സംസ്ഥാനത്തൊട്ടാകെ ഏകദേശം 57,000 ജനങ്ങളാണ് കനത്ത മഴ മൂലം ദുരിതം അനുഭവിക്കുന്നത്. ആകെ 222 ഓളം ഗ്രാമങ്ങളാണ് മഴയില്‍ മുങ്ങിയിരിക്കുന്നത്. ദുരിതബാധിത പ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിവിധയിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഏകദേശം 4330 പേരാണ് ക്യാമ്പുകളിൽ അഭയം പ്രാപിച്ചിരിക്കുന്നത്.
ന്യൂ കുഞ്ചുങ്, ഫിയാങ്‌പുയി, മൗല്‍ഹോയ്, നംസുറാങ്, സൗത്ത് ബാഗേതാര്‍, മഹാദേവ് ടില്ല, കലിബാരി, നോര്‍ത്ത് ബാഗേതാര്‍, സിയോണ്‍, ലോഡി പാംഗ്‌മൗള്‍ എന്നീ ഗ്രാമങ്ങളില്‍ മണ്ണിടിച്ചിലുണ്ടായതായാണ് വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി സംസ്ഥാന ദുരന്തനിവാരണ സേനയ്ക്കൊപ്പം സൈന്യവും, പാരാമിലിട്ടറി ഫോഴ്സും രംഗത്തുണ്ട്.
സിൽച്ചാർ റൂട്ടിലുള്ള ന്യൂ ഹഫ്ലോങ് റയിൽവെ സ്റ്റേഷൻ മണ്ണിടിച്ചിലിൽ പൂർണമായും തകർന്നതായാണ് വിവരം.ഇതിനിടെ ട്രെയിന്‍ യാത്രയ്ക്കിടെ വിവിധ മേഖലകളില്‍ കുടുങ്ങിയ യാത്രക്കാരെ വ്യോമസേനയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും സഹായത്തോടെ റെയില്‍വേ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഡിറ്റോക്‌ചെറ സ്റ്റേഷനില്‍ കുടുങ്ങിയ 1,245 പേരെ ബദര്‍പൂരിലേക്ക് മാറ്റി. ഇത് കൂടാതെ ഇവിടെ നിന്ന് 119 പേരെ വ്യോമസേന എയര്‍ലിഫ്റ്റിംഗിലൂടെ സില്‍ച്ചാറിലെത്തിച്ചതായും വ്യോമസേന അറിയിച്ചു.