Month: May 2022
-
Crime
മുട്ടിൽ മരം മുറി കേസ്: മുൻ വില്ലേജ് ഓഫീസർ കെകെ അജി അറസ്റ്റിൽ
കൽപറ്റ: മുട്ടിൽ മരം മുറിയിൽ ആരോപണവിധേയനായ മുൻ വില്ലേജ് ഓഫീസർ അറസ്റ്റിലായി. മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസറായിരുന്ന കെ കെ അജിയെ പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ അനുമതിയില്ലാതെ ഈട്ടി മരങ്ങൾ മുറിച്ചു മാറ്റാൻ പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾക്ക് സഹായം നൽകിയതിനാണ് കേസിൽ പ്രതി ചേർത്തത്. വില്ലേജ് ഓഫീസറുടെ അനധികൃത ഇടപെടലിൽ എട്ട് കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്. കേസിലെ മറ്റൊരു പ്രതിയായ മുട്ടിൽ വില്ലേജ് മുൻ സ്പെഷൽ ഓഫീസർ കെ ഒ സിന്ധുവിനെ ഇതുവരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടില്ല.
Read More » -
NEWS
പൊടിക്കാറ്റ്; കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളം വഴിയുള്ള വ്യോമ ഗതാഗതം തടസപ്പെട്ടു. രാജ്യത്ത് മോശം കാലാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെയ്‍ക്കാന്‍ കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിന്റെ തീരുമാനമെടുക്കുകയായിരുന്നു. കുവൈത്തിലേക്ക് വരുന്നതും കുവൈത്തില്‍ നിന്ന് പുറപ്പെടുന്നതുമായ വിമാന സര്‍വീസുകളെ തീരുമാനം ബാധിക്കും. കുവൈത്തില്‍ തിങ്കളാഴ്‍ച അനുഭവപ്പെട്ട ശക്തമായ പൊടിക്കാറ്റ് പൈലറ്റുമാരുടെ കാഴ്‍ച തടസ്സപ്പെടുത്തിയ സാഹചര്യത്തിലാണ് വ്യോമ ഗതാഗതം താത്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്. എല്ലാ സര്‍വീസുകളെയും ഇത് ബാധിക്കുമെന്ന് കുവൈത്ത് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറലിലെ എയര്‍ നാവിഗേഷന്‍ സര്‍വീസസ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഇമാദ് അല്‍ ജലാവിയെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‍തു. കാലാവസ്ഥ സാധാരണ നിലയിലാവുകയും വൈമാനികരുടെ കാഴ്ച തടസപ്പെടുന്ന സാഹചര്യം മാറുകയും ചെയ്യുന്നതോടെ വിമാന സര്‍വീസുകളുടെ കാര്യം പുനഃപരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ മണിക്കൂറില്‍ 50 കിലോമീറ്ററിലധികം വേഗതയില്‍ വീശുന്ന പൊടിക്കാറ്റാണ് കുവൈത്തില്‍ അനുഭവപ്പെടുന്നത്.
Read More » -
Kerala
തമ്പാനൂരിൽ ട്രെയിൻ തട്ടി റെയിൽവെ ജീവനക്കാർക്ക് പരിക്ക്; ഒരാളുടെ കാൽ അറ്റുപോയി; അപകടത്തിൽ ദുരൂഹത
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലെ ഷഡിംഗ് യാർഡിൽ ട്രെയിൻ തട്ടി രണ്ടു പേർക്ക് പരിക്ക്. റെയിൽവേയിലെ ഉന്നത ഉദ്യോഗസ്ഥനും ഒരു ട്രെയിനിക്കുമാണ് പരിക്കേറ്റത്. രാത്രി എട്ടു മണിയോടെയാണ് യാർഡിന് സമീപം സീനിയർ സെക്ഷൻ എഞ്ചിനിയർ രാം ശങ്കർ പരിക്കുകളോടെ കിടക്കുന്നുവെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. രാം ശങ്കറിനെ വലതുകാൽ മുറിഞ്ഞ പോയ നിലയിലാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണ്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. സമീപത്തായി അപ്രൻറീസായ മിഥുനും പരിക്കുകളോടെ കിടക്കുന്നത് പൊലീസ് കണ്ടു. മിഥുനെയും ആശുപത്രിയിലേക്ക് മാറ്റി. ഷെഡിംഗ് യാർഡിന് സമീപം മാലിന്യം നിക്ഷേപിക്കുന്നുവെന്ന വിവരത്തെ തുടർന്ന് പരിശോധനയ്ക്കായി പോയതാണ് ഇരുവരുമെന്നാണ് വിവരം. ഇവർക്ക് എങ്ങനെയാണ് ട്രെയിൻ തട്ടിയതെന്ന കാര്യം ഇപ്പോഴും പൊലീസിന് വ്യക്തമായിട്ടില്ല. നേത്രാവതി എക്സ്പ്രസ് തട്ടിയതാണെന്ന് പൊലീസ് ഇപ്പോള്‍ സംശയിക്കുന്നുണ്ട്. ആർപിഎഫും റെയിൽവേ പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആശുപത്രിയിൽ കഴിയുന്നവരുടെ മൊഴി രേഖപ്പെടുത്തിയാൽ മാത്രമേ അപകട കാരണം വ്യക്തമാവുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
Read More » -
NEWS
വൈദ്യപരിശോധനകൾ പൂര്‍ത്തിയാക്കി സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു
റിയാദ്: വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് സൽമാൻ രാജാവ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി വിട്ടതെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച സൗദിയിലെ ജനങ്ങൾക്കും സന്ദേശങ്ങൾ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് നന്ദി അറിയിച്ചു. മെയ് ഏഴിന് വൈകുന്നേരമാണ് വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് എട്ടിന് ഉച്ചക്ക് ശേഷം അദ്ദേഹത്തെ കൊളോനോസ്കോപ്പി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് കുറച്ചുദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.
Read More » -
Kerala
ലൈഫ് പദ്ധതിയിൽ 20808 വീടുകൾ പൂര്‍ത്തീകരിച്ചു, താക്കോൽ ഇന്ന് കൈമാറും; ആഘോഷമാക്കാൻ സർക്കാർ
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ലൈഫ് പദ്ധതിയിലൂടെ പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം ഇന്ന് നടക്കും. സർക്കാരിന്‍റെ ഒന്നാം വാര്‍ഷികത്തിന്‍റെ ഭാഗമായ രണ്ടാം നൂറ് ദിനപരിപാടിയില്‍ 20808 വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനമാണ് ഇന്ന് നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ കഠിനംകുളം പഞ്ചായത്തിലെ 16-ാം വാര്‍ഡില്‍ അമിറുദ്ദീന്റേയും ഐഷാ ബീവിയുടേയും ഭവനത്തിന്‍റെ താക്കോല്‍ദാനം നിര്‍വഹിച്ചാകും ഉദ്ഘാടനം. ഇതേസമയം തന്നെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പൂര്‍ത്തിയായ മറ്റ് ലൈഫ് ഭവനങ്ങളുടേയും താക്കോല്‍ദാനം നടത്തുമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ കുറിപ്പ് പൂർണരൂപത്തിൽ സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യർക്ക് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. എൽഡിഎഫ് സർക്കാരിന്റെ സമ്പൂർണ പാർപ്പിട സുരക്ഷാപദ്ധതിയായ ‘ലൈഫ് മിഷൻ’ വഴി കേരളത്തിൽ പാർപ്പിട സൗകര്യത്തെക്കുറിച്ചുള്ള നിരന്തരമായ അരക്ഷിതബോധത്തിൽ നിന്നും ഇന്ന് ലക്ഷക്കണക്കിന് കുടുംബങ്ങൾ മോചിതരാക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്തവർ മുതൽ സ്വന്തം ഭൂമിയിൽ തുടങ്ങി വെച്ച…
Read More » -
Kerala
മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം കിട്ടി
പെരിന്തൽമണ്ണ: പാലത്തിൽ നിൽക്കവെ മാതാവിന്റെ കൈയിൽ നിന്ന് പുഴയിലേക്ക് വീണ 11 ദിവസം പ്രായമായ കുഞ്ഞിന്റെ മൃതദേഹം ലഭിച്ചു. പാലത്തോൾ മപ്പാട്ടുകര റെയിൽവേ മേൽപാലത്തിൽവെച്ചാണ് മാതാവിന്റെ കയ്യിൽനിന്ന് കുഞ്ഞ് പുഴയിലേക്ക് വീണത്. വീണ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ മാറി കട്ടുപ്പാറ തടയണയുടെ 50 മീറ്ററോളം താഴെയായിട്ടാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യം പിടിക്കാനെത്തിയ യുവാവാണ് മൃതദേഹം ആദ്യം കണ്ടത്. യുവാവ് വിവരമറിയിച്ചതിനെ തുടർന്ന് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പെരിന്തൽമണ്ണയിൽനിന്ന് സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർ സജിത്തിന്റെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും ട്രോമാകെയർ വൊളന്റിയർമാരും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്. എസ്‌ഐ സി.കെ.നൗഷാദിന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്‌റ്റ് നടത്തി. മൃതദേഹം പോസ്‌റ്റ്മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജിലേക്കു മാറ്റി. മേയ് 10ന് രാത്രിയിലാണ് ദാരുണസംഭവം. വീടിനു സമീപത്തെ മപ്പാട്ടുകര പാലത്തിൽ പിഞ്ചുകുഞ്ഞിനെയുമെടുത്ത് നിൽക്കുകയായിരുന്നു യുവതി. ട്രെയിൻ വന്നതോടെ പാലത്തിന്റെ സുരക്ഷിത ഭാഗത്തേക്ക് മാറിനിന്നു. എന്നാൽ, ട്രെയിൻ കടന്നുപോയപ്പോഴുണ്ടായ പ്രകമ്പനത്തിൽ കയ്യിൽനിന്ന് കുഞ്ഞ് പുഴയിലേക്കു വീണെന്നാണ് പറയുന്നത്. യുവതി…
Read More » -
Crime
കത്തികാട്ടി ഭീഷണിപ്പെടുത്തി 20കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി, സഹോദരന്മാർ അറസ്റ്റിൽ
മുംബൈ: 20 കാരിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത സഹോദരന്മാർ അറസ്റ്റിൽ. മുംബൈയിലെ ധാരാവിയിലാണ് 20 കാരി സഹോദരങ്ങളുടെ ബലാത്സംഗത്തിന് ഇരയായത്. യുവതിയുടെ വീട്ടിൽ ആരുമില്ലാത്ത സമയം അതിക്രമിച്ചുകയറി കത്തിചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അനിൽ ചോഹൻ, സഹോദരൻ നിലേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും നേരത്തെ ധാരാവിയിൽ താമസിച്ചിരുന്നു. ഈ സമയം ഇവർ ഇരയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സൗഹൃദം മുതലെടുത്ത് വീട്ടിൽ തനിച്ചായിരിക്കുമ്പോൾ എത്തി കത്തികാട്ടി ഭീഷണിപ്പെടുത്തി ഇരുവരും ബലാത്സംഗം ചെയ്തു. പീഡിപ്പിക്കുന്നതിന്റെ വീഡിയോ മൊബൈൽ ഫോണിൽ പകർത്തി. സംഭവം പുറത്തുപറഞ്ഞാൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് പറഞ്ഞു. പ്രദേശത്തെ 100-ലധികം സിസിടിവി ക്ലിപ്പുകൾ പരിശോധിച്ചാണ് ഇവരെ പിടികൂടിയതെന്ന് ധാരാവി പൊലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥൻ പറഞ്ഞു.
Read More » -
Kerala
കൈനിറയെ കാശുണ്ടാക്കാൻ എളുപ്പ മാർഗം, കരിങ്കോഴി കൃഷി തുടങ്ങാം; ഇറച്ചിക്ക് കിലോ 1000 രൂപ, മുട്ടയ്ക്ക് 50 രൂപ
കോഴി ഇറച്ചി നമ്മുടെ തീൻമേശകളിലെ പ്രധാന ഭക്ഷണവിഭവമാണ്. കേരളത്തില്‍ പ്രതിദിനം ക്വിന്റല്‍ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി ഉപയോഗിക്കുന്നത്. കൃത്രിമ മാർഗങ്ങളിലൂടെ വളര്‍ത്തുന്ന ഇറച്ചി കോഴികളെ പതിവായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇവിടെയാണ് നാടന്‍ കോഴികളുടെയും കരിങ്കോഴികളുടെയും പ്രാധാന്യം. ആരോഗ്യത്തോടൊപ്പം വരുമാനവും ലക്ഷ്യമിടുന്നയാള്‍ക്ക് ഏറെ അനുയോജ്യമാണ് കടക്‌നാഥ് അല്ലെങ്കില്‍ കരിങ്കോഴി കൃഷി. അപൂര്‍വമായ കരിങ്കോഴിക്ക് വിപണിയില്‍ 750മുതല്‍ 1000രൂപ വരെയാണ് വില. മുട്ടയ്ക്കും 50രൂപ വരെ വിലയുണ്ട്. പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുള്ളവയാണ് കടക്‌നാഥ് കോഴികള്‍. യു.എ.ഇ ഉള്‍പ്പെടെയുള്ള വിദേശ വിപണികളില്‍ കരിങ്കോഴിക്ക് ഡിമാന്റ് കൂടുതലാണ് മദ്ധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഒരിനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. മദ്ധ്യപ്രദേശുകാര്‍ക്ക് ഇവന്‍ കാലാമസിയും നമ്മള്‍ കേരളീയര്‍ക്ക് കരിങ്കോഴിയുമാണ്. വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍…
Read More » -
Kerala
ഗുരുവായൂരിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടിലെ മോഷണം, കള്ളന്‍ കാണാമറയത്ത് തന്നെ
ഗുരുവായൂരിലെ പ്രവാസി സ്വര്‍ണ വ്യാപാരിയുടെ വീട്ടിൽ മോഷണം നടത്തിയ കള്ളന്‍ കാണാമറയത്ത് തന്നെ. മോഷണം നടന്ന് നാല് ദിവസമായിട്ടും മോഷ്ടാവിനെകുറിച്ച് പോലീസിന് തുമ്പൊന്നും ലഭിച്ചില്ല. തമ്പുരാന്‍പടി കുരഞ്ഞിയൂര്‍ വീട്ടില്‍ അശ്വതിയില്‍ ബാലന്റെ വീട്ടിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ചിരുന്ന 371 പവനും രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപ്പെട്ടത്. വീട്ടുവളപ്പിലെ നിരീക്ഷണ കാമറയില്‍ പതിഞ്ഞ ദൃശ്യം മാത്രമാണ് പോലീസിന് ലഭിച്ച തുമ്പ്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും കാര്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല. പോലീസ് മൂന്ന് സ്‌ക്വാഡുകളായി തിരിച്ച് ജില്ലക്കകത്തും പുറത്തും അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ പുരോഗതിയില്ല. പാലക്കാട് സമാന രീതിയില്‍ മോഷണം നടന്ന സ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും സമാനത കണ്ടെത്താനായില്ല. സംസ്ഥാനത്ത് മോഷ്ടാക്കളുടെ വിവരങ്ങളും സമാന മോഷണങ്ങളും കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ശേഖരിക്കുന്നുണ്ട്. സൈബര്‍സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട് കസ്റ്റംസും പരിശോധനയ്ക്കെത്തി ഇത്രയധികം സ്വർണം സൂക്ഷിച്ചതുമായി ബന്ധപ്പെട്ട പരിശോധനയ്ക്കായി കസ്റ്റംസ് ഉദ്യോഗസ്ഥർ ബാലന്റെ വീട്ടിലെത്തി.…
Read More » -
Kerala
കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് നിർമ്മിക്കുന്ന കൂളിയാട് പാലത്തിന്റെ ബീം തകർന്നു, മന്ത്രി മുഹമ്മദ് റിയാസിനെ പരിഹാസത്തിൽ കുളിപ്പിച്ച്കോൺസ്
ചാലിയാറിന് കുറുകെ കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചു നിര്‍ദ്ധിക്കുന്ന കൂളിയാട് പാലത്തിന്റെ ബീം തകര്‍ന്നുവീണു. ഊരാളുങ്കലിനാണ് നിര്‍മാണചുമതല. ബീമുകള്‍ തകര്‍ന്ന സംഭവത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് തേടി. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗത്തോട് പരിശോധന നടത്താനും മന്ത്രി നിര്‍ദ്ദേശിച്ചു. കെആര്‍എഫ്ബി പ്രൊജക്‌ട് ഡയറക്ടറോടും ഉടന്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രദേശത്ത് പെയ്ത ശക്തമായ മഴയെത്തുടര്‍ന്ന് താല്‍ക്കാലികമായി സ്ഥാപിച്ച തൂണുകള്‍ താഴ്ന്ന് പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ ബീമിനെ താങ്ങി നിര്‍ത്തിയ ജാക്കിക്കുണ്ടായ തകരാറാണ് കാരണമെന്ന് നിര്‍മ്മാണ ചുമതലയുള്ള ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റി വിശദീകരിച്ചു. ഉടന്‍ തന്നെ ഗര്‍ഡറുകള്‍ പുനഃസ്ഥാപിച്ച് പാലം നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഊരാളുങ്കല്‍ അറിയിച്ചു. ഇതിനിടെ പാലം തകർന്ന സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെതിരെ ട്രോൾ പൂരം തീർത്ത് യുഡിഎഫ്. തൃക്കാക്കരയെ മുന്‍ നിര്‍ത്തി ‘കേരളമാകെ ഉറപ്പാണ് എല്‍ഡിഎഫ്’ മുദ്രാവാക്യവുമായി സിപിഎം മുന്നേറുമ്പോൾ പാലത്തിന്റെ…
Read More »