തിരുവനന്തപുരം: കേരളത്തിൽ രണ്ടുദിവസത്തിനകം കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.ശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാൽ ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റിന് ശക്തി കൂടിയതും കേരളതീരത്ത് മേഘപാളികൾ കൂടുതലായി രൂപപ്പെട്ടതും ഇതിന്റെ സൂചനയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിക്കുന്നത്.