CrimeNEWS

ശ്രീനിവാസന്‍ വധം: പ്രതികൾക്ക് അകമ്പടിപോയ കാറില്‍ ഫോണ്‍, മുഖ്യ ആസൂത്രകന്‍റേതെന്ന് സംശയം

പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ  പ്രതികൾക്ക് അകമ്പടിപോയ കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യ ആസൂത്രകന്‍റേത് എന്ന് സംശയിക്കുന്ന ഫോൺ കാറിൽ നിന്ന് പൊലീസിന് കിട്ടി. മൊബൈൽ ഫോണിന് പുറമെ എസ്‍ഡിപിഐയുടെ കൊടി, ആയുധം വയ്ക്കാൻ ഉപയോഗിച്ചെന്ന് കരുതുന്ന ചാക്ക്, എന്നിവയും കാറിൽ നിന്ന് കിട്ടി. ഫൊറൻസിക് സംഘം കാർ പരിശോധിച്ചു. മേലെ പട്ടാമ്പി കോളേജ് സ്ട്രീറ്റിലെ നാസറിന്‍റെ ബന്ധുവീട്ടിലായിരുന്നു കാർ ഒളിപ്പിച്ചത്. ഈ കാറിലാണ് കൊലയാളി സംഘത്തിന് ആയുധം എത്തിച്ച് നൽകിയത് എന്നാണ് പൊലീസ് കണ്ടെത്തൽ.

നാസറിൽ നിന്ന് കാർ വാടകയ്ക്ക് എടുത്തുപോയ മുഖ്യ ആസൂത്രകനാണ് വാഹനം ഓടിച്ചിരുന്നത്. ഇയാളെ ഇതുവരെ കണ്ടെത്തനായിട്ടില്ല. നാസറിന് കൃത്യത്തെ കുറിച്ച് അറിവുണ്ടായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. നാസർ മനപ്പൂർവം കാർ ഒളിപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏപ്രിൽ പതിനാറിനാണ് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് എ ശ്രീനിവാസൻ കൊല്ലപ്പെടുന്നത്. കേസിൽ ഇതുവരെ 23 പേർ അറസ്റ്റിലായിട്ടുണ്ട്. കാർ ഉമട നാസറിനെ കാർ ഒളിപ്പിച്ച ബന്ധുവീട്ടിലെത്തിച്ച് തെളിവെടുത്തു.

Back to top button
error: