തൃക്കാക്കരയെ മാലിന്യമുക്ത പ്രദേശമാക്കും. മെട്രോ വിപുലീകരിച്ച് യാത്രക്ലേശം പരിഹരിക്കും. കെ-ഫോണ്‍ പദ്ധതിയിലൂടെ മണ്ഡലത്തില്‍ ചെലവ് കുറഞ്ഞ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തുമെന്നും നിര്‍ധനര്‍ക്ക് സൗജന്യമായി ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു.
സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ തുതിയൂര്‍ -എരൂര്‍ പ്രദേശത്തെ ബന്ധിപ്പിക്കുന്ന പാലം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കും. തമ്മനം -പുല്ലേപ്പടി റോഡ് സീപോര്‍ട്ട് റോഡുമായി ബന്ധിപ്പിക്കല്‍, കാക്കനാട് -തങ്കളം റോഡ് പദ്ധതി, കാക്കനാട് -മൂവാറ്റുപുഴ നാലുവരിപ്പാത തുടങ്ങിയവ അടിയന്തരമായി പൂര്‍ത്തിയാക്കും. കാക്കനാട് കെ.എസ്.ആര്.ടി.സി സ്റ്റേഷന് സ്ഥാപിക്കാന്‍ ഇടപെടല്‍ നടത്തും. റെയില്‍ മേല്പാലങ്ങളുടെ നിര്‍മാണത്തിന് സമ്മര്‍ദം ചെലുത്തും. ഇടപ്പള്ളി തോട് വെള്ളക്കെട്ട് നീക്കി ഗതാഗത യോഗ്യമാക്കും. ഇന്‍ഫോപാര്‍ക്ക് തുടര്‍ വികസനവും പശ്ചാത്തലസൗകര്യ വികസനവും ഉറപ്പുവരുത്തും.കാക്കനാട്ടുനിന്ന് രാത്രികാല സര്‍വിസ് ആരംഭിക്കും. കാക്കനാട് ജില്ല ആസ്ഥാനത്ത് ആധുനിക സൗകര്യങ്ങളോടെ സര്‍ക്കാര്‍ ആശുപത്രി സ്ഥാപിക്കും. ഓരോ വില്ലേജിലും ഒരു കളിസ്ഥലം വീതം സ്ഥാപിക്കും. കുടിവെള്ള പ്രശ്നം പരിഹരിക്കാന്‍ പുതിയ ഓവര്‍ ഹെഡ് ടാങ്കുകള്‍ സ്ഥാപിക്കും.
കെ-റെയിലും മെട്രോയും വാട്ടര്‍ മെട്രോയും ഒന്നിക്കുന്ന ഒരു ട്രാവല്‍ ഹബായി തൃക്കാക്കരയെ മാറ്റും. വിനോദ- വാണിജ്യ കേന്ദ്രമായി തൃക്കാക്കരയെ മാറ്റാന്‍ ബ്ലിസ് സിറ്റി യാഥാര്‍ഥ്യമാക്കും. വെള്ളക്കെട്ട് പരിഹരിക്കും ഗാര്‍ഹിക പീഡനത്തിന് ഇരയാക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിയമ സഹായ വേദി രൂപവത്കരിക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടനപത്രികയിലുണ്ട്.