Month: May 2022

  • Kerala

    അവാർഡു ലഭിച്ചതും ആസ്വാദകർ തിരഞ്ഞെടുത്തതും, പോയ വർഷം ഗാനാസ്വാദകരുടെ ഹൃദയം കവർന്ന പാട്ടുകളിലൂടെ ഒരു സഞ്ചാരം

    ജയൻ മൺറോ     പതിവുപോലെ വിവാദങ്ങളുടെ ആരവം മുഴക്കി കൊണ്ടായിരുന്നു ചലച്ചിത്ര അവാർഡുകളുടെ പ്രഖ്യാപനം. മികച്ച ചിത്രം, സംവിധായകൻ, നടീനടന്മാർ തുടങ്ങി എല്ലാ പുരസ്കാരങ്ങളും ഇഷ്ടക്കാർക്ക് വീതം വച്ചു കൊടുത്തു എന്നാണ് ഉയർന്നു കേട്ട വിമർശനം. ചലച്ചിത്രസംഗീത വിഭാഗം അവാർഡുകളിൽ തികഞ്ഞ പക്ഷപാതം പ്രകടമാണ്. സംഗീതത്തിന് ജൂറി എത്രത്തോളം പ്രാധാന്യം നൽകിയെന്നത് ആ അവാർഡ് പ്രഖ്യാപനത്തിൽ നിന്ന് തന്നെ മനസ്സിലാകും. 2021ൽ ലേഖകന് ഏറ്റവും ഇഷ്ടപ്പെട്ട 10 പാട്ടുകളുടെ തിരഞ്ഞെടുപ്പിൽ തുടങ്ങിയ ശ്രമത്തിൽ സംഗീതാസ്വാദകരുടെ കൂട്ടായ്മയിൽ നിന്നും കുറേ പാട്ടുകൾ കൂടി നിർദ്ദേശിക്കപ്പെട്ടു. അതിൽ നിന്നുള്ള 10 പാട്ടുകൾ കൂടി ചേർന്നപ്പോൾ 2021 ലെ മികച്ച 20 പാട്ടുകൾ കിട്ടി. ഗാനാസ്വാദകർക്കായി ആ 20 പാട്ടുകളും ഇവിടെ പങ്ക് വയ്ക്കുന്നു. 2021 ലെ ചലച്ചിത്ര ഗാന ശാഖയിൽ മികച്ച സംഗീത സംവിധായകരായി ഒരു കൂട്ടം യുവ സംഗീതസംവിധായകർ ഏറെ പ്രതീക്ഷയുണർത്തി നല്ല കുറച്ച് പാട്ടുകൾ മലയാളിയ്ക്ക് സമ്മാനിച്ചു. 1. രഞ്ജിൻ…

    Read More »
  • NEWS

    പി സി ജോർജ്ജിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ

    ന്യൂഡൽഹി: മുന്‍ കേരള ചീഫ് വിപ്പും എം.എല്‍.എയുമായിരുന്ന പി.സി ജോര്‍ജിന് കേന്ദ്ര സേനയുടെ സുരക്ഷ ഉറപ്പാക്കാന്‍ നീക്കം.വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ പി.സി ജോര്‍ജ് വലിയ തോതില്‍ ഭീഷണി നേരിടുന്നുണ്ടെന്ന ഐ.ബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പാടാക്കാന്‍ ഉദ്ദേശിക്കുന്നത്. മുന്‍പ് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് സി.ആര്‍.പി.എഫ് സുരക്ഷയാണ് കേന്ദ്രം ഏര്‍പ്പെടുത്തിയിരുന്നത്.പി.സി ജോര്‍ജിന് കൂടുതല്‍ ശക്തമായ സുരക്ഷ ലഭിക്കാനാണ് സാധ്യത.പി.സി ജോര്‍ജിന് കേന്ദ്ര സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നതാണ് സംഘപരിവാര്‍ സംഘടനകളുടെയും നിലപാട്. സംഘപരിവാര്‍ സംഘടനകള്‍ ഇത്രകാലം പറഞ്ഞു നടന്നത്, പി.സി ജോര്‍ജ് ഒറ്റതവണ പറഞ്ഞതോടെ തന്നെ വലിയ തരത്തിലുള്ള രാഷ്ട്രീയ പ്രത്യാഘാതമാണ് സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്.വിവാദ പരാമര്‍ശത്തിന്റെ പേരിലെ കേസും അറസ്റ്റുമെല്ലാം, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കരയിലും ബി.ജെ.പിക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കിയിരിക്കുന്നത്. ജോര്‍ജിനെ ഹീറോയാക്കി പരിവാര്‍ സംഘടനകള്‍ ആഘോഷിക്കുന്നതും വ്യക്തമായ കണക്കു കൂട്ടലില്‍ തന്നെയാണ്. ഇത്തവണ കാല്‍ലക്ഷത്തില്‍ അധികം വോട്ട് പിടിക്കുമെന്നു പറഞ്ഞ ബി.ജെ.പി ഇപ്പോള്‍ പറയുന്നത് അട്ടിമറി…

    Read More »
  • NEWS

    കാലവർഷം രണ്ടുദിവസത്തിനകം

    തിരുവനന്തപുരം: കേരളത്തിൽ രണ്ടുദിവസത്തിനകം കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതും കേരളതീരത്ത് മേഘപാളികൾ കൂടുതലായി രൂപപ്പെട്ടതും ഇതിന്റെ സൂചനയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.

    Read More »
  • LIFE

    ഉലകനായകനെ വരവേറ്റ് കൊച്ചി : വിക്രത്തിനു പ്രൗഢഗംഭീര പ്രീ ലോഞ്ച് ഇവന്റ്

      വിക്രം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പ്രീ ലോഞ്ച് ഇവെന്റിൽ ആയിരക്കണക്കിന് ആരാധകരെ ഇളക്കി മറിച്ച്‌ കമൽ ഹാസൻ.വിക്രത്തിലെ ഏറെ ഹിറ്റായ പത്തല പത്തല ഗാനം പ്രേക്ഷകർക്കായി ആലപിച്ച കമൽ ഹാസൻ, എന്നും തന്നെ സ്നേഹിക്കുന്ന പ്രിയപ്പെട്ട കേരളത്തിന് നന്ദി പറഞ്ഞു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കമൽ ഹാസൻ, നരേൻ എന്നിവർ സംസാരിച്ചു . ചടങ്ങിൽ കേരള ഡിസ്ട്രിബൂട്ടർ കൂടിയായ ഷിബു തമീൻസിന്റെ മകളും അഭിനേത്രിയുമായ റിയാ ഷിബു സ്വാഗതം പറഞ്ഞു . ചടങ്ങിന് മാറ്റ് കൂട്ടാൻ വിക്രം ഗാനത്തിന് ആഭിനേത്രി കൃഷ്ണപ്രഭയും സംഘവും ചുവടുവച്ചു . പ്രശസ്ത വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ വയലിനിൽ തീർത്ത കമൽ ഹാസൻ പാട്ടുകളുടെ സംഗീതത്തിൽ ആണ് കമൽ ഹാസൻ വേദിയിലെത്തിയത്. പ്രൗഢ ഗംഭീര വേദിയിൽ വിക്രം വിക്രം വിളികളാൽ കേരളക്കര കമൽഹാസനെ സ്വീകരിച്ചു. കേരളത്തിൽ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത് . ജൂൺ 3 നാണ് ചിത്രം…

    Read More »
  • NEWS

    വൈദ്യുതി ലൈനിൽ നിന്നും റയിൽവെ ജീവനക്കാരന് ഷോക്കേറ്റു

    കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കോച്ചിന് മുകളില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജീവനക്കാരന് ഷോക്കേറ്റു. എ.സി മെക്കാനിക്കായ രാജസ്ഥാന്‍ സ്വദേശി റാം പ്രസാദ് മീണ(29)ക്കാണ് പൊള്ളലേറ്റത്.വെള്ളിയാഴ്ച രാവിലെ 9.55നായിരുന്നു സംഭവം.രാവിലെ 7.15ന് കൊല്ലത്തെത്തിയ എഗ്‌മോര്‍-കൊല്ലം എക്സ്​പ്രസിലെ എ.സി മെക്കാനിക്കായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ചെന്നൈയിലേക്ക് തിരികെപ്പോകേണ്ട ട്രെയിനിലെ എ.സിയിലെ തകരാര്‍ പരിഹരിക്കാന്‍ മുകളില്‍ കയറിയപ്പോള്‍ ലൈനില്‍നിന്ന് ഷോക്കേൽക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാഥമിക ശുശ്രൂഷക്കുശേഷം വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • NEWS

    എറണാകുളം മുതൽ കായംകുളംവരെ രണ്ടാം പാത നിർമിക്കാൻ വേണ്ടിവന്നത് 21 വർഷങ്ങൾ

    കോട്ടയം: കുറുപ്പന്തറ–ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ പദ്ധതിക്കു 2007ലാണു റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചത്.കുറുപ്പന്തറ–ഏറ്റുമാനൂർ രണ്ടാം പാത 2019 മാർച്ചിൽ പൂർത്തിയായെങ്കിലും ഏറ്റുമാനൂർ–കോട്ടയം–ചിങ്ങവനം സെക്‌ഷനിൽ രണ്ടാം പാത നിർമാണം ഇപ്പോഴാണു പൂർത്തിയാകുന്നത്. എറണാകുളം മുതൽ കായംകുളംവരെ രണ്ടാം പാത നിർമിക്കാൻ വേണ്ടിവന്നത് 21 വർഷമാണ്. 2001ൽ തുടങ്ങിയ പദ്ധതിക്കു വിവിധ റീച്ചുകളിലായി റെയിൽവേ അനുമതി ലഭിക്കാനുണ്ടായ കാലതാമസം മുതൽ ഭൂമിയേറ്റെടുക്കലിനുള്ള തടസ്സങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഘടകങ്ങൾ അതിനു കാരണമായി. വൈകിയാണെങ്കിലും പദ്ധതി പൂർത്തിയായതിന്റെ ആശ്വാസത്തിലാണു ട്രെയിൻ യാത്രക്കാർ. ഇരട്ടപ്പാതയില്ലാത്തതുമൂലം 20 മുതൽ 45 മിനിറ്റ് വരെയാണു വിവിധ സ്റ്റേഷനുകളിൽ ചില ട്രെയിനുകൾ ക്രോസിങ്ങിനായി ഈ മേഖലയിൽ പിടിച്ചിട്ടിരുന്നത്. റെയിൽവേയോട് ഏതു പുതിയ ട്രെയിൻ ചോദിച്ചാലും ഒറ്റവരിപ്പാതയായതിനാൽ ഓടിക്കാൻ കഴിയില്ലെന്ന പതിവു മറുപടി കേട്ടു ജനം മടുത്തിരുന്നു. ട്രെയിനുകളുടെ വൈകിയോട്ടത്തിനും റെയിൽവേ പഴിച്ചിരുന്നതു കോട്ടയം ഭാഗത്തെ ഒറ്റവരിപ്പാതയെയായിരുന്നു.ഇനി അത്തരം ന്യായീകരണങ്ങൾക്കെ‍ാന്നും ഇടമില്ല. കായംകുളം–എറണാകുളം (കോട്ടയം വഴി) ഇരട്ടപ്പാത വരുന്നതോടെ കൂടുതൽ ട്രെയിനുകൾ ഇതുവഴി ഓടിക്കാൻ…

    Read More »
  • NEWS

    ആരാധനാലയങ്ങളിൽ ശബ്ദ നിയന്ത്രണം കർശനമാക്കും

    തിരുവനന്തപുരം:ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി ഉപയോഗത്തിനുള്ള നിയന്ത്രണം കർശനമാക്കാൻ സർക്കാർ ഡിജിപിക്കു നിർദേശം നൽകി.ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടങ്ങൾ 2020 ൽ പ്രാബല്യത്തിലായിട്ടും ഇതുവരെ ഫലപ്രദമായി നടപ്പാക്കിയിട്ടില്ലെന്നു ബാലാവകാശ കമ്മിഷൻ ചൂണ്ടിക്കാട്ടിയതിനെത്തുടർന്നാണ് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്. ഉത്സവപ്പറമ്പുകളിലും മറ്റു മതപരമായ ചടങ്ങുകളിലും നിയന്ത്രണം ബാധകമാണ്. കുട്ടികൾ, പ്രായം ചെന്നവർ, രോഗികൾ തുടങ്ങിയവർക്ക് ഉച്ചഭാഷിണികളിൽ നിന്നുള്ള അമിത ശബ്ദം ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് ഉത്തരവിൽ വ്യക്തമാക്കി.2020 ലെ കേന്ദ്ര ചട്ടം പ്രകാരം സർക്കാർ അനുമതിയില്ലാതെ പൊതുസ്ഥലങ്ങളിൽ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല. ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, വിരുന്നു ഹാൾ,അടിയന്തര യോഗങ്ങൾ നടക്കുന്ന സ്ഥലം എന്നിവിടങ്ങളിൽ അല്ലാതെ രാത്രി 10 മുതൽ രാവിലെ 6 വരെ ഉച്ചഭാഷിണി ഉപയോഗിക്കാൻ പാടില്ല.

    Read More »
  • NEWS

    മാനന്തവാടിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് 2 കാൽനടയാത്രക്കാർ മരിച്ചു

    മാനന്തവാടി: ചങ്ങാടക്കടവ് പാലത്തിനു സമീപം നിയന്ത്രണംവിട്ട കാറിടിച്ച് രണ്ടു പേർ മരിച്ചു. കാല്‍നടയാത്രക്കാരായ ഉത്തർപ്രദേശ് സ്വദേശി ദുര്‍ഗപ്രസാദ്, ബംഗാളുകാരനായ തുളസിറാം എന്നിവരാണ് മരിച്ചത്. പുലർച്ചെയോടെയായിരുന്നു അപകടം.പരുക്കേറ്റ കാര്‍ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

    Read More »
  • Kerala

    ”നിങ്ങളാണ് ഞങ്ങ പറഞ്ഞ നടൻ” ഇന്ദ്രന്‍സിന്റെ ഫേസ്‌ബുക്ക് പേജില്‍ ജൂറിക്കെതിരെ വിമര്‍ശനം

       സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ഇന്ദ്രന്‍സിനും ‘ഹോം’ സിനിമയ്ക്കും പുരസ്കാരങ്ങള്‍ ഒന്നും ലഭിക്കാത്തതിനെതിരെ വിമര്‍ശനം ഉയരുന്നു. ഇന്ദ്രന്‍സിന്റെ ഫേസ്‌ബുക്ക് പേജില്‍ ഉള്‍പ്പെടെ പ്രേക്ഷകര്‍ ജൂറിക്കെതിരെ വിമര്‍ശനവുമായി എത്തിയിട്ടുണ്ട്. ജനഹൃദയങ്ങളില്‍ ഇന്ദ്രന്‍സാണ് മികച്ച നടനെന്നാണ് കമന്റുകള്‍. ‘ജനങ്ങള്‍ മനസ്സുകൊണ്ട് മികച്ച നടനുള്ള അവാര്‍ഡ് ഇന്ദ്രന്‍സ് ചേട്ടന് എപ്പോഴേ കൊടുത്തു കഴിഞ്ഞു. സര്‍ക്കാര്‍ കയ്യില്‍ കൊടുക്കുന്ന അവാര്‍ഡിനേക്കാളും ജനങ്ങള്‍ മനസില്‍ കൊടുക്കുന്ന അവാര്‍ഡ് തന്നെയാണ് വലുത്’, ‘ഒരു കലാകാരന്‍ എന്ന നിലക്ക് മികച്ച നടനുള്ള അവാര്‍ഡ് ജനഹൃദയങ്ങളില്‍ അത് ഇന്ദ്രന്‍സ് എന്ന നടന്‍ ആയിരിക്കും’, ‘ആര് തഴഞ്ഞാലും ജനഹൃദയങ്ങളില്‍ മികച്ച നടന്‍ ചേട്ടനാണ്’ ഹോമിലെ ഇന്ദ്രന്‍സേട്ടനാണ് ജനങ്ങളുടെ അവാര്‍ഡ്.സത്യത്തില്‍ ഇന്ദ്രന്‍സ് ആയിരുന്നു ഈ പ്രാവ ശ്യത്തെ അവാര്‍ഡിന് അര്‍ഹന്‍. അവാര്‍ഡ് കിട്ടിയില്ലെങ്കിലും ജനമനസുകളില്‍ അദ്ദേഹം തന്നെ മികച്ച നടന്‍’ എന്നിങ്ങനെയാണ് പ്രേക്ഷകര്‍ പ്രതികരിച്ചിരിക്കുന്നത്. ഇന്ദ്രന്‍സിന് പുരസ്ക്കാരം നല്‍കാത്തതില്‍ വിമര്‍ശനവുമായി ഷാഫി പ റംസിലും ഫേസ്‌ബുക്കില്‍ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്. ഹോമിലെ ഇന്ദ്രന്‍സിന്റെ കഥാപാത്രം പങ്കുവച്ചായിരുന്നു ഷാഫിയുടെ…

    Read More »
  • NEWS

    അബുദാബി മലയാളി റെസ്റ്റോറന്റിലെ സ്ഫോടനം മരണം മൂന്നായി, മരിച്ച രണ്ട് മലയാളികളെയും തിരിച്ചറിഞ്ഞു

         അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിലെ മലയാളി റെസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. രണ്ട് മലയാളികളും ഒരു പാക് പൗരനുമാണ് മരിച്ചത്. മരിച്ച മലയാളികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കാഞ്ഞങ്ങാട് കൊളവയൽ കാറ്റാടിയിൽ ദാമോദരന്റെ മകൻ ധനേഷ് (32) ആലപ്പുഴ വെൺമണി ചാങ്ങമല സ്വദേശിയായ ആർ ശ്രീകുമാർ (43) എന്നിവരാണ് മരിച്ച മലയാളികൾ. ധനേഷ് റെസ്റ്റോറന്റിൽ ആഹാരം കഴിക്കാനെത്തിയതായിരുന്നു. അപ്പോഴാണ് അപകടം സംഭവിച്ചത്. സ്ഫോടനത്തിൽ റെസ്റ്റോറന്റിൽ നിന്ന് തെറിച്ചുവന്ന ലോഹക്കഷണം സമീപത്തെ കെട്ടിടത്തിൽ ജോലി ചെയ്യുകയായിരുന്ന ശ്രീകുമാറിന്റെ ദേഹത്ത് തുളച്ചുകയറുകയായിരുന്നു. 80 ശതമാനത്തോളം പൊള്ളലുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ധനേഷ് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അവധിയ്ക്ക് ശേഷം രണ്ട് ദിവസം മുമ്പാണ് ധനേഷ് തിരിച്ച് അബുദാബിയിൽ എത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. അപകടത്തിൽ 120 ഓളം പേർക്ക് പരിക്കേറ്റു. ഇതിൽ 106 പേരും ഇന്ത്യക്കാരാണെന്നാണ് എംബസി അധികൃതർ വ്യക്തമാക്കുന്നത്. 56 പേർക്ക് കാര്യമായ പരിക്കുകളുണ്ട്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക്…

    Read More »
Back to top button
error: