Month: May 2022

  • NEWS

    സൈനിക സേവനത്തിനുള്ള റിക്രൂട്ട്മെന്റിൽ മാറ്റം

    ന്യൂഡൽഹി: കരസേന, വ്യോമസേന, നാവികസേന എന്നീ മൂന്ന് സൈനിക സേവനങ്ങള്‍ക്കുള്ള, റിക്രൂട്ട്‌മെന്റ് സമ്പ്രദായത്തിൽ മാറ്റങ്ങള്‍ വരുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. പുതിയതായി നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ അനുസരിച്ച്‌, റിക്രൂട്ട് ചെയ്ത എല്ലാ സൈനികരെയും 4 വര്‍ഷത്തിന് ശേഷം സര്‍വ്വീസില്‍ നിന്ന് മോചിപ്പിക്കും. ഇതോടൊപ്പം, ഒരു മാസത്തിന് ശേഷം 25% സൈനികരെ സേവനത്തിനായി വീണ്ടും ചേര്‍ക്കുന്നതും, ഈ മാറ്റത്തിന്റെ ഭാഗമാണ്. ‘ടൂര്‍ ഓഫ് ഡ്യൂട്ടി/അഗ്നീപഥ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ മാറ്റങ്ങള്‍ നടപ്പാക്കുന്നത്.  5 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം കൂടുതല്‍ സൈനികരെ മോചിപ്പിക്കണമെന്നും, 25% പേരെ നിലനിര്‍ത്തണമെന്നും പ്രാരംഭ നിര്‍ദ്ദേശത്തില്‍ പറയുന്നു.പുതിയ നിര്‍ദ്ദേശം സൈനികര്‍ക്ക് പ്രയോജനകരമാകുന്നതിനു പുറമേ, പെൻഷൻ ഉൾപ്പടെ സേനയ്ക്ക് ഗണ്യമായ തുക ലാഭിക്കാനും കഴിയും.

    Read More »
  • Kerala

    പിണറായി വിജയൻ ‘കടക്കൽ ചന്ദ്ര’നെ കാണാനെത്തി. കൂടിക്കാഴ്ച ‘കടക്കൽ ചന്ദ്ര’ൻ എന്ന കരുത്തനായ മുഖ്യമന്ത്രിയെ അവതരിപ്പിച്ച മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിൽ. ഒപ്പം ജോൺബ്രിട്ടാസ് എം പിയും

      ‘കടക്കൽ ചന്ദ്ര’നെ കാണാൻ സാക്ഷാൽ പിണറായി വീട്ടിലെത്തി. പിണറായി വിജയൻ എന്ന കരുത്തനായ മുഖ്യമന്ത്രിയുടെ തനിപ്പകർപ്പായ കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിനു ജീവൻ പകർന്ന മമ്മൂട്ടിയെ കാണാൻ മുഖ്യമന്തി പിണറായി വിജയൻ കടവന്ത്രയിലെ വീട്ടിലെത്തി. ജോണ്‍ ബ്രിട്ടാസ് എംപിയും ഒപ്പമുണ്ടായിരുന്നു. സാമൂഹ മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ച്‌ ജോണ്‍ ബ്രിട്ടാസാണ് ഇക്കാര്യം അറിയിച്ചത്. ‘ആതിഥേയത്വത്തിന് നന്ദി’ എന്ന് ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചു. ദുല്‍ഖര്‍ സല്‍മാന്‍, ആന്റോ ജോസഫ്, എസ്. ജോര്‍ജ് എന്നിവരും മമ്മൂട്ടിക്ക് ഒപ്പം ഉണ്ടായിരുന്നു. ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ രമേശ് പിഷാരടി എവിടെയെന്ന ചോദ്യമായാണ് കമന്‍റ് ബോക്സില്‍ ട്രോളന്മാര്‍ എത്തിയത്. മമ്മൂട്ടിയും പിണറായി വിജയനും ഒപ്പമുള്ള ചിത്രങ്ങള്‍ നേരത്തെയും സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു. പിണറായി വിജയന്റെ ജന്മദിനത്തിന് ആശംസയുമായി മമ്മൂട്ടി എത്തിയിരുന്നു. മുഖ്യമന്ത്രിയുമായുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു മമ്മൂട്ടി ആശംസ അറിയിച്ചത്. തിയേറ്ററിലെത്തിയ അവസാന മമ്മൂട്ടി ചിത്രം ‘പുഴു’വാണ്. മെയ് 12നാണ് ചിത്രം സോണി ലിവിലൂടെ പ്രദര്‍ശനം ആരംഭിച്ചത്.…

    Read More »
  • Kerala

    കോൺഗ്രസുകാർ സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് പി.രാജീവ്

    കൊച്ചി: തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർത്ഥി ഡ‍ോ. ജോ ജോസഫിനെതിരായ വീഡിയോ പ്രചാരണവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഞെട്ടിക്കുന്നതെന്ന് മന്ത്രി പി.രാജീവ്. ആരാണ് ഇങ്ങനെ ഒരു ദൃശ്യം കിട്ടിയാൽ പ്രചരിപ്പിക്കാത്തത് എന്നാണ് പ്രതിപക്ഷ നേതാവ് ചോദിച്ചത്. ഇത് കേരളത്തിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത്തരം ഒരു പ്രതികരണത്തിലൂടെ പ്രതിപക്ഷ നേതൃ സ്ഥാനത്തിരിക്കാൻ താൻ യോഗ്യനല്ലെന്ന് തെളിയിച്ചിരിക്കുകയാണ് വി.ഡി.സതീശനെന്നും പി.രാജീവ് പറഞ്ഞു. കോൺഗ്രസ് സ്വീകരിച്ച  അധമമായ പ്രചാരണ രീതിക്കെതിരെ പല കോണുകളിൽ നിന്നും എതിർപ്പുണ്ട്. കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രതിഷേധം ഉണ്ട്. അവർ ഇടത് പക്ഷത്തിന് വോട്ട് ചെയ്യണം. കോൺഗ്രസിനെ സ്നേഹിക്കുന്നവർ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പി.രാജീവ് പറ‌ഞ്ഞു. ജോ ജോസഫിന്റെ പേരിൽ വ്യാജ പേജ് ഉണ്ടാക്കി. അതിനെതിരെ പോലീസിൽ പരാതി നൽകി. അതിനുപിന്നാലെയാണ് അശ്ലീല വിഡിയോ പ്രചരിപ്പിച്ചത്. കെ.സുധാകരനെ ഇപ്പൊൾ പ്രചാരണ രംഗത്ത് കാണാനേ ഇല്ലെന്നും പി.രാജീവ് പറഞ്ഞു.കട്ടിലിനടിയിൽ ക്യാമറ വച്ചെന്ന സതീശന്റെ പരാമർശത്തിനും പി.രാജീവ് മറുപടി നൽകി. പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അനുസരിച്ച്…

    Read More »
  • Kerala

    പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്; നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം

    കോട്ടയം: പി സി ജോര്‍ജിന്‍റെ തൃക്കാക്കരയിലെ പ്രചാരണത്തിന് തടയിട്ട് പൊലീസ്. നാളെ ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കി. അന്വേഷണത്തിന് ആവശ്യമായ വിവരം ശേഖരിക്കാന്‍ നാളെ 11 മണിക്ക് ഹാജരാകണം. പി സി ജോര്‍ജ് നാളെ തൃക്കാക്കരയില്‍ പോകാനിരിക്കെയാണ് പൊലീസ് നീക്കം. സര്‍ക്കാരിന്‍റെ നാടകം പുറത്തായെന്ന് പി സി ജോര്‍ജ് പ്രതികരിച്ചു. പരസ്യപ്രചാരണം അവസാന ഘട്ടത്തിൽ എത്തി നിൽക്കുമ്പോൾ വിദ്വേഷ പ്രസം​ഗ കേസിൽ ജാമ്യം ലഭിച്ച മുൻ എംഎൽഎ പി സി ജോർജ് ബിജെപിയുടെ പ്രചാരണത്തിനായി നാളെ തൃക്കാക്കരയിലെത്തുമെന്നായിരുന്നു അറിയിച്ചിത്. തൃക്കാക്കരയിൽ രാഷ്ട്രീയ പ്രവർത്തകന്‍റെ പരിമിതിയിൽ നിന്ന് പറയാനുള്ളത് പറയുമെന്നായിരുന്നു പി സി ജോര്‍ജ് ഇന്നലെ പറഞ്ഞത്. 33 വർഷമായി നിയമസഭാംഗമായിരുന്ന  പി സി ജോർജ്  നിയമത്തിന്‍റെ പിടിയിൽ നിന്ന് ഒളിച്ചോടില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രായവും അസുഖവും കോടതി പരിഗണിച്ചു. മതവിദ്വേഷം ക്ഷണിച്ചുവരുത്തുന്ന പ്രസംഗങ്ങൾ ആവർത്തിക്കരുതെന്നും മറിച്ചായാൽ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് പി വി…

    Read More »
  • Crime

    യുപിയിൽ വീണ്ടും ഏറ്റുമുട്ടൽക്കൊല; പൊലീസുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഗുണ്ടകൾ കൊല്ലപ്പെട്ടു

    ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗാസിയാബാദിൽ രണ്ട് ഗുണ്ടകൾ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. രാകേഷ്, ബില്ലു എന്നിവരാണ് മരിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇരുവരും. ഇന്നലെ വൈകുന്നേരമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവന്നത്. പന്ത്രണ്ടോളം കേസുകള്‍ ഇരുവരുടെയും പേരിലുണ്ട്. ബില്ലുവിനെ കണ്ടുപിടിക്കാന്‍ സഹായിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയും രാകേഷിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപയും ഉത്തര്‍പ്രദേശ് പൊലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇരട്ടക്കൊലപാതക കേസിലടക്കം ഇവര്‍ പ്രതികളാണ്. രണ്ട് വ്യത്യസ്ത ഏറ്റമുട്ടലുകളിലായാണ് ഇവര്‍ കൊല്ലപ്പെട്ടത്. യു പി പൊലീസിന്‍റെ പ്രത്യേക സംഘം ഇവരെ പിടികൂടാനായി ഗാസിയാബാദിലെത്തിയപ്പോള്‍ ഇവര്‍ പൊലീസിന് നേരം വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് നടന്ന, വെവ്വേറെ ഏറ്റുമുട്ടലില്‍ ഇരുവരും കൊല്ലപ്പെട്ടു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. യുപി തെരഞ്ഞെടുപ്പിലെ പ്രധാന ചര്‍ച്ചാ വിഷയങ്ങളിലൊന്ന് ഇത്തരം ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നു. കുറ്റവാളികളെ പൊലീസ് വെടിവച്ചുകൊന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നു. യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

    Read More »
  • Kerala

    ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍

    തൃക്കാക്കര ഉപ തെരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുള്‍ റഹ്മാനെയാണ് തൃക്കാക്കര പോലീസ് കസ്റ്റഡിയിലെടുത്തത്.അതേസമയം തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ചതില്‍ രണ്ടുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂര്‍ , മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശിവദാസ് എന്നിവരാണ് അറസ്റ്റിലായത് . വ്യാജ അക്കൗണ്ട് സൃഷ്ടിച്ചവര്‍ക്കായുള്ള അന്വേഷണം പോലീസ് വ്യാപിപ്പിച്ചു.   ഐടി ആക്ട് 67എ, ജനപ്രാതിനിധ്യ നിയമത്തിലെ 123 തുടങ്ങിയ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ് . വ്യാജ അശ്ലീല വിഡിയോ പ്രചരിപ്പിക്കുകയും കമന്റ് ചെയ്യുകയും ചെയ്തതിനാണ് പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശിയായ ശിവദാസ് , കോണ്‍ഗ്രസ് ആമയൂര്‍ മണ്ഡലം പ്രസിഡന്റ് ടി കെ ഷുക്കൂര്‍ എന്നിവരെ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്തത്.ശിവദാസ് യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റും ഇപ്പോള്‍…

    Read More »
  • NEWS

    സമയ പുനക്രമീകരണത്തോടെ ടീ ഗാർഡൻ എക്സ്പ്രസ് സർവീസ് ആരംഭിക്കണം

    കോട്ടയം വേളാങ്കണ്ണിക്ക് അടുത്തുള്ള കാരയ്ക്കലിൽ നിന്നും വൈകിട്ട് 4.10ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9മണിയോടെ കോട്ടയത്തെത്തുന്ന കാരയ്ക്കൽ-കോട്ടയം ടീ ഗാർഡൻ എക്സ്പ്രസ്സ് (ഈ ട്രെയിൻ എറണാകുളം-കോട്ടയം റൂട്ടിൽ പാസഞ്ചറാണ്) പിന്നീട് കോട്ടയത്തു നിന്നും പുറപ്പെടുന്നത് വൈകിട്ട് 5.10ന് മാത്രമാണ്.അതായത് എട്ടു മണിക്കൂറോളം ഈ ട്രെയിൻ കോട്ടയത്ത് വെറുതെ കിടക്കുകയാണെന്ന് അർത്ഥം ഈ സമയം ഉപയോഗപ്പെടുത്തിക്കൊണ്ട് ട്രെയിൻ കൊല്ലത്തേക്കോ പുനലൂരേക്കോ നീട്ടിയാൽ അത് നൂറുകണക്കിന് യാത്രക്കാർക്കു കൂടി  പ്രയോജനപ്പെടും എന്ന കാര്യത്തിൽ സംശയം വേണ്ട.കൂടാതെ കോയമ്പത്തൂർ ഭാഗത്തു നിന്നും നാട്ടിലേക്കുള്ള രാത്രി യാത്രക്കാർക്കും വേളാങ്കണ്ണി,നാഗൂർ,ശബരിമല തീർത്ഥാടകർക്കും ഇത് ഒരുപോലെ ഉപകരിക്കുകയും ചെയ്യും.തിരികെ കാരയ്ക്കലിലേക്കുള്ള സർവീസ് സമയം പുന:ക്രമീകരിച്ചു (രാവിലെ അഞ്ചു മണിക്കോ ആറുമണിക്കോ കോയമ്പത്തൂർ എത്തുന്ന വിധം) ഓടിച്ചാൽ അതും നൂറുകണക്കിന് യാത്രക്കാർക്ക് പ്രയോജനപ്പെടും. നിലവിൽ വെള്ളിയാഴ്ചകളിൽ മാത്രമുള്ള കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ്സ് ആണ് കോട്ടയത്തു നിന്നും കോയമ്പത്തൂർ ഭാഗത്തേക്കുള്ള ഏക രാത്രി ട്രെയിൻ.ബാക്കിയെല്ലാം അർദ്ധരാത്രിയോടെയോ അതിന് മുമ്പായോ കോയമ്പത്തൂർ കടന്നു പോകുന്നവയായതിനാൽ ഭൂരിപക്ഷം യാത്രക്കാർക്കും…

    Read More »
  • NEWS

    തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താൻ കോൺഗ്രസ് ശ്രമം

    കൊച്ചി: തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടത്താൻ കോൺഗ്രസിന്റെ ശ്രമം.വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്‍കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷയാണ് തള്ളിക്കളഞ്ഞത്. ആറായിരം വോട്ടര്‍മാരുടെ പേരുവിവരങ്ങളാണ് പുതുതായി ചേര്‍ക്കാൻ യുഡിഎഫ് നല്‍കിയത്.ഇതില്‍ നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നു. കള്ള വോട്ട് ചെയ്യാന്‍ ആരും തൃക്കാക്കര യിലേക്ക് വരേണ്ടെന്നും അങ്ങനെ വന്നാല്‍ ജയിലിലേക്ക് പോകാന്‍ തയ്യാറായി വരണമെന്നും ഇതേത്തുടർന്ന് കോടിയേരി ബാലകൃഷ്ണൻ മുന്നറിയിപ്പ് നല്‍കി. അതേസമയം പാര്‍ട്ടി സമ്മേളനങ്ങളുടെ തിരക്കായതിനാല്‍ സിപിഎമ്മിന് കൂടുതല്‍ വോട്ട് ചേര്‍ക്കാന്‍ ആയിട്ടില്ലെന്നും ഇത് മറികടക്കാനാണ് യുഡിഎഫിന്റെ അര്‍‍ഹമായ വോട്ടുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയതെന്നും വി ഡി സതീശൻ ആരോപിച്ചു.

    Read More »
  • NEWS

    പ്രകോപനപരമായ മുദ്രാവാക്യം; കുട്ടിയും പിതാവും കസ്റ്റഡിയിൽ 

    ആലപ്പുഴ: പോപ്പുലർ ഫ്രണ്ട് റാലിയിൽ മതവിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയും പിതാവും പോലീസ് കസ്റ്റഡിയിൽ.മുദ്രവാക്യം കുട്ടി സ്വയം വിളിച്ചതാണെന്നും ആരും പഠിപ്പിച്ചതല്ലെന്നും പിതാവ് അസ്‌കര്‍ ലത്തീഫ് പറഞ്ഞു. മുൻപും പലതവണ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും അതില്‍ തെറ്റ് തോന്നുന്നില്ലെന്നും ഒരു മതത്തിനെതിരെയും പരാമര്‍ശം നടത്തിയിട്ടില്ലെന്നും  സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ് അതെന്നും ചെയ്തതില്‍ തെറ്റില്ലെന്നും പിതാവ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. “അഭിഭാഷകന്റെ നിര്‍ദ്ദേശമനുസരിച്ച്‌ വന്നതാണ്. ഒളിവിലായിരുന്നില്ല. ടൂര്‍ പോയതാണ്. മുദ്രാവാക്യം വിളിക്കുമ്ബോള്‍ മകനോടൊപ്പം ഉണ്ടായിരുന്നു.ഇതിനു മുന്‍പ് വിളിച്ചിട്ടുള്ളതാണല്ലോ. എന്‍ആര്‍സി സമരത്തില്‍ വിളിച്ചതാണ്. സംഭവത്തില്‍ തെറ്റില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഹിന്ദുമതത്തിനെയോ കൃസ്ത്യന്‍ മതത്തിനെതിരെയോ ഒന്നും പറഞ്ഞിട്ടില്ല. സംഘപരിവാറിനെതിരെ മുഴക്കിയ മുദ്രാവാക്യമാണ്. ഇതില്‍ എന്താണ് പ്രശ്‌നമെന്ന് മനസ്സിലാവുന്നില്ല.”- കുട്ടിയുടെ പിതാവ് പ്രതികരിച്ചു. അതേസമയം ‘വിളിച്ച മുദ്രാവാക്യങ്ങളുടെ അര്‍ഥം അറിയില്ലെന്ന് കുട്ടിയും പ്രതികരിച്ചു. ആരും വിളിക്കാന്‍ പറഞ്ഞതല്ല. സ്വയം തോന്നി വിളിച്ചതാണ് എന്‍.ആര്‍.സിയുടെ പരിപാടിയില്‍ നിന്നാണ് മുദ്രാവാക്യം വിളിക്കാന്‍ പഠിച്ചതെന്നും കുട്ടി പറഞ്ഞു.      കസ്റ്റഡിയിലെടുത്ത അസ്കറിനെ…

    Read More »
  • NEWS

    നമ്മുടെ നാട് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്; ഏത് സംഘടനയുടെ പേരിലായാലും!!

    ആലപ്പുഴയിലെ കൊലവിളി റാലിയുടെ വിഡിയോ കണ്ടപ്പോൾ അങ്ങേയറ്റം വിഷമമാണ് ഉണ്ടായത്. പത്തുവയസുപോലും തികയാത്ത ഒരു കുട്ടി ഇങ്ങനെ വാക്കുകൾ തെറ്റാതെ മുദ്രാവാക്യം വിളിക്കണമെങ്കിൽ എത്ര നാളത്തെ പരിശീലനം വേണ്ടി വന്നു കാണും !. എത്ര വിദ്വേഷമായിരിക്കും അന്യമതസ്ഥരെപ്പറ്റി ആ കുരുന്നുമനസിൽ കുത്തിവെച്ചിട്ടുണ്ടാകുക ! നാളത്തെ പൗരന്മാരാണ് കുട്ടികൾ. ചിരിച്ചും കളിച്ചും നടക്കേണ്ട പ്രായത്തിലേ ഇങ്ങനെ വിഷം കുത്തിവയ്ക്കപ്പെടുന്ന കുട്ടികൾ വളർന്നു വരുമ്പോൾ ആരായി മാറും !. ഭാവിതലമുറയിൽ വർഗീയവിഷം കുത്തിവയ്ക്കുന്നവർ നമ്മുടെ സമൂഹത്തിന്റെ അസ്ഥിവാരമാണ് തോണ്ടുന്നത്. നാനാജാതിമതസ്ഥർ അന്യോന്യം സ്നേഹത്തോടെ കഴിയുന്ന സമൂഹമാണ് നമ്മുടേത്, അത് തകർക്കുകയാണ് ഇത്തരം തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. ഇത്തരക്കാരെ തള്ളിപ്പറയുകയും ഒറ്റപ്പെടുത്തുകയും വേണം. നമ്മുടെ നാട് നശിപ്പിക്കാൻ ആരെയും അനുവദിക്കരുത്.അത് ഏത് സംഘടനയുടെ പേരിലായാലും, മതത്തിന്റെ പേരിലായാലും!!

    Read More »
Back to top button
error: