കൊല്ലം: കനത്ത മഴയില്‍ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വ്യാപക നാശനഷ്ടം.
നിരവധി വീടുകള്‍ തകര്‍ന്നു. തലവൂര്‍, കൊട്ടാരക്കര മേഖലകളില്‍ മരങ്ങള്‍ കടപുഴകി റോഡില്‍ വീണ് ഗതാഗതം തടസപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകിട്ടോടെ ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു.ഇതേത്തു ടർന്ന് നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വീശിയടിച്ച കനത്ത കാറ്റില്‍ മരങ്ങള്‍ പലയിടത്തും കടപുഴകി വീണാണ് നാശ നഷ്ടം ഉണ്ടായത്. നാല് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.നിലവിലെ സാഹചര്യം കണക്കിലെടുത്ത് താലൂക്ക് ആസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് കണ്ട്രോല് റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.