Month: May 2022

  • Crime

    ഇരട്ട സഹോദരങ്ങളിൽ ഒരാൾ മറ്റെയാളെ കഴുത്ത് ഞെരിച്ച് കൊന്നു, കണ്ണൂരിലെ കേളകത്താണ് സംഭവം

    കണ്ണൂർ: കേളകം വെണ്ടേക്കുംചാലിൽ ഇരട്ട സഹോദരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. പള്ളിപ്പാട്ട് അഖിലേഷാണ് തന്റെ ഇരട്ട സഹോദരനായ (31) അഭിനേഷിനെ(31) കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. ഉടുത്തിരുന്ന മുണ്ട് അഴിച്ച് അഭിനേഷിന്‍റെ കഴുത്തിൽ കുരുക്കിയാണ് കൊലപാതകം നടത്തിയത്. പിന്നീട് സഹോദരനെ കൊന്ന വിവരം അഖിലേഷ് തന്നെയാണ് പൊലീസില്‍ വിളിച്ച് അറിയിച്ചത്. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പുഴയരികില്‍ മൃതദേഹം കണ്ടത്. കേളകം കമ്പിപ്പാലത്തിന് സമീപത്തെ പുഴയരികില്‍ ഇരുവരും സംസാരിച്ചിരിക്കുന്നത് ചിലര്‍ കണ്ടിരുന്നു. പിന്നീട് വാക്കു തര്‍ക്കമുണ്ടാവുകയും അഖിലേഷ് സഹോദരന്‍ അഭിനേഷിനെ കൊലപ്പെടുത്തുകയുമായിരുന്നു എന്ന് പൊലീസ് പറയുന്നു. പേരാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഇവര്‍ തമ്മില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ അഖിലേഷിനെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് പറഞ്ഞു. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കൊലപാതക സമയത്ത് അഖിലേഷ് മദ്യലഹരിയിലായിരുന്നു. പള്ളിപ്പാട്ട് രവീന്ദ്രനും സുലേഖയുമാണ് മാതാപിതാക്കൾ. അഭിനേഷിന്റെ…

    Read More »
  • Kerala

    ‘കുന്നംകുളം മാപ്പു’ ചോദിച്ചവർ കണ്ടം വഴി ഓടി: ശ്രീനിജനെ പരിഹസിച്ച് സാബു

    കൊച്ചി: തൃക്കാക്കരയുടെ മാപ്പു കൊടുക്കാമെന്നു പറഞ്ഞതോടെ ‘കുന്നംകുളം മാപ്പുണ്ടോ’ എന്നു ചോദിച്ചവർ കണ്ടം വഴി ഓടിയെന്ന് ട്വന്റി20 ചീഫ് കോ ഓർഡിനേറ്റർ സാബു എം.ജേക്കബ്. ട്വന്റി20യുടെ പിന്തുണ ചോദിക്കുന്നതിനു മുൻപ് ട്വന്റി20 പ്രവർത്തകർക്കെതിരായ അതിക്രമങ്ങളിൽ എംഎൽഎ മാപ്പു പറയണമെന്ന് സാബു ജേക്കബ് ആവശ്യപ്പെട്ടതിനെ പരിഹസിച്ചാണ് രാവിലെ പി.വി. ശ്രീനിജിൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ‘ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പ് ഉണ്ടെങ്കിൽ തരണേ.. ഒരാൾക്കു കൊടുക്കാനാണ്..’ എന്നായിരുന്നു പോസ്റ്റ്. ഉച്ചയോടെ പോസ്റ്റ് ഫെയ്സ്ബുക്കിൽനിന്ന് അപ്രത്യക്ഷമായി. ഇന്നലെ കിഴക്കമ്പലത്തു സംഘടിപ്പിച്ച ജനസംഗമത്തിനുണ്ടായ ജനപിന്തുണ കണ്ടതോടെയാണ് ഇരു മുന്നണികളും ട്വന്റി20 – എഎപി പിന്തുണ തേടി രംഗത്തെത്തിയത്. രാവിലെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എം. സ്വരാജാണ് ട്വന്റി20യുടെ പിന്തുണ ആദ്യം അഭ്യർഥിച്ചത്. രണ്ടു പാർട്ടികളും മുന്നോട്ടുവച്ച ആശയങ്ങളുമായി ചേർന്നു പോകുന്നത് ഇടതു പക്ഷമാണെന്നും അവർക്ക് ആശയപരമായി പിന്തുണയ്ക്കാനാവുക ഇടതു പക്ഷത്തെയാണെന്നും സ്വരാജ് വ്യക്തമാക്കിയിരുന്നു. തൊട്ടുപിന്നാലെ തൃക്കാക്കരയിൽ യുഡിഎഫും ട്വന്റി20യുടെ വോട്ടു വേണമെന്ന് പരസ്യമായി പറഞ്ഞു. എം.സ്വരാജ്…

    Read More »
  • Kerala

    ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത; അതീവ ജാഗ്രത വേണം: വീണാ ജോര്‍ജ്

    തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി എന്നിവ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ചവ്യാധിക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്താന്‍ ചേർന്ന ആരോഗ്യ വകുപ്പിന്റെ അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ‘‘ഇനിയുള്ള 4 മാസം വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ ആശുപത്രികളിലും എലിപ്പനി പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാന്‍ ഡോക്‌സി കോര്‍ണറുകള്‍ സ്ഥാപിക്കും. പേശിവേദന, മുതുകു വേദന എന്നിവയുണ്ടെങ്കില്‍പ്പോലും ചിലപ്പോള്‍ ഈ രോഗങ്ങളാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ സ്വയം ചികിത്സ പാടില്ല’ – മന്ത്രി പറഞ്ഞു. ‘‘വെള്ളത്തിലിറങ്ങുകയോ മണ്ണുമായി ഇടപെടുകയോ ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകള്‍ക്ക് ഉള്ളിലും കൊതുവിന്റെ ഉറവിടങ്ങളുണ്ടായിരുന്നു. ഫ്രിജിനു പുറകിലെ ട്രേ, ചെടിച്ചട്ടികള്‍ക്കടിയിലെ പാത്രം, വാട്ടര്‍ കൂളറുകള്‍, ഫ്ലവര്‍ വേസുകള്‍ എന്നിവയില്‍ കൊതുക് വളരാതെ ശ്രദ്ധിക്കണം. ഇവയിലെ…

    Read More »
  • NEWS

    ലങ്കൻ പ്രതിസന്ധി അപകടകരം; എല്ലാ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയസമിതി രൂപീകരിക്കും: പ്രധാനമന്ത്രി

    കൊളംബോ: എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കുമെന്ന് ശ്രീലങ്കൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്‌തു സംസാരിക്കുകയായിരുന്നു നിയുക്ത ലങ്കൻ പ്രധാനമന്ത്രി. ‘അപകടകരമായ നിലയിലാണ് രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി നിലകൊള്ളുന്നത്. ഇതു പരിഹരിക്കേണ്ടത് രാജ്യത്തിന്റെ പ്രധാന ആവശ്യമാണ്. ഇതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി ദേശീയ സമിതി രൂപീകരിക്കും’- വിക്രമസിംഗെ പറഞ്ഞു. ‘‘അടുത്ത രണ്ടു മാസങ്ങൾ വളരെ നിർണ്ണായകമാണ്. ജനമൊന്നാകെ ഒരുങ്ങിയിരിക്കണം. ചില ത്യാഗങ്ങളും വിട്ടുവീഴ്ചയും ചെയ്യാൻ തയ്യാറാകണം. 2022 വികസന ബജറ്റിന് പകരം ആശ്വാസ ബജറ്റ് തയ്യാറാക്കാൻ സർക്കാർ ഒരുങ്ങുന്നു. ശ്രീലങ്കൻ എയർലൈൻസ് സ്വകാര്യവൽക്കരിക്കുന്നതുൾപ്പെടെ നടപടികൾക്ക് ഒരുങ്ങണം’ – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ‘‘രാഷ്ട്രീയ അനിശ്ചിതത്വം നിലനിന്ന ശ്രീലങ്കയിൽ പ്രധാനമന്ത്രി മഹിന്ദ രാജപക്സെയുടെ രാജിയെത്തുടർന്നാണ് ഒത്തുതീർപ്പിലൂടെ യുഎൻപി (യുണൈറ്റഡ് നാഷനൽ പാർട്ടി) നേതാവ് റനിൽ വിക്രമസിംഗെ പ്രധാനമന്ത്രിയായത്. ഭരണസഖ്യമായ ശ്രീലങ്ക പൊതുജന പെരമുന (എസ്എൽപിപി) റനിലിനെ പിന്തുണച്ചിരുന്നു.

    Read More »
  • India

    മസ്ജിദില്‍ ശിവലിംഗം കണ്ടെന്ന് അഭ്യൂഹങ്ങള്‍; സീല്‍ ചെയ്യാന്‍ കോടതി ഉത്തരവ്

    ന്യൂഡൽഹി: ശിവലിംഗം കണ്ടെത്തിയെന്ന അഭ്യൂഹങ്ങള്‍ക്കിടെ, ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ കുളം സീല്‍ ചെയ്യാന്‍ വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്. മസ്ജിദില്‍ നടത്തിയ സര്‍വ്വേയ്ക്കിടെ കുളത്തില്‍നിന്നും ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദവുമായി പരാതിക്കാരനായ സോഹന്‍ലാല്‍ ആര്യ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്. സീൽ ചെയ്ത ഭാഗത്തേക്ക് ആരെയും കടത്തി വിടരുതെന്നും സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിക്കണമെന്നും കോടതി നിർദ്ദേശിച്ചു. സുരക്ഷയുടെ ഉത്തരവാദിത്തം ജില്ലാ മജിസ്ട്രേറ്റിനും പൊലീസ് കമ്മീഷണര്‍ക്കുമായിരിക്കുമെന്നും ഉത്തരവിലുണ്ട്. നിസ്കാരത്തിനായുള്ള വുളൂ നിര്‍വഹിക്കാനാണ് കുളം ഉപയോഗിക്കുന്നത്. കുളത്തിലെ വെള്ളം വറ്റിച്ചു പരിശോധിച്ചപ്പോഴാണ് ശിവലിംഗം കണ്ടെത്തിയതെന്നാണ് ഹര്‍ജിക്കാരുടെ അവകാശവാദം. അതിനിടെ, മസ്ജിദില്‍ കോടതിയുടെ നിര്‍ദേശപ്രകാരം അഭിഭാഷക കമ്മീഷന്‍ നടത്തുന്ന സര്‍വ്വേ പൂര്‍ത്തിയായി. സര്‍വ്വേ റിപ്പോര്‍ട്ട് ചൊവ്വാഴ്ച കോടതി പരിഗണിക്കും. സര്‍വ്വേയുടെ തുടര്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് മസ്ജിദ് പരിപാലന സമിതി നല്‍കിയ ഹര്‍ജി സുപ്രീംകോടതിയും ചൊവ്വാഴ്ച പരിഗണിക്കും.

    Read More »
  • India

    എടിഎഫ് വിലയില്‍ വീണ്ടും വര്‍ധന; 5 ശതമാനം വര്‍ധിച്ചു

    ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എടിഎഫ്) വിലയില്‍ വീണ്ടും വര്‍ധന. 5 ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ ഡല്‍ഹിയില്‍ എടിഎഫ് ഒരു കിലോ ലിറ്ററിന് 1.23 ലക്ഷം രൂപയായി ഉയര്‍ന്നതായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ധന ചില്ലറ വ്യാപാരികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ജനുവരി ഒന്ന് മുതല്‍ ആരംഭിച്ച വിമാന ഇന്ധന വില വര്‍ധനവ് ഒമ്പത് തവണകളായി 61.7 ശതമാനം വര്‍ധിപ്പിച്ച് കിലോലിറ്ററിന് 72,062 രൂപയില്‍ നിന്ന് 1.23 ലക്ഷം രൂപയായി. അതേസമയം, പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 10 രൂപ വീതം എന്ന റെക്കോര്‍ഡ് വര്‍ധനയ്ക്ക് ശേഷം തുടര്‍ച്ചയായ 40-ാം ദിവസവും മാറ്റമില്ലാതെ തുടര്‍ന്നു. ഏപ്രില്‍ ആറിനാണ് അവസാനമായി ഇന്ധനവില ലിറ്ററിന് 80 പൈസ വര്‍ധിപ്പിച്ചത്. വിമാന ഇന്ധന വില എല്ലാ മാസവും 1, 16 തീയതികളില്‍ പരിഷ്‌കരിക്കുമ്പോള്‍, അന്താരാഷ്ട്ര വിപണിയിലെ തത്തുല്യമായ നിരക്കുകള്‍ അടിസ്ഥാനമാക്കിയാണ് പെട്രോളിന്റെയും ഡീസലിന്റെയും നിരക്ക് ദിവസവും പരിഷ്‌കരിക്കുന്നത്. മാര്‍ച്ച് 16-ന് പ്രാബല്യത്തില്‍ വന്ന 18.3 ശതമാനം (കിലോലിറ്റന്…

    Read More »
  • Business

    ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ് എംഡി അഷ്നി ബിയാനി രാജി വച്ചു

    ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്റ്റര്‍ സ്ഥാനത്തു നിന്ന് ഫ്യൂച്ചര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ കിഷോര്‍ ബിനായിയുടെ മകള്‍ അഷ്നി ബിയാനി രാജി വച്ചു. കമ്പനി ബോര്‍ഡ് രാജി സ്വീകരിച്ചതായി അറിയിച്ചു. എന്നാല്‍ നോണ്‍ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ എന്ന നിലയില്‍ ബോര്‍ഡ് അംഗമായി അഷ്നി തുടരും. അതേസമയം കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മേയ് 12ന് സാംസണ്‍ സാമുവലിനെ കമ്പനി നിയമിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാലാണ് അഷ്നിയുടെ രാജിയെന്നാണ് കമ്പനി പറയുന്നത്. ഈ മാസം തുടക്കത്തില്‍ കമ്പനിയുടെ സ്വതന്ത്ര ഡയറക്റ്ററായിരുന്ന അധിരാജ് ഹരീഷ് ബോര്‍ഡില്‍ നിന്ന് രാജി വെച്ചിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള എഫ്എംസിജി കമ്പനിയാണ് ഫ്യൂച്ചര്‍ കണ്‍സ്യൂമര്‍ ലിമിറ്റഡ്. സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഈ കമ്പനി അടക്കം ഫ്യൂച്ചര്‍ ഗ്രൂപ്പിന് കീഴിലുള്ള 19 കമ്പനികളെ ഏതാനും മാസം മുമ്പ് റിലയന്‍സ് റീറ്റെയ്ല്‍ 24713 കോടി രൂപയ്ക്ക് സ്വന്തമാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ വായ്പാ ദാതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഏറ്റെടുക്കല്‍ നടന്നില്ല.ഇതിനു ശേഷം കമ്പനിയുടെ തലപ്പത്തു…

    Read More »
  • Business

    ചാപ്പുയിസ് ഹാല്‍ഡറിനെ ഏറ്റെടുത്ത് ക്യാപ്‌ജെമിനി

    ആഗോള സ്ട്രാറ്റജി ആന്‍ഡ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ചാപ്പുയിസ് ഹാല്‍ഡറിനെ ഏറ്റെടുത്തതായി ടെക്‌നോളജി സേവന പ്രമുഖരായ ക്യാപ്‌ജെമിനി. എത്ര തുകയ്ക്കാണ് ഏറ്റെടുക്കലെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. യൂറോപ്പിലെ ലക്സംബര്‍ഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചാപ്പുയിസ് ഹാല്‍ഡറില്‍ 150 ഓളം പേരാണ് ജീവനക്കാരായുള്ളത്. വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ പ്രധാന ഓഫീസുകളും ഈ കണ്‍സള്‍ട്ടിംഗ് കമ്പനിക്കുണ്ട്. ഈ ഏറ്റെടുക്കലോടെ വടക്കേ അമേരിക്ക, യൂറോപ്പ്, തെക്ക്-കിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലെ ബാങ്കിംഗ്, വെല്‍ത്ത് മാനേജ്‌മെന്റ്, ഇന്‍ഷുറന്‍സ് ക്ലയ്ന്റുകള്‍ക്ക് മികച്ച സേവനം ലഭ്യമാക്കാനും അതുവഴി ബിസിനസ് വിപുലീകരിക്കാനാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. ‘ചാപ്പുയിസ് ഹാല്‍ഡറിന്റെ കൂട്ടിച്ചേര്‍ക്കല്‍ സാമ്പത്തിക സേവനങ്ങളിലെ ഞങ്ങളുടെ ആഴത്തിലുള്ള വൈദഗ്ധ്യത്തിന് കൂടുതല്‍ സംഭാവന നല്‍കും, ഞങ്ങളുടെ ക്ലയ്ന്റുകള്‍ക്ക് അവരുടെ ബിസിനസ് പരിവര്‍ത്തനത്തിന് ഉപദേശിക്കാനും സഹായിക്കാനും കഴിയും’ ക്യാപ്‌ജെമിനിയുടെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് സ്ട്രാറ്റജിക് ബിസിനസ് യൂണിറ്റ് സിഇഒ അനിര്‍ബന്‍ ബോസ് പറഞ്ഞു. ഏറ്റെടുക്കല്‍ ഇടപാട് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘കാപ്‌ജെമിനി ഗ്രൂപ്പിന്റെ ഭാഗമാകാനും സാമ്പത്തിക സേവന മേഖലയിലെ…

    Read More »
  • India

    പൊതുമേഖല ബാങ്കുകളിലെ തട്ടിപ്പ് കുറയുന്നു: ആര്‍ബിഐ

    ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ കുറയുന്നുവെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത്തരം ബാങ്കുകളുമായി ബന്ധപ്പെട്ട തട്ടിപ്പിന്റെ തുക 40,295.25 കോടി രൂപയായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് മറുപടി നല്‍കി ആര്‍ബിഐ ഇറക്കിയ റിപ്പോര്‍ട്ടാണിത്. 2020-21 സാമ്പത്തിക വര്‍ഷം 12 പൊതുമേഖലാ ബാങ്കുമായി ബന്ധപ്പെട്ട് 81,921.54 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്നും മുന്‍ സാമ്പത്തികവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 51 ശതമാനം കുറവുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2020-21 സാമ്പത്തിക വര്‍ഷം 9,933 കേസുകളും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം 7,940 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2021-22ല്‍ പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് 431 തട്ടിപ്പ് കേസുകളാണുണ്ടായത്. ഇവയുമായി ബന്ധപ്പെട്ട് ആകെ 9,528.95 കോടി രൂപയാണ് നഷ്ടമുണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചെറിയ തുകയുടെ തട്ടിപ്പുകളാണെങ്കിലും കൂടുതല്‍ കേസുകള്‍ എസ്ബിഐയുമായി ബന്ധപ്പെട്ടാണ്. 6,932.37 കോടി രൂപയുടെ 4,192 കേസുകളാണ് എസ്ബിഐ റിപ്പോര്‍ട്ട് ചെയ്തത്. 5,923.99…

    Read More »
  • Food

    കുട്ടികള്‍ക്കായി സ്‌പെഷ്യല്‍ ചീസ് ബ്രഡ് ഓംലെറ്റ്; റെസിപ്പി

    ബ്രഡും മുട്ടയും മിക്ക വീടുകളിലും ഉണ്ടാകും. ഇവ കൊണ്ട് വളരെ എളുപ്പം തയ്യാറാക്കാവുന്ന വിഭവമാണ് ബ്രഡ് ഓംലെറ്റ്. ഇതിന്റെ കൂടെ അൽപം ചീസ് കൂടി ചേർത്ത് വ്യത്യസ്തമായി ചീസ് ബ്രഡ് ഓംലെറ്റ് തയ്യാറാക്കിയാലോ. കുട്ടികൾക്ക് വെെകുന്നേരങ്ങളിൽ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ മികച്ചൊരു ഭക്ഷണം കൂടിയാണിത്. രുചികരമായ ചീസ് ബ്രഡ് ഓംലെറ്റ് (cheese bread omelette) തയ്യാറാക്കേണ്ടത് എങ്ങനെയെന്ന് നോക്കിയാലോ… വേണ്ട ചേരുവകൾ മുട്ട                                               3 എണ്ണം ചീസ്                                          3 പീസ് ​ബ്രഡ്               …

    Read More »
Back to top button
error: