Month: May 2022

  • NEWS

    മയിൽ ചത്താൽ എങ്ങനെ സംസ്കരിക്കണം?

    ദേശീയ പക്ഷിയായ മയിൽ ചത്താൽ എങ്ങനെയാണ് സംസ്കരിക്കേണ്ടത്? ത്രിവർണ പതാകയിൽ പൊതിഞ്ഞ് ആദരമൊരുക്കണമെന്നാകും ഡൽഹി പൊലീസിന്റെ മറുപടി. ചട്ടം ഇതാണെന്നും അവർ വ്യക്തമാക്കുന്നു.  ഹൈക്കോടതിക്കു പുറത്തു ചത്തനിലയിൽ കണ്ടെത്തിയ മയിലിനെയാണ് ദേശീയ പതാകയിൽ പൊതി‍ഞ്ഞ് ആദരമർപ്പിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് ഹൈക്കോടതി പരിസരത്തുനിന്ന് ഇവർക്കു മയിലിനെ ലഭിച്ചത്. തിലക് മാർഗ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ഇതിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമം നടത്തി.ചാന്ദ്നി ചൗക്കിലെ മൃഗാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മയിലിന്റെ മരണകാരണം വ്യക്തമാക്കാൻ പോസ്റ്റുമോർട്ടവും നടത്തി.ദേശീയ പക്ഷിയായതിനാൽ എങ്ങനെ മറവുചെയ്യണമെന്നതിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷൻ അധികൃതരെ ബന്ധപ്പെട്ടെന്നും ഇവരുടെ നിർദേശം അനുസരിച്ചാണ് ദേശീയപതാക പുതപ്പിച്ച് ആദരം നൽകിയതെന്നും പൊലീസ് പറയുന്നു. എന്നാൽ പൊലീസിന്റെ അമിതസ്നേഹത്തിനു വിമർശനവുമായി മൃഗസ്നേഹികൾ രംഗത്തെത്തി. പ്രത്യേക വിഭാഗത്തിൽ ഉൾപ്പെട്ട മയിലിനെ പോസ്റ്റുമോർട്ടം ചെയ്യുമ്പോൾ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തേണ്ടതുണ്ടെന്നു വിദഗ്ധർ പറയുന്നു. ദേശീയ പതാകയിൽ പൊതിഞ്ഞ് ആദരമൊരുക്കണമെന്ന ചട്ടത്തെക്കുറിച്ചും അറിവില്ലെന്നാണ് ഇവരുടെ പക്ഷം.

    Read More »
  • NEWS

    എന്താണ് വാഹനങ്ങളിലെ ബി എച്ച് സീരീസ് രജിസ്ട്രേഷൻ? എന്താണ് ഇതിന്റെ പ്രയോജനം?

    വാഹനങ്ങൾക്ക് ഭാരത് സീരിസ് (ബി.എച്ച് സീരിസ്) രജിസ്ട്രേഷൻ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ കേരള സർക്കാർ കഴിഞ്ഞ ദിവസം അപ്പീൽ നൽകി. നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കാണെന്നും ഇത് പരിഗണിക്കാതെ ബി.എച്ച്. സീരിസ് നടപ്പാക്കുന്നത് നിയമപരമായി തെറ്റാണെന്നുമാണ് അപ്പീലിൽ പറയുന്നത്. പാർലമെന്റിൽ നിയമം കൊണ്ടുവരാതെയാണ് ബി.എച്ച്. സീരിസ് രജിസ്ട്രേഷൻ നടപ്പാക്കുന്നതെന്നും അപ്പീലിൽ ആരോപിക്കുന്നു. എന്താണ് ബി എച്ച് സീരീസ് രജിസ്ട്രേഷൻ?     വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെയും ഇവയിലെ ജീവനക്കാരുടെയും വാഹനങ്ങൾ അഖിലേന്ത്യാടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യാനാണ് കേന്ദ്രസർക്കാർ മോട്ടോർ വാഹന നിയമത്തിൽ ഭേദഗതി വരുത്തി ബി.എച്ച്. രജിസ്ട്രേഷൻ ഏർപ്പെടുത്തിയത്. ഒരിടത്ത് ഉപയോഗിക്കുന്ന വാഹനം മറ്റൊരു സംസ്ഥാനത്തേക്ക് രജിസ്ട്രേഷൻ മാറ്റാതെ കൊണ്ടുപോകാമെന്നതാണ് ഇതിന്റെ ഗുണം. ബി.എച്ച്. രജിസ്ട്രേഷനിൽ രണ്ടുവർഷ തവണകളായി നികുതി അടയ്ക്കാം. ജി.എസ്.ടി. ചുമത്താതെയുള്ള വാഹനവിലയാണ് നികുതിക്ക് അടിസ്ഥാനമാക്കുന്നത്.വാഹനം വാങ്ങുന്നവരെ സംബന്ധിച്ച് ഇത് ഏറെ ആശ്വാസമാണ്.റോഡ് നികുതി നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്കാണ്. എന്നാൽ, വിവിധ സംസ്ഥാനങ്ങളിലെ നികുതിഘടനയിലെ വ്യത്യാസം…

    Read More »
  • NEWS

    ലോകത്തിലെ ഏറ്റവും വില കൂടിയ കാർ; വില വെറും 1100 കോടി !! 

    ലോകത്തിലെ ഏറ്റവും വില കൂടിയ കാർ എന്ന ഖ്യാതി സ്വന്തമാക്കിയിരിക്കുകയാണ് മെഴ്‌സിഡസ് ബെൻസിന്റെ ക്ലാസിക് മോഡലായ 300 എസ്.എൽ.ആർ ഉഹ്‌ലെൻഹൗട്ട് കൂപ്പെ. കഴിഞ്ഞ ദിവസമായിരുന്നു ഈ വിന്റേജ് കാറിന്റെ ലേലം നടന്നത്. 143 മില്ല്യൺ ഡോളറിനാണ് ( ഏകദേശം 1100 കോടി) ലേലം നടന്നത്. വളരെ രഹസ്യമായാണ് ലേലം നടന്നത്. ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിലുള്ള മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ നടന്ന ലേലത്തിൽ ചുരുക്കം ചിലരെ മാത്രമേ പങ്കെടുപ്പിച്ചിരുന്നുള്ളു. ബ്രിട്ടീഷുകാരനായ സൈമൺ കിഡ്‌സണാണ് പേര് വെളിപ്പെടുത്താത്ത ഒരു ക്ലയന്റിനു വേണ്ടി ലേലത്തിൽ വിജയകരമായ ബിഡ് നടത്തിയത്. പ്രധാനപ്പെട്ട സമയങ്ങളിൽ കാർ പൊതു പ്രദർശനത്തിന് നൽകുമെന്ന് വാങ്ങിയ വ്യക്തി അറിയിച്ചിട്ടുണ്ട്. 1955 ലാണ് ഈ കാർ നിർമ്മിച്ചത്. മെഴ്‌സിഡസ്-ബെൻസ് റേസിംഗ് ഡിപ്പാർട്ട്‌മെന്റ് നിർമ്മിച്ച രണ്ട് പ്രോട്ടോടൈപ്പുകളിൽ ഒന്നാണിത്. കാറിന്റെ സ്രഷ്ടാവായ ചീഫ് എഞ്ചിനീയർ റുഡോൾഫ് ഉഹ്‌ലെൻഹോട്ടിന്റെ പേരിലാണ് വാഹനം അറിയപ്പെടുന്നത്. രണ്ടാമത്തെ കാർ കമ്പനിയുടെ ഉടമസ്ഥതയിൽ തുടരും. സ്റ്റട്ട്ഗാർട്ടിലെ മെഴ്‌സിഡസ് ബെൻസ് മ്യൂസിയത്തിൽ ഈ കാർ…

    Read More »
  • Kerala

    ബി.ടെക്, എം.ടെക്, ബി.എഡ്, എം.ബിഎ തുടങ്ങി പി.ജി കഴിഞ്ഞ 50 പേരും; പൊലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 446 വനിതാ പോലീസുകാരിൽ കൂടുതൽ പേരും ഉന്നതവിദ്യാഭ്യാസ യോഗ്യത നേടിയവർ

        പൊലീസ് അക്കാദമിയില്‍ ഒമ്പത് മാസത്തെ വിദഗ്ധ പരിശീലനം പൂര്‍ത്തിയാക്കിയ 446 വനിതാ പോലീസുകാരുടെ യോഗ്യത കേട്ട് ഞെട്ടരുത്. ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവർ. ബി.ടെക് ബിരുദധാരികളാണ് 59 പേര്‍. ഇതില്‍ എം.ടെക് നേടിയവർ 7 പേര്‍, കൂടാതെ 50 പേര്‍ക്ക് ബി.എഡ്, 6 എം.ബിഎ, 2 എംസിഎ. പി.ജി കഴിഞ്ഞ 50 പേരും പുതിയ ബാച്ചിലുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ പോലീസ് ബറ്റാലിയന്റെ മൂന്നാമത് ബാച്ചിലെ 446 സേനാംഗങ്ങളുടെ പാസ്സിംഗ് ഔട്ട് പരേഡ് ഇന്ന്  തൃശൂര്‍ രാമവര്‍മ്മപുരം കേരള പൊലീസ് അക്കാദമി പരേഡ് ഗ്രൗണ്ടില്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിച്ചു. പരേഡ് കമാന്റര്‍ പി.ജെ ദിവ്യയുടെ നേതൃത്വത്തില്‍ 16 പ്ലട്ടൂണുകളിലായി അണിനിരന്ന നാലു കമ്പനികള്‍ സത്യപ്രതിജ്ഞ ചെയ്ത് കേരള പൊലീസിന്റെ ഭാഗമായി. ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി വൈ അനില്‍കാന്ത്, ട്രെയിനിംഗ് എഡിജിപിയും പൊലീസ് അക്കാദമി ഡയറക്ടറുമായ ബല്‍റാം കുമാര്‍ ഉപാധ്യായ തുടങ്ങിയ ഉന്നത പൊലീസ്…

    Read More »
  • NEWS

    തൃശ്ശൂരിൽ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ ചേർന്നു

    തൃശ്ശൂർ: കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു.യുഡിഎഫ് തൃശൂര്‍ നിയോജക മണ്ഡലം ചെയര്‍മാനും കെ. കരുണാകരന്റെ പേഴ്‌സനല്‍ സെക്രട്ടറിയുമായിരുന്ന ഒബിസി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി ആര്‍. മോഹനന്‍, ഐ ഗ്രൂപ് നേതാവും ഐഎന്‍ടിയുസി ജില്ല ജനറല്‍ സെക്രട്ടറിയുമായ അനില്‍ പൊറ്റേക്കാട്, നടത്തറ പഞ്ചായത്ത് മുന്‍ പ്രസിഡന്റും ഡിസിസി അംഗവുമായ സജിത ബാബുരാജ്, ഒബിസി കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റുമായ ടിഎം നന്ദകുമാര്‍, ഒല്ലൂര്‍ മേഖല തൊഴിലാളി സഹകരണസംഘം ഡയറക്ടറും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായ ബിജു കോരപ്പത്ത്, ഐഎന്‍ടിയുസി ഒല്ലൂര്‍ മണ്ഡലം വൈസ് പ്രസിഡന്റും ഒല്ലൂര്‍ സഹകരണസംഘം ഡയറക്ടറുമായ സുരേഷ് കാട്ടുങ്ങല്‍, ജവഹര്‍ ബാലഭവന്‍ തൃശൂര്‍ മണ്ഡലം പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഭാരവാഹിയുമായ മാലതി വിജയന്‍, തൃശൂര്‍ വ്യവസായ സഹകരണസംഘം പ്രസിഡന്റ് ഷിജു വെളിയന്നൂര്‍കാരന്‍ എന്നിവരാണ് ബി.ജപിയില്‍ ചേര്‍ന്നത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് നിയന്ത്രണത്തില്‍ ഭരണം നടത്തുന്ന ഒല്ലൂര്‍ മേഖല തൊഴിലാളി…

    Read More »
  • NEWS

    സഞ്ജുവിനെ പുറത്തിരുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം; വിമർശനവുമായി പ്രമുഖർ

    മുംബൈ: ഫോമിലല്ലാത്ത താരങ്ങള്‍ക്ക് ഇടം കിട്ടിയും അര്‍ഹതയുള്ള താരങ്ങളെ പുറത്തിരുത്തിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്ബരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമിനെയാണ് സെലക്ഷന്‍ കമ്മിറ്റി ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചത്.ഫോമിലല്ലാത്ത വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് ടീമില്‍ ഇടം കിട്ടിയത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന രാഹുല്‍ ത്രിപാഠി, രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു വി സാംസണ്‍ തുടങ്ങിയവര്‍ സംഘത്തിലില്ല. ഇരു താരങ്ങളും വിവേചനം നേരിടുന്നു എന്നാരോപിച്ച്‌ നിരവധി ആരാധകര്‍ രംഗത്തെത്തി.     ടീമില്‍ രാഹുല്‍ ത്രിപാഠിക്കും സഞ്ജു സാംസണും ഇടം കിട്ടേണ്ടിയിരുന്നുവെന്ന് വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ പ്രതികരിച്ചു. ആസ്‌ത്രേലിയയ്‌ക്കെതിരെയുള്ള പരമ്ബരയില്‍ സഞ്ജു ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഭോഗ്‌ലെ കൂട്ടിച്ചേര്‍ത്തു.

    Read More »
  • NEWS

    കട്ടപ്പുറത്തായ 620 നോൺ എ.സി.ജന്റം ബസുകൾ പൊളിക്കും; 300 എണ്ണം കടകളാക്കും, ബാക്കി ആക്രി വിലയ്ക്ക്

    കൊച്ചി: തേവര യാർഡിൽ തുരുമ്പെടുത്തുനശിക്കുന്ന ജന്റം എ.സി.-നോൺ എ.സി. വോൾവോ ബസുകൾക്ക് ശാപമോക്ഷം. നോൺ എ.സി. ബസുകൾ 920 എണ്ണം പൊളിച്ചുവിൽക്കുന്നതിനാണ് അനുമതി ലഭിച്ചിട്ടുള്ളത്.ഇതിൽ 620 ബസുകൾ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എം.എസ്.ടി.സി. വഴി ലേലം ചെയ്യും.300 എണ്ണം ഷോപ്പ് ഓൺ വീലാക്കും.സ്ക്രാപ്പ് ചെയ്യുന്നതിന് തീരുമാനിച്ച ബസുകളിൽ 300 എണ്ണത്തിന്റെ ലേല നടപടികൾ അന്തിമ ഘട്ടത്തിലാണ്.സ്ക്രാപ്പ് ചെയ്ത ബസുകളുടെ എൻജിനും അനുബന്ധ സാമഗ്രികളും മറ്റ് ബസുകളിൽ ഉപയോഗിക്കും. രണ്ടു വർഷമായി ഓടാതെ തേവര യാർഡിൽ ഇട്ടിരിക്കുന്ന ബസുകളാണ് പരിശോധനയ്ക്കുശേഷം ഹൈക്കോടതി നിർദേശപ്രകാരം വിൽക്കാൻ തീരുമാനിച്ചത്. കെ.എസ്.ആർ.ടി.സി എൻജിനീയർമാർ, മോട്ടോർവാഹന വകുപ്പ്, തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിലെ അധ്യാപകർ എന്നിവർ അടങ്ങുന്ന സമിതിയാണ് വാഹനങ്ങൾ പരിശോധിച്ചത്.ഇവ പൊളിച്ച് നന്നാക്കണമെങ്കിൽ ചുരുങ്ങിയത് 45 ലക്ഷം രൂപ വരെ ചെലവാകും.  നടത്തിപ്പുകാരുടെ കെടുകാര്യസ്ഥതയുടെ ഒന്നാംതരം ഉദാഹരണമായിരുന്നു തുരുമ്പിച്ചുനശിക്കുന്ന ബസുകൾ.കെ.യു.ആർ.ടി.സി. എന്ന പ്രത്യേക വിഭാഗത്തിന് കീഴിലാണ് ജന്റം ബസുകൾ ഓടിയിരുന്നത്. കോവിഡിന് മുമ്പുതന്നെ ജന്റം സർവീസ് താളംതെറ്റിയിരുന്നു.…

    Read More »
  • Kerala

    കാല്‍വിരൽ കൊണ്ട് ചിത്രം വരച്ച് ലോകറെക്കോര്‍ഡ് നേടാൻ ഒരു സംഘം വിദ്യാര്‍ഥികള്‍

    കരുനാഗപ്പള്ളി: കാല്‍വിരലുകള്‍ കൊണ്ട് ചിത്രം വരച്ച് ലോകറെക്കോര്‍ഡ് സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് കരുനാഗപ്പള്ളി വര്‍ണം ചിത്രരചനാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍. എട്ടു മുതല്‍ ഇരുപത്തിനാല് വയസുവരെ പ്രായമുയുള്ള 23 കുട്ടികള്‍ ഒന്നിച്ച് ചേര്‍ന്നാണ് ഇന്ന് (ഞായർ) വലിയ ക്യാന്‍വാസില്‍ ചിത്രം ഒരുക്കുന്നത്. കൊറോണക്കാലത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടുള്ള ചിത്രമാണ് കരുനാഗപ്പള്ളി വര്‍ണം ചിത്രരചനാ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ വിദ്യാര്‍ഥികള്‍ വരക്കുന്നത്. കാല്‍വിരലുകള്‍ ഉപയോഗിച്ചാണ് എട്ടു മുതല്‍ ഇരുപത്തിനാല് വയസുവരെയുള്ള 23 കുട്ടികള്‍ ചേര്‍ന്ന ചിത്രം വരക്കുക. 24 അടി നീളവും നാലടി വീതിയുമുള്ള വലിയ ക്യാന്‍വാസിലാണ് ചിത്രം വരക്കുന്നത്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ്‌സ് ഫോറത്തിന്റെ ലോകറെക്കോര്‍ഡ് സ്വന്തമാക്കാനായി ഇവിടുത്തെ വിദ്യാര്‍ഥികള്‍ കഴിഞ്ഞ എട്ടുമാസമായി പരിശീലനം നടത്തുകയാണ്. ഞായറാഴ്ച രാവിലെ ഒമ്പത് മണിമുതല്‍ രണ്ട് മണി വരെയുള്ള സമയത്തിനിടയിൽ ചിത്രരചന പൂര്‍ത്തിയാക്കിയതായി അധ്യാപകനായ അനി വര്‍ണം പറഞ്ഞു. നാക്കു കൊണ്ടും മൂക്ക് കൊണ്ടും ചിത്രം വരച്ച് നിരവധി റെക്കോഡുകള്‍ സ്വന്തമാക്കിയ ഇദ്ദേഹത്തിന് ശിഷ്യരുടെ…

    Read More »
  • NEWS

    റാന്നി പ്ലാച്ചേരിയിൽ വീണ്ടും വാഹനാപകടം; രണ്ടു പേർക്ക് ഗുരുതര പരിക്ക്

    റാന്നി: കഴിഞ്ഞ ദിവസം വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ട പ്ലാച്ചേരിയിൽ വീണ്ടും  അപകടം.ഇന്ന് വൈകിട്ട് ഓട്ടോയും മിനി ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.സംഭവത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.  റാന്നി- എരുമേലി റോഡിൽ പ്ലാച്ചേരിക്കും മുക്കടയ്ക്കും മധ്യേയാണ് ഇന്ന് വീണ്ടും അപകടം നടന്നത്.മിനി ബസും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോയിൽ സഞ്ചരിച്ച മുണ്ടക്കയം കോരുത്തോട് പനയ്ക്കച്ചിറ സ്വദേശികളായ ഉണ്ണി, ഷിജോ എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഉണ്ണിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ഷിജോയെ കാഞ്ഞിരപ്പള്ളി മേരി ക്വീൻസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.  വൈകുന്നേരം നാല് മണിയോടെയാണ് അപകടം.വിവാഹ ഓട്ടം കഴിഞ്ഞ് പത്തനംതിട്ടയിലേക്ക്‌ പോവുകയായിരുന്ന മിനി ട്രാവലർ ബസും എതിരെ മുക്കടയിലേക്ക്‌ വരികയായിരുന്ന ഓട്ടോറിക്ഷയും തമ്മിൽ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറിയ ഓട്ടോ പൂർണമായും തകർന്ന നിലയിലാണ്.  കഴിഞ്ഞ ദിവസം ഇതേ ഭാഗത്ത് കാർ നിയന്ത്രണം തെറ്റി മറിഞ്ഞ് യുവാവ്  മരണപ്പെട്ടിരുന്നു.

    Read More »
  • NEWS

    കെ.വി. തോമസ് ഓട്ടക്കാലണയെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

    കൊച്ചി: കോൺഗ്രസ് വിട്ട കെ.വി. തോമസ് ഓട്ടക്കാലണയെന്ന് കോൺഗ്രസ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയത്തിൽ വരുന്നതിനു മുൻപും ശേഷവുമുള്ള അദ്ദേഹത്തിന്റെ സാമ്പത്തിക നില ജനങ്ങൾക്ക് അറിയാം. കെ.വി. തോമസ് ഒരേസമയം ബിജെപിയിലും സിപിഎമ്മിലും ഉണ്ടെന്നും രാജ്മോഹൻ ഉണ്ണിത്താൻ വിമർശിച്ചു. കെ.വി. തോമസ് സ്വയം ആർജിച്ച ഒരു പേരുണ്ട്, തിരുത തോമസ്. തിരുതയ്ക്ക് ഒരു പ്രത്യേകതയുണ്ട്. കടലിലും കായലിലും ഒരുപോലെ ജീവിക്കുന്ന മത്സ്യമാണ് തിരുത. തോമസും അങ്ങനെയാണ്, ഇവിടെയുമുണ്ട് അവിടെയുമുണ്ട്. കോൺഗ്രസിലുണ്ടോ എന്നു ചോദിച്ചാൽ അവിടെയുണ്ട്, ബിജെപിയിലുണ്ടോ എന്നുചോദിച്ചാൽ അവിടെയുമുണ്ട്. അതുകൊണ്ട്, തോമസ് ഒരു ഓട്ടക്കാലണയാണ്. എടുക്കാത്ത നാണയമാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

    Read More »
Back to top button
error: