കൊച്ചി: കേരളത്തില്‍ ആം ആദ്മി പാര്‍ട്ടി – ട്വന്റി20 സഖ്യം പ്രഖ്യാപിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്.’ജനക്ഷേമ സഖ്യം’ എന്ന പേരിലാണ് മുന്നണി അറിയപ്പെടുക.
‘ആദ്യം ഡൽഹി, പിന്നെ പഞ്ചാബ്, ഇനി കേരളമാണ് ലക്ഷ്യം’.ട്വന്റി20യുടെ നേതൃത്വത്തിൽ കിഴക്കമ്പലത്ത് സംഘടിപ്പിച്ച ജനസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.പത്ത് വർഷം മുമ്പ് ആം ആദ്മിയെയോ കെജ്രിവാളിനെയോ ആർക്കും അറിയില്ലായിരുന്നു.ഡൽഹിയിൽ തങ്ങൾ നടപ്പാക്കിയതുപോലുള്ള വികസനമുണ്ടാകണമെങ്കിൽ കേരളത്തിൽ സത്യസന്ധമായി പ്രവർത്തിക്കുന്ന ഒരു സർക്കാർ അധികാരത്തിലെത്തണം എന്നും അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കി.