ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത.ഒൻപത് മാസം നീളുന്ന ഫുട്‌ബോള്‍ കലണ്ടര്‍ അടുത്ത സീസണ്‍ മുതല്‍ വരുന്നു. കഴിഞ്ഞ സീസണില്‍ ഐ എസ് എല്‍, ഐ ലീഗ് മത്സരങ്ങള്‍ അതിവേഗം അവസാനിപ്പിക്കുകയായിരുന്നു. ഐ എസ് എല്‍ 2021 നവംബര്‍ 19 ന് ആരംഭിച്ച് 2022 മാര്‍ച്ച് 20 ന് അവസാനിച്ചു. ഐ ലീഗ് ഫുട്‌ബോള്‍ ആയിരുന്നെങ്കിലും കോവിഡ് ബ്രേക്കിനുശേഷം വളരെ വേഗത്തില്‍ പൂര്‍ത്തിയാക്കി. എന്നാല്‍, അടുത്ത സീസണില്‍ ഒൻപത് മാസം നീളുന്ന ഐ എസ് എല്ലും ഡ്യൂറന്റ് കപ്പും സൂപ്പര്‍ കപ്പും ഉള്‍പ്പെടുന്ന വിപുലമായ ഫുട്‌ബോള്‍ മത്സരങ്ങളാവും ഇന്ത്യയില്‍ അരങ്ങേറുക.
ഐ എസ് എല്‍ പ്രീ സീസണ്‍ പോരാട്ടമായി ഡ്യൂറന്റ് കപ്പും, ഐ എസ് എല്‍ പോസ്റ്റ് സീസണ്‍ പോരാട്ടമായി സൂപ്പര്‍ കപ്പും അരങ്ങേറും.ഒരു സീസണില്‍ ഓരോ ക്ലബ്ബിനും ചുരുങ്ങിയത് 27 മത്സരങ്ങള്‍ ഉണ്ടാകും.ഐ എസ് എല്ലില്‍ 11 ടീമുകളും 20 മത്സരങ്ങളുമാണ് ഉള്ളത്. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ ( എ എഫ് സി ) നിബന്ധനപ്രകാരമുള്ള മാറ്റങ്ങളാണ് ഇന്ത്യയില്‍ അടുത്ത സീസണില്‍ ഉണ്ടാകുക.
ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ക്ക് എ എഫ് സി അനുമതി നല്‍കിയിട്ടുണ്ട്.ഇതോടെ ഡ്യൂറന്റ് കപ്പ്, സൂപ്പര്‍ കപ്പ് ജേതാക്കള്‍ക്ക് എ എഫ് സി പോരാട്ടങ്ങളില്‍ യോഗ്യത ലഭിക്കും.