മുംബൈ: ഫോമിലല്ലാത്ത താരങ്ങള്‍ക്ക് ഇടം കിട്ടിയും അര്‍ഹതയുള്ള താരങ്ങളെ പുറത്തിരുത്തിയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രഖ്യാപനം.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടി 20 പരമ്ബരയ്ക്കും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിനുമുള്ള ഇന്ത്യന്‍ ടീമിനെയാണ് സെലക്ഷന് കമ്മിറ്റി ഞായറാഴ്ച വൈകിട്ട് പ്രഖ്യാപിച്ചത്.ഫോമിലല്ലാത്ത വെങ്കിടേഷ് അയ്യര്‍, ശ്രേയസ് അയ്യര്‍ തുടങ്ങിയ താരങ്ങള്‍ക്കാണ് ടീമില്‍ ഇടം കിട്ടിയത്. എന്നാല്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം തുടരുന്ന രാഹുല്‍ ത്രിപാഠി, രാജസ്ഥാന് റോയല്‍സിന്റെ മലയാളി നായകന് സഞ്ജു വി സാംസണ് തുടങ്ങിയവര്‍ സംഘത്തിലില്ല. ഇരു താരങ്ങളും വിവേചനം നേരിടുന്നു എന്നാരോപിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തി.
ടീമില്‍ രാഹുല്‍ ത്രിപാഠിക്കും സഞ്ജു സാംസണും ഇടം കിട്ടേണ്ടിയിരുന്നുവെന്ന് വിഖ്യാത കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്ലെ പ്രതികരിച്ചു. ആസ്ത്രേലിയയ്ക്കെതിരെയുള്ള പരമ്ബരയില്‍ സഞ്ജു ഉണ്ടാകുമെന്നാണ് കരുതുന്നതെന്നും ഭോഗ്ലെ കൂട്ടിച്ചേര്‍ത്തു.