NEWS

കാവ്യയുമായുള്ള വിവാഹം എന്റെ തീരുമാനമായിരുന്നില്ല; പലരുടെയും നിർബന്ധത്തിന് വഴങ്ങി: ദിലീപ്

ദിലീപിന്റെയും കാവ്യാ മാധവന്റെയും വിവാഹം സൃഷ്ടിച്ച വിവാദങ്ങൾ ഇനിയും അടങ്ങിയിട്ടില്ല.2016 നവംബർ 25 നായിരുന്നു മലയാള സിനിമയിലെ മിക്ക താരങ്ങളും പങ്കെടുത്ത ആ വിവാഹം.32 വയസുള്ള കാവ്യയെ 48 വയസ്സുള്ള ദിലീപ് വിവാഹം ചെയ്തത് ഒരുപാട് വിമർശനങ്ങൾ നേരിട്ട് കൊണ്ടായിരുന്നു.
മഞ്ജു വാര്യരുമായി നീണ്ട 16 വർഷത്തെ ദാമ്പത്യം.ശേഷം വിവാഹമോചനം.വിവാദങ്ങൾക്കു അറുതി വരുത്തി 2016ൽ കാവ്യാ മാധവനുമായുള്ള വിവാഹം.എന്നാൽ വിവാദങ്ങൾ എന്നത്തേക്കാളും കൂടുതൽ നടൻ ദിലീപിനെ പിന്തുടർന്നു.ഇപ്പോഴിതാ ജീവിതത്തിൽ നടന്ന പ്രധാന സംഭവങ്ങൾക്കെല്ലാം മറുപടി നൽകുകയാണ് ദിലീപ്.
കാവ്യ കാരണമാണ് താൻ മഞ്ജുവുമായുള്ള വിവാഹമോചനം നേടിയതെന്ന വാർത്ത തെറ്റാണെന്ന് ദിലീപ് പറയുന്നു.മഞ്ജുവും താനും ഭാര്യാഭർത്താക്കന്മാർ എന്നതിനേക്കാൾ എന്തും തുറന്നു സംസാരിക്കാൻ കഴിയുന്ന കൂട്ടുകാരെപ്പോലെയായിരുന്നുവെന്നും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.
മഞ്ചുവുമായുള്ള വിവാഹമോചനം നേടാൻ കാരണം വേറെയാണെന്നും അതിനുശേഷം താൻ ഒട്ടേറെ സമ്മർദ്ദം അനുഭവിച്ചെന്നും  സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് പിന്നീട് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറയുന്നു.വഴക്കിട്ടവരും പരിഭവം കാണിച്ചവരും ആരും ഒപ്പമുണ്ടായിരുന്നില്ല. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ഉത്കണ്ഠ ഒരുവശത്ത്.അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന ചോദ്യം മകൾ മീനാക്ഷിയിൽ നിന്നും ഉണ്ടായിക്കൊണ്ടേയിരുന്നു.ആ ചോദ്യം കേൾക്കുമ്പോൾ ലൊക്കേഷനിൽ നിൽക്കാനാവില്ല.മൂന്നര വർഷം താനും മകളും മാത്രമുള്ള ജീവിതമായിരുന്നു.സഹോദരി രണ്ടു വർഷത്തോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി തന്റെ വീട്ടിലേക്കു താമസം മാറ്റേണ്ടി വന്നു. തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയെന്നും ദിലീപ് പറയുന്നു.
ഇനിയൊരു കല്യാണം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചപ്പോൾ മകളോട് പറഞ്ഞു. അതേസമയം വിവാഹവും വിവാഹമോചനവുമായി കാവ്യ മറുഭാഗത്തുണ്ടായിരുന്നു.കാവ്യയുടെ വിവാഹജീവിതം തകരാൻ കാരണം താനെന്നു പലരും പറഞ്ഞ് പരത്തിയെന്നും ദിലീപ് വ്യക്തമാക്കുന്നു.കാവ്യയുടെ അമ്മക്ക് വിവാഹത്തിൽ താത്പ്പര്യമില്ലായിരുന്നു. അവൾക്ക് മറ്റാലോചനകൾ നടക്കുന്നു എന്നായിരുന്നു മറുപടി.

ദിലീപിന്റെ ജീവിതം പോകാൻ കാരണം എന്ന പേരിൽ കാവ്യ ബലിയാടാവുന്നു. അത് സത്യമെന്ന് പലരും പറയും എന്നായിരുന്നു അമ്മയുടെ പക്ഷം. എന്തിനാണ് വെറുതെ കാവ്യയുടെ പേരും ചേർത്തു വിവാദത്തിനു ഇടവയ്ക്കുന്നതെന്ന സുഹൃത്തുക്കളുടെ ചോദ്യം മറുപക്ഷത്ത്.ഒടുവിൽ എല്ലാരും മുൻകയ്യെടുത്ത് കല്യാണം നടത്തി.

 

Signature-ad

 

കാവ്യയെ വിവാഹം ചെയ്യുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല.രണ്ടുമൂന്നു ദിവസം കൊണ്ടാണ് കല്യാണം പ്ലാൻ ചെയ്തത്. ആദ്യം അറിയിച്ചത് മമ്മൂട്ടിയെ ആയിരുന്നുവെന്നും ദിലീപ് പറയുന്നു.കാവ്യാ മാധവൻ കാരണമാണ് ജീവിതം പോയെങ്കിൽ അതിലേക്ക് കൂടുതൽ അടുക്കുന്നത് തീക്കളിയാണ്.താൻ പിന്നെയതിലേക്ക് പോകില്ലായിരുന്നു. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തത്.പിന്നീടാരും ഒപ്പമുണ്ടായിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി.

Back to top button
error: