Month: May 2022

  • Business

    ക്രൂഡ് വില ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ ഇന്ധന വില വര്‍ധിപ്പിച്ചില്ല; ബിപിസിഎൽ അറ്റാദായം 82 ശതമാനം ഇടിഞ്ഞു

    ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) അറ്റാദായത്തില്‍ 82 ശതമാനത്തിന്റെ ഇടിവ്. ക്രൂഡ് വില ഉയര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമോ എന്ന ഭയത്തില്‍ ഇന്ധനവില വര്‍ധിപ്പിക്കാതിരുന്നതാണ് തിരിച്ചടിയായത്. ജനുവരി- മാര്‍ച്ച് കാലയളവില്‍ 2130.53 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 11,904.13 കോടി രൂപയായിരുന്നു. അതേ സമയം പ്രവര്‍ത്തന വരുമാനം 25 ശതമാനം ഉയര്‍ന്ന് 1.23 ലക്ഷം കോടിയിലെത്തി. 2021-22 സാമ്പത്തിക വര്‍ഷം 9076.50 കോടിയാണ് ബിപിസിഎല്ലിന്റെ അറ്റാദായം. 2020-21 കാലയളവില്‍ 19,110.06 കോടി രൂപ നേടിയ സ്ഥാനത്താണിത്. 2021 നവംബര്‍ മുതല്‍ 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പരിഗണിച്ച് തുടര്‍ച്ചയായി 137 ദിവസമാണ് ഇന്ധന വില ഒരേ നിലയില്‍ തുടര്‍ന്നത് . പിന്നീട് ഇന്ധന വില ഉയരാന്‍ തുടങ്ങിയത് മാര്‍ച്ച് 22 മുതലാണ്. ബിപിസിഎല്ലിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ നാളുകളായി ശ്രമിക്കുകയാണ് കേന്ദ്രം. നടപ്പ് സാമ്പത്തിക വര്‍ഷം ബിപിസിഎല്ലിനെ സ്വകാര്യവത്കരിക്കാന്‍ കഴിയുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. അതേ സമയം ഇന്ധന…

    Read More »
  • Business

    പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ അറ്റാദായത്തില്‍ 10 ശതമാനം വര്‍ധന

    ന്യൂഡല്‍ഹി: പൊതുമേഖലാ സ്ഥാപനമായ പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്റെ (പിഎഫ്‌സി) അറ്റാദായത്തില്‍ വര്‍ധന. പ്രധാനമായും ഉയര്‍ന്ന വരുമാനത്തിന്റെ ബലത്തില്‍, പിഎഫ്‌സി കണ്‍സോളിഡേറ്റഡ് അറ്റാദായം 2022 മാര്‍ച്ച് പാദത്തില്‍ 10 ശതമാനം വര്‍ധിച്ച് 4,295.90 കോടി രൂപയിലെത്തി. കമ്പനിയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 3,906.05 കോടി രൂപയായിരുന്നുവെന്ന് ബിഎസ്ഇ ഫയലിംഗില്‍ കമ്പനി പറഞ്ഞു. ഈ പാദത്തിലെ മൊത്തവരുമാനം, മുന്‍ വര്‍ഷം ഇതേ കാലയളവിലെ 18,155.14 കോടി രൂപയില്‍ നിന്ന് 18,873.55 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തിലെ കണ്‍സോളിഡേറ്റഡ് അറ്റാദായം 2020-21 ലെ 15,716.20 കോടി രൂപയില്‍ നിന്ന് 18,768.21 കോടി രൂപയായി ഉയര്‍ന്നു. 2020-21 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനമായ 71,700.67 കോടി രൂപയില്‍ നിന്ന് 2021-22 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം വരുമാനം 76,344.92 കോടി രൂപയായി ഉയര്‍ന്നു. 2021-22 സാമ്പത്തിക വര്‍ഷത്തേക്ക് 10 രൂപ മുഖവിലയുള്ള ഓരോ ഓഹരിക്കും 1.25 രൂപ ലാഭവിഹിതം കമ്പനിയുടെ ബോര്‍ഡ്…

    Read More »
  • Business

    പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി 8,000 കോടി രൂപ

    ആറുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി ഉടമകള്‍ക്ക് മികച്ച ലാഭവിഹിതവുമായി രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍. വായ്പാ വളര്‍ച്ചയും മെച്ചപ്പെട്ട ആസ്തി ഗുണനിലവാരവും ബാങ്കുകള്‍ക്ക് നേട്ടമായി. പൊതുമേഖലാ ബാങ്കുകളുടെ പ്രകടനത്തില്‍ ഏറ്റവും അധികം നേട്ടമുണ്ടാവുക കേന്ദ്രസര്‍ക്കാറിന് ആയിരിക്കും. ബാങ്കുകളില്‍ നിന്ന് കേന്ദ്രത്തിന് ലാഭവിഹിതമായി ലഭിക്കുക ഏകദേശം 8,000 കോടി രൂപയാണ്. ആര്‍ബിഐയുടെ പ്രോംപ്റ്റീവ് കറക്റ്റീവ് ആക്ഷന്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഒഴികെയുള്ളവ 2021-22 കാലയളവില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. 2023 മാര്‍ച്ചോടെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ അറുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐയില്‍ നിന്നാണ് കേന്ദ്രത്തിന് ഏറ്റവും കൂടുതല്‍ ലാഭവിഹിതം ലഭിക്കുക. ഓഹരി ഒന്നിന് 7.10 രൂപ വീതമാണ് എസ്ബിഐ ലാഭവിഹിതം പ്രഖ്യാപിച്ചിരിക്കുന്നത്. ഏകദേശം 3,600 കോടിയാണ് എസ്ബിഐ നല്‍കുക. യൂണിയന്‍ ബാങ്കില്‍ നിന്ന് ലാഭവിഹിതമായി നിന്ന് 1,084 കോടി രൂപയോളം ലഭിക്കും. കാനറ ബാങ്കില്‍ നിന്ന് 742 കോടിയും ഇന്ത്യന്‍…

    Read More »
  • India

    ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കില്ലെന്ന് പിയുഷ് ഗോയല്‍

    ഡാവോസ്: ഗോതമ്പ് കയറ്റുമതി നിരോധനം ഉടന്‍ നീക്കം ചെയാന്‍ ഇന്ത്യയ്ക്ക് പദ്ധതിയില്ലെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പിയുഷ് ഗോയല്‍. എന്നാല്‍ മറ്റുരാജ്യങ്ങളുമായുള്ള നേരിട്ടുള്ള കയറ്റുമതി ഇടപാടുകള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ ഗോതമ്പ് ഉദ്പാദകരായ ഇന്ത്യ മെയ് 14 നാണ് ഗോതമ്പിന്റെ കയറ്റുമതി വിലക്കിയത്. ഉഷ്ണതരംഗം കാരണം ഉദ്പാദനം കുറഞ്ഞതും ആഭ്യന്തര വിപണികളില്‍ ഗോതമ്പിനുണ്ടായ വില വര്‍ധനവുമാണ് വിലക്കിന് കാരണമായത്. യുക്രൈന്‍-റഷ്യ യുദ്ധം ആരംഭിച്ചതോടെ ആഗോളവിപണിയില്‍ ഗോതമ്പിന് ക്ഷാമം നേരിട്ടിരുന്നു. ഇന്ത്യയും ഗോതമ്പ് കയറ്റുമതി വിലക്കിയതോടെ ആഗോള വിപണിയില്‍ ഗോതമ്പിന്റെ വിലയില്‍ വന്‍ കുതിപ്പാണുണ്ടായത്. നിലവില്‍ ലോകത്ത് അസ്ഥിരതയുണ്ടെന്നും ഇപ്പോള്‍ നിരോധനം പിന്‍വലിച്ചാല്‍ അത് കരിചന്തക്കാരെയും പൂഴ്ത്തിവെപ്പുകാരെയും സഹായിക്കുകയുള്ളൂ എന്നും ആവശ്യക്കാരായ രാജ്യങ്ങളെ അത് സഹായിക്കില്ലെന്നും മന്ത്രി പറഞ്ഞു. കൂടാതെ ലോക വ്യാപാര സംഘടന, അന്താരാഷ്ട്ര നാണയ നിധി എന്നിവയെ ഗോതമ്പ് കയറ്റുമതി വിലക്കിനു പിന്നിലെ കാരണം അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വേള്‍ഡ് എക്കണോമിക് ഫോറത്തില്‍ പങ്കെടുക്കവെ നല്‍കിയ അഭിമുഖത്തിലാണ്…

    Read More »
  • India

    ജിഎസ്ടി നിരക്ക് ഏകീകരണം ഉടന്‍ ഉണ്ടാകില്ല

    ന്യൂഡല്‍ഹി: ജിഎസ്ടി നിരക്ക് ഏകീകരണം ഉടന്‍ ഉണ്ടാകില്ല. നാണ്യപ്പെരുപ്പവും വിലക്കയറ്റവും കാരണമാണ് ജിഎസ്ടി നിരക്ക് ഏകീകരണം നീട്ടിവയ്ക്കുന്നത്. 5, 12, 18, 28 എന്നീ നാലു സ്ലാബുകളിലാണ് നിലവില്‍ നികുതി ഈടാക്കിവരുന്നത്. ഇത് മൂന്നു സ്ലാബുകളിലേക്ക് ഏകീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മില്‍ ഏകദേശ ധാരണയായിരുന്നു. ചില ഇനങ്ങളുടെ നികുതി ഉയര്‍ത്തിയും മറ്റു ചിലതിന്റെ നികുതി താഴ്ത്തിയും മൂന്നു സ്ലാബായി കുറക്കാനായിരുന്നു പദ്ധതി. എന്നാല്‍, റെക്കോര്‍ഡ് നാണ്യപ്പെരുപ്പത്തിനിടയില്‍ പദ്ധതി മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. നാണ്യപ്പെരുപ്പവും വികസനാവശ്യങ്ങളും മുന്‍നിര്‍ത്തി കൂടുതല്‍ കടമെടുക്കേണ്ട എന്നും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. നടപ്പു സാമ്പത്തികവര്‍ഷത്തേക്ക് നിശ്ചയിച്ച വായ്പാലക്ഷ്യം അതേപടി തുടരും. ഇന്ധനവിലക്കയറ്റത്തെ തുടര്‍ന്ന് എക്‌സൈസ് ഡ്യൂട്ടി കുറച്ച വകയില്‍ ലക്ഷം കോടി രൂപയുടെ വരുമാനനഷ്ടമുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് കൂടുതല്‍ കടമെടുത്ത് പരിഹരിക്കാനായിരുന്നു ആദ്യനീക്കം. കൂടുതല്‍ കടമെടുക്കില്ലെന്ന് തീരുമാനിച്ചതിനൊപ്പം ഓഹരി വിറ്റഴിക്കല്‍ നടപടിക്ക് വേഗം കൂട്ടാനും നിശ്ചയിച്ചു. അധിക വരുമാനം ഉണ്ടാക്കാന്‍…

    Read More »
  • Kerala

    ആഗ്രഹിച്ചു വാങ്ങിയ പുത്തൻ സ്കൂട്ടർ ഒരാഴ്ചയ്ക്കിടെ കത്തി, പൊലീസ് ഇടപെട്ട് തുക തിരിച്ചുനൽകി

       തലശ്ശേരി: വലിയ ആഗ്രഹത്തോടെ ഷോറൂമിൽ നിന്നു വാങ്ങിയ പുതിയ സ്കൂട്ടർ ഒരാഴ്ചയ്ക്കുള്ളിൽ ഓട്ടത്തിനിടയിൽ തീ പടർന്നു. ഒടുവിൽ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഇരുചക്രവാഹനത്തിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരിച്ചുകിട്ടി. പാതിരിയാട് കച്ചേരിമെട്ട രേഷ്മ നിവാസിൽ പി.കെ. രേഷ്മ(26)യാണ് പുതിയ സ്കൂട്ടർ വാങ്ങിയത്. എസ്.ഐ വിളിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. സുരക്ഷിതത്വമില്ലാത്ത വാഹനം നന്നാക്കി നൽകുകയല്ല വേണ്ടത് പുതിയ വാഹനം നൽകുകയോ അല്ലാത്ത പക്ഷം പരാതിക്കാരി നൽകിയ പണം തിരിച്ചു നൽകി വാഹനം ഷോറും തിരിച്ചെടുക്കണമെന്ന് എസ്.ഐ പറഞ്ഞപ്പോൾ ഷോറൂമുകാർ വഴങ്ങി. രേഷ്മയ്ക്ക് മുഴുവൻ തുകയും തിരിച്ചു നൽകി.

    Read More »
  • Kerala

    വന്ധ്യതാക്ക് ഹോമിയോ ചികില്‍സ, ചിലവ് 50 കേവലം രൂപ മാത്രം, ഇതുവരെ പിറന്നത് 2180 കണ്മണികൾ

    വന്ധ്യതാ ചികിത്സ വൻതട്ടിപ്പിൻ്റെ ഉറവിടമായി മാറിയിട്ടുണ്ട് നമ്മുടെ നാട്ടിൽ. കൊടുങ്ങല്ലൂരം എടപ്പാളും മൂവാറ്റുപുഴയിലും ചങ്ങനാശ്ശേരിയിലും അടൂരുമൊക്കെ പ്രവർത്തിക്കുന്ന ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ മറവിൽ അനേകലക്ഷങ്ങളാണ് രോഗികളായി എത്തുന്നവരിൽ നിന്ന് കബളിപ്പിച്ച് എടുക്കുന്നത്. വന്ധ്യതാ ചികില്‍സയുടെ പേരിൽ ലക്ഷങ്ങള്‍ മുടക്കി പല ആധുനിക ചികിത്സകളും നടത്തുന്ന ഭാര്യ ഭർത്താക്കന്മാർ അറിയുക, കേവലം 50 രൂപ രജിസ്‌ട്രേഷന്‍ ഫീസായി മാത്രം നല്‍കുന്ന ഗവ. ഹോമിയോ ആശുപത്രികളില്‍ അത്ഭുതാവഹമായ ഫലമാണ് ലഭിച്ചിരിക്കുന്നത്. ഹോമിയോ ചികിത്സയിലൂടെ ഇതുവരെ പിറന്നത് 2180 കണ്‍മണികള്‍. 2012ല്‍ പരീക്ഷണമെന്ന നിലയ്ക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ തുടങ്ങിയ ചികിത്സാ പദ്ധതിയാണ് പിന്നീട് കേരളത്തിലെ ഹോമിയോ ആശുപത്രികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. കുറഞ്ഞത് രണ്ടു വര്‍ഷം ചികിത്സ ആവശ്യമായിരുന്നു. അതു 10 വര്‍ഷം വരെ നീണ്ടുപോകാനും സാദ്ധ്യതയുണ്ട്. മറ്റു ചികിത്സാരീതികള്‍ സ്വീകരിച്ചിട്ടും ഫലിക്കാതായ ഭാര്യാഭർത്താക്കന്മാരാണ് ഹോമിയോ ചികിത്സയെ ആശ്രയിച്ചത്. സംസ്ഥാന വ്യാപകമായി `ജനനി’ എന്ന പേരില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് 2019ലാണ്. നേരത്തെ…

    Read More »
  • Kerala

    പ്രകോപനമുദ്രാവാക്യം വിളിച്ച കുട്ടിയുമായി വീട്ടുകാർ ഒളിവിൽ, തോളിലേറ്റിയ അന്‍സാറിനും കുട്ടിയെ അറിയില്ല; വട്ടം ചുറ്റി പൊലീസ്

        ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയാണ് കുട്ടിയെന്ന് കണ്ടെത്തി. സംഭവത്തില്‍ അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനത്തെയും കുട്ടിയെ തോളിലേറ്റി പ്രകടനത്തില്‍ പങ്കെടുത്ത ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെയും റിമാന്‍ഡ് ചെയ്തു. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ അന്വേഷിച്ച് പൊലീസ് സംഘം വീട്ടിലെത്തി. എന്നാല്‍, വീട് പൂട്ടിയ നിലയിലായിരുന്നു. അതുകൊണ്ട്, കുട്ടിയെ പൊലീസിന് ചോദ്യം ചെയ്യാനായിട്ടില്ല. നാല് ദിവസം നീണ്ട അന്വേഷണത്തിന് ഒടുവിലാണ് പൊലീസ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞിട്ടും വിവരങ്ങള്‍ പൊലീസ് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കുമെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്, കുടുംബം വീട്ടില്‍ നിന്നും മാറിയതാണോയെന്ന് സംശയമുണ്ട്. ഇവര്‍ക്കായി പൊലീസ് അന്വേഷണം തുടരുകയാണെന്നാണ് സൂചന. റാലിയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത് പ്രത്യേക പരിശീലനം നല്‍കിയാണെന്ന്…

    Read More »
  • NEWS

    സംവിധാനമുണ്ട്, പരിശോധനയില്ല; ട്രെയിനുകളിലെ ഭക്ഷണം വിഷമയം,വൃത്തിഹീനം

    പാലക്കാട്: കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡിലെ ഭക്ഷണം സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധിക്കും.പക്ഷേ റെയില്‍വേ സ്റ്റേഷനുകളിലെയും ട്രെയിനുകളിലെയുമോ? റയിൽവേയ്ക്ക് ഇതിന് സംവിധാനം ഉണ്ടെങ്കിലും ട്രെയിനിലും മറ്റും വിതരണം ചെയ്യുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം ഒരിക്കലും പരിശോധിക്കപ്പെടാറില്ല എന്നതാണ് വാസ്തവം.പരാതികള്‍ ഉയര്‍ന്നാല്‍ തുടരന്വേഷണം ഉണ്ടാകാറുമില്ല. കഴിഞ്ഞദിവസം മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ മടങ്ങിയ ഒൻപത് കുട്ടികളടക്കം 11 പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു.ട്രെയിനിൽ നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചതായിരുന്നു കാരണം.  റെയില്‍വേയില്‍ ആരോഗ്യവിഭാഗവും ഓരോ ഡിവിഷനിലും അമ്ബതോളം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമുണ്ട്. ഇവര്‍ക്ക് റെയില്‍വേ സ്റ്റേഷനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വമുണ്ട്.എന്നാല്‍ അതൊന്നും നടക്കുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. റെയില്‍വേയില്‍ കാര്യക്ഷമമായ പരിശോധനയില്ലെന്നാണ് ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. പതിനായിരക്കണക്കിന് യാത്രക്കാര്‍ ആശ്രയിക്കുന്ന റെയില്‍വേയില്‍ ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ് പോലുമില്ല.യാത്രക്കാര്‍ പരാതികളുമായി എത്തിയിലോ,ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാലോ റെയില്‍വേയുടെ ഫുഡ് സേഫ്റ്റി ഓഫീസര്‍ പരിശോധന നടത്തും.അത്രമാത്രം! കേരളത്തിൽ ഓടുന്ന ട്രെയിനുകളിൽ ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഏറെയും വടക്കേ ഇന്ത്യക്കാരായ തൊഴിലാളികളാണ്.യാതൊരു വൃത്തിയും ഇവർക്കില്ല.ട്രെയിനിൽ മുഴുവൻ അലഞ്ഞു തിരിഞ്ഞാലോ, ടോയ്‌ലറ്റിൽ…

    Read More »
  • India

    തമിഴിനെയും ഔദ്യോ​ഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ്റ്റാലിൻ

       തമിഴ്‌നാട് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി സ്റ്റാലിന്‍ അഭ്യർത്ഥിച്ച് ഒരു കാര്യം മാത്രം. ഹിന്ദി ഭാഷയെ പോലെ തമിഴ് ഭാഷയേയും ഔദ്യോഗിക ഭാഷയാക്കണം എന്നായിരുന്നു ആ അഭ്യർത്ഥന. തമിഴ്‌നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയിലിരുത്തിയാണ് സ്റ്റാലിൻ തന്റെ ആവശ്യം അറിയിച്ചത്. യു.പി.എ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസിക്കല്‍ പദവി ലഭിച്ചിരുന്നു. തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍നിന്ന് ഒഴിവാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച ബില്‍ നേരത്തെ തമിഴ്‌നാട് നിയമസഭ പാസാക്കിയതാണ്. പക്ഷെ ഗവര്‍ണര്‍ ഇതുവരെ കേന്ദ്രത്തിന് അയച്ചിട്ടില്ല. ബില്‍ പാസാക്കി 200 ദിവസത്തിന് ശേഷം അത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചയക്കുകയാണ് ചെയ്തത്. എന്നാല്‍, തമിഴ്‌നാട് നിയമസഭ ഏകകണ്ഠേന ബില്‍ വീണ്ടും പാസാക്കുകയും ഗവര്‍ണര്‍ക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. തമിഴ് അനശ്വരമായ ഭാഷയാണെന്നും തമിഴ് സംസ്കാരം ആഗോളമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തി. തമിഴ് ഔദ്യോഗിക ഭരണഭാഷയാക്കണം എന്നത് ഡി.എം.കെയുടെ ഏറെക്കാലത്തെയും ആവശ്യമാണ്. യുപിഎ ഭരണകാലത്താണ് തമിഴിനെ ശ്രേഷ്ഠ ഭാഷകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്.…

    Read More »
Back to top button
error: