കോഴിക്കോട് :ചാലിയാറിന് കുറുകേ നിർമ്മിച്ച എളമരം കടവ് പാലത്തിന്റെ ഉദ്ഘാടനം നടത്തി ബിജെപി. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് തിങ്കളാഴ്ച പാലത്തിന്റെ ഉദ്ഘാടനം നടത്താനിരിക്കവേയാണ് ബിജെപിയുടെ ഈ നീക്കം.
തിങ്കളാഴ്ച നടക്കുന്ന ഉദ്ഘാടന ചടങ്ങിൽനിന്ന് ബിജെപി നേതാക്കളെ ഒഴിവാക്കിയെന്ന് ആരോപിച്ചാണ് നേതാക്കൾ ജനകീയ ഉദ്ഘാടനം നടത്തിയത്.കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നിർദേശിച്ചതുപ്രകാരമാണ് ഇവിടെ പാലം പണിതതെന്ന് ജനകീയ ഉദ്ഘാടനത്തിനു നേതൃത്വം കൊടുത്ത ബിജെപി ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ പറഞ്ഞു.
കോഴിക്കോട്–മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ചാലിയാറിനു കുറുകെയാണ് പാലം നിർമ്മിച്ചിരിക്കുന്നത്.2019 മാർച്ചിൽ കെ ടി ജലീലായിരുന്നു ഇതിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചത്.