്ധനകളും വെച്ചിരുന്നു. എന്നാല്‍ വെറുതെ കിട്ടിയ ഭൂമി ചുളുവിലയ്ക്ക് മറിച്ചുവിൽക്കുകയായിരുന്നു.കാടുമൂടിക്കിടന്ന ഭൂമി വെട്ടിത്തെളിച്ച്‌ വാങ്ങിയ ആൾ കെട്ടിടം പണി തുടങ്ങിയപ്പോഴാണ്  പ്രശ്നം പാർട്ടിക്കാർ തന്നെ അറിയുന്നത്.തുടർന്ന് കേസായി കോടതി കയറിയതോടെ നിര്‍മാണത്തിന് സ്റ്റേ വന്നു. ബ്രോക്കര്‍ മുഖേനെ വാങ്ങിയ സ്ഥലമാണെന്നും മറ്റൊന്നും അറിയില്ലെന്നും സ്ഥലം വാങ്ങിയ ആള്‍ പറയുന്നു.അതേസമയം കഞ്ചിക്കോട് മൂന്ന് നിലകളുടെ…

    Read More »
Back to top button
error: