തലശ്ശേരി: വലിയ ആഗ്രഹത്തോടെ ഷോറൂമിൽ നിന്നു വാങ്ങിയ പുതിയ സ്കൂട്ടർ ഒരാഴ്ചയ്ക്കുള്ളിൽ ഓട്ടത്തിനിടയിൽ തീ പടർന്നു. ഒടുവിൽ പൊലീസിന്റെ ഇടപെടലിനെ തുടർന്ന് ഇരുചക്രവാഹനത്തിന്റെ മുഴുവൻ തുകയും ഉപഭോക്താവിന് തിരിച്ചുകിട്ടി. പാതിരിയാട് കച്ചേരിമെട്ട രേഷ്മ നിവാസിൽ പി.കെ. രേഷ്മ(26)യാണ് പുതിയ സ്കൂട്ടർ വാങ്ങിയത്.
എസ്.ഐ വിളിച്ചപ്പോൾ അറ്റകുറ്റപ്പണി നടത്തിക്കൊടുക്കാമെന്നായിരുന്നു വാഗ്ദാനം. സുരക്ഷിതത്വമില്ലാത്ത വാഹനം നന്നാക്കി നൽകുകയല്ല വേണ്ടത് പുതിയ വാഹനം നൽകുകയോ അല്ലാത്ത പക്ഷം പരാതിക്കാരി നൽകിയ പണം തിരിച്ചു നൽകി വാഹനം ഷോറും തിരിച്ചെടുക്കണമെന്ന് എസ്.ഐ പറഞ്ഞപ്പോൾ ഷോറൂമുകാർ വഴങ്ങി. രേഷ്മയ്ക്ക് മുഴുവൻ തുകയും തിരിച്ചു നൽകി.