NEWS

ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ; അറസ്റ്റിലായ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിക്കൊപ്പം ഡിവൈഎഫ്ഐ നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിച്ച് മനോരമ

കൊച്ചി :തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവിനൊപ്പം ഡിവൈഎഫ്ഐ നേതാക്കളുടെ ഫോട്ടോ പ്രചരിപ്പിച്ച് മനോരമ.വിവാദമായതിനെ തുടർന്ന് ഇത് പിന്നീട് പിൻവലിച്ച് മാപ്പ് ചോദിച്ചിട്ടുമുണ്ട്.
ഡോ.ജോ ജോസഫിനെതിരെ വ്യാജ വിഡിയോ പ്രചരിപ്പിച്ച കേസിൽ
പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ശിവദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം ഭാരവാഹിയും കെടിഡിസി ജീവനക്കാരനുമാണ് ഇയാൾ.വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി വിഡിയോ പ്രചരിപ്പിച്ച മറ്റ് അഞ്ച് പേരെക്കൂടി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
എൽഡിഎഫ് സ്ഥാനാർത്ഥിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നതായി മുൻ എംഎൽഎ എം.സ്വരാജ് നൽകിയ പരാതിയിലാണ് കൊച്ചി സിറ്റി പൊലീസ് പരിശോധന നടത്തിയത്. സമൂഹമാധ്യമത്തിൽ മൂന്നു വ്യാജ അക്കൗണ്ടുകൾ ഉണ്ടാക്കിയാണ് വിഡിയോ പ്രചരിപ്പിച്ചത്.വിഡിയോ പ്രചരിപ്പിച്ച ശേഷം അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തു.സൈബർ വിദഗ്ധരുടെ സഹായത്തോടെയാണ് പ്രതികളെ കണ്ടെത്തിയത്.മൊത്തം ആറു പേരാണ് കേസിൽ ഉള്ളത്.
യുഡിഎഫ് സ്ഥാനാർഥിയുടെ വിജയത്തിനായി വൻ പ്രചാരണം നടത്തുന്ന മനോരമയിലെ തെറ്റിദ്ധരിക്കപ്പെടുന്ന ഈ വാർത്തയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.ഇതിന് പിന്നാലെയാണ് വാർത്ത പിൻവലിച്ചത്.

Back to top button
error: