KeralaNEWS

വന്ധ്യതാക്ക് ഹോമിയോ ചികില്‍സ, ചിലവ് 50 കേവലം രൂപ മാത്രം, ഇതുവരെ പിറന്നത് 2180 കണ്മണികൾ

ന്ധ്യതാ ചികിത്സ വൻതട്ടിപ്പിൻ്റെ ഉറവിടമായി മാറിയിട്ടുണ്ട് നമ്മുടെ നാട്ടിൽ. കൊടുങ്ങല്ലൂരം എടപ്പാളും മൂവാറ്റുപുഴയിലും ചങ്ങനാശ്ശേരിയിലും അടൂരുമൊക്കെ പ്രവർത്തിക്കുന്ന ഇൻഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ മറവിൽ അനേകലക്ഷങ്ങളാണ് രോഗികളായി എത്തുന്നവരിൽ നിന്ന് കബളിപ്പിച്ച് എടുക്കുന്നത്.

വന്ധ്യതാ ചികില്‍സയുടെ പേരിൽ ലക്ഷങ്ങള്‍ മുടക്കി പല ആധുനിക ചികിത്സകളും നടത്തുന്ന ഭാര്യ ഭർത്താക്കന്മാർ അറിയുക, കേവലം 50 രൂപ രജിസ്‌ട്രേഷന്‍ ഫീസായി മാത്രം നല്‍കുന്ന ഗവ. ഹോമിയോ ആശുപത്രികളില്‍ അത്ഭുതാവഹമായ ഫലമാണ് ലഭിച്ചിരിക്കുന്നത്. ഹോമിയോ ചികിത്സയിലൂടെ ഇതുവരെ പിറന്നത് 2180 കണ്‍മണികള്‍.

Signature-ad

2012ല്‍ പരീക്ഷണമെന്ന നിലയ്ക്ക് കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രിയില്‍ തുടങ്ങിയ ചികിത്സാ പദ്ധതിയാണ് പിന്നീട് കേരളത്തിലെ ഹോമിയോ ആശുപത്രികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. കുറഞ്ഞത് രണ്ടു വര്‍ഷം ചികിത്സ ആവശ്യമായിരുന്നു. അതു 10 വര്‍ഷം വരെ നീണ്ടുപോകാനും സാദ്ധ്യതയുണ്ട്.

മറ്റു ചികിത്സാരീതികള്‍ സ്വീകരിച്ചിട്ടും ഫലിക്കാതായ ഭാര്യാഭർത്താക്കന്മാരാണ് ഹോമിയോ ചികിത്സയെ ആശ്രയിച്ചത്.

സംസ്ഥാന വ്യാപകമായി `ജനനി’ എന്ന പേരില്‍ ചികിത്സ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത് 2019ലാണ്. നേരത്തെ തന്നെ കണ്ണൂരില്‍ മാത്രം 420 കുഞ്ഞുങ്ങള്‍ പിറന്നു കഴിഞ്ഞിരുന്നു. കേന്ദ്ര ധനകാര്യമന്ത്രി പാര്‍ലമെന്റില്‍ അവതരിപ്പിച്ച 2018-’19ലെ സാംപത്തിക സര്‍വേയില്‍ കണ്ണൂര്‍ ഹോമിയോ ആശുപത്രിയുടെ വിജയം പരാമര്‍ശിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. 55 വയസ് കഴിഞ്ഞവര്‍ക്കുവരെ ഈ ചികിത്സയിലൂടെ കുഞ്ഞ് പിറന്നു. ഇതുവരെ ജനിച്ചത് 2180 കുഞ്ഞുങ്ങള്‍.

നൂറിലേറെ കുട്ടികളുടെ പിറവിക്ക് നിമിത്തമായതിന്റെ സന്തോഷത്തിലാണ് സംസ്ഥാനത്തെ ഏഴു ജില്ലാ ആശുപത്രികളിലെ ഹോമിയോ ഡോക്ടര്‍മാര്‍. തിരുവനന്തപുരം, കൊല്ലം, മലപ്പുറം, എറണാകുളം, കോട്ടയം, കോഴിക്കോട്, കണ്ണൂര്‍ ആശുപത്രികള്‍ക്കാണ് ഈ നേട്ടം.

`സംസ്ഥാനത്ത് ആദ്യമായി വന്ധ്യതയ്ക്ക് മാത്രമായി കണ്ണൂരില്‍ ഹോമിയോ ആശുപത്രി തുടങ്ങാന്‍ പദ്ധതിയുണ്ട്. സ്ഥലവും മറ്റും സര്‍ക്കാര്‍ അനുവദിച്ചു തന്നിട്ടുണ്ട്.’ ജനനി കണ്ണൂര്‍ ജില്ലാ കണ്‍വീനര്‍ ഡോ. എ.പി. സുധീര പറയുന്നു.

അലോപ്പതിയും ആയുര്‍വേദവും പരീക്ഷിച്ച ശേഷമാണ് മിക്ക ഭാര്യഭർത്താക്കന്മാരും ഹോമിയോ ആശുപത്രിയിലെത്തുന്നത്. അവര്‍ക്ക് പ്രതീക്ഷയും പുതിയ ജീവിതവും നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.’എന്ന് ജനനി ,സ്റ്റേറ്റ് കോ- ഓര്‍ഡിനേറ്റര്‍, ഡോ. എസ്. ശ്രീദേവി പറഞ്ഞു.
ലക്ഷങ്ങളാണ് ചികിത്സക്കായി ചെലവായത്. ഒടുവില്‍ കണ്ണൂരിലെ ഹോമിയോ ചികിത്സയിലാണ് ഫലം കണ്ടതെന്നും ചികില്‍സകഴിഞ്ഞ പ്രകാശനും രമണിയും പറഞ്ഞു.

Back to top button
error: