Month: May 2022
-
India
കഥയല്ലിത് സത്യം, ഒരു സ്ത്രീ 36 വർഷം നമുക്കിടയിൽ പുരുഷനായി ജീവിച്ചു…!
കഥയിലോ സിനിമയിലോ ആവിഷ്ക്കരിച്ചിരുന്നെങ്കിൽ അവശ്വസിനീയം എന്ന് പറയുമായിരുന്നു ഏവരും. പക്ഷേ ഇത് കഥയല്ല ജീവിതമാണ്. തമിഴ്നാട്ടിലെ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമത്തിൽ 36 വർഷം എന്തിനും പോന്ന പുരുഷനായി ജീവിച്ച ‘മുത്തു’ ഇപ്പോൾ പറയുന്നു, താൻ മുത്തുവല്ല പേച്ചിയമ്മാൾ എന്ന സ്ത്രീയാണെന്ന്, ലൈംഗികാതിക്രമങ്ങൾ ചെറുക്കാനാണ് ഇത്ര ദീർഘകാലം പുരുഷനായി ജീവിച്ചതെന്ന്. മൂന്നര പതിറ്റാണ്ടിലേറെയായി ‘മുത്തു’ എന്ന പേരിൽ ഗ്രാമീണർക്കു പരിചിതനായ താൻ എസ്. പേച്ചിയമ്മാളാണെന്ന് അവർ തന്നെ വെളിപ്പെടുത്തിപ്പോൾ തൂത്തുക്കുടി കാട്ടുനായ്ക്കൻപട്ടി ഗ്രാമവാസികൾ ഒന്നടങ്കം ഞെട്ടി. പേച്ചിയമ്മാൾ ഇരുപതാം വയസ്സിൽ വിധവയും ഒരു പെൺകുട്ടിയുടെ അമ്മയുമായി. വിവാഹം കഴിഞ്ഞ് 15–ാം നാൾ ഭർത്താവ് ശിവ മരിക്കുമ്പോൾ പേച്ചിയമ്മാൾ ഗർഭിണിയായിരുന്നു. മകൾ ഷൺമുഖസുന്ദരി പിറന്നതോടെ വേറെ വിവാഹം വേണ്ടെന്നു തീരുമാനിച്ച് ജീവിതം മകൾക്കായി മാറ്റിവച്ചു. ജോലി ചെയ്ത ഇടങ്ങളിൽ നിന്നു ലൈംഗിക ആക്രമണം നേരിടേണ്ടി വന്നതോടെ പുരുഷനായിക്കഴിയുന്നതാണു സുരക്ഷിതമെന്ന് ഉറപ്പിച്ചു. തിരുച്ചെന്തൂരിലെ മുരുകൻ ക്ഷേത്രത്തിൽ ചെന്ന് മുടി പറ്റെ വെട്ടി. ഷർട്ടും ലുങ്കിയും കഴുത്തിലൊരു…
Read More » -
NEWS
വിപണിയിൽ കടുത്ത ക്ഷാമം;ഒരു മൂട് കപ്പയ്ക്ക് 120
റാന്നി: ഒരു കിലോ കപ്പയ്ക്ക് അൻപത് രൂപ.മൂടൊന്നിന് 120 രൂപയും.പത്തനംതിട്ട ജില്ലയിലെ മിക്ക ഇടങ്ങളിലെയും സ്ഥിതി ഇതാണ്.കഴിഞ്ഞ വർഷം ഇതേ സമയത്ത് 16 രൂപയായിരുന്നു ഒരുകിലോ കപ്പയുടെ വില.ഇത്തവണ വിപണിയില്‍ കപ്പയ്ക്ക് കടുത്തക്ഷാമം നേരിടുകയാണ്.മലയോര മേഖലയിലെ കര്‍ഷകര്‍ കിഴങ്ങുവര്‍ഗങ്ങളുടെ കൃഷിയില്‍ നിന്ന് പതിയെ പിന്‍ വാങ്ങുന്നതാണ് കപ്പയ്ക്ക് ക്ഷാമം ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ കൃഷി ചെയ്തതിലേറെയും കനത്ത മഴയില്‍ വെള്ളം കയറി നശിച്ചു. കൂടാതെ കാട്ടുപന്നികള്‍ നശിപ്പിക്കുന്നതിനാൽ ഇപ്രാവശ്യം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്തിരിഞ്ഞു. കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിച്ചാല്‍ ചെലവ് കാശ് പോലും നഷ്ടപരിഹാരമായി ലഭിക്കാറില്ലെന്ന് കർഷകർ പറയുന്നു. കൃഷിക്കാരുടെ പക്കല്‍ നിന്ന് കപ്പ ഒരു മൂടിന് 120രൂപ നിരക്കിലാണ് കച്ചവടക്കാര്‍ വാങ്ങിക്കൊണ്ടുപോകുന്നത്.ഒരു കിലോയ്ക്ക് 50 രൂപ നിരക്കിലാണ് വിപണിയിലെ വില്‍പ്പന.ഇത്തവണ ജില്ലയില്‍ കപ്പ കൃഷി പൊതുവെ കുറവാണെന്നാണ് കൃഷി വകുപ്പിന്റെയും വിലയിരുത്തല്‍.പലരും പൊള്ളാച്ചിയിൽ നിന്ന് മൂവാറ്റുപുഴയിൽ മൊത്തമായി എത്തിക്കുന്ന പച്ചക്കപ്പ കമ്മിഷൻ ഏജന്റുമാരിൽ നിന്ന് വാങ്ങിയാണ് വിൽപന നടത്തുന്നത്.
Read More » -
India
റോഡ് മോശം, ആഡംബരക്കാറിനു പോകാൻ വീതിയില്ല; വധുവിനെ ഉപേക്ഷിച്ച് വരൻ മടങ്ങി
ഗാന്ധിനഗർ: വിവാഹത്തിനു പിന്നാലെ വധുവിനെ തനിച്ചാക്കി ആഡംബര കാറിൽ ഗ്രാമത്തിലേക്കു മടങ്ങി വരൻ! ഗുജറാത്തിലെ നപാഡ് വാന്തോ ഗ്രാമത്തിലാണ് സംഭവം. വിവാഹത്തിനു ലഭിച്ച സ്ത്രീധനവുമായാണ് വരൻ തിരിച്ചുപോയത്. ഗ്രാമത്തിലെ റോഡ് മോശമാണെന്നും ആഡംബരക്കാറിന് പോകാൻ കഴിയില്ലെന്നും വ്യക്തമാക്കിയാണ് വരൻ മടങ്ങിയത്. വല്ലഭ് വിദ്യാനഗറിൽ നിന്നുള്ള യുവാവുമായിട്ടാണ് യുവതിയുടെ കല്യാണം ഉറപ്പിച്ചിരുന്നത്. മേയ് 12നായിരുന്നു വിവാഹം. ആഡംബര സെഡാനിലാണ് വരൻ വിവാഹവേദിയിലേക്ക് എത്തിയത്. റോഡിന്റെ മോശം അവസ്ഥയും വീതി കുറവും വരനെ െചാടിപ്പിച്ചു. വരൻ വിവാഹവേദിയിൽ പ്രശ്നമുണ്ടാക്കി. പിന്നാലെ വധുവിനെ കൂട്ടാതെ തിരികെ മടങ്ങി. സ്ത്രീധനമായി നൽകിയതെല്ലാം വരൻ കൊണ്ടുപോയതായി വധുവിന്റെ വീട്ടുകാർ ആരോപിച്ചു. സംഭവത്തിൽ വരന്റെ വീട്ടുകാരുമായി ചർച്ചകൾ നടക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിച്ചില്ലെങ്കിൽ പൊലീസിൽ പരാതി നൽകുമെന്നും വധുവിന്റെ വീട്ടുകാർ പറഞ്ഞു.
Read More » -
India
ചുട്ടുപൊള്ളി രാജ്യതലസ്ഥാനം: റെക്കോർഡ് താപനില, ‘49’ ഡിഗ്രി സെൽഷ്യസ്
ന്യൂഡൽഹി: ഉഷ്ണതരംഗത്തിൽ ചുട്ടുപൊള്ളുന്ന രാജ്യതലസ്ഥാനത്തു റെക്കോര്‍ഡ് താപനില രേഖപ്പടുത്തി. 49 ഡിഗ്രി സെൽഷ്യസ് ചൂടാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ തുടർന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കു പടിഞ്ഞാറൻ ഇന്ത്യയുടെ മിക്ക പ്രദേശങ്ങളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയുടെ വടക്കു പടിഞ്ഞാറൻ പ്രദേശമായ മുൻഗേഷ്പുരിൽ 49.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയപ്പോൾ നജഫ്ഗാഹിൽ 49.1 ഡിഗ്രി സെൽഷ്യസാണു താപനില. ഡൽഹിയുടെ അയൽപ്രദേശമായ ഗുരുഗ്രാമിൽ 48.1 ഡിഗ്രി സെൻഷ്യസ് എന്ന ഉയർന്ന താപനിലയും രേഖപ്പെടുത്തി. സഫ്ദർജങ് നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കു പ്രകാരം ഡൽഹിയിലെ പ്രാഥമിക കാലാവസ്ഥാ കേന്ദ്രത്തിൽ ഞായറാഴ്ച രേഖപ്പടുത്തിയ പരമാവധി താപനില 45.6 ഡിഗ്രി സെൽഷ്യസാണ്. ഇതോടെ സാധാരണയേക്കാൾ അഞ്ചു പോയിന്റ് കൂടി, ഈ വർഷം ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ഉയർന്ന താപനിലയിലെത്തി. ശനിയാഴ്ച ഇവിടെ പരമാവധി 44.2 ഡിഗ്രി സെൽഷ്യസാണു രേഖപ്പടുത്തിയത്. ഡൽഹിയിൽ തിങ്കളാഴ്ച ഇടിമിന്നലിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Read More » -
Crime
നടുറോഡിൽ അഭിഭാഷകയെ ക്രൂരമായി തല്ലി, വയറ്റിൽ ചവിട്ടി: അറസ്റ്റ്
ബെംഗളൂരു: ആളുകൾ നോക്കി നിൽക്കേ നടുറോഡിൽ സ്ത്രീയെ ക്രൂരമായി മർദ്ദിച്ചയാൾ അറസ്റ്റിൽ. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ വിനായക് നഗറിൽ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണു സംഭവം. അഭിഭാഷകയായ സംഗീതയെ അയൽവാസിയായ മഹന്തേഷ് ആണു ക്രൂരമായി അടിക്കുകയും ചവിട്ടുകയും ചെയ്തത്. കടുത്ത ദേഷ്യത്തോടെ അതിശക്തമായാണ് മഹന്തേഷ് സ്ത്രീയെ ആക്രമിക്കുന്നതെന്നാണു പുറത്തുവന്ന വിഡിയോയിൽനിന്ന് വ്യക്തമാകുന്നത്. മുഖത്തു തുടർച്ചയായി ഏറ്റ അടിയുടെ ശക്തിയിൽ പുറകോട്ടു വീണ സംഗിതയുടെ വയറ്റിൽ ഇയാൾ ചവിട്ടുന്നുണ്ട്. ഒരു പ്ലാസ്റ്റിക് കസേരയെടുത്ത് സംഗീത പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും അക്രമി വീണ്ടു വയറ്റിൽ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നതായാണു വിഡിയോയിൽ കാണുന്നത്. സമീപത്തു നിരവധി പേർ ഉണ്ടായിരുന്നെങ്കിലും ആരും പ്രതികരിക്കുകയോ സ്ത്രീയെ സഹായിക്കാൻ മുന്നോട്ടു വരികയോ ചെയ്തില്ല. ഒരു സിവിൽ കേസുമായി ബന്ധപ്പെട്ടുള്ള വ്യക്തിവൈരാഗ്യത്തിലാണ് മഹന്തേഷ് സംഗീതയെ ആക്രമിച്ചതെന്നാണ് പൊലീസ് പറയുന്നത്. അഭിഭാഷക തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് മഹന്തേഷ് ആരോപിച്ചു. ഇരുവരും തമ്മിൽ നേരത്തെയും വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
Read More » -
India
ശ്രീബുദ്ധന്‍റെ പിറന്നാളാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നേപ്പാളിലെത്തും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നേപ്പാൾ സന്ദർശിക്കും. ശ്രീബുദ്ധന്റെ 2566–ാം പിറന്നാളാഘോഷങ്ങളോടനുബന്ധിച്ചാണ് സന്ദർശനം. നേപ്പാളിലെ ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിയിൽ എത്തുന്ന പ്രധാനമന്ത്രി മായാദേവി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തും. യുപിയിലെ കുശിനഗറിൽ നിന്ന് ഹെലികോപ്റ്റർ മാർഗം ലുംബിനിയിലെത്തുന്ന മോദിയെ നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദൂർ ദുബെ സ്വീകരിക്കും. കേന്ദ്ര സർക്കാർ 100 കോടി ചെലവിട്ടു നിർമിക്കുന്ന ബുദ്ധ ആശ്രമത്തിന്റെ ശിലാസ്ഥാപനവും ഇരു നേതാക്കളും നിർവഹിക്കും. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള രാജ്യാന്തര ബുദ്ധിസ്റ്റ് കോൺഫെഡറേഷൻ മുഖേനയാണ് ഇന്ത്യ സഹായം ചെയ്യുന്നത്. ലുംബിനിയിലെ അശോക സ്തംഭവും ബോധിവൃക്ഷവും മോദി സന്ദർശിക്കും. 2019 ൽ രണ്ടാമത് അധികാരമേറ്റ ശേഷമുള്ള മോദിയുടെ ആദ്യ നേപ്പാൾ സന്ദർശനമാണിത്.
Read More » -
തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ
റിയാദ്: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്‍തു. തീവ്രവാദ സംഘടനയില്‍ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടില്‍ ആയുധങ്ങളും സ്‍ഫോടക വസ്‍തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്‍ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാള്‍ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൂടി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് രണ്ടാമത്തെ സൗദി പൗരന്‍ പിടിയിലായത്. ഇയാള്‍ സൗദി സുരക്ഷാ സേനയിലെ ഒരു അംഗത്തെ കൊലപ്പെടുത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്‍തിരുന്നു. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമത സംഘത്തില്‍ അംഗമായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട യെമന്‍ സ്വദേശി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഇയാള്‍ ഹൂതികള്‍ക്ക്…
Read More » -
Crime
കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് ദിവസത്തിനിടെ പിടികൂടിയത് 5 കിലോ സ്വർണം; 6 പേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിൽ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടു ദിവസത്തിനിടെ രണ്ടര കോടിയോളം രൂപ വില വരുന്ന 5 കിലോ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ 6 പേർ പിടിയിലായിട്ടുണ്ട്. താമരശ്ശേരി സ്വദേശി നിസാർ, കോഴിക്കോട് സ്വദേശികളായ കൊമ്മേരി റംഷാദ്, അബൂബക്കർ സിദ്ധിഖ്, മുഹമ്മദ് നിഷാദ്, കാസർകോട് സ്വദേശി മുഹമ്മദ് അജ്മൽ, മലപ്പുറം സ്വദേശി ഷെയ്റ എന്നിവരാണ് പിടിയിലായത്. ബാഗിനുള്ളിൽ ഒളിപ്പിച്ചും ചെറിയ വയറിന്റെ രൂപത്തിലാക്കിയും ക്യാപ്‌സ്യൂളാക്കിയുമാണ് സ്വർണം കടത്തിയത്. സംഭവത്തിൽ 6 കേസുകൾ രജിസ്റ്റർ ചെയ്തതായി കസ്റ്റംസ് അറിയിച്ചു.
Read More » -
Kerala
‘രോഗികളെ വഴിയാധാരമാക്കി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയി’; ജോ ജോസഫിനെതിരെ പത്മജ വേണുഗോപാല്‍
തൃശൂര്‍: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡോ. ജോ ജോസഫിനെതിരെ കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍. ഹൃദയം തന്നെ ഏൽപ്പിച്ച രോഗികളെ എല്ലാം വഴിയാധാരമാക്കിയിട്ടാണ് ജോ ജോസഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പോയതെന്നാണ് പത്മജ പറയുന്നത്. തൃക്കാക്കരയുടെ ഹൃദയം ഏൽപ്പിച്ചാൽ ഹൃദ്രോഗികളെ സംരക്ഷിക്കുന്നതുപോലെ സംരക്ഷിക്കും എന്നു പറയുന്ന ഡോക്ടറാണ് ഇങ്ങനെ ചെയ്തതെന്നും പത്മജ ഫേസ്ബുക്കില്‍ കുറിച്ചു. അതേസമയം, കോൺഗ്രസിന്റെ ചിന്തൻ ശിബിരം കേരളത്തിലെ കോൺഗ്രസുകാർക്ക് പാരയായി മാറിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. നേതാക്കളുടെ അനുഭവസമ്പത്തില്ലാത്ത ബന്ധുക്കളെ സ്ഥാനാർത്ഥിയാക്കാൻ പാടില്ലെന്ന നിർദ്ദേശം ചിന്തൻ ശിബിരത്തിൽ അവതരിപ്പിച്ചപ്പോൾ കേരളത്തിലെ കോൺഗ്രസുകാർക്ക് എതിർക്കുകയല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. യാതൊരു രാഷ്ട്രീയ പരിചയവും ഇല്ലാത്തയാളെയാണ് തൃക്കാക്കരയിൽ സ്ഥാനാർത്ഥിയാക്കിയത്. പി ടി തോമസ് ജീവിച്ചിരുന്ന കാലത്ത് കുടുംബവാഴ്ചയെയും ഇതുപോലെയുള്ള ബന്ധുത്വ സ്ഥാനാർത്ഥി നിർണയത്തെയും എതിർത്തതാണ്. കെ വി തോമസ് ഉയർത്തിവിട്ട ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ കെ പി സി സി ക്ക് ആവുന്നില്ലെന്നും…
Read More » -
India
പി സി ജോര്‍ജിന് നിര്‍ണായക ദിനം; വിദ്വേഷ പ്രസംഗക്കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
കൊച്ചി: വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തിൽ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. രാഷ്ടീയ ലക്ഷ്യങ്ങളോടെയാണ് സർക്കാരിന്‍റെ നടപടിയെന്നും ജാമ്യം വേണമെന്നുമാണ് പി സി ജോർജിന്‍റെ ആവശ്യം. ഹർജിയിൽ സർക്കാർ ഇന്ന് മറുപടി നൽകും. കേസിൽ തന്‍റെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പി സി ജോർജിന്‍റെ ആവശ്യം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കൊച്ചി വെണ്ണലയിൽ പി സി ജോര്‍ജിനെ പ്രസംഗിക്കാൻ ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ സി എച്ച് നാഗരാജു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുൻ പ്രസംഗം ആവർത്തിക്കാനുള്ള സാഹചര്യമുണ്ടെന്നത് മനസിലാക്കിയാണോ ക്ഷണമെന്ന് സംശയമുണ്ട്. സംഘാടകർക്കെതിരെ ആവശ്യമെങ്കിൽ കേസെടുക്കും. പി സി ജോര്‍ജിനെതിരെ മത വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിന് നിലവില്‍ ഒരു കേസുണ്ട്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചു…
Read More »