NEWS

വൈദ്യുതി ലൈനിൽ നിന്നും റയിൽവെ ജീവനക്കാരന് ഷോക്കേറ്റു

കൊല്ലം: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കോച്ചിന് മുകളില്‍ കയറി അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ജീവനക്കാരന് ഷോക്കേറ്റു.
എ.സി മെക്കാനിക്കായ രാജസ്ഥാന്‍ സ്വദേശി റാം പ്രസാദ് മീണ(29)ക്കാണ് പൊള്ളലേറ്റത്.വെള്ളിയാഴ്ച രാവിലെ 9.55നായിരുന്നു സംഭവം.രാവിലെ 7.15ന് കൊല്ലത്തെത്തിയ എഗ്‌മോര്‍-കൊല്ലം എക്സ്​പ്രസിലെ എ.സി മെക്കാനിക്കായിരുന്നു. ഉച്ചക്ക് പന്ത്രണ്ടോടെ ചെന്നൈയിലേക്ക് തിരികെപ്പോകേണ്ട ട്രെയിനിലെ എ.സിയിലെ തകരാര്‍ പരിഹരിക്കാന്‍ മുകളില്‍ കയറിയപ്പോള്‍ ലൈനില്‍നിന്ന് ഷോക്കേൽക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ പ്രാഥമിക ശുശ്രൂഷക്കുശേഷം വിദഗ്ധചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: