Month: May 2022

  • NEWS

    ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ; യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹി അറസ്റ്റിൽ

    കൊച്ചി :തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ഇയാൾ. വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച അഞ്ച് പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് അന്വേഷണം നടത്തിയത്. സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്.വിഡിയോ പ്രചരിപ്പിച്ച ശേഷം ഇയാൾ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു. സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രതികളെ  കണ്ടെത്തിയത്.മൊത്തം ആറു പേരാണ് കേസിൽ പ്രതികൾ.

    Read More »
  • NEWS

    അസമിൽ കൂട്ടബലാത്സംഗക്കേസ് പ്രതികളിലൊരാളെ പോലീസ് വെടിവച്ചു കൊന്നു

    കൊക്രജാർ:അസമിൽ കൂട്ടബലാത്സംഗക്കേസ് പ്രതിയെ പൊലീസ് വെടിവച്ചു കൊന്നു.പോലീസിന്റെ തന്നെ തോക്ക് തട്ടിയെടുത്ത് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു പൊലീസ് വെടിയുതിർക്കുകയായിരുന്നു. അഫ്രുദ്ദീൻ എന്ന യുവാവാണ് പോലീസിന്റെ വെടിയേറ്റ് കൊക്രജാറിലെ ആർഎൻബി സിവിൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച 3 പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.പീഡന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ കണ്ടെത്താൻ അഫ്രുദ്ദീനെ സംഭവസ്ഥലത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ ഒരു ഉദ്യോഗസ്ഥന്റെ പിസ്റ്റൾ തട്ടിയെടുക്കുകയും, പൊലീസിന് നേരെ വെടിയുതിർക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.ഉടൻ തന്നെ മറ്റൊരു ഉദ്യോഗസ്ഥൻ ഇയാളെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.വലതുകാലിന് വെടിയേറ്റ ഇയാളെ  കൊക്രജാർ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പലചരക്ക് കടയിൽ നിന്ന് മടങ്ങുകയായിരുന്ന കുട്ടിയെ മൂന്ന് യുവാക്കൾ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്.സംഭവത്തിൽ മുഴുവൻ പ്രതികളെയും കൊക്രജാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Read More »
  • NEWS

    രത്തൻ ടാറ്റ പങ്കുവെച്ച അനുഭവക്കുറിപ്പ്; ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടത്

    രത്തൻ ടാറ്റ , ടാറ്റാ ഗ്രൂപ്പിന്റെ തലവനായിരുന്നപ്പോൾ പറഞ്ഞ ഒരു അനുഭവക്കുറിപ്പാണ് ഇത്. ഉന്നതരായ ചില ഉദ്യോഗസ്ഥരുമായി ജർമ്മനിയിലെ ഹാംബർഗ് സന്ദർശിക്കേണ്ടുന്ന ഒരവസരം അദ്ദേഹത്തിനുണ്ടായി.ജർമ്മനി വ്യാവസായികമായി വളരെ ഉയർന്ന രാജ്യമാണെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അവിടുത്തെ ജനങ്ങൾ അത്യാഢംഭരത്തിലാണ് കഴിയുന്നതെന്നായിരുന്നു എല്ലാവരെയും പോലെ അവരുടെയും ധാരണ. വിശന്നപ്പോൾ ഇടത്തരം ഒരു റസ്റ്റോറന്റിൽ അവർ ഭക്ഷണത്തിനു കയറി.ആ സമയം ഒരു മേശയിൽ കാമുകീകാമുകന്മാരാണെന്നു തോന്നുന്ന രണ്ടു പേർ വളരെ ലളിതമായ രണ്ടു വിഭവങ്ങൾ ഭക്ഷിക്കുന്നതവർ കണ്ടു. ഇതുകണ്ട രത്തൻ ടാറ്റ ഇന്ത്യയിലെ  സാധാരണക്കാരായ കാമുകീകാമുകന്മാർ പോലും ഇതിലും സുഭിക്ഷമായാണ് ഭക്ഷിക്കാറുള്ളതെന്ന് മനസ്സിലോർത്തു. ഇവർ മിക്കവാറും വളരെ ദരിദ്രരാവാം , അല്ലെങ്കിൽ പിശുക്കർ….അദ്ദഹം വിചാരിച്ചു. മറ്റൊരു ടേബിളിൽ മൂന്നു വയോധികർ ഒരു പ്ലേറ്റ് ഭക്ഷണം മാത്രം ഓർഡർ ചെയ്ത് മൂന്നായി പങ്കുവച്ച് കഴിക്കുന്നതവർ കണ്ടു. അവസാനത്തെ തരിവരെ ബാക്കി വെയ്ക്കാതെ ശ്രദ്ധയോടെ അവർ പാത്രങ്ങൾ കാലിയാക്കുന്നത് ആശ്ചര്യത്തോടെ  അദ്ദേഹം നോക്കിനിന്നു .ഇവരും പാവപ്പെട്ടവരാകാം .…

    Read More »
  • NEWS

    സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന തുടങ്ങി; ഡ്രൈവർക്ക് പുതിയ യൂണിഫോം

    തിരുവനന്തപുരം: സ്കൂ​ള്‍ അ​ധ്യ​യ​ന വ​ര്‍​ഷാ​രം​ഭ​ത്തി​നു മു​ന്നോ​ടി​യാ​യി സ്കൂ​ള്‍ ബ​സു​ക​ളു​ടെ ഫി​റ്റ്ന​സ് പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.​സ്കൂ​ള്‍ ബ​സി​ലെ ഡ്രൈ​വ​ര്‍മാർക്ക് ഇനി പു​തി​യ യൂ​ണി​ഫോം ആയിരിക്കും. വെ​ള്ള ഷ​ര്‍​ട്ടും ക​റു​ത്ത പാ​ന്‍റുമാ​ണ് ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് യൂ​ണി​ഫോ​മാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.യൂ​ണി​ഫോ​മി​നൊ​പ്പം ഐ​ഡന്‍റി​റ്റി കാ​ര്‍​ഡും നി​ര്‍​ബ​ന്ധ​മാ​യും ധ​രി​ച്ചി​രി​ക്ക​ണം.നേ​ര​ത്തെ അ​താ​തു സ്കൂ​ളു​ക​ള്‍ നി​ശ്ച​യി​ക്കു​ന്ന യൂ​ണി​ഫോ​മാ​യി​രു​ന്നു.കു​ട്ടി​ക​ളെ വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നും ഇ​റ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്ന​തി​നാ​യി ആ​യ​മാ​രേ​യും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​ട്ടു​ണ്ട്. ചൈ​ല്‍​ഡ് ലൈ​ന്‍, പോ​ലീ​സ്, ആം​ബു​ല​ന്‍​സ്, ഫ​യ​ര്‍​സ്റ്റേ​ഷ​ന്‍ എ​ന്നി എ​മ​ര്‍​ജ​ന്‍​സി ന​ന്പ​രു​ക​ളും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണം..മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

    Read More »
  • NEWS

    മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം നിയമ വ്യവഹാരങ്ങളായി മാറ്റരുത്

    “ഞങ്ങൾക്ക് ഒരു വർഷത്തിനുള്ളിൽ ഒരു പേരക്കുട്ടിയെ തരൂ, അല്ലെങ്കിൽ 5 കോടി നഷ്ടപരിഹാരം തരണം”  ഉത്തരാഖണ്ഡിൽ നിന്നുള്ള ഈ വാർത്ത ഇന്ത്യയിലെ പത്രങ്ങൾ മാത്രമല്ല ബിബിസിയിൽ വരെ പ്രാധാന്യത്തോടെ വന്നു.ഇന്ത്യൻ പത്രങ്ങളിൽ ഇത് വെറുമൊരു വാർത്ത മാത്രമായി വന്നെങ്കിൽ ബിബിസിയിൽ ഇന്ത്യൻ മാതാപിതാക്കളുടെ മനോഭാവം എന്ന രീതിയിലുള്ള വിശകലനങ്ങളായിരുന്നു. ‘വളർത്തുകൂലി’ വേണോ? പ്രായപൂർത്തിയായ മകന് അമേരിക്കയിൽ പോയി പഠിക്കുന്നതിനായി 2004 മുതൽ 2009 വരെ 29 ലക്ഷം രൂപ ചെലവാക്കിയത് 10.5 ശതമാനം കൂട്ടുപലിശ സഹിതം തിരിച്ചു കിട്ടണമെന്ന ‌കേസ് ഒരു അച്ഛൻ ഫയൽ ചെയ്തിരുന്നു. ബോംബെ ഹൈകോടതിയിലെ ജഡ്ജിമാർ ഈ കേസിൽ തങ്ങളുടെ കുട്ടിയെ പഠിപ്പിക്കുവാൻ മാതാപിതാക്കൾ ബാധ്യസ്ഥരാണെന്നും, അവരുടെ കഴിവിനൊത്ത് അത് ചെയ്യണമെന്നുമുള്ള  നിലപാടെടുത്തു. തന്റെ  മകൻ തന്നെ വഞ്ചിച്ചു എന്ന കേസ് കൊടുത്തിരുന്ന പിതാവിന്റെ നിലപാട് അസംബന്ധമാണെന്ന കാരണം പറഞ്ഞ് കോടതി ഈ കേസ് തള്ളി. ഈ കേസിൽ ജഡ്ജിമാർ ചില പ്രസക്തമായ നിരീക്ഷണങ്ങൾ നടത്തി. ∙ഒരു…

    Read More »
  • NEWS

    അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ചു; ഏപ്രിൽ മാസം മുതൽ മുൻകാല പ്രാബല്യം 

    തിരുവനന്തപുരം: സംസ്ഥാനത്ത് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയില്‍ വേതനം വര്‍ദ്ധിപ്പിച്ചു.നിലവിലുള്ള 299 രൂപ 311 രൂപയാക്കിയാണ് വ‌ര്‍ധിപ്പിച്ചത്. ഇതിന് ഏപ്രില്‍ ഒന്നുമുതലുള്ള മുന്‍കാല പ്രാബല്യം നല്‍കിയിട്ടുണ്ട്. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് കീഴിലെ തൊഴിലാളികളെ മാലിന്യ സംസ്കരണ മേഖലയിലും വിനിയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.വി.ഗോവിന്ദന്‍ പറഞ്ഞു. 2016ല്‍ 229 രൂപയായിരുന്ന വേതനം, 2020ല്‍ 299 രൂപയാക്കി വര്‍ധിപ്പിച്ചിരുന്നു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളുടെ വേതനം അടുത്തിടെ വര്‍ദ്ധിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ്, നഗര തൊഴിലുറപ്പ് തൊഴിലാളികളുടെ വേതനവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. നഗരപ്രദേശങ്ങളില്‍ താമസിക്കുന്ന, അവിദഗ്‍ധ കായിക തൊഴില്‍ ചെയ്യാന്‍ സന്നദ്ധതയുള്ള ഓരോ കുടുംബത്തിലെയും പ്രാ യപൂര്‍ത്തിയായ അംഗങ്ങള്‍ക്ക്, ഒരു സാമ്ബത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 100 ദിവസം തൊഴില്‍. അതിലൂടെ കുടുംബങ്ങളുടെ ജീവിതസുരക്ഷ ഉറപ്പാക്കുക. ഇതാണ് അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ ലക്ഷ്യം. കേരളത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുന്നത്.

    Read More »
  • NEWS

    ഹോൺ അത്യാവശ്യത്തിന് മാത്രം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

    ബ്രേക്ക് ചവിട്ടുന്നതിലും എളുപ്പം ഹോൺ മുഴക്കുന്നതാണെന്ന് കരുതുന്നവരാണ് ചിലരെങ്കിലും.  ഹോൺ നീട്ടിമുഴക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരും.ശബ്ദ മലിനീകരണത്തിന്റെ മറ്റൊരു  ഉറവിടമാണ് നിരന്തരമായ ഹോൺ ഉപയോഗം.ഹോണടിക്കാതെയുള്ള യാത്ര ഒരു ശീലമാക്കാൻ പറ്റുമോ ? പറ്റില്ലെങ്കിൽ എന്തൊക്കെയാണ് കാരണങ്ങൾ ? വികസിത രാജ്യങ്ങളിൽ നമ്മുടെ പിന്നിൽ വരുന്ന വാഹനം ഹോണടിക്കുക എന്നാൽ നമ്മളെന്തോ തെറ്റ് കാണിച്ചിട്ടുണ്ട് എന്നാണർത്ഥം.ആ തെറ്റ് നമ്മളെ ചൂണ്ടിക്കാണിക്കാനാണ് അവർ ഹോണടിക്കുന്നത്.അതുകൊണ്ടുതന്നെ ഹോണടി കേൾക്കുന്നത് അവർക്ക് കുറച്ചിലാണ്.ഡ്രൈവ് ചെയ്യുമ്പോൾ ട്രാഫിക്ക് നിയമങ്ങൾ പാലിച്ചുകൊണ്ട് വാഹനമോടിക്കുന്നതുകൊണ്ട് അവർക്ക് സ്വാഭാവികമായും വല്ലപ്പോൾ മാത്രമേ ഹോണടിക്കേണ്ടി വരുന്നുള്ളൂ.പക്ഷേ, നമുക്കങ്ങനെയല്ലല്ലോ കാര്യങ്ങൾ ?! രണ്ട് വാഹനങ്ങൾക്ക് പോകാനുള്ള വീതിയുള്ള റോഡിന്റെ നടുക്ക് കൂടെ വാഹനം ഓടിക്കുകയും എതിരെ വാഹനം വരുമ്പോൾ മാത്രം സൈഡ് കൊടുക്കുകയും ചെയ്യുന്ന സംസ്ക്കാരം ഉള്ളതുകൊണ്ടാണ് വളവിൽ നമുക്ക് ഹോണടിക്കേണ്ടി വരുന്നത്.അതേസമയം ഒരു വാഹനത്തിനുള്ള വീതി മാത്രമുള്ള റോഡിലെ വളവിൽ ഹോൺ അടിക്കുന്നത് ഒരു സുരക്ഷാനടപടി മാത്രമാണ്. ഓവർടേക്ക് ചെയ്യുമ്പോളും ഹോണടിക്കണം.അങ്ങനെ ചെയ്തില്ലെങ്കിൽ യാതൊരു മുന്നറിയിപ്പും തരാതെ…

    Read More »
  • NEWS

    തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ഇനിയില്ല;ചെരിഞ്ഞത് ബീഫ് നൽകി മതം മാറ്റാൻ ശ്രമിച്ചെന്ന് സംഘപരിവാർ പ്രചരിപ്പിച്ച ആന

    കോഴിക്കോട് : തൃക്കളയൂരുകാരുടെ പ്രിയപ്പെട്ട മിനി എന്ന പിടിയാന ഇനിയില്ല.കൊളക്കാടന്‍ നാസര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള പിടിയാനയാണ് ചെരിഞ്ഞത്. പതിറ്റാണ്ടുകളായി നാസര്‍ പരിപാലിച്ചിരുന്ന, 48 വയസുള്ള മിനി നാട്ടുകാരുടെയും ആന പ്രേമികളുടെയും പ്രിയങ്കരിയായിരുന്നു. വളരെയധികം ആത്മബന്ധമായിരുന്നു നാസറിന്‍റെ കുടുംബവുമായും പാപ്പാനുമായും മിനിക്ക് ഉണ്ടായിരുന്നത്. ഒരു തരത്തിലുമുള്ള അസുഖങ്ങളും ഇല്ലാതിരുന്ന മിനിയെ വ്യാഴാഴ്‌ച പുലര്‍ച്ചെ അഞ്ച് മണിയോടെ തൃക്കളയൂര്‍ ക്ഷേത്രത്തിന് സമീപത്ത് ചെരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം വാരി ഉള്‍പ്പടെ നല്‍കിയാണ് മിനിയുടെ അടുത്തുനിന്നും അവസാനമായി പിരിഞ്ഞതെന്ന് ഉടമയായ കൊളക്കാടന്‍ നാസര്‍ പറയുന്നു.പുലര്‍ച്ചെ പാപ്പാന്‍ അറിയിച്ചപ്പോഴാണ് ആന ചെരിഞ്ഞ വിവരമറിയുന്നത്.     നാസറും മിനിയും നേരത്തെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.ഭക്ഷണം കൊടുക്കാന്‍ ശ്രമിച്ച കുട്ടിയെ കൊളക്കാടന്‍ മിനി തുമ്ബിക്കൈയിലെടുത്ത് ആക്രമിക്കാനാഞ്ഞ വീഡിയോ വൈറലായിരുന്നു.ആനയ്ക്ക് ബീഫ് നൽകി മതം മാറ്റാൻ ശ്രമിച്ചെന്നും ആന അവരെ ഉപദ്രവിച്ചെന്നുമായിരുന്നു ഉത്തരേന്ത്യൻ സംഘപരിവാറുകാർ ഈ വീഡിയോ പങ്ക് വച്ചുകൊണ്ട് വ്യാപകമായി പ്രചരിച്ചത്.

    Read More »
  • NEWS

    രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ കൈയിലുണ്ടെങ്കില്‍ ദുബായില്‍ ബിസിനസ് തുടങ്ങാം

    ദുബായ് : രണ്ടു ലക്ഷം ഇന്ത്യന്‍ രൂപ കൈയിലുണ്ടെങ്കില്‍ ദുബായില്‍ ബിസിനസ് തുടങ്ങാം.വിസയും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പടെയാണിത്. 9,500 ദര്‍ഹം കൈയിലുണ്ടെങ്കില്‍ 100 ശതമാനം ഉടമസ്ഥാവകാശവും മൂന്നു വര്‍ഷത്തെ വിസയും ഉള്‍പ്പെടെ പ്രൊജക്ടര്‍ മാനേജ്‌മെന്റ് സര്‍വീസ് ഓണ്‍ലൈന്‍ ലൈസന്‍സ് സ്വന്തമാക്കാന്‍ സാധിക്കും. ടെക്‌നിക്കല്‍ സര്‍വീസ് ലൈസന്‍സാണ് എടുക്കുന്നതെങ്കില്‍ 15,999 ദര്‍ഹം ചിലവ് വരും. ലൈസന്‍സ്, സ്‌പോണ്‍സര്‍, വിസ, മെഡിക്കല്‍ എമിറേറ്റ്‌സ് ഐഡി ഉള്‍പ്പെടെ ഇതില്‍ ലഭ്യമാണ്. പ്ലാസ്റ്റര്‍ വര്‍ക്ക്, കാര്‍പെന്ററി, വുഡ് ഫ്‌ലോറിംഗ്, പ്ലമ്ബിംഗ്, സാനിറ്ററി, ഇലക്‌ട്രിക്കല്‍ തുടങ്ങി നിരവധി അവസരങ്ങളാണ് ഈ ലൈസന്‍സിലൂടെ ലഭ്യമാകുക. തൊഴില്‍ തേടി കടല്‍ കടന്നവരാണ് മലയാളികള്‍.മാറിയ സാഹചര്യത്തില്‍ സംരംഭം തുടങ്ങാനാവും ഇനി മലയാളികൾ ദുബായിലെത്തുക. ചെറുകിട ഇടത്തരം കമ്പനികള്‍ക്കും യുവ കമ്പനികള്‍ക്കും ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത് ഫണ്ട് കണ്ടെത്താനാകുമെന്നതും മറ്റൊരു പ്രത്യേകതയാണ്.ഇതിനായി നാസ്ഡാക് ദുബായ് ഗ്രോത്ത് മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നാസ്ഡാക് ദുബായിയുടെ കീഴിലുള്ള ഈ എക്‌സ്‌ചേഞ്ച് ദുബായ് ഫ്യൂച്ചര്‍ സിറ്റി പദ്ധതിയുടെ ഭാഗമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്.സംരംഭകര്‍ക്ക് വളരാനും പുതിയ…

    Read More »
  • Business

    തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിനുള്ള അടിസ്ഥാന പ്രീമിയം നിരക്കുകള്‍ ഉയരും

    തേര്‍ഡ് പാര്‍ട്ടി മോട്ടോര്‍ വെഹിക്കിള്‍ ഇന്‍ഷുറന്‍സിനുള്ള പുതിയ അടിസ്ഥാന പ്രീമിയം നിരക്കുകള്‍ക്ക് കേന്ദ്രം അംഗീകാരം നല്‍കി. പുതുക്കിയ നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. റോഡ്, ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ വിജ്ഞാപനം അനുസരിച്ച്, 1000 സിസിയില്‍ കവിയാത്ത സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സിന്റെ വാര്‍ഷിക നിരക്ക് 2,072 രൂപയില്‍ നിന്ന് 2,094 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. 1000 സിസിക്കും 1500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായും വര്‍ധിപ്പിച്ചു. 1500 സിസിക്ക് മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള വലിയ സ്വകാര്യ വാഹനങ്ങളുടെ പ്രീമിയം 7,890 രൂപയില്‍ നിന്ന് 7,897 രൂപയാക്കി. 150 സിസിക്ക് മുകളിലുള്ളതും എന്നാല്‍ 350 സിസിയില്‍ കൂടാത്തതുമായ ഇരുചക്ര വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പ്രീമിയം 1,366 രൂപയും 350 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക് 2,804 രൂപയുമായിരിക്കും.  1000 സിസിയില്‍ കൂടാത്ത പുതിയ കാറിന് മൂന്ന് വര്‍ഷത്തെ…

    Read More »
Back to top button
error: