Month: May 2022
-
Kerala
പെൺകുട്ടിക്കും കുടുംബത്തിനും പരാതി ഇല്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ, ഒരു വടി വീണുകിട്ടിയെന്ന് കരുതി സമസ്തയെ ഇങ്ങനെ അടിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി
പെൺവിലക്ക് വിവാദത്തിൽ സമസ്തയെ പിന്തുണച്ചും ന്യായീകരിച്ചും പി.കെ കുഞ്ഞാലിക്കുട്ടി. ഒരു വടി വീണുകിട്ടിയെന്ന് കരുതി ഇങ്ങനെ അടിക്കേണ്ട സംഘടനയല്ല സമസ്തയെന്നും ഇതുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചരിത്രം അറിയാവുന്നവർക്ക് അറിയാം. മത-സാമൂഹിക-സാംസ്‌കാരിക മേഖലകളിലും വിദ്യാഭ്യാസ മേഖലകളിലും വലിയ മുന്നേറ്റമുണ്ടാക്കി. അവർ എഞ്ചിനിയറിംഗ് കോളജുകൾ പോലും സ്ഥാപിച്ചിട്ടുണ്ട്. അത്തരത്തിലൊരു സംഘടനയെ വടി കിട്ടുമ്പോഴേക്കും അടിക്കേണ്ട കാര്യമില്ല. ദിവസങ്ങളോളം ആ വിവാദം ഇങ്ങനെ കൊണ്ടുനടക്കുന്നത് അത്ര ഭംഗിയല്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. പെൺകുട്ടി സമസ്തയുടെ വേദിയിൽ അപമാനിക്കപ്പെട്ടിട്ടില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. അപമാനിക്കപ്പെട്ടു എന്ന പ്രയോഗം തെറ്റാണ്. പെൺകുട്ടികൾ വേദിയിൽ വരുന്നതിന് ചില മാനദണ്ഡങ്ങൾ ഉണ്ട്. വിധികളിലും വിശ്വാസങ്ങളിലും മാറ്റം വരുത്താനാകില്ല. പെൺകുട്ടി വരുന്നതിന് മുൻപ് അബ്ദുള്ള മുസ്ലിയാർ തടഞ്ഞില്ല. പെൺകുട്ടി തിരിച്ച് പോയതിന് ശേഷമാണ് കാര്യം പറഞ്ഞത്. പെൺകുട്ടിക്ക് വിഷമം ഉണ്ടാകാതിരിക്കാനാണ് മാറ്റി നിർത്തിയത്. പെൺകുട്ടിയ്‌ക്കോ അവളുടെ ബന്ധുക്കൾക്കോ പരാതിയില്ല. മുതിർന്ന പെൺകുട്ടികളെ പൊതുവേദിയിൽ വിളിക്കരുതെന്നാണ് സമസ്തയുടെ…
Read More » -
Kerala
കെ.വി തോമസിനെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കാന്‍ നീക്കം
കോണ്‍ഗ്രസ് പുറത്താക്കിയ കെ.വി തോമസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ പദവി നല്‍കാന്‍ നീക്കം. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടാവുക. മുന്‍മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനായിരുന്നു അവസാനത്തെ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍. കേരളത്തില്‍ ഇതുവരെ നാല് ഭരണപരിഷ്‌കാര കമ്മീഷനുകള്‍ നിലവില്‍ വന്നിട്ടുള്ളത്. 1957 ലെ ആദ്യത്തെ കമ്മറ്റി മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു. ഹൈദരാബാദ് മുന്‍ മുഖ്യമന്ത്രി എം.കെ വെല്ലോടി ഐ.സി.എസിന്റെ നേതൃത്വത്തില്‍ 1965 ലാണ് രണ്ടാം ഭരണ പരിഷ്‌കാര കമ്മീഷന്‍ നിലവില്‍ വരുന്നത്. ഇ.കെ. നായനാര്‍ ചെയര്‍മാനായ മൂന്നാം ഭരണ പരിഷ്‌കാര കമ്മീഷന്‍ 1997 മേയ് മാസം രൂപീകരിച്ചു. 2016 സെപ്റ്റംബറില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനായുള്ള ഭരണസമിതി അധികാരത്തില്‍ വന്നത്. കെ.വി.തോമസ് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ ആകുകയാണെങ്കില്‍ അത് കേരളത്തിലെ അഞ്ചാമത്തെ സമിതിയായിരിക്കും. വിഎസ് അച്യുതാനന്ദന്‍ അധ്യക്ഷനായ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഒന്നും സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. പതിമൂന്ന് റിപ്പോര്‍ട്ടുകളാണ് കമ്മീഷന്‍…
Read More » -
Health
കുട്ടികളുടെ കാഴ്ചാപ്രശ്‌നങ്ങൾ അവഗണിക്കരുത്, കണ്ണകളുടെ സൗന്ദര്യവും സംരക്ഷണവും ഏതു പ്രായത്തിലും ശ്രദ്ധിക്കൂ; മറക്കരുത് ഈ 6 കാര്യങ്ങൾ
കുട്ടികളില്‍ പല കാഴ്ചത്തകരാറുകളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. തുടര്‍ച്ചയായി പുസ്തകങ്ങള്‍ വായിക്കുന്നതും മൊബൈല്‍ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കുന്നതും കണ്ണിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കും. ഇത് കാഴ്ചശക്തി കുറയ്ക്കും. ഈ സാഹചര്യത്തില്‍ കണ്ണിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട 6 കാര്യങ്ങള്‍ അറിയാം. 1. ആയാസം കുറയ്ക്കുക സാധാരണ ഏത് അവയവത്തിനും ഉണ്ടാകുന്നതുപോലെ കണ്ണിനുണ്ടാകുന്ന അമിത ജോലി ഭാരം കണ്ണിനെയും കാഴ്ചയെയും ബാധിക്കും. കണ്ണുവേദന, തലവേദന, കണ്ണില്‍നിന്നും വെള്ളം വരിക, ചൊറിച്ചില്‍ എന്നീ രൂപത്തിലായിരിക്കും അത് പ്രകടമാകുക. കൂടാതെ വായിക്കുമ്പോള്‍ വരികള്‍ മാറിപ്പോവുക, കാഴ്ചയില്‍ വസ്തുക്കള്‍ ചെറുതായി അനുഭവപ്പെടുക ഇതെല്ലാം കണ്ണിന്റെ ആയാസംവര്‍ധിപ്പിക്കും. ഒരേ വസ്തുവില്‍തന്നെ സൂക്ഷ്മതയോടെ ഏറെനേരം നോക്കിക്കൊണ്ടിരിക്കുമ്പോള്‍ കണ്ണു ചിമ്മുന്നതിന്റെ തവണകള്‍ കുറയുന്നു. ഇത് കണ്ണ് വരളുന്നതിന് കാരണമാകുന്നു. 2. വെളിച്ചം ക്രമീകരിക്കാം ആവശ്യത്തിന് വെളിച്ചമുള്ള മുറിയിലിരുന്ന് വേണം വായിക്കുവാനും എഴുതുവാനും പഠിക്കുവാനും. വെളിച്ചം തലയുടെ പിന്നില്‍ നിന്നും പുസ്തകത്തിലേക്ക് പതിക്കുന്നവിധം ക്രമീകരിക്കുന്നതാണ് ഉചിതം. വെളിച്ചം നേരേ വരത്തക്ക രീതിയിലിരുന്ന് വായിക്കുന്നത് നല്ലതല്ല. ഇതിനു…
Read More » -
Kerala
ട്വന്‍റി-20യുമായി സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ
ട്വന്‍റി-20യുമായി സഖ്യപ്രഖ്യാപനം നടത്തി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജരിവാൾ. ജനക്ഷേമ സഖ്യം എന്ന പേരിലാണ് മുന്നണി. കേരളത്തിൽ എഎപി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്ന് കിഴക്കമ്പലത്തെ ജനസംഗമം പരിപാടിയിൽ കേജരിവാൾ പറഞ്ഞു. ഡൽഹി സർക്കാരിന്‍റെ ഭരണ നേട്ടങ്ങൾ ഓരോന്നായി നിരത്തിയായിരുന്നു മുഖ്യമന്ത്രി കൂടിയായ കേജരിവാളിന്‍റെ പ്രസംഗം. അഴിമതി തുടച്ച് നീക്കിയെന്നും ജനോപകാരപ്രദമായ പദ്ധതികൾ നടപ്പിലാക്കിയെന്നും കേജരിവാൾ പറഞ്ഞു. ഡൽഹിയിലും പഞ്ചാബിലും ജനങ്ങൾ വലിയ നേതാക്കളെ പരാജയപ്പെടുത്തി. കേരളത്തിലും മാറ്റം വരേണ്ടതുണ്ട്. എഎപി സർക്കാർ ഇവിടെ സാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിലെ പോലെ സൗജന്യ വൈദ്യുതി, സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ എന്നിവ കേരളത്തിലും വേണ്ടേയെന്നും കേജരിവാൾ ചോദിച്ചു.
Read More » -
NEWS
ലഡാക്കിലെ ചൈനയുടെ സമീപനം;വിമര്‍ശനവമുമായി കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ലക്നൗ: ലഡാക്കില്‍ ചൈനയുടെ അധിനിവേശ സമീപനത്തെ വിമര്‍ശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.ആത്മാഭിമാനം പണയപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.ലക്‌നൗവിലെ നമസ്‌തേ ലക്‌നൗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ഏറ്റവും വലുത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഏറെ കരുത്ത് നേടിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.കൊറോണയും യുക്രെയ്ന്‍ യുദ്ധവും ലോകസാമ്ബത്തിക വാണിജ്യ മേഖലയെ ബാധിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യ സാമ്ബത്തികമായി വന്‍ നേട്ടം കൈവരിക്കുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
Read More » -
Kerala
കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്‌ഘാടനം മെയ് 19ന് രാവിലെ 11.00 മണിക്ക്
കേരളത്തിന്റെ സ്വന്തം പേപ്പർ നിർമാണ കമ്പനി ഉൽപ്പന്ന നിർമാണത്തിലേക്ക് കടക്കുന്നു. സംസ്ഥാന സർക്കാർ രൂപീകരിച്ച വെള്ളൂരിലെ കേരളാ പേപ്പർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ പ്രവർത്തനോദ്‌ഘാടനം മെയ് 19ന് രാവിലെ 11.00 മണിക്ക്. ആദ്യഘട്ട പുനരുദ്ധാരണം നിശ്‌ചയിച്ച സമയത്തിനും മുമ്പേ പൂർത്തിയാക്കിയാണ് കെപിപിഎൽ ചരിത്ര നിമിഷത്തിലേക്ക് കടക്കുന്നത്. ന്യൂസ്‌പ്രിന്റാണ് ആദ്യഘട്ടത്തിൽ ഉൽപ്പാദിപ്പിക്കുക. നാല് ഘട്ടങ്ങളിലായുള്ള പുനരുദ്ധാരണത്തിലൂടെ രാജ്യത്തെ ഏറ്റവും വലിയ പേപ്പർ ഉൽപ്പന്ന നിർമാണ കമ്പനിയായി കെപിപിഎല്ലിനെ വളർത്താനുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കേന്ദ്ര സർക്കാർ നഷ്ടത്തിലാക്കി വിൽപനയ്‌ക്കുവെച്ച ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌സ് ലിമിറ്റഡ്(എച്ച്‌എൻഎൽ) സംസ്ഥാന സർക്കാർ ലേലത്തിൽ സ്വന്തമാക്കി കെപിപിഎൽ ആയി പുനരുജ്ജീവിപ്പിക്കുകയായിരുന്നു. കോടി വകയിരുത്തിയ ആദ്യഘട്ട അറ്റകുറ്റപ്പണികളുടെ ഭാഗമായി പവർ ബോയിലറും ഡീയിങ്കിങ് പ്ലാന്റും പ്രവർത്തനക്ഷമമാക്കി. മേയ് 31ന് ആദ്യഘട്ട അറ്റകുറ്റപ്പണി പൂർത്തിയാക്കാനാണ് നിശ്‌ചയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ തന്നെ രണ്ടംഘട്ടം പകുതിയോളം പൂർത്തിയായി. 44.94 കോടി വകയിരുത്തിയിട്ടുള്ള രണ്ടാംഘട്ടം മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ കെപിപിഎൽ പൂർണ തോതിലുള്ള ഉൽപ്പാദനത്തിലേക്കെത്തും. ന്യൂസ് പ്രിന്റിനൊപ്പം ടിഷ്യു പേപ്പർ, ആർട്ട്…
Read More » -
NEWS
കേരളത്തിലും സർക്കാർ ഉണ്ടാക്കും: അരവിന്ദ് കെജ്‍രിവാള്‍
കൊച്ചി: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി – ട്വന്‍റി20 സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍.’ജനക്ഷേമ സഖ്യം’ എന്ന പേരിലാണ് മുന്നണി അറിയപ്പെടുക. ‘ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്, ഇനി കേരളമാണ് ലക്ഷ്യം’.ട്വന്‍റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.പത്ത് വർഷം മുമ്പ് ആം ആദ്മിയെയോ കെജ്രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു.ഡൽഹിയിൽ തങ്ങൾ നടപ്പാക്കിയതുപോലുള്ള വികസനമുണ്ടാകണമെങ്കിൽ കേരളത്തിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്തണം എന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.
Read More » -
NEWS
അതിതീവ്രമഴ; സംസ്ഥാനത്ത് ദുരനന്തനിവാരണ സേന എത്തും
തിരുവനന്തപുരം: അതിതീവ്രമഴ മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ദുരനന്തനിവാരണ സേന എത്തും.മഴക്കെടുതി നേരിടാന്‍ എന്‍ഡിആര്‍എഫിന്റെ അഞ്ച് സംഘമാണ് കേരളത്തിലെത്തുക. അതിതീവ്ര മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് നാളെ എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
Read More » -
NEWS
കനത്ത മഴയിൽ കൊല്ലത്ത് വ്യാപകനാശനഷ്ടം; നിരവധി വീടുകൾ തകർന്നു
കൊല്ലം: കനത്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം. നിരവധി വീടുകള്‍ തകര്‍ന്നു. തലവൂര്‍, കൊട്ടാരക്കര മേഖലകളില്‍ മരങ്ങള്‍ കടപുഴകി റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ടോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു.ഇതേത്തുടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വീശിയടിച്ച കനത്ത കാറ്റില്‍ മരങ്ങള്‍ പലയിടത്തും കടപുഴകി വീണാണ് നാശ നഷ്ടം ഉണ്ടായത്. നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.നിലവിലെ സാഹചര്യം കണക്കിലെടുത്ത് താലൂക്ക് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കണ്‍ട്രോല്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
Read More »
