Month: May 2022
-
NEWS
ആസാമിൽ കനത്തമഴ, മണ്ണിടിച്ചിൽ; റയിൽവെ സ്റ്റേഷൻ തകർന്നു
ഗുവാഹട്ടി: ആസാമില്‍ നിര്‍ത്താതെ പെയ്യുന്ന മഴയില്‍ ഏഴോളം ജില്ലകള്‍ മുങ്ങിയതായി റിപ്പോർട്ട്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ഒരു കുട്ടിയുള്‍പ്പടെ മൂന്ന് പേര്രാണ് മരണപ്പെട്ടിരിക്കുന്നത്. കച്ചാര്‍, ധേമാജി, ഹോജായ്, കര്‍ബി ആംഗ്ലോങ് വെസ്റ്റ്, കാംരൂപ് (എം), നാഗോണ്‍, നല്‍ബാരി എന്നീ ജില്ലകളെയാണ് വെള്ളപ്പൊക്കം ബാധിച്ചിരിക്കുന്നത്.ഇതില്‍ കച്ചാര്‍ ജില്ലയിലാണ് മൂന്ന് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ ഏകദേശം 57,000 ജനങ്ങളാണ് കനത്ത മഴ മൂലം ദുരിതം അനുഭവിക്കുന്നത്. ആകെ 222 ഓളം ഗ്രാമങ്ങളാണ് മഴയില്‍ മുങ്ങിയിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏകദേശം 4330 പേരാണ് ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്. ന്യൂ കുഞ്ചുങ്, ഫിയാങ്‌പുയി, മൗല്‍ഹോയ്, നംസുറാങ്, സൗത്ത് ബാഗേതാര്‍, മഹാദേവ് ടില്ല, കലിബാരി, നോര്‍ത്ത് ബാഗേതാര്‍, സിയോണ്‍, ലോഡി പാംഗ്‌മൗള്‍ എന്നീ ഗ്രാമങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം സൈന്യവും, പാരാമിലിട്ടറി ഫോഴ്സും രംഗത്തുണ്ട്. സിൽച്ചാർ റൂട്ടിലുള്ള…
Read More » -
NEWS
കനത്ത ചൂടിനൊപ്പം ഡൽഹിയെ വലച്ച് ജലക്ഷാമവും
ഡല്‍ഹി: കനത്ത ചൂടിനൊപ്പം രാജ്യതലസ്ഥാനത്ത് ജനങ്ങളെ വലച്ച് ജലക്ഷാമവും.യമുനാ നദി വറ്റി വരണ്ടതോടെ പല പ്രദേശങ്ങളിലും കുടിവെള്ള വിതരണം നിലച്ചു. രാജ്യതലസ്ഥാനത്ത് ചൂട് വര്‍ധിച്ചതോടെ പ്രധാന ജലസ്രോതസ്സായ യമുനാ നദി വറ്റാന്‍ തുടങ്ങിയതാണ് ജലക്ഷാമം രൂക്ഷമാക്കിയത്. വ്യവസായിക മാലിന്യം അടിഞ്ഞ് കൂടിയ യമുന നദിയില്‍ അമോണിയയുടെ അളവ് വര്‍ധിച്ചതും പ്രതിസന്ധിയാണ്. യമുനയിലേക്ക് അധിക ജലം തുറന്ന് വിടണമെന്നാവശ്യപ്പെട്ട് ഹരിയാന സര്‍ക്കാറിന് ഡല്‍ഹി ജലബോര്‍ഡ് കത്തയിച്ചിട്ട് രണ്ട് ദിവസമായി. ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഹരിയാന ജലം തുറന്നുവിടാന്‍ തയ്യാറായില്ലെങ്കില്‍ രണ്ട് ദിവസത്തിനകം ഡല്‍ഹിയില്‍ കുടിവെള്ള വിതരണം പൂര്‍ണമായും തകരാറിലാകും. നഗരത്തിലേക്കുള്ള ജലവിതരണത്തിന്‍റെ പ്രധാന സ്രോതസായ വസീറാബാദ് കുളത്തിലും ജലനിരപ്പ് കുറഞ്ഞു. വേനല്‍ക്കാലത്ത് ജലത്തിന്‍റെ ആവശ്യകത വര്‍ധിച്ചതും പ്രധാനകാരണമായി ഉദ്യോഗസ്ഥര്‍ പറയുന്നുണ്ട്. വേനല്‍ക്കാല പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ മുതല്‍ ജൂലൈ വരെ നഗരത്തിലുടനീളം 1198 ജലടാങ്കറുകള്‍ ഡല്‍ഹി ജലബോര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിതരണത്തിന് ജലം തികയാത്തതാണ് പ്രധാന പ്രതിസന്ധി.
Read More » -
NEWS
പെൺകരുത്തിന്റെ 25 വര്‍ഷം, കാൽ നൂറ്റാണ്ടിന്റെ നിറവിൽ കുടുംബശ്രീ
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമിട്ട് 1998-ൽ ആയിരുന്നു കുടുംബശ്രീയുടെ തുടക്കം.കേരളത്തിന്റെ സാമൂഹിക ജീവിതത്തിൽ സ്വയം പര്യാപ്തതയുടെ ചരിത്രമെഴുതിയ കുടുംബശ്രീ ഇരുപത്തിയഞ്ചാം വയസിലേക്ക് കടക്കുകയാണ്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം എന്ന വിശാല കാഴ്ചപ്പാടിൽ തുടങ്ങി സ്ത്രീ ശാക്തീകരണ മേഖലയിൽ ലോകത്തിനാകെ മാതൃകയാകും വിധം നിര്‍ണ്ണായക ചുവടുമായാണ് കാൽനൂറ്റാണ്ട് കാലത്തെ കുടുംബശ്രീ മുന്നേറ്റം.വീട്ടമ്മമാര്‍ വഴി വീട്ടകങ്ങളിലേക്കും അവിടെ നിന്ന് സമൂഹത്തിന്റെ വിശാലതകളിലേക്കും വാതിൽ തുറന്നിട്ട മഹാ പ്രസ്ഥാനത്തിൽ ഇന്ന് 45.85 ലക്ഷം കുടുംബങ്ങളാണ് അംഗങ്ങളായുള്ളത്. ആഹാരവും പാര്‍പ്പിടവും വസ്ത്രവുമടക്കം അടിസ്ഥാന ആവശ്യങ്ങളായിരുന്നു കുടുംബശ്രീയെന്ന വിശാല പ്രസ്ഥാനത്തിന്റെ തുടക്കത്തിന് പിന്നിൽ.ഇതിനായി ആദ്യം അയൽക്കൂട്ടങ്ങളുണ്ടാക്കി.പിന്നീട് പ്രതിസന്ധികളോട് പൊരുതി മൈക്രോ ഫൈനാൻസ് വായ്പകൾ ലഭ്യമാക്കി സാമ്പത്തിക സുരക്ഷിതത്വമുണ്ടാക്കി. വിദ്യാഭ്യാസവും തൊഴിലും കുടിവെള്ളവും ഗതാഗത സൗകര്യവുമെല്ലാം പിന്നാലെ പരിഗണനകളിലേക്കെത്തി. ഏറ്റവുമൊടുവിൽ സ്വയംതൊഴിലിന്റെയും സ്വയംപര്യാപ്തതയുടേയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റേയും എല്ലാം ഒറ്റപേരായി കുടുംബശ്രീ മാറിയിരിക്കുകയാണ്. അച്ചാറുകളിലും കറി പൗഡറുകളിലും തുടങ്ങി വച്ച തൊഴിൽ സാധ്യതകൾ കണ്ണടച്ച് തുറക്കുന്ന വേഗത്തിലാണ് കാന്റീൻ, കാറ്ററിംഗ് മേഖലകളിലേക്കും കഫേ കുടുംബശ്രീ എന്ന…
Read More » -
NEWS
യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
യുക്രൈനില്‍ നിന്നും നാട്ടിലെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠനം തുടരാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍ കോളജുകളില്‍ പഠനം അനുവദിച്ച പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നടപടി തടഞ്ഞുകൊണ്ടാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.വിദേശത്ത് പഠനം നടത്തുന്നവര്‍ക്ക് ഇന്ത്യയില്‍ തുടര്‍പഠനം അനുവദിക്കാനാകില്ല. മെഡിക്കല്‍ കൗണ്‍സില്‍ ചട്ടം ഇതിന് അനുവദിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ബംഗാള്‍ സര്‍ക്കാര്‍ നടത്തിയ പ്രവേശനം ചട്ടവിരുദ്ധമാണ്. ബംഗാളില്‍ പ്രവേശനം ലഭിച്ച യുക്രൈനില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ സ്‌ക്രീനിങ് ടെസ്റ്റ് എഴുതാന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നും ദേശീയ മെഡിക്കല്‍ കമ്മീഷന്‍ അറിയിച്ചു. യുക്രൈനില്‍ റഷ്യ യുദ്ധം പ്രഖ്യാപിച്ചതോടെ, മലയാളികള്‍ അടക്കം ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ഇവരില്‍ ഭൂരിപക്ഷവും മെഡിക്കല്‍ ദന്തല്‍ വിദ്യാര്‍ത്ഥികളാണ്. യുദ്ധഭൂമിയിലേക്ക് ഇനി മടങ്ങാന്‍ സാഹചര്യമില്ലെന്നും രാജ്യത്തെ കോളേജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം. തുടര്‍പഠനത്തിനായി സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് രക്ഷിതാക്കളും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളും ആവശ്യപ്പെട്ടിരുന്നു.
Read More » -
Crime
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു
നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ജാമ്യത്തിൽ വിട്ടു. തെളിവുകൾ നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ ക്രൈംബ്രാഞ്ച് ഇന്ന് അറസ്റ്റ് ചെയ്തത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപിന്റെ വീട്ടിലെത്തിച്ചത് ശരത്താണ്. അറസ്റ്റ് ചെയ്ത ശരത്തിനെ ആലുവ പോലീസ് ക്ലബ്ബിൽ എത്തിച്ചിരുന്നു. ശബ്ദ സാംപിൾ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയിൽ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തു വന്നതിനു പിന്നാലെയാണ് ഇയാൾക്കെതിരേ അന്വേഷണം തുടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്.
Read More » -
Kerala
ചക്രവാതചുഴി : സംസ്ഥാനത്ത് മൂന്നു ദിവസം വ്യാപകമായ മഴ തുടരും
ലക്ഷദ്വീപിനു മുകളിലെയും ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്തിനു സമീപത്തെയും ചക്രവാതചുഴിയുടെ സ്വാധീനത്തിൽ അറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത മൂന്ന് ദിവസങ്ങളിലും വ്യാപകമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ ശക്തമായതോ അതിശക്തമായതോ ആയ മഴയ്‌ക്ക് സാധ്യതയെന്നും അറിയിപ്പിൽ പറയുന്നു.
Read More » -
LIFE
ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ പ്രൈസ് ഓഫ് പോലീസിന് തിരി തെളിഞ്ഞു
കലാഭവൻ ഷാജോണിന്റെ പോലീസ് വേഷങ്ങളുടെ കൂട്ടത്തിലേക്ക് ശക്തമായ മറ്റൊരു കഥാപാത്രം കൂടി. സത്യസന്ധനും സമർത്ഥനുമായ ഡി വൈ എസ് പി മാണി ഡേവിസ്. ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള “പ്രൈസ് ഓഫ് പോലീസി “ലാണ് ഷാജോണിന്റെ പുതിയ പോലീസ് വേഷം. എ ബി എസ് സിനിമാസിന്റെ ബാനറിൽ അനീഷ് ശ്രീധരൻ നിർമ്മാണവും രാഹുൽ കല്യാൺ രചനയും ഉണ്ണി മാധവ് സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “പ്രൈസ് ഓഫ് പോലീസി ” ന്റെ പൂജ കൊച്ചിയിൽ നടന്നു. അമ്മയുടെ ആസ്ഥാനമന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രശസ്ത സംവിധായകൻ ജോഷി ആദ്യതിരി തെളിച്ചു. കലാഭവൻ ഷാജോണിനു പുറമെ മിയ, രാഹുൽ മാധവ് , റിയാസ്ഖാൻ , തലൈവാസൽ വിജയ്, സ്വാസിക, മറീന മൈക്കിൾ , വൃദ്ധി വിശാൽ , സൂരജ് സൺ, ജസീല പർവീൺ, വി കെ ബൈജു , കോട്ടയം രമേഷ് , അരിസ്റ്റോ സുരേഷ്, നാസർ ലത്തീഫ്, ഷഫീഖ് റഹ്മാൻ , ബിജു പപ്പൻ ,…
Read More » -
Kerala
പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി ഒരാൾ മരിച്ചു
പൈകയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. ഓട്ടോ യാത്രികനായ പാലാ ഭരണങ്ങാനം സ്വദേശിയായ ലാലിച്ചൻ ആണ് മരിച്ചത്. പരിക്കേറ്റ ഓട്ടോ ഡ്രൈവർ രമേശനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 10.30 ഓടെ പൈക പള്ളിക്ക് മുന്നിൽ വച്ചായിരുന്നു അപകടം. ഓട്ടോറിക്ഷ ഇവിടെ സ്ഥാപിച്ചിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാർ ചേർന്നു രണ്ടു പേരെയും പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ലാലിച്ചന്റെ ജീവൻ രക്ഷിക്കാനായില്ല.
Read More » -
LIFE
മീഡിയ സിറ്റി ചിലങ്ക ഫെസ്റ്റും പുരസ്കാര വിതരണവും മേയ് 20 ന് ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ
മീഡിയ സിറ്റി മൂന്ന് വർഷമായി നടത്തിവരുന്ന ഓൺലൈൻ ശാസ്ത്രീയ നൃത്ത മത്സരം ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ്സ് എന്നിവയ്ക്ക് അർഹമായി. 515 മത്സരാർത്ഥികൾ നാട്ടക്കുറുച്ചി രാഗത്തിൽ ഒരേ പാട്ട് ഒരേ കോറിയോഗ്രാഫിയിൽ ഭരതനാട്യം അവതരിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്. കോവിഡ്കാലത്ത് നർത്തകർ വീടുകളിലിരുന്ന് റെക്കോർഡ് ചെയ്തയച്ച വീഡിയോകളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. പരീക്ഷണാർത്ഥം നടത്തിയ ആശയം വിജയമായതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ മൂന്നു റെക്കോർഡുകൾക്ക് അർഹത നേടിയത്. അതോടനുബന്ധിച്ചുള്ള ചടങ്ങുകൾ മേയ് 20 വെള്ളിയാഴ്ച ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിക്കും. രാവിലെ 7 മണി മുതൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ് അംബ ആഡിറ്റോറിയത്തിലും സ്റ്റേജ് രണ്ടിലും നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് പുരസ്കാര വിതരണം. 60 വയസ്സിന് മുകളിൽ പ്രായമുള്ള ക്ലാസിക്കൽ നൃത്ത അധ്യാപകർക്ക് ഗുരു പൂജ പുരസ്കാരം ,…
Read More »
