Month: May 2022

  • NEWS

    വീടിന്റെ ഭിത്തി തകര്‍ന്നുവീണ്‌ അഞ്ചര വയസുകാരന്‍ മരിച്ചു

    തൊടുപുഴ: വീടിന്റെ ഭിത്തി തകര്‍ന്നുവീണ്‌ അഞ്ചര വയസുകാരന്‍ മരിച്ചു.കരിമണ്ണൂര്‍ മുളപ്പുറം ഈന്തുങ്കല്‍ പരേതനായ ജെയ്‌സന്റെ മകന്‍ റയാന്‍ ജോര്‍ജ്‌ ജെയ്‌സണ്‍ ആണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയ്‌ക്ക്‌ ശേഷം രണ്ടോടെയായിരുന്നു അപകടം. നിലവില്‍ താമസിക്കുന്ന വീടിന്‌ സമീപമുണ്ടായിരുന്ന പഴയ വീട്ടിലാണ്‌ അപകടം നടന്നത്‌.ഏതാനും നാള്‍ മുൻപ് ഇതിന്റെ മേല്‍ക്കൂര പൊളിച്ചു വിറ്റിരുന്നു. എന്നാല്‍ ഭിത്തി പൊളിച്ച്‌ നീക്കിയിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്‌ത മഴവെള്ളം വീണ്‌ ഭിത്തി കുതിര്‍ന്ന നിലയിലായിരുന്നു. പഴയ വീട്ടിലെത്തി കളിച്ചുകൊണ്ടിരുന്ന റയാന്റെ ദേഹത്തേക്ക്‌ അപ്രതീക്ഷിതമായി ഭിത്തി ഇടിഞ്ഞ്‌ വീഴുകയായിരുന്നു. ഓടിയെത്തിയ സമീപവാസികള്‍ ഉടന്‍ കുട്ടിയെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുളപ്പുറം അംഗന്‍വാടിയിലെ വിദ്യാര്‍ഥിയാണ്‌.

    Read More »
  • India

    ബ്ലഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച കുട്ടികൾക്ക് എച്ച്‌ ഐ വി, ഒരാൾ മരിച്ചു

    മുംബൈ: ബ്ലെഡ് ബാങ്കിൽ നിന്ന് രക്തം സ്വീകരിച്ച നാലുകുട്ടികൾക്ക് എച്ച്‌ ഐ വി ബാധ. ഇതിൽ ഒരാൾ മരിച്ചു. മഹാരാഷ്ട്രയിലെ നാഗ്‌പൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ചികിത്സയുടെ ഭാഗമായി സൗജന്യമായി രക്തംനൽകുന്ന പദ്ധതി സംസ്ഥാനത്ത് നിലവിലുണ്ട്. രണ്ടാഴ്‌ചയിലൊരിക്കലാണ് പദ്ധതി വഴി രക്തം നൽകുന്നത്. ഇങ്ങനെ രക്തം സ്വീകരിച്ച കുട്ടികൾക്കാണ് എച്ച്‌ ഐ വി ബാധയുണ്ടായത്. കുട്ടികളുടെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് അധികൃതർ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആരംഭിച്ചു. ഇതേ രക്തബാങ്കിൽ നിന്ന് രക്തംസ്വീകരിച്ചവരെ കണ്ടെത്തി പരിശോധനയ്ക്ക് വിധേയരാക്കിത്തുടങ്ങി. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി അറിയിച്ചു. സാധാരണ രക്തം നൽകുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. രോഗങ്ങൾ ഒന്നുമില്ലെങ്കിലേ ഇവരിൽ നിന്ന് രക്തം സ്വീകരിക്കൂ. ഇത്തരം പരിശോധനയിലുണ്ടായ ഗുരുതര വീഴ്ചയാണ് കൂട്ടികൾക്ക് എച്ച്‌ ഐ വി ബാധിക്കാനിടയാക്കിയതെന്നാണ് കരുതുന്നത്

    Read More »
  • India

    അഭിലാഷ ബരക്, ഭാരത സ്ത്രീകളുടെ അഭിമാനം

       ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക് . 2018ലാണ് അഭിലാഷ സൈന്യത്തിലെത്തിയത്. കരസേനാ ഏവിയേഷനില്‍ നിലവിൽ ഗ്രൗണ്ട് ചുമതലകൾക്ക് മാത്രമാണ് വനിതകളുള്ളത്. പുരുഷന്മാർ മാത്രമാണ് ഇന്ത്യൻ കരസേനയിൽ യുദ്ധ വിമാന പൈലറ്റായി ഉണ്ടായിരുന്നത്. എന്നാൽ ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി ചുമതല ഏറ്റെടുത്തിരിക്കുകയാണ് അഭിലാഷ ബരക്. നാസിക്കിലെ കംമ്പാക്ട് ഏവിയേഷൻ ട്രെയിനിംഗ് സ്‌കൂളിലെ പരിശീലനത്തിന് ശേഷം വിംഗ്‌സ് മുദ്ര കരസ്ഥമാക്കിയ ക്യാപ്ടൻ അഭിലാഷ ആർമി ഏവിയേഷൻ കോർപ്‌സിലെ ആദ്യ വനിതാ ഓഫീസറാണ്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബി.ടെക് ബിരുദധാരിയായ അഭിലാഷ മുൻ ആർമി ഓഫീസറുടെ മകളാണ്. യു.എസിലെ ജോലി ഉപേക്ഷിച്ചാണ് സൈന്യത്തിൽ ചേർന്നത്. ഇന്ത്യന്‍ എയര്‍ഫോഴ്സിലെയും ഇന്ത്യന്‍ നാവികസേനയിലെയും വനിതാ ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്ററുകള്‍ പറത്തിക്കൊണ്ടിരുന്നപ്പോള്‍, 2021-ന്റെ തുടക്കത്തിലാണ് സൈന്യം തങ്ങളുടെ വ്യോമയാന വിഭാഗത്തിലേക്ക് വനിതകളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. ഇതുവരെ കരസേനാ ഏവിയേഷനില്‍ ഗ്രൗണ്ട് ഡ്യൂട്ടി മാത്രമാണ് വനിതാ ഓഫീസര്‍മാര്‍ക്ക് നല്‍കിയിരുന്നത്. നാഷണല്‍ ഡിഫന്‍സ്…

    Read More »
  • Tech

    ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍ പണിയാകുന്നു; ശക്തമായ നടപടി വരുന്നു

    ദില്ലി:  ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍. പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ ഓഫ് ഇന്ത്യയുമായി സഹകരിച്ച് ഉപഭോക്തൃ കാര്യ വകുപ്പ് തയ്യാറാക്കിയ കണക്കുകളും വ്യാജ റിവ്യൂകള്‍ വലിയ സ്വധീനം ഉണ്ടാക്കുന്ന എന്നതിലേക്കാണ് വെളിച്ചം വീശുന്നത്. യൂറോപ്യന്‍ യൂണിയന്‍ സംവിധാനങ്ങള്‍ നടത്തിയ പരിശോധനയില്‍ മുന്‍ നിരയിലെ ഓണ്‍ലൈന്‍ ഇ-കോമേഴ്സ് സൈറ്റുകളില്‍ 55% വെബ്‌സൈറ്റുകളില്‍ ട്രേഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന റിവ്യൂകള്‍ ഉണ്ടെന്നാണ് 2022 ജനുവരിയിലെ വിവരങ്ങള്‍ പറയുന്നത്. ഇതിന്‍റെ വിശദാംശങ്ങള്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് പങ്കുവച്ചിട്ടുണ്ട്.

    Read More »
  • Crime

    ലക്ഷദ്വീപിൽ യാത്രാദുരിതത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് തോക്ക് ചൂണ്ടിയതായി പരാതി

    കൊച്ചി: ലക്ഷദ്വീപ് കവരത്തിയിൽ സമരത്തിനിടെ എൻസിപി പ്രവർത്തകരെ പൊലീസ് തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്ത സംഭവത്തില്‍ എൻ.സി.പി സംസ്ഥാന പ്രസിഡണ്ട് പി.സി ചാക്കോ പ്രതിഷേധിച്ചു. യാത്രാക്കപ്പൽ ഏഴില്‍ നിന്ന് രണ്ടാക്കി കുറച്ചതിനെതിരെയുള്ള സമരത്തിനിടെയായിരുന്നു എൻ.സി.പി പ്രര്‍ത്തകര്‍ക്ക് നേരെ പാെലീസ് തോക്കുചൂണ്ടിയത്.ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പി.സി ചാക്കോ സന്ദേശം അയച്ചു. പ്രതിഷേധിക്കാൻ പോലും അനുവാദം നല്‍കാത്ത ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ജനാധിപത്യ ധ്വംസനം വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പി.സി ചാക്കോ പറഞ്ഞു. ലക്ഷദ്വീപ് ഭരണകൂടത്തിന് ഏഴു കപ്പലുകൾ സ്വന്തമായുണ്ടെന്നിരിക്കെ രണ്ടെണ്ണത്തിലേക്ക് സർവ്വീസ് വെട്ടിക്കുറച്ചത് നീതീകരിക്കാനാവില്ല . അടിയന്തിര ചികിൽസ കിട്ടേണ്ടതുൾപ്പെടെയുള്ള നൂറു കണക്കിന് ആളുകൾ ദ്വീപിൽ കുടുങ്ങിക്കിടക്കുകയാണ്. എൻസിപി ഇക്കാര്യത്തിൽ കൂടുതൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിക്കുമെന്നും പി.സി ചാക്കോ പറഞ്ഞു. യാത്രാക്കപ്പലുകളുടെ എണ്ണം കുറച്ചതോ‍ടെ കേരളത്തിലേക്കെത്താനും തിരിച്ചു പോകാനും കഴിയാതെ ദുരിതത്തിലാണ് ലക്ഷദ്വീപുകാര്‍.ചികിത്സക്കും മറ്റ് അത്യാവശ്യകാര്യങ്ങള്‍ക്കുമായി കേരളത്തിലെത്തുന്ന ലക്ഷദ്വീപുകാര്‍ക്ക് യാത്രാ സൗകര്യമില്ലാത്തതിനാല്‍ ദിവസങ്ങളോളം ഹോട്ടല്‍…

    Read More »
  • India

    നായക്ക് നടക്കാൻ സ്റ്റേഡിയം ഒഴിപ്പിച്ചു; ഐഎഎസ് ഓഫിസറെ ലഡാക്കിലേക്ക് സ്ഥലം മാറ്റി, ഭാര്യയെ അരുണാചലിലേക്കും

    ദില്ലി: വളർത്തു നായക്ക് നടക്കാൻ ദില്ലിയിലെ സ്റ്റേഡിയം ഒഴിപ്പിച്ച ഐഎഎസ് ഓഫിസർ സഞ്ജീവ് ഖിർവാറിനെ ലഡാക്കിലേക്ക് സ്ഥലം മാറ്റി. ഭാര്യ റിങ്കു ദുഗ്ഗയെ അരുണാചൽ പ്രദേശിലേക്കും സ്ഥലം മാറ്റി. തന്റെ നായക്ക് നടക്കാൻ വേണ്ടി ദില്ലിയിലെ ത്യാഗരാജ് സ്റ്റേഡിയമാണ് ഐഎഎസ് ഓഫിസർ ഒഴിപ്പിച്ചത്. സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിന് പിന്നാലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടി.  സഞ്ജീവ് ഖിർവാറും ഭാര്യ റിങ്കു ദുഗ്ഗയും ത്യാഗരാജ് സ്റ്റേഡിയത്തിലെ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത പുറത്തുവന്നയുടനെ ആഭ്യന്തര മന്ത്രാലയം ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ എക്സ്പ്രസാണ് സംഭവം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ദില്ലി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു സഞ്ജീവ് ഖിർവാർ. സ്റ്റേഡിയത്തിൽ പരിശീലനം നടത്തുന്ന കായികതാരങ്ങളോടും പരിശീലകരോടും പതിവിലും നേരത്തെ, വൈകുന്നേരം ഏഴിന് പരിശീലനം പൂർത്തിയാക്കാൻ ആവശ്യപ്പെട്ടതോടെ‌യാണ് സംഭവം വിവാദമായത്. താരങ്ങളും പരിശീലകരുമാണ് എതിർപ്പുമായി രം​ഗത്തെത്തിയത്. ഐഎഎസ് ഓഫിസറുടെ നായക്ക് നടക്കാനാണ് തങ്ങളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നതെന്ന് ഇവർ ആരോപിച്ചു. എന്നാൽ,…

    Read More »
  • ബ്രിട്ടനിൽനിന്ന് കളിപ്പാട്ടങ്ങൾക്കിടയിൽ മരിജുവാനക്കടത്ത്; ജയിലിലുള്ള പ്രതി വീണ്ടും അറസ്റ്റിൽ

    തൃശൂർ: ബ്രിട്ടനിൽ നിന്ന് കളിപ്പാട്ടങ്ങളുടെ ഇടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലക്ഷങ്ങൾ വിലമതിക്കുന്ന മരിജുവാന പിടികൂടി. കൊടുങ്ങല്ലൂർ സ്വദേശി ജാസിമിന് പോസ്റ്റ ലായെത്തിയ മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. കൊടുങ്ങല്ലൂർ ലോകമലേശ്വരം വടക്കനോളിൽ ജാസിം എന്നയാൾക്ക് വന്ന പാഴ്സലിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ജാസിം നെതർലാൻഡിൽ നിന്ന് പാർസൽ വഴി കൊക്കെയ്ൻ എത്തിച്ച കേസിൽ ആലുവ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ്. ഇയാളുടെ ഇടപാടുകൾ എക്‌സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ഷാoനാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. സൗത്ത് ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മരിജുവാനയാണ് ഏഷ്യൻ രാജ്യങ്ങളിലേക്കെത്തുന്നത്. മയക്കുമരുന്ന് കെട്ടുകളാക്കി കളിപ്പാട്ടങ്ങളുടെ ഇടയിൽ വെച്ച് ഇന്ത്യയിലേക്കെത്തിക്കുന്നതാണ് രീതിയെന്ന് എക്സൈസ് സംഘം പറഞ്ഞു. മരിജുവാന ഡിജെ പാർട്ടികളിലേക്കുള്ള തെന്നാണ് സംശയിക്കുന്നത്. ജാസിം ഡിജെ മേഖലയിൽ പ്രവർത്തിച്ചിരുന്ന ആളാണ്. ഇയാളുടെ സിനിമാബന്ധങ്ങളും പരിശോധിക്കുന്നുണ്ട്. ജയിലിലെത്തി ജാസിമിന്‍റെ അറസ്റ്റ് രേഖപ്പെടുത്തും.

    Read More »
  • Business

    ബാറ്റ ഇന്ത്യയുടെ അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 63 കോടി രൂപയായി

    ന്യൂഡല്‍ഹി: 2022 മാര്‍ച്ച് 31 ന് അവസാനിച്ച നാലാം പാദത്തില്‍ ഷൂ നിര്‍മാതാക്കളായ ബാറ്റ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം രണ്ട് മടങ്ങ് വര്‍ധിച്ച് 62.96 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ കമ്പനി 29.47 കോടി രൂപയായിരുന്നു കമ്പനിയുടെ അറ്റാദായമെന്ന് ബാറ്റ ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2020-21ലെ ഇതേ പാദത്തിലെ 589.90 കോടിയില്‍ നിന്ന് അവലോകന പാദത്തില്‍ 12.77 ശതമാനം വര്‍ധിച്ച് 665.24 കോടി രൂപയായി. ബാറ്റ ഇന്ത്യയുടെ മൊത്തം ചെലവ് 2021-22 സാമ്പത്തിക വര്‍ഷത്തിലെ 6.29 ശതമാനം ഉയര്‍ന്ന് 599.39 കോടി രൂപയായിരുന്നു, മുന്‍ സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 563.90 കോടി രൂപയായിരുന്നു. 2022 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, ബാറ്റ ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 102.99 കോടി രൂപയായിരുന്നു. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ 89.31 കോടി രൂപയുടെ അറ്റനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021-22ല്‍…

    Read More »
  • Business

    ട്വിറ്റര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി

    ട്വിറ്റര്‍ ബോര്‍ഡില്‍ നിന്ന് പടിയിറങ്ങി സഹസ്ഥാപകനും മുന്‍ സിഇഒയുമായ ജാക്ക് ഡോര്‍സി. ശതകോടീശ്വരനും ടെസ്ലയുടെ സിഇഒയുമായ ഇലോണ്‍ മസ്‌ക് ട്വിറ്ററിനെ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ജാക്ക് ഡോര്‍സി ട്വിറ്റര്‍ വിടുന്നത്. അതേസമയം ഇലോണ്‍ മസ്‌കുമായി അഭിപ്രായപ്രകടനങ്ങളിലുള്ള യോജിപ്പ് ഡോര്‍സിയെ വീണ്ടും ട്വിറ്ററിന്റെ സിഇഒ സ്ഥാനത്തേക്ക് എത്തിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇനി താന്‍ ട്വിറ്ററില്‍ തിരിച്ചെത്തില്ലെന്ന് ഡോര്‍സി വ്യക്തമാക്കി. 2021 നംവംബറില്‍ ട്വിറ്ററിന്റെ സിഇഒ സ്ഥാനം രാജിവെച്ചപ്പോള്‍ തന്നെ അധികം വൈകാതെ കമ്പനി വിടുമെന്ന് ജാക്ക് ഡോര്‍സി അറിയിച്ചിരുന്നു. ഡോര്‍സിയുടെ പിന്‍ഗാമിയായി ആണ് ഇന്ത്യക്കാരനായ പരാഗ് അഗര്‍വാള്‍ ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതും. എന്നാല്‍ എന്തുകൊണ്ട് സിഇഒ സ്ഥാനം രാജിവെച്ചു എന്ന് ഡോര്‍സി വെളിപ്പെടുത്തിയിരുന്നില്ല. ട്വിറ്ററിലുള്ള ഡോര്‍സിയുടെ ശ്രദ്ധ കുറഞ്ഞതും മോശം പ്രകടനവും ചൂണ്ടിക്കാട്ടി 2020ല്‍ ട്വിറ്റര്‍ ബോര്‍ഡ് ഡോര്‍സിയെ സിഇഒ സ്ഥാനത്ത് നിന്ന് നീക്കാന്‍ ശ്രമിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ‘ഏകദേശം 16 വര്‍ഷക്കാലം നമ്മുടെ സ്ഥാപനത്തിന്റെ സഹസ്ഥാപകനായി, പിന്നീട് സിഇഒ ഉള്‍പ്പടെയുള്ള സ്ഥാനങ്ങള്‍…

    Read More »
  • Business

    നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ അറ്റാദായത്തില്‍ 35 ശതമാനം ഇടിവ്

    ന്യൂഡല്‍ഹി: 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 35.04 ശതമാനം ഇടിഞ്ഞ് 84.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ കമ്പനി 130.06 കോടി രൂപ അറ്റാദായം നേടിയിരുന്നതായി വേള്‍പൂള്‍ കോര്‍പ്പറേഷന്റെ അനുബന്ധ സ്ഥാപനമായ വേള്‍പൂള്‍ ഓഫ് ഇന്ത്യ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം, മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 1,779.39 കോടി രൂപയില്‍ നിന്ന്, അവലോകന പാദത്തില്‍ 4.07 ശതമാനം ഇടിഞ്ഞ് 1,706.91 കോടി രൂപയായി. 2022 സാമ്പത്തിക വര്‍ഷം നാലം പാദത്തിലെ മൊത്തം ചെലവ് 1.15 ശതമാനം കുറഞ്ഞ് 1,607.47 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 1,626.20 കോടി രൂപയായിരുന്നു. 2022 സാമ്പത്തിക വര്‍ഷത്തില്‍, വേള്‍പൂള്‍ ഓഫ് ഇന്ത്യയുടെ കണ്‍സോളിഡേറ്റഡ് അറ്റാദായം 61.26 ശതമാനം ഉയര്‍ന്ന് 567.37 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 351.83 കോടി രൂപയായിരുന്നു അറ്റാദായം.…

    Read More »
Back to top button
error: