NEWS

പല്ലി, പാറ്റ, ഈച്ച, ഉറുമ്പ് ഇവയുടെ ശല്യം ഇനി ഇല്ലേ ഇല്ല!! 

ഴക്കാലമായാലും വേനൽക്കാലമായാലും പല്ലി, പാറ്റ, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം വീടുകളിൽ നിന്ന് മാറില്ല.പല മാർഗങ്ങൾ പരീക്ഷിച്ചിട്ടും ഇവയുടെ ശല്യം ഇല്ലാതാക്കാൻ പറ്റാത്തവർക്കായി ഏറ്റവും എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു മാർഗമാണ് പരിചയപ്പെടുത്താൻ പോകുന്നത്.
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് ചെറിയ ഒരു ബൗൾ എടുത്ത് ശേഷം അതിലേക്ക് കുറച്ച് വിക്സ് എടുക്കുകയാണ്. നമ്മൾ പനിക്ക് മറ്റും ഉപയോഗിക്കുന്ന വിക്സ് തന്നെയാണ് ഇതിനായി എടുക്കേണ്ടത്. അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയോ ബേക്കിംഗ് പൗഡറോ ഇട്ട് കൊടുക്കാം.
അതിനുശേഷം ഇതിലേക്ക് പേസ്റ്റ് രൂപത്തിലാക്കാൻ പാകത്തിന് ഒരു നാരങ്ങയുടെ പകുതി ഭാഗം മുറിച്ച്  ആവശ്യമായ നീര് ഒഴിച്ചു കൊടുക്കാം. രണ്ടോ മൂന്നോ ടേബിൾ സ്പൂൺ നാരങ്ങാനീര് ഇതിന് മതിയാകും. അതിനു ശേഷം ഇത് നന്നായി ഒന്ന് മിക്സ് ചെയ്യുക. ശേഷം മറ്റൊരു വലിയ ബൗളിലേക്ക് ഇത് മാറ്റി 500 എം എൽ വെള്ളം ഒഴിച്ചു കൊടുക്കാം. പച്ചവെള്ളമോ ചൂടുവെള്ളമോ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ചെറു ചൂടുവെള്ളം ആണ് ഏറ്റവും ഉചിതം.
 നന്നായി മിക്സ് ചെയ്ത ശേഷം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പാറ്റയും പല്ലിയും അധികമായി കാണപ്പെടുന്ന സ്ഥലത്ത് സ്പ്രേ ചെയ്തു കൊടുക്കാം.

Back to top button
error: