Month: May 2022

  • Crime

    കശ്മീരി പണ്ഡിറ്റുകൾക്കെതിരായ കണ്ണീർവാതക ഷെൽ പ്രയോഗം: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

    ജമ്മു കശ്മീർ: കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ പൊലീസ് ടിയർ ഗ്യാസ് പ്രയോഗിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. തെറ്റുചെയ്ത ഉദ്യോഗസ്ഥർക്ക് നേരെ കർശന നടപടിയുണ്ടാകുമെന്ന് സർക്കാർ അറിയിച്ചു. കൊലപാതകം നടന്ന ബുദ്ഗാം മേഖലയുടെ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്എച്ച്ഒയെ സ്ഥലം മാറ്റിയിട്ടുണ്ട്. ഭയത്തിന്‍റെ അന്തരീക്ഷം സൃഷ്ടിക്കാനായി ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണെന്നും, പ്രത്യേക അന്വേഷണസംഘം എല്ലാ വശങ്ങളും പരിശോധിക്കുമെന്നും ലഫ്. ഗവർണർ മനോജ് സിന്‍ഹ പറഞ്ഞു. ജമ്മു കശ്മീരില്‍ ഇരുപത്തിനാല് മണിക്കൂറിനിടെ രണ്ട് പേരെ ഭീകരര്‍ വധിച്ചതിന് പിന്നാലെയാണ് വൻ പ്രതിഷേധം പൊട്ടിപുറപ്പെട്ടത്. സംഘർഷത്തിൽ പുൽവാമയില്‍ പൊലീസ് ഉദ്യോഗസ്ഥനും ബുദ്ഗാമിൽ സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും കൊല്ലപ്പെട്ടിരുന്നു. റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ടാണ് ഓഫീസിനുള്ളിൽ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. കശ്മീർ ടൈഗേഴ്സ്  എന്ന ഭീകര സംഘടന കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പിന്നാലെയാണ് പുൽവാമയിലെ സ്പെഷ്യല്‍ പൊലീസ് ഓഫീസർ റിയാസ് അഹമ്മദ് വെടിയേറ്റ് മരിച്ചത്. രാഹുല്‍ ഭട്ടിന്‍റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തെരുവിലിറങ്ങിയ കശ്മീരി പണ്ഡിറ്റ്…

    Read More »
  • Kerala

    സിറോ മലാബര്‍ സഭ ഭൂമി ഇടപാട് കേസ്:ഇളവ് തേടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി

    കൊച്ചി: സിറോ മലബാർ സഭാ ഭൂമിയിടപാട് കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഇളവുതേടി കർദിനാൾ മാർ ജോർജ് ആലഞ്ചേരി. എറണാകുളം തൃക്കാക്കര മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. കർദിനാളിനോടും കൂട്ടുപ്രതികളോടും ഇന്ന്‌ കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. എഴുപത്തിയേഴ് വയസായെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് കർദിനാൾ അറിയിച്ചിരിക്കുന്നത്. കേസിന്‍റെ സ്വഭാവമനുസരിച്ച് താൻ നേരിട്ട് ഹാജരാകേണ്ട സാഹചര്യമില്ല. എന്നാൽ കർദിനാളിന്‍റെ ഹർജിക്കെതിരെ പരാതിക്കാരും കോടതിയെ സമീപിച്ചു. കർദിനാളിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും വിദേശരാജ്യങ്ങളിടക്കം സ്ഥിരമായി പോകുന്നുണ്ടെന്നും മറുപടി സത്യവാങ്മൂലത്തിലുണ്ട്. മാത്രവുമല്ല കോടതിയിൽ നിന്ന് നാലു കിലോമീറ്റർ അകലെ മാത്രമാണ് കർദിനാൾ താമസിക്കുന്നതെന്നും കോടതിയിൽ ഹാജരാകുന്നതിൽ ഒഴിവാക്കരുതെന്നുമാണ് ആവശ്യം.

    Read More »
  • Crime

    ശ്രീനിവാസന്‍ വധം: പ്രതികൾക്ക് അകമ്പടിപോയ കാറില്‍ ഫോണ്‍, മുഖ്യ ആസൂത്രകന്‍റേതെന്ന് സംശയം

    പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ  പ്രതികൾക്ക് അകമ്പടിപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ ആസൂത്രകന്‍റേത് എന്ന് സംശയിക്കുന്ന ഫോൺ കാറിൽ നിന്ന് പൊലീസിന് കിട്ടി. മൊബൈൽ ഫോണിന് പുറമെ എസ്‍ഡിപിഐയുടെ കൊടി, ആയുധം വയ്ക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചാക്ക്, എന്നിവയും കാറിൽ നിന്ന് കിട്ടി. ഫൊറൻസിക് സംഘം കാർ പരിശോധിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്‍റെ ബന്ധുവീട്ടിലായിരുന്നു കാർ ഒളിപ്പിച്ചത്. ഈ കാറിലാണ് കൊലയാളി സംഘത്തിന് ആയുധം എത്തിച്ച് നൽകിയത് എന്നാണ് പൊലീസ് കണ്ടെത്തൽ. നാസറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തുപോയ മുഖ്യ ആസൂത്രകനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ ഇതുവരെ കണ്ടെത്തനായിട്ടില്ല. നാസറിന് കൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. നാസർ മനപ്പൂർവം കാർ ഒളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏപ്രിൽ പതിനാറിനാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കേസിൽ ഇതുവരെ 23 പേർ അറസ്റ്റിലായിട്ടുണ്ട്. കാർ ഉമട നാസറിനെ കാർ ഒളിപ്പിച്ച ബന്ധുവീട്ടിലെത്തിച്ച്…

    Read More »
  • NEWS

    ആര്‍ എസ് എസ് പ്രവര്‍ത്തകന്റെ ജീവിതം പാഴായി പോകാനുള്ളതാണെന്ന് എഴുതിയ ആളാണ് സവര്‍ക്കര്‍ :ടി ജി മോഹന്‍ദാസ്

    കണ്ണൂര്‍: വി ഡി സവര്‍ക്കറിന് വേണ്ടി സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്ന പ്രചാരണങ്ങളും പ്രതികരണങ്ങളും ആവശ്യത്തിലും അധികമാണെന്ന് ആര്‍ എസ് എസ് ബൗദ്ധികാചാര്യന്‍ ടി ജി മോഹന്‍ദാസ്. ‘കണ്ണൂര്‍ കാവി രാഷ്ട്രീയം’ എന്ന ക്ലബ്ബ് ഹൗസ് ഗ്രൂപ്പില്‍ നടത്തിയ ചര്‍ച്ചയിലാണ് ബി ജെ പി സംസ്ഥാന ബൗദ്ധിക സെല്‍ കണ്‍വീനര്‍ ചുമതല വഹിച്ചിരുന്ന ടി ജി മോഹന്‍ദാസിന്റെ പ്രതികരണം.തൃശൂര്‍ പൂരത്തിലെ കുടമാറ്റത്തിനിടെ സവര്‍ക്കറുടെ ചിത്രമുള്ള ‘ആസാദി കുട’ ഉയര്‍ത്താന്‍ ശ്രമം നടന്നിരുന്നുവെങ്കിലും അത് വിജയിച്ചില്ല.പിന്നാലെ സവര്‍ക്കര്‍ ബലൂണുകള്‍ ആകാശത്തേക്ക് വിടാന്‍ പദ്ധയിട്ടതും പാളിപ്പോയി. ഇക്കാര്യം ചര്‍ച്ചയായപ്പോഴാണ് ടി ജി മോഹന്‍ദാസിന്റെ പരാമര്‍ശം ഇത്തരത്തിലൊരു വിവാദം അനാവശ്യമാണെന്നും വി ഡി സവര്‍ക്കര്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ആയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.  താന്‍ വി ഡി സവര്‍ക്കറിനെ കുറിച്ച്‌ കൂടുതല്‍ കേള്‍ക്കുന്നത് തന്നെ 90 കളിലാണെന്നും ടി ജി മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു. ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തു എന്ന് പറയുന്ന സമയത്ത് സവര്‍ക്കര്‍ ആര്‍ എസ് എസിന്റെ…

    Read More »
  • NEWS

    കാവ്യയുമായുള്ള വിവാഹം എന്റെ തീരുമാനമായിരുന്നില്ല; പലരുടെയും നിർബന്ധത്തിന് വഴങ്ങി: ദിലീപ്

    ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം സൃഷ്ടിച്ച വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.2016 നവംബർ 25 നായിരുന്നു മലയാള സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത ആ വിവാഹം.32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു. മഞ്ജു വാര്യരുമായി നീണ്ട 16 വർഷത്തെ ദാമ്പത്യം.ശേഷം വിവാഹമോചനം.വിവാദങ്ങൾക്കു അറുതി വരുത്തി 2016ൽ കാവ്യാ മാധവനുമായുള്ള വിവാഹം.എന്നാൽ വിവാദങ്ങൾ എന്നത്തേക്കാളും കൂടുതൽ നടൻ ദിലീപിനെ പിന്തുടർന്നു.ഇപ്പോഴിതാ ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദിലീപ്. കാവ്യ കാരണമാണ് താൻ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണെന്ന് ദിലീപ് പറയുന്നു.മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നുവെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു. മഞ്ചുവുമായുള്ള വിവാഹമോചനം നേടാൻ കാരണം വേറെയാണെന്നും അതിനുശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചെന്നും  സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.വഴക്കിട്ടവരും…

    Read More »
  • NEWS

    ജയത്തോടെ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിലേക്ക്

    ഐപിഎലില്‍ ഇന്നലെ നടന്ന ഏറെ നിര്‍ണ്ണായകമായ മത്സരത്തില്‍ വിജയം നേടി രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലേക്ക് ഏറെക്കുറെ അടുത്തു.ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസ് 178 റണ്‍സ് നേടിയ ശേഷം എതിരാളികളായ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ 154 റണ്‍സിന് എറിഞ്ഞൊതുക്കിയാണ് വിജയം നേടിയത്.ഇതോടെ റണ്‍ റേറ്റില്‍ ലക്നൗവിനെ മറികടന്ന് രാജസ്ഥാൻ രണ്ടാം സ്ഥാനം സ്വന്തമാക്കി. ഈ ജയത്തോടെ 16 പോയിന്റിലേക്ക് രാജസ്ഥാന്‍ എത്തി.അവസാന മത്സരത്തില്‍ ലക്നൗവിന് കൊല്‍ക്കത്തയും രാജസ്ഥാന് ചെന്നൈയുമാണ് എതിരാളികള്‍. അതില്‍ വിജയിച്ച്‌ രണ്ടാം സ്ഥാനത്തോടെ പ്ലേ ഓഫിലേക്ക് കടക്കാനാകം ഇരു ടീമുകളും ലക്ഷ്യം വയ്ക്കുന്നത്.

    Read More »
  • NEWS

    പകരം വയ്ക്കാനില്ലാത്ത വിജയ ഗാഥ;അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള നേടിയത് ഏഴ് കിരീടങ്ങൾ

    അഞ്ചു വർഷം മുമ്പ് ആയിരുന്നു ഗോകുലം കേരള ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെട്ടത്.ഈ അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള നേടിയത് ഏഴ് കിരീടങ്ങൾ.മറ്റൊരു ഇന്ത്യൻ ക്ലബ്ബിനും അവകാശപ്പെടാനാകാത്ത ഈ വിജയഗാഥയിലെ അവസാന കിരീടം ഗോകുലം നേടുന്നത് കഴിഞ്ഞദിവസമായിരുന്നു.കൊൽക്കത്ത മുഹമ്മദൻസിനെ കീഴടക്കി ഐ ലീഗ് കിരീടം. ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്നത്.അതും ഒരു റെക്കോർഡാണ്.ഈ കിരീടം ഗോകുലം ടീമിന്റെ ഏഴാമത്തെ ‘വലിയ’ കിരീടമാണ്.ഗോകുലം കേരളയുടെ പുരുഷ ടീം ഇതുൾപ്പെടെ രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. ഗോകുലം കേരള വനിതാ ടീം ഒരു തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടി. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്. ഈ കിരീടങ്ങൾ കൂടാതെ…

    Read More »
  • NEWS

    മഴക്കാലരോഗങ്ങളെ പ്രതിരോധിക്കാം

    മഴക്കാലം പകര്‍ച്ചവ്യാധികളുടെ കാലം കൂടിയാണ്.ചീറ്റലും തുമ്മലും കഫക്കെട്ടും എല്ലാം സ്വാഭാവികമാണെങ്കിലും ഗുരുതരങ്ങളായ ഡെങ്കിപ്പനി, എലിപ്പനി, ചിക്കുന്‍ ഗുനിയ എന്നിവയും മഴക്കാലത്ത് വ്യാപകമാണ്. മഴക്കാലത്ത് ജലജന്യരോഗങ്ങളായ വയറിളക്കം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പണ്ടേ വ്യാപകമായിരുന്നെങ്കിലും പകര്‍ച്ചവ്യാധികള്‍ ഇത്രയും രൂക്ഷമായത് ഈ അടുത്തകാലത്താണ്. പ്രധാനമായും മൂന്നുതരം പകര്‍ച്ചവ്യാധികളാണ് മണ്‍സൂണ്‍കാലത്ത് പ്രത്യക്ഷപ്പെടുന്നത.് ജലജന്യരോഗങ്ങള്‍, വായുവിലൂടെ പകരുന്നവ, വാഹകജീവികളിലൂടെ പകരുന്നവ. വൈറസുകൊണ്ട് ഉണ്ടാകുന്ന രോഗങ്ങള്‍ വായുവിലൂടെ പകരുമ്പോള്‍, ജലത്തിലൂടെ ഉദരസംബന്ധിയായ ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം എന്നിവ വ്യാപിക്കുന്നു. വാഹകജീവികള്‍ പരത്തുന്ന രോഗങ്ങള്‍ മുഖ്യമായും കൊതുകിലൂടെ വ്യാപിക്കുന്ന ചിക്കുന്‍ ഗുനിയ, പന്നിപ്പനി, മലേറിയ, ജപ്പാന്‍ജ്വരം എന്നിവയാണ്. മഴക്കാലത്ത് ഭൂമിയിലെത്തുന്ന സൂര്യപ്രകാശത്തിന്റെ അളവിലും തീക്ഷ്ണതയിലും മാന്ദ്യം സംഭവിക്കുന്നതിനാല്‍, രോഗാണുക്കള്‍ക്കും, രോഗാണുവാഹകരായ കൊതുകുപോലുള്ള ക്ഷുദ്രജീവികള്‍ക്കും പ്രജനത്തിന് അനുകൂലമാകും. മഴക്കാലത്ത് വെള്ളം സ്പര്‍ശിക്കാതെ നമുക്കു ജീവിക്കാനാവില്ല. ഇതു രോഗബാധ കൂടുതല്‍ സംക്രമിക്കപ്പെടാന്‍ കാരണമാകുന്നു. എലിപ്പനി ഉണ്ടാക്കുന്ന രോഗാണു എലിമൂത്രത്തിലൂടെ ജലത്തിലെത്തിയാണ് മനുഷ്യരില്‍ രോഗകാരിയാകുന്നത്. മഴക്കാലത്ത് ഏറ്റവും അധികം പടര്‍ന്നുപിടിക്കുന്ന രോഗമാണ് വൈറല്‍…

    Read More »
  • NEWS

    വായിലെ ക്യാന്‍സര്‍ കാരണങ്ങളും പ്രതിരോധവും

    ഹൃദ്രോഗം കഴിഞ്ഞാല്‍ രണ്ടാമത്തെ മരണകാരണം ക്യാന്‍സര്‍ ആണ്.50 വയസ്സിനു മുകളില്‍ അര്‍ബുദബാധിതരാകാനുള്ള സാധ്യത ഇന്നത്തെക്കാലത്ത് വളരെക്കൂടുതലാണ്.പുകയിലയുടെയും മയക്കുമരുന്നിന്റെയും വര്‍ധിച്ച ഉപയോഗം, ഭക്ഷണസാധനങ്ങളില്‍ കീടനാശിനികളുടെ അമിതോപയോഗം, നിറം ചേര്‍ത്തതും അജിനോമോട്ടോ ചേര്‍ത്തതുമായ ആഹാരസാധനങ്ങളുടെ ഉപഭോഗം, നമ്മുടെ കാലാവസ്ഥയ്ക്കും ശരീരപ്രകൃതിക്കും യോജിക്കാത്ത ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ ശീലിക്കല്‍ എന്നിവയുടെയൊക്കെ പരിണതഫലമായി 25 വയസ്സിനുതാഴെയുള്ളവരിലും അര്‍ബുദം ഇന്ന് സാധാരണയായിരിക്കുന്നു. ഇതില്‍തന്നെ യുവാക്കളില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനം ഓറല്‍ ക്യാന്‍സര്‍ സാധ്യത കൂടുതലായി കാണുന്നു. മധ്യവയസ്കരില്‍ കൂടുതലായും കവിളുകള്‍, നാവ്, മോണ എന്നീ ക്രമത്തിലും യുവാക്കളില്‍ നാവ്, കവിളുകള്‍, കീഴ്ചുണ്ടിന്റെ ഉള്‍ഭാഗം, മോണ എന്നീ ക്രമത്തിലും വായിലെ അര്‍ബുദം കാണപ്പെടുന്നു. പുകയിലയുടെ ഉപയോഗം പുകയിലയില്‍ ഏകദേശം നാലായിരത്തോളം രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇതില്‍ ക്യാന്‍സറിനു കാരണമാകുന്ന പ്രധാന ഘടകങ്ങളാണ് നൈട്രോസമിന്‍, പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍, ടാര്‍, നിക്കോട്ടിന്‍, തുടങ്ങിയവ.പുകയില രണ്ടുവിധത്തിലാണ് ഉപയോഗിക്കുന്നത്. ഒന്ന്, മുറുക്കാന്‍ അല്ലെങ്കില്‍ ചവയ്ക്കാന്‍. മറ്റൊന്ന് പുകവലിക്കാന്‍.ചവയ്ക്കാന്‍ ഉപയോഗിക്കുന്ന കൂട്ടില്‍ നാലുതരം വസ്തുക്കളുണ്ട്.…

    Read More »
  • NEWS

    മഞ്ഞുമലകളിലെ പോരാളികള്‍; അറിയാം, ഇന്ത്യയുടെ ലഡാക്ക് സ്‌കൗട്ട്‌സ് ബറ്റാലിയനെ

    ഉയര്‍ന്ന മലനിരകള്‍, പ്രാണവായു കുറഞ്ഞ തണുത്തുറഞ്ഞ പ്രദേശം അതാണ് ഇന്ത്യ- ചൈന സംഘര്‍ഷമുണ്ടായ ലഡാക്കിലെ ഭൂപ്രകൃതി. സാധാരണക്കാരായവര്‍ക്ക് ഇവിടെ അതിജീവനം അത്ര എളുപ്പമല്ല.രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍നിന്നുള്ള സൈനികര്‍ക്ക് ഇവിടെ ശത്രുവിനെതിരെ പൊരുതി നില്‍ക്കല്‍ അത്ര സാധ്യമല്ല.എന്നാല്‍ ഇവിടെ സൈന്യത്തിന്റെ കണ്ണും കാതുമായി നിലകൊള്ളുന്ന ഒരു സൈനിക വിഭാഗമുണ്ട്. ലഡാക്കില്‍ തന്നെ താമസിക്കുന്ന ചെറുപ്പക്കാര്‍ അടങ്ങിയ, മലനിരകളില്‍ എവിടൊക്കെ അപകടം പതിയിരിക്കുന്നുവെന്ന് വ്യക്തമായ ധാരണയുള്ള അവരെ സൈന്യം ലഡാക്ക് സ്‌കൗട്ട്‌സ് എന്നാണ് വിളിക്കുന്നത്. ചൈനയുടെയും പാകിസ്താന്റെയും അധിനിവേശ മേഹങ്ങള്‍ നിരന്തരം നിലനില്‍ക്കുന്ന പ്രദേശമാണ് ലഡാക്ക്. 1947-ല്‍ കാര്‍ഗില്‍ വഴി പാകിസ്താനില്‍നിന്നെത്തിയ നുഴഞ്ഞുകയറ്റക്കാർ ലഡാക്കിലെ ബുദ്ധവിഹാരം കൊള്ളയടിക്കാന്‍ ശമിച്ചിരുന്നു.എന്നാല്‍ പ്രദേശത്തെ ചെറുപ്പക്കാര്‍ സംഘടിച്ച് അതിനെതിരെ പൊരുതി.ഇതിന് ശേഷം ഇവിടെയുള്ളവരെ ഉള്‍പ്പെടുത്തി രണ്ട് ബറ്റാലിയന് രൂപം കൊടുത്തു.1962-ല്‍ ചൈന ഇന്ത്യയെ ആക്രമിച്ച സമയത്ത് ദൗലത് ബേഗ് ഓള്‍ഡി, ഗല്‍വാന്‍, ഹോട്ട്‌സ്പ്രിങ്‌, പാംഗോങ്, ചുഷുല്‍ എന്നിവിടങ്ങളിലെ ശക്തമായ പ്രതിരോധനിര തീര്‍ത്ത് ചൈനയുടെ കടന്നുകയറ്റത്തെ പരമാവധി ചെറുത്തവരും ഈ ബറ്റാലിയനുകളായിരുന്നു. ഈ യുദ്ധത്തിന് ശേഷമാണ് രണ്ട് ബറ്റാലിയനുകളെയും…

    Read More »
Back to top button
error: