Month: May 2022
-
Kerala
“വന്ദനയുടെ ജോലിക്കാര്യത്തിൽ ഞാൻ ഇടപെട്ടു എന്ന് തെളിയിച്ചാൽ മാധ്യമപ്രവർത്തനം അവസാനിപ്പിക്കാം.” ഭാര്യയുടെ നിയമന വിവാദത്തിൽ പ്രതികരിച്ച് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനൻ
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയിലെ ബന്ധു നിയമന ആരോപണം തള്ളി മാധ്യമ പ്രവര്‍ത്തകന്‍ അഭിലാഷ് മോഹനന്‍. മാധ്യമ പ്രവര്‍ത്തകയായ ഭാര്യ വന്ദന മോഹനനെ അഭിലാഷ് മോഹനന്‍ ഇടപെട്ട് കുസാറ്റില്‍ പി.ആര്‍.ഒ ആയി പിന്‍വാതില്‍ നിയമനം നടത്തിയെന്ന സംഘപരിവാര്‍ പ്രചാരണത്തിലാണ് മാതൃഭൂമി ന്യൂസ് ഡെപ്യൂട്ടി എഡിറ്റര്‍ അഭിലാഷ് മോഹനന്റെ വിശദീകരണം. “2020മെയ് മാസത്തില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ പി.ആര്‍ ആന്റ് പി ഡയറക്ടര്‍ എന്ന തസ്തികയിലേക്ക് വന്ദന അപേക്ഷിച്ചു. അഭിമുഖം കഴിഞ്ഞ് യൂണിവേഴ്‌സിറ്റി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. ഇതനുസരിച്ചാണ് നിയമനം ലഭിച്ചത്…” അഭിലാഷ് മോഹനന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, ഡെക്കാന്‍ ക്രോണിക്കള്‍ എന്നീ പ്രമുഖ പത്രങ്ങളില്‍ വന്ദനയ്ക്ക് 14 വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുണ്ടെന്നും അഭിലാഷ് പറഞ്ഞു. നിയമനത്തില്‍ തന്റെ ഇടപെടലോ ബാഹ്യ സ്വാധീനമോ ഇല്ലെന്നും അങ്ങനെ ഉണ്ടായി എന്ന് തെളിയിക്കപ്പെട്ടാല്‍ മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് അവര്‍ പറയുന്ന ജോലി ചെയ്യുമെന്നും അഭിലാഷ് പറഞ്ഞു. തന്റെ ഭാര്യ എന്നതല്ല…
Read More » -
NEWS
കൊല്ലത്ത് രണ്ട് കിലോമീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം വരുന്നു
കൊല്ലം: തങ്കശേരി മുതല്‍ തിരുമുല്ലവാരം വരെ രണ്ട് കിലോ മീറ്റര്‍ നീളത്തില്‍ കടല്‍പ്പാലം വരുന്നു.വിവിധ തീരദേശ റോഡുകളെ കോര്‍ത്തിണക്കിയുള്ള തീരദേശഹൈവേയുടെ ഭാഗമായാണ് തങ്കശേരി ലൈറ്റ് ഹൗസ് മുതല്‍ തിരുമുല്ലവാരം വരെ പുതിയ പാലം നിര്‍മ്മിക്കുന്നത്. 14 മീറ്റര്‍ വീതിയിലാണ് തീരദേശ ഹൈവേ. ഇതില്‍ 9 മീറ്ററിലാകും റോഡ്. ഇരുവശങ്ങളിലും രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാതയും ശേഷിക്കുന്ന സ്ഥലത്ത് സൈക്കിള്‍ ട്രാക്കുമാണ് ലക്ഷ്യമിടുന്നത്. ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്താന്‍ 14 മീറ്റര്‍ വീതിയില്‍ പാലം നിര്‍മ്മിക്കാനാണ് ആലോചന. നടപ്പാതയില്‍ സഞ്ചാരികള്‍ക്ക് വിശ്രമിക്കാനും കടല്‍ക്കാഴ്ച കാണാനുമുള്ള സൗകര്യം ഒരുക്കും. ഇതിനായി ഇരിപ്പിടങ്ങളും ആകര്‍ഷകമായ വൈദ്യുതി വിളക്കുകളും സ്ഥാപിക്കും. തീരദേശഹൈവേ കാപ്പില്‍, പരവൂര്‍ തെക്കുംഭാഗം, മണിയന്‍കുളം പാലം, പൊഴിക്കര, മയ്യനാട് ബീച്ച്, കൊല്ലം ബീച്ച്, തങ്കശേരി, തിരുമുല്ലവാരം വഴി ശക്തികുളങ്ങരയിലെത്തും. അവിടെ നിന്ന് ദേശീയപാത വഴി ഇടപ്പള്ളക്കോട്ടയിലെത്തും. തുടര്‍ന്ന് തീരദേശത്തേക്ക് പോയി പണിക്കര്‍ കടവ്, അഴീക്കല്‍, വലിയഅഴീക്കല്‍ എന്നിങ്ങനെയാണ് തീരദേശഹൈവേയുടെ പുതിയ അലൈന്‍മെന്റ്.…
Read More » -
NEWS
പ്രതിയെ കിട്ടിയില്ല;അമ്മയെ വെടിവെച്ചുകൊന്ന് ഉത്തർപ്രദേശ് പോലീസ്
ലക്നൗ: യുപിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച് മുസ്ലിം യുവാവിനെ പിടിക്കാനെത്തിയ പൊലീസ് മാതാവിനെ വെടിവെച്ച് കൊന്നു.53കാരിയായ റോഷ്നിയെയാണ് പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. ശനിയാഴ്ച അര്‍ധരാത്രി ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ നഗര്‍ ജില്ലയിലെ ഇസ്‌ലാംനഗര്‍ ഗ്രാമത്തിലാണ് സംഭവം.മകനെ കാണാത്തതിനാൽ പോലീസുകാരിൽ ഒരാൾ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.സംഭവസ്ഥലത്ത് തന്നെ അവർ മരിക്കുകയും ചെയ്തു.
Read More » -
NEWS
മദ്യലഹരിയിൽ അപകടം; കട്ടപ്പന -ചങ്ങനാശ്ശേരി റൂട്ടിലെ സ്വകാര്യ ബസിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തു
കട്ടപ്പന: മദ്യലഹരിയില്‍ അപകടമുണ്ടാക്കിയ ശേഷം നിര്‍ത്താതെ പോയ സ്വകാര്യ ബസിനെ വഴിയില്‍ തടഞ്ഞ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന- ചങ്ങനാശ്ശേരി റൂട്ടില്‍ ഓടുന്ന കെ ഇ മോട്ടോര്‍സ് ബസിന്റെ ഡ്രൈവറെയാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യപിച്ചു വാഹനം ഓടിച്ചു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. കാഞ്ചിയാര്‍ പള്ളിക്കവലയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം കട്ടപ്പനയില്‍ നിന്നും ചങ്ങനാശ്ശേരിയിലേക്ക് യാത്ര പുറപ്പെട്ട ബസ് കട്ടപ്പന പള്ളി കവലയിലുള്ള ഫെഡറല്‍ ബാങ്കിന് മുന്നില്‍ എത്തിയപ്പോള്‍ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിന്റെ പിന്നില്‍ ഇടിച്ചശേഷം നിര്‍ത്താതെ പോവുകയായിരുന്നു. തുടര്‍ന്ന് കാറുടമ പോലീസ് അധികൃതരെ വിവരമറിയിച്ചു. ബസ്സിനെ പിന്തുടര്‍ന്ന് കാഞ്ചിയാര്‍ പള്ളിക്കവലയില്‍ വച്ച് പൊലീസ് വാഹനം തടഞ്ഞ് ഡ്രൈവറെ അറസ്റ്റ് ചെയ്യുകയായിരുന്നു. വാഹനം തടയാന്‍ ശ്രമിച്ചപ്പോള്‍ ഡ്രൈവര്‍ വീണ്ടും വാഹനം എടുത്തു കൊണ്ടു പോകാന്‍ ശ്രമിച്ചു. തുടര്‍ന്ന് സ്റ്റേഷനിലെത്തിച്ച ഇയാളെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ ഡ്രൈവര്‍ പൊലീസുകാരോട് അതിക്രമം കാട്ടിയതായും അസഭ്യം പറഞ്ഞതായും…
Read More » -
NEWS
മുതവഴി ക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചക്കേസ്;ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ അടക്കം പ്രതിക്കൂട്ടിൽ; കേസ് ക്രൈംബ്രാഞ്ചിന്
ആലപ്പുഴ: പാണ്ടനാട് മുതവഴി ശ്രീകുമാര മംഗലം സുബ്രഹ്‌മണ്യക്ഷേത്രത്തിലെ താഴികക്കുടം കവര്‍ച്ചാക്കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി.ബിജെപി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാറിനെ അടക്കം പ്രതിക്കൂട്ടിലാക്കുന്നതാണ് മുതവഴി താഴികക്കുടം കവര്‍ച്ചക്കേസ്. കേസിലെ പ്രതികളായ എസ്. ശരത്കുമാര്‍, പി. ഗീതാനന്ദന്‍, പി ടി ലിജു, കെ ടി സജീഷ് എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.ബിജെപി തിരുവന്‍വണ്ടുര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി കൂടിയാണ് പരാതിക്കാരില്‍ ഒരാളായ ലിജു. മുതവഴിയിലെ താഴികക്കുടത്തിന്റെ മകുടം കവര്‍ച്ച ചെയ്തത് 2011 ഒക്ടോബര്‍ 19 ന് രാത്രിയിലാണ്. മൂന്നാം ദിവസം മകുടം ഉപേക്ഷിച്ച നിലയില്‍ സമീപത്തെ വീടിന് അടുത്തു നിന്നും കണ്ടെത്തി. ക്ഷേത്രഭരണ സമിതി തിരികെ വാങ്ങിയ താഴികക്കുടം പിന്നീട് പുനഃപ്രതിഷ്ഠിച്ചു. 2016 സെപ്റ്റംബര്‍ 29 ന് വീണ്ടും മോഷണശ്രമം നടന്നു. താഴികക്കുടം ഇളക്കി താഴെയിട്ടെങ്കിലും കൊണ്ടു പോകാന്‍ കഴിഞ്ഞില്ല.മൂന്നാമത്തെ ശ്രമത്തിലാണ് താഴികക്കുടം മോഷണം പോയത്.40 വര്‍ഷമായി ബിജെപി നേതാക്കൾ ഉൾപ്പടെയുള്ളവരാണ് ക്ഷേത്രഭരണം നടത്തുന്നത്. ഭരണ…
Read More » -
NEWS
കെഎസ്ആർടിസി ബസ്സുകൾ ഇനി സ്കൂളുകളാകും
തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്ന പുതിയ പരീക്ഷണവുമായി ഗതാഗത വകുപ്പ്. മണക്കാട് ടിടിഇ സ്‌കൂളിലാണ് ബസുകള്‍ ക്ലാസ് മുറികളാകുന്നത്. ഇതിനായി രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ ഗതാഗത വകുപ്പ് വിട്ടുനല്‍കും.എത്രയും പെട്ടെന്ന് ഈ പദ്ധതി നടപ്പിലാക്കുമെന്ന് ഗതാഗതവകുപ്പ് മന്തി ആന്റണി രാജു അറിയിച്ചു. ആദ്യഘട്ട പരീക്ഷണമെന്ന നിലയിലാണ് ടിടിഇ സ്‌കൂളിന് രണ്ട് ലോ ഫ്‌ലോര്‍ ബസുകള്‍ അനുവദിച്ചത്. കടുത്ത പ്രതിസന്ധി നേരിടുന്ന കെഎസ്‌ആര്‍ടിസിയെ കരകയറ്റാന്‍ പുതിയ മാര്‍ഗങ്ങളാണ് കെഎസ്‌ആര്‍ടിസി സ്വീകരിക്കുന്നത്. നിലവില്‍ സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറക്കി ജനശ്രദ്ധ നേടിയിരിക്കുകയാണ് കെഎസ്‌ആര്‍ടിസി. അതിനുപിന്നാലെയാണ് കെഎസ്‌ആര്‍ടിസിയുടെ പുതിയ പരീക്ഷണം.
Read More » -
NEWS
അമ്മയുടെ ആദ്യ സെക്രട്ടറിയുടെ അവസ്ഥ കണ്ടില്ലേ, സർക്കാർ കൈവിടില്ല: മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ജീവിതത്തിലെ നല്ല കാലത്ത് സിനിമാ രംഗത്ത് പ്രവര്‍ത്തിച്ച് അവസാനം ആരും നോക്കാനില്ലാത്ത അവസ്ഥയാണ് പലർക്കുമെന്നും പക്ഷേ സര്‍ക്കാർ കൈവിടില്ലെന്നും മന്ത്രി സജി ചെറിയാൻ.ഇവര്‍ക്കായി ഒരു കെട്ടിടം തന്നെ പണിയാന്‍ പോകുന്നു എന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു സജി ചെറിയാന്‍. മുതിര്‍ന്ന നടനും താര സംഘടനയായ അമ്മയുടെ സ്ഥാപക സെക്രട്ടറിയുമായ ടി പി മാധവന്റെ അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു സജി ചെറിയാന്റെ പ്രതികരണം. മാധവന്‍ ചേട്ടനെ കണ്ടതാണ് ഈ തീരുമാനത്തിന് പിന്നില്‍. അറുന്നൂറോളം സിനിമയില്‍ അഭിനയിച്ച മാധവന്‍ ചേട്ടന്‍ എങ്ങനെ ഗാന്ധി ഭവനില്‍ എത്തി എന്ന് ചിന്തിക്കണമെന്നും സജി ചെറിയാന്‍ പറഞ്ഞു.
Read More » -
NEWS
പനിക്കാലമാണ്;പറഞ്ഞാൽ തീരില്ല പനിക്കൂർക്കയുടെ ഗുണങ്ങൾ
പണ്ടുകാലത്ത് വീടുകളില്‍ സ്ഥിരം നട്ടുവളര്‍ത്തിയിരുന്ന ഔഷധസസ്യമാണ് പനിക്കൂര്‍ക്ക.പനിയും ജലദോഷവും കഫക്കെട്ടും എല്ലാം ഞൊടിയിടക്കുള്ളില്‍ മാറ്റുന്നതിന് ഇത് സഹായിക്കുന്നു.കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ ഉപയോഗിക്കാവുന്ന ഒന്നാണ് പനിക്കൂര്‍ക്ക. പനികൂര്‍ക്കയില ഇടിച്ചു പിഴിഞ്ഞ് ഒരു വലിയ സ്പൂണ്‍ നീരില്‍ നൂറുഗ്രാം കല്‍ക്കണ്ടം പൊടിച്ചു ചേര്‍ത്തു കഴിച്ചാല്‍ കുട്ടികളുടെ ചുമ, നീരുവീഴ്ച എന്നിവ മാറും പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ പനി ശമിക്കും. പനികൂര്‍ക്കയില വാട്ടി പിഴിഞ്ഞെടുത്ത നീരില്‍ രാസ്‌നാദി ചൂര്‍ണ്ണം ചാലിച്ചു നെറുകയില്‍ ഇടുന്നത് ജലദോഷത്തിന് പരിഹാരമാണ്. പനികൂര്‍ക്കയില വെളളത്തില്‍ തിളപ്പിച്ച് ആവികൊണ്ടാല്‍ തൊണ്ട വേദനയും പനിയും മാറും. കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാന്‍ പനിക്കൂര്‍ക്ക ഇലയുടെ നീരില്‍ പഞ്ചസാര ചേര്‍ത്തു കൊടുക്കാം. ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് പനിക്കൂര്‍ക്ക നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് അസ്ഥികള്‍ക്ക് ബലവും ആരോഗ്യവും നല്‍കുന്നു. ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് പനിക്കൂര്‍ക്ക.ഇത് വയറിന്റെ എല്ലാ അസ്വസ്ഥതകള്‍ക്കും…
Read More » -
NEWS
നടിയും മോഡലുമായ ട്രാന്‍സ് ജന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി : ചക്കരപ്പറമ്ബില്‍ ട്രാന്‍സ് ജന്‍ഡര്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ സ്വദേശിയും നടിയും മോഡലുമായ ഷെറിന്‍ സെലിന്‍ മാത്യു (27 )ആണ് മരിച്ചത്.രാവിലെ പത്തരയോടെ ചക്കരപ്പറമ്ബിലെ അമീന്‍സ് അലിന്‍ എന്ന ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. വര്‍ഷങ്ങളായി കൊച്ചിയിൽ താമസിക്കുന്ന ഷെറിൻ പ്രശസ്ത സിനിമ സംവിധായകനായ പാ രഞ്ജിത്തിന്റെ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.മോഡൽ രംഗത്തും സജീവമായിരുന്നു.പാലാരിവട്ടം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
Read More » -
NEWS
‘ഡെലിവറി’ ചാർജ് പൂജ്യം, സർക്കാർ ആശുപത്രിയെപ്പറ്റി ഒരച്ഛന്റെ അനുഭവ കുറിപ്പ്
കൊച്ചി: ഭാര്യയുടെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിയ ഭർത്താവിന്റെ അനുഭവ കുറിപ്പ് ശ്രദ്ധേയമാവുന്നു. കോതമംഗലം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ ഭാര്യയ്ക്കും കുഞ്ഞിനും ലഭിച്ച സൗകര്യങ്ങളും സൗജ്യന്യമായി ഡെലിവറി പൂർത്തിയായതിന്റെയും അനുഭവമാണ് മുന്നാർ ഗവ കോളേജിലെ പ്രിൻസിപ്പൾ കൂടിയായ ഡോ മനേഷ് കുറിച്ചത്. ആദ്യഘട്ടത്തിൽ സ്വകാര്യ ആശുപത്രിയിൽ നാല് ദിവസം അഡ്മിറ്റ് ആയതിന് ഏകദേശം 25000 രൂപയോളം ചെലവായെന്നും എന്നാൽ അഞ്ചാം മാസം മുതൽ സർക്കാർ ആശുപത്രിയിലെത്തിയതോടെ പുറത്ത് നിന്നുള്ള സ്കാനിംഗിന് പോലും സർക്കാറാണ് പണം ചെലവവഴിച്ചതെന്ന് മനേഷ് പറയുന്നു. തികച്ചും സൗജന്യമായ സർക്കാർ ആശുപത്രിയിലെ ഈ സേവനങ്ങൾ എന്നെ സംബന്ധിച്ച് വലിയ അത്ഭുതമുണ്ടാക്കിയെന്നും ഇതിന് കാരണം മുമ്പ് സ്വകാര്യ ആശുപത്രികളെ മാത്രമാണ് ആശ്രയിച്ചിരുന്നതെന്നും മനേഷ് കുറിപ്പിൽ പറയുന്നു. ഫെയ്സ്ബുക്ക് കുറിപ്പ് ഡെലിവറി@₹0 ഇടക്കിടെ വന്ന വയറു വേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അൻജു ഗർഭിണിയാണെന്ന് ഡോക്ടർ പറഞ്ഞത്. ആദ്യ ഘട്ടത്തിൽ ഒരു സ്വകാര്യ ആശുപത്രിയിൽ രണ്ട് തവണകളായി 4 ദിവസം അഡ്മിറ്റ് ചെയ്യുകയും അനുബന്ധ…
Read More »