മീഡിയ സിറ്റി മൂന്ന് വർഷമായി നടത്തിവരുന്ന ഓൺലൈൻ ശാസ്ത്രീയ നൃത്ത മത്സരം ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡ്സ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്, വേൾഡ് റെക്കോർഡ്സ് എന്നിവയ്ക്ക്
അർഹമായി. 515 മത്സരാർത്ഥികൾ നാട്ടക്കുറുച്ചി രാഗത്തിൽ ഒരേ പാട്ട് ഒരേ കോറിയോഗ്രാഫിയിൽ ഭരതനാട്യം അവതരിപ്പിച്ചാണ് ഈ നേട്ടം കൈവരിച്ചത്.
കോവിഡ്കാലത്ത് നർത്തകർ വീടുകളിലിരുന്ന് റെക്കോർഡ് ചെയ്തയച്ച വീഡിയോകളാണ് മത്സരത്തിൽ ഉൾപ്പെടുത്തിയത്. പരീക്ഷണാർത്ഥം നടത്തിയ ആശയം വിജയമായതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് ഈ മൂന്നു റെക്കോർഡുകൾക്ക് അർഹത നേടിയത്. അതോടനുബന്ധിച്ചുള്ള ചടങ്ങുകൾ മേയ് 20 വെള്ളിയാഴ്ച ആറ്റുകാൽ ക്ഷേത്ര സന്നിധിയിൽ സംഘടിപ്പിക്കും. രാവിലെ 7 മണി മുതൽ കുട്ടികളുടെ ക്ലാസിക്കൽ ഡാൻസ് അംബ ആഡിറ്റോറിയത്തിലും സ്റ്റേജ് രണ്ടിലും നടക്കും.
രാവിലെ 10 മണിക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനം മന്ത്രി ജി. ആർ.അനിൽ ഉദ്ഘാടനം ചെയ്യും.
തുടർന്ന് പുരസ്കാര വിതരണം. 60 വയസ്സിന് മുകളിൽ പ്രായമുള്ള ക്ലാസിക്കൽ നൃത്ത അധ്യാപകർക്ക് ഗുരു പൂജ പുരസ്കാരം , ക്ലാസിക്കൽ ഡാൻസ് രംഗത്ത് സമഗ്ര സംഭാവന നൽകിയ ഗുരുനാഥൻമാർക്ക് കലാശ്രീ പുരസ്കാരം , യുവതലമുറയിലെ മികച്ച അധ്യാപകർക്ക് യുവ പ്രതിഭ പുരസ്കാരം എന്നിവ വിതരണം ചെയ്യും.
മീഡിയ സിറ്റി ചിലങ്ക ട്വന്റി ട്വന്റി സീസൺ-3 ഓൺലൈൻ ക്ലാസിക്കൽ ഡാൻസ് മത്സരത്തിലെ വിജയികൾക്ക്, ഗായകരേ ഇതിലേ ഓൺലൈൻ സംഗീത മത്സരത്തിലെ വിജയികൾക്ക്, മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള റെക്കോർഡ്സ് നേടിയ കുട്ടികൾക്ക്,
ആറ്റുകാൽ ക്ഷേത്ര നടയിൽ ഡാൻസ് കളിക്കുന്ന കുട്ടികൾക്ക് എന്നിവർക്കും പുരസ്കാരങ്ങൾ നൽകും. മീഡിയ സിറ്റി എട്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്യും. മുൻമന്ത്രിയും മീഡിയ സിറ്റി ചെയർമാനുമായ വി.സുരേന്ദ്രൻപിള്ള അധ്യക്ഷനായിരിക്കും. മുൻ സ്പീക്കർ എം.വിജയകുമാർ , മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മനു സി. കണ്ണൂർ, ജനറൽ മാനേജർ ഡോ. ആർ. വേലായുധൻ, പ്രവാസി ഭാരതി ചീഫ് എഡിറ്റർ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്, കലാമണ്ഡലം വിമല മേനോൻ,ഫോർട്ട് സ്റ്റേഷൻ സി.ഐ ജെ. രാകേഷ്, പൂന്തുറ സ്റ്റേഷൻ എസ്. ഐ. എസ്. വിമൽ.
ചലച്ചിത്ര, ടിവി താരങ്ങളായ ദിനേശ് പണിക്കർ, കെ.കെ. മേനോൻ,ഡോ. ഷാജു, ടി. ടി. ഉഷ, ജീജാ സുരേന്ദ്രൻ, നടനഭൂഷണം ബാബു നാരായണൻ തുടങ്ങിയവർ സംസാരിക്കും.
<span;>തുടർന്ന് രണ്ട് സ്റ്റേജുകളിലും കുട്ടികളുടെ നൃത്തം അരങ്ങേറും.
<span;> വൈകിട്ട് 4മണിക്ക് നടക്കുന്ന സാംസ്കാരിക സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ
<span;>ഉദ്ഘാടനം ചെയ്യും.മന്ത്രി പുരസ്കാര വിതരണവും നടത്തും. മുൻമന്ത്രിയും മീഡിയ സിറ്റി ചെയർമാനുമായ വി. സുരേന്ദ്രൻപിള്ള അധ്യക്ഷനായിരിക്കും. 40വർഷത്തോളമായി രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തന രംഗത്ത് സജീവസാനിധ്യമായ മുൻ മന്ത്രിയും മീഡിയ സിറ്റി ചെയർമാനുമായ വി. സുരേന്ദ്രൻപിള്ളയെ ചടങ്ങിൽ ആദരിക്കും.
കടകംപള്ളി സുരേന്ദ്രൻ എംഎൽഎ, വി. കെ. പ്രശാന്ത് എം എൽ എ, അസിസ്റ്റന്റ് കമ്മീഷണർ ഫോർട്ട് ഡിവിഷൻ ഷാജി ,ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും ഓഫീസർ ഷെറീഫ ഹനീഫ്, വേൾഡ് റെക്കോർഡ്സ് ഓഫീസർ വിവേക് ആർ.നായർ, ചലച്ചിത്ര സംവിധായകരായ മധുപാൽ, ടി. എസ്. സുരേഷ് ബാബു,തുളസിദാസ്, ചലച്ചിത്ര നടന്മാരായ പ്രേംകുമാർ ഡോ. ഷാജു, അനീഷ് രവി,ഫോർട്ട് ഡിവിഷൻ എ. സി. പി ഷാജി, പ്രവാസി ഭാരതി ചീഫ് എഡിറ്റർ പ്രവാസിബന്ധു ഡോ. എസ്. അഹമ്മദ്,
മീഡിയ സിറ്റി മാനേജിംഗ് ഡയറക്ടർ ഡോ. മനു സി. കണ്ണൂർ, ജനറൽ മാനേജർ ഡോ. ആർ. വേലായുധൻ തുടങ്ങിയവർ സംസാരിക്കും.
2504 പുരസ്കാരങ്ങൾ ഒരു ദിവസം ഒരു വേദിയിൽ വെച്ച് നൽകുന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ചടങ്ങാണിത്.