NEWS

പകരം വയ്ക്കാനില്ലാത്ത വിജയ ഗാഥ;അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള നേടിയത് ഏഴ് കിരീടങ്ങൾ

ഞ്ചു വർഷം മുമ്പ് ആയിരുന്നു ഗോകുലം കേരള ഫുട്ബോൾ ക്ലബ് രൂപീകരിക്കപ്പെട്ടത്.ഈ അഞ്ചു വർഷത്തിനിടയിൽ ഗോകുലം കേരള നേടിയത് ഏഴ് കിരീടങ്ങൾ.മറ്റൊരു ഇന്ത്യൻ ക്ലബ്ബിനും അവകാശപ്പെടാനാകാത്ത ഈ വിജയഗാഥയിലെ അവസാന കിരീടം ഗോകുലം നേടുന്നത് കഴിഞ്ഞദിവസമായിരുന്നു.കൊൽക്കത്ത മുഹമ്മദൻസിനെ കീഴടക്കി ഐ ലീഗ് കിരീടം.
ഇത് തുടർച്ചയായ രണ്ടാം തവണയാണ് ഗോകുലം കേരള ഐ ലീഗ് കിരീടം നേടുന്നത്.അതും ഒരു റെക്കോർഡാണ്.ഈ കിരീടം ഗോകുലം ടീമിന്റെ ഏഴാമത്തെ ‘വലിയ’ കിരീടമാണ്.ഗോകുലം കേരളയുടെ പുരുഷ ടീം ഇതുൾപ്പെടെ രണ്ട് ഐ ലീഗ് കിരീടവും രണ്ട് കേരള പ്രീമിയർ ലീഗ് കിരീടവും നേടിയിട്ടുണ്ട്. ഡ്യൂറണ്ട് കപ്പും ഗോകുലം കേരള 2019ൽ നേടിയിട്ടുണ്ട്. ഗോകുലം കേരള വനിതാ ടീം ഒരു തവണ ഇന്ത്യൻ വനിതാ ലീഗ് കിരീടവും ഒരുതവണ കേരള വനിതാ ലീഗും നേടി. നിലവിൽ ഗോകുലം കേരള ഐ ലീഗ്, ഇന്ത്യൻ വനിതാ ലീഗ്, കേരള വനിതാ ലീഗ് എന്നിവയിൽ ചാമ്പ്യന്മാരാണ്.
ഈ കിരീടങ്ങൾ കൂടാതെ ഗോകുലം റിസേർവ്സ് ടീം ബൊദൗസ കപ്പ്, ഇൻഡിപെൻഡൻസ് ഡേ കപ്പ് എന്നിവയും നേടിയിട്ടുണ്ട്. ഒരു ഇന്ത്യൻ വനിതാ ലീഗ് കിരീടം കൂടെ ഉറപ്പിക്കുന്നതിന് അടുത്തുമാണ് ഗോകുലം ക്ലബ് ഇപ്പോൾ ഉള്ളത്. ഈ നേട്ടങ്ങൾ കണ്ട് ഈ ക്ലബ് അത്ഭുതമാണ് എന്നല്ലാതെ എന്ത് പറയാൻ ആകും !!

Back to top button
error: