Month: May 2022

  • NEWS

    ഒൻപത് മാസം നീളുന്ന മത്സരങ്ങൾ;അടുത്ത സീസണിലെ ഇന്ത്യൻ ഫുട്ബോൾ കലണ്ടർ ഇങ്ങനെ

    ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത.ഒൻപത് മാസം നീളുന്ന ഫുട്‌ബോള്‍ കലണ്ടര്‍ അടുത്ത സീസണ്‍ മുതല്‍ വരുന്നു. കഴിഞ്ഞ സീസണില്‍ ഐ എസ് എല്‍, ഐ ലീഗ് മത്സരങ്ങള്‍ അതിവേഗം അവസാനിപ്പിക്കുകയായിരുന്നു. ഐ എസ് എല്‍ 2021 നവംബര്‍ 19 ന് ആരംഭിച്ച് 2022 മാര്‍ച്ച് 20 ന് അവസാനിച്ചു. ഐ ലീഗ് ഫുട്‌ബോള്‍ ആയിരുന്നെങ്കിലും കോവിഡ് ബ്രേക്കിനുശേഷം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. എന്നാല്‍, അടുത്ത സീസണില്‍ ഒൻപത് മാസം നീളുന്ന ഐ എസ് എല്ലും ഡ്യൂറന്റ് കപ്പും സൂപ്പര്‍ കപ്പും ഉള്‍പ്പെടുന്ന വിപുലമായ ഫുട്‌ബോള്‍ മത്സരങ്ങളാവും ഇന്ത്യയില്‍ അരങ്ങേറുക. ഐ എസ് എല്‍ പ്രീ സീസണ്‍ പോരാട്ടമായി ഡ്യൂറന്റ് കപ്പും, ഐ എസ് എല്‍ പോസ്റ്റ് സീസണ്‍ പോരാട്ടമായി സൂപ്പര്‍ കപ്പും അരങ്ങേറും.ഒരു സീസണില്‍ ഓരോ ക്ലബ്ബിനും ചുരുങ്ങിയത് 27 മത്സരങ്ങള്‍ ഉണ്ടാകും.ഐ എസ് എല്ലില്‍ 11 ടീമുകളും 20 മത്സരങ്ങളുമാണ് ഉള്ളത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ( എ എഫ്…

    Read More »
  • NEWS

    പരിചയത്തിലുള്ള പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കി; 19-കാരൻ അറസ്റ്റിൽ

    കൊല്ലം:പരിചയക്കാരിയായ പെൺകുട്ടിയെ രാത്രി വീട്ടിലെത്തി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റിൽ.തങ്കശ്ശേരി ബിഷപ്പ് ഹൗസിനു സമീപം താമസിക്കുന്ന ആൽവിൻ (19) ആണ് അറസ്റ്റിലായത്. വയറുവേദനയെത്തുടർന്ന് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു സ്ഥിരീകരിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് യുവാവ് അറസ്റ്റിലായത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

    Read More »
  • NEWS

    ഈ ഡ്രൈവർമാർക്കിത് എന്തുപറ്റി? ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി സ്വിഫ്റ്റ് ബസ്

    കാേഴിക്കോട്:  സ്വിഫ്റ്റ് ബസ് കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ കുടുങ്ങി.ഇന്നു രാവിലെ ബംഗളൂരുവില്‍ നിന്ന് എത്തിയ ബസാണ് അനക്കാനാവാത്ത വിധം കുടുങ്ങിപ്പോയത്.യാത്രക്കാരെ ഇറക്കി മുന്നോട്ടെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബസ് പുറത്തെടുക്കണമെങ്കില്‍ ഒന്നുകില്‍ ഗ്ലാസ് പൊട്ടിക്കണം, അല്ലെങ്കില്‍ തൂണുകളുടെ വശങ്ങള്‍ അറുത്തുമാറ്റണം എന്നതാണ് സ്ഥിതി. തൂണുകളുടെ അകലം കണക്കാക്കുന്നതില്‍ ഡ്രൈവര്‍ക്ക് വന്ന അപാകതയാണ് ബസ് കുടുങ്ങാന്‍ ഇടയാക്കിയതെന്നാണ് കരുതുന്നത്.പുറത്തെടുക്കാന്‍ ശ്രമിച്ചതോടെ കൂടുതല്‍ ജാമാവുകയായിരുന്നു.ബസ് പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഡ്രൈവറുടെ പരിചയക്കുറവ് വ്യക്തമാകുന്നതിനൊപ്പം കെ എസ് ആര്‍ ടി സി ടെര്‍മിനലിന്റെ നിര്‍മാണത്തിലെ അപാകതയിലേക്ക് കൂടിയാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.ബസുകള്‍ നിറുത്തിയിടുന്ന സ്ഥലത്തെ തൂണുകള്‍ ഉള്‍പ്പടെ നിര്‍മ്മിച്ചത് കൃത്യമായ അകലം കണക്കാക്കാതെയാണെന്ന് വ്യാപക ആക്ഷേപമുണ്ട്.നിര്‍മാണത്തിലെ അപാകത സംബന്ധിച്ച്‌ വിജിലന്‍സ് അന്വേഷണവും ന‌ടക്കുകയാണ്.

    Read More »
  • NEWS

    കേരളത്തിലേക്ക് ഒരു കിരീടം കൂടെ!!! ഗോകുലം കേരള വീണ്ടും ഇന്ത്യ വനിതാ ലീഗ് ഫുട്ബോൾ ചാമ്പ്യന്മാർ!!

    ഭൂവനേശ്വര്‍: ഇന്ത്യന്‍ വനിതാ ലീഗിലെ പതിനൊന്നാം മത്സരവും ജയിച്ച് ഗോകുലം കേരള കിരീടം ഉയർത്തി.  തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ പോയ ശേഷം 3-1 നായിരുന്നു സേതു എഫ്സിക്കെതിരെ ഗോകുലത്തിന്റെ വിജയം. 11 മത്സരത്തില്‍ നിന്ന് 33 പോയിന്റുമായാണ് ഗോകുലം ഒന്നാമതായി ഫിനിഷ് ചെയ്തത്. 30 പോയിന്റുമായി സേതു എഫ് സി രണ്ടാമത് ഫിനിഷ് ചെയ്തു. 11 മത്സരങ്ങളിൽ നിന്ന് 66 ഗോളുകൾ അടിച്ച ഗോകുലം 4 ഗോൾ മാത്രമാണ് വഴങ്ങിയത്. ഇത് ഗോകുലം കേരളയുടെ രണ്ടാം ഇന്ത്യൻ വനിതാ ലീഗ് കിരീടമാണ്. ഈ കിരീട നേട്ടത്തോടെ അടുത്ത ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ കളിക്കാനും ഗോകുലത്തിനാകും. ഗോകുലത്തിന് ഇരട്ടിമധുരമാണ് ഈ വിജയം.അവരുടെ പുരുഷ ടീം ഇത്തവണ ഐ ലീഗ് ജേതാക്കളായിരുന്നു.തുടർച്ചയായ രണ്ടാം വിജയമായിരുന്നു അവരുടേതും.

    Read More »
  • NEWS

    നിങ്ങളുടെ സ്ഥാപനത്തിന്റെ പേരിലും ഒരു റയിൽവെ സ്റ്റേഷനായാലോ; റയിൽവെ സ്റ്റേഷനും ബ്രാന്‍ഡ് ചെയ്യപ്പെടുന്നു

    എറണാകുളം : റെയില്‍വേ സ്റ്റേഷനുകള്‍ ബ്രാന്‍ഡ് ചെയ്യാന്‍ ദക്ഷിണ റെയില്‍വേ കരാര്‍ ക്ഷണിച്ചു.ടിക്കറ്റ് ഇതര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വാണിജ്യ സ്ഥാപനങ്ങള്‍ക്കും കരാറില്‍ പങ്കെടുക്കാം. സ്റ്റേഷന്റെ പേരിനു മുന്നിലോ പിറകിലോ ബ്രാന്‍ഡ് പേരോ ലോഗോയോ ചേര്‍ക്കാം. സ്റ്റേഷനില്‍ സ്ഥലപ്പേരു പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലായിടത്തും ബ്രാന്‍ഡ് നാമം എഴുതാം.       അതേസമയം റെയില്‍വേ ട്രാക്കുകളിലോ ടിക്കറ്റുകളിലോ വെബ്സൈറ്റുകളിലോ അനൗണ്‍സ്മെന്റ് സിസ്റ്റത്തിലോ ബ്രാന്‍ഡിന്റെ പേരുണ്ടാകില്ല.ഒന്നോ അതിലധികമോ സ്റ്റേഷനുകള്‍ ഒരുമിച്ചു കരാര്‍ എടുക്കാനുള്ള സൗകര്യമുണ്ട്.കരാര്‍ നേടുന്നവര്‍ക്കു സ്റ്റേഷന്റെ സര്‍ക്കുലേറ്റിങ് ഏരിയയില്‍ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള അനുമതിയുണ്ടാകുമെന്നു ദക്ഷിണ റെയിൽവേ കമേഴ്സ്യല്‍ വിഭാഗം അധികൃതര്‍ പറഞ്ഞു.

    Read More »
  • NEWS

    ബുക്കർ സമ്മാനം ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്

      ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായ പുരസ്കാരം, ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലിശ്രീക്ക്‌. ഹിന്ദി സാഹിത്യകാരി ഗീതാഞ്ജലിശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് 2022 ലെ ബുക്കർ സമ്മാനത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക്‌ ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലിശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയായ 64കാരിയായ ഗീതാഞ്ജലി ശ്രീ ഹിന്ദിയിലെ ശ്രദ്ധേയയായ നോവലിസ്റ്റും കഥാകൃത്തുമാണ്. “ലോക സാഹിത്യത്തിൽ ഹിന്ദിക്ക്‌ വലിയ സ്ഥാനമുണ്ടായിരുന്നില്ല. എന്നാൽ ഈ പുരസ്ക്കാരം നമുക്ക് വലിയ പ്രതീക്ഷ നൽകുന്നു. ഇനിയെങ്കിലും കൂടുതൽ ഹിന്ദി കൃതികൾക്ക് ഇംഗ്ലീഷ് പതിപ്പുകൾ ഉണ്ടാകുമെന്നു പ്രത്യാശിക്കാം. സത്യത്തിൽ…

    Read More »
  • NEWS

    പട്ടാമ്പി-ഒറ്റപ്പാലം വള്ളുവനാടിന്റെ ഭാഗമായിരുന്നോ..? സിനിമകൾ സൃഷ്ടിച്ചെടുക്കുന്ന പൊതുബോധം,മിഥ്യാധാരണകൾ 

    വള്ളുവനാട് എന്നാൽ എന്താണ് എന്ന്  ചോദിച്ചാൽ ഒറ്റപ്പാലം ഷൊർണ്ണൂർ പട്ടാമ്പി ഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു പഴയകാല നാട്ടുരാജ്യമാണെന്നും വള്ളുവനാട് ആസ്ഥാനം എവിടെയാണ് എന്ന് ചോദിച്ചാൽ ഒറ്റപ്പാലമാണെന്നും ആയിരിക്കും ഒട്ടുമിക്കവരുടെയും ഉത്തരം. ഈ തെറ്റിദ്ധാരണ സൃഷ്ടിച്ചെടുക്കുന്നതിൽ സിനിമകൾക്കോ സിനിമാക്കാർക്കോ പൂർണമായും കുറ്റം ചാർത്തുന്നതിൽ കാര്യമില്ല എങ്കിലും ഇങ്ങനൊരു പൊതുബോധം കേരളത്തിലെ നല്ലൊരു ശതമാനം ആളുകൾക്കിടയിലും ഊട്ടിയുറപ്പിക്കുന്നതിൽ സിനിമകൾക്കും നല്ല പങ്കുണ്ട്. മലയാളസിനിമയുടെ ഫിലിംസിറ്റി എന്നൊക്കെ വിളിക്കാവുന്ന ഒരു ഏരിയ ആണ് ഒറ്റപ്പാലം.മലയാളസിനിമയുടെ പ്രധാന ലൊക്കേഷനുകൾ എല്ലാം ഇവിടെയായിരുന്നു. ഒറ്റപ്പാലവും ഷൊർണ്ണൂരും ചെർപ്പുളശ്ശേരിയും പട്ടാമ്പിയും എല്ലാം സിനിമാക്കാരുടെ പ്രധാന ലൊക്കേഷനുകൾ ആണ്.ഗ്രാമീണതയും പഴയ നിറഞ്ഞു നിൽക്കുന്ന തറവാടുകളാലും സമ്പന്നമായ ഇവിടം മലയാളസിനിമയ്ക്ക് ഒഴിച്ച് കൂടാനാവാത്തതാണ്.വരിക്കാശ്ശേരി മന കൂട്ടത്തിൽ കൊമ്പൻ എന്ന പോലെ പ്രധാനിയായിരുന്നു.ഒട്ടനവധി കൊമർഷ്യൽ സിനിമകൾക്ക്‌ പശ്ചാത്തലമായ ഒറ്റപ്പാലം തന്നെയായിരുന്നു സിനിമാക്കാരുടെ ഇഷ്ടകേന്ദ്രം. മലയാളസിനിമയിൽ ഇടക്കാലത്ത് വരെ നിലനിന്നിരുന്ന നല്ല മാർക്കറ്റ് ഉണ്ടായിരുന്ന സിനിമകൾ ആയിരുന്നു ഗ്രാമീണ സൗന്ദര്യത്തിന്റെ പ്രതീകമായി കാണുന്ന സോ കോൾഡ്…

    Read More »
  • NEWS

    പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! 

    മഴക്കാലമായാലും വേനൽക്കാലമായാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ നിന്ന് മാറില്ല.പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്കായി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗമാണ് പരിചയപ്പെടുത്താൻ പോകുന്നത്. അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചെറിയ ഒരു ബൗൾ എടുത്ത് ശേഷം അതിലേക്ക് കുറച്ച് വിക്സ് എടുക്കുകയാണ്. നമ്മൾ പനിക്ക് മറ്റും ഉപയോഗിക്കുന്ന വിക്സ് തന്നെയാണ് ഇതിനായി എടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ഇട്ട് കൊടുക്കാം. അതിനുശേഷം ഇതിലേക്ക് പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിന് ഒരു നാരങ്ങയുടെ പകുതി ഭാഗം മുറിച്ച്  ആവശ്യമായ നീര് ഒഴിച്ചു കൊടുക്കാം. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നാരങ്ങാനീര് ഇതിന് മതിയാകും. അതിനു ശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ശേഷം മറ്റൊരു വലിയ ബൗളിലേക്ക് ഇത് മാറ്റി 500 എം എൽ വെള്ളം ഒഴിച്ചു കൊടുക്കാം. പച്ചവെള്ളമോ ചൂടുവെള്ളമോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചെറു…

    Read More »
  • NEWS

    വിസ്മയമായി കുന്നംകുളം ബസ് ടെർമിനൽ

    കുന്നംകുളം: കേരളത്തിൽ ഇത് നടക്കുമോന്ന് ചോദിച്ചവരുടെയും സംശയിച്ചവരുടെയും മുന്നിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുകയാണ് കുന്നംകുളം ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ്. ഹെർബർട്ട് റോഡിൽ നിലവിലെ ടൗൺ ഹാളിനു സമീപത്താണ് അത്യാധുനിക രീതിയിൽ ബസ്സ് ബസ്സ്റ്റാന്‍റ് നിർമിച്ചിട്ടുള്ളത്. 15.45 കോടി ചെലവഴിച്ചാണ് ഇ.കെ. നായനാർ സ്മാരക ബസ് ടെർമിനൽ കം ഷോപ്പിങ്ങ് കോംപ്ലക്സ് ഒരുക്കിയിട്ടുള്ളത്. മന്ത്രി എ.സി. മൊയ്തീന്‍റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 4.35 കോടി രൂപയും കുന്നംകുളം അർബൻ ബാങ്കിൽ നിന്ന് വായ്പയെടുത്ത 8.05 കോടിയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 3.05 കോടിയും ചിലവഴിച്ചായിരുന്നു നിർമാണം. 35,678 ചതുരശ്ര അടി വിസ്തീർണവും ബസ് ടെർമിനലിനും 30,664 ചതുരശ്ര അടി ഷോപ്പിങ്ങ് കോപ്ലക്സിനുമുണ്ട്. 28 ബസുകൾ ഒരേ സമയം ട്രാക്കിൽ നിറുത്തിയിടാനും പുറത്ത് 10 ബസുകൾ നിറുത്താനും സൗകര്യമുണ്ട്. ശൗചാലയം, ലഘുഭക്ഷണ ശാല, വിശ്രമകേന്ദ്രം, യാത്രക്കാർക്ക് 200 ഇരിപ്പിടം എന്നിവ ഒരുക്കിയിട്ടുണ്ട്.മുഴുവൻ സ്ഥലത്തും നിരീക്ഷണ ക്യാമറയുമുണ്ട്.തൃശൂർ ഗവ എഞ്ചിനിയറിങ്ങ് കോളജ് ആർക്കിടെക്ച്ചർ മേധാവി ജോൽസന റാഫേലാണ് ഇതിന്റെ രൂപകല്പന തയ്യാറാക്കിയത്.ഊരാളുങ്കൽ…

    Read More »
  • NEWS

    ഇന്ത്യൻ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കർ സമ്മാനം

    സാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയ പുരസ്കാരമായ ബുക്കര്‍ സമ്മാനം ഇന്ത്യന്‍ എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക്‌. ഹിന്ദി സാഹിത്യകാരിയായ ഗീതാഞ്ജലി ശ്രീയുടെ ‘രേത് സമാധി’ എന്ന ഹിന്ദി നോവലിന്റെ ഇംഗ്‌ളീഷ് പരിഭാഷ ‘ടോംബ് ഓഫ് സാന്‍ഡ്’ ആണ് 2022 ലെ ഈ പുരസ്‌കാരത്തിന് അര്‍ഹമായത്. ലണ്ടനില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഹിന്ദിയിലുള്ള ഒരു കൃതിയുടെ പരിഭാഷയ്ക്ക്‌ ഇതാദ്യമായാണ് ബുക്കര്‍ പുരസ്‌കാരം ലഭിക്കുന്നത്. അമേരിക്കന്‍ വംശജയായ ഡെയ്സി റോക്ക്വെല്‍ ആണ് പുസ്തകം ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത്. സമ്മാനത്തുകയായ 50,000 യൂറോ(41.6 ലക്ഷം രൂപ) ഗീതാഞ്ജലി ശ്രീയും ഡെയ്സി റോക്ക് വെല്ലും പങ്കിടും. ഉത്തര്‍പ്രദേശിലെ മെയിന്‍പുരി സ്വദേശിനിയാണ് അറുപത്തിനാലുകാരിയായ ഗീതാഞ്ജലി ശ്രീ. ഭര്‍ത്താവു മരിച്ചതിനെത്തുടര്‍ന്ന് കടുത്ത വിഷാദരോഗത്തിനടിമയായ വൃദ്ധ, പിന്നീട് നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തിലേക്കു തിരിച്ചെത്തുന്നതിന്റെ കഥയാണ് രേത് സമാധി പറയുന്നത്.

    Read More »
Back to top button
error: