ലക്നൗ: ലഡാക്കില്‍ ചൈനയുടെ അധിനിവേശ സമീപനത്തെ വിമര്‍ശിച്ച് കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്.ആത്മാഭിമാനം പണയപ്പെടുത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ കൂട്ടരുതെന്നും അദ്ദേഹം പറഞ്ഞു.ലക്‌നൗവിലെ നമസ്‌തേ ലക്‌നൗ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏതൊരു രാജ്യത്തിനും ആത്മാഭിമാനമാണ് ഏറ്റവും വലുത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ ഇന്ന് ഏറെ കരുത്ത് നേടിയിരിക്കുകയാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.കൊറോണയും യുക്രെയ്ന്‍ യുദ്ധവും ലോകസാമ്ബത്തിക വാണിജ്യ മേഖലയെ ബാധിച്ചിരുന്നില്ലെങ്കില്‍ ഇന്ത്യ സാമ്ബത്തികമായി വന്‍ നേട്ടം കൈവരിക്കുമായിരുന്നുവെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.