Month: May 2022
-
Business
ബിപിസിഎല്ലിന്റെ ഓഹരി വില്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം പാളി; വാങ്ങാന്‍ ആളില്ല
ന്യൂഡല്‍ഹി: പൊതുമേഖല എണ്ണക്കമ്പനിയായ ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) ഓഹരി വില്‍പന നീക്കം പരാജയം. ഓഹരി വില്‍പനയില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. കമ്പനിയില്‍ സര്‍ക്കാറിനുള്ള 52.98 ശതമാനം ഓഹരി വാങ്ങാന്‍ ആരും താല്‍പര്യപ്പെടാത്ത സാഹചര്യത്തെതുടര്‍ന്നാണ് നീക്കം. കോവിഡും റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷവും വിപണിയില്‍ സൃഷ്ടിച്ച അനിശ്ചിതാവസ്ഥയാണ് മറ്റൊരു കാരണം. ഓഹരി വില്‍പന നടപടി അവസാനിപ്പിക്കാന്‍ തീരുമാനിച്ച മന്ത്രിതല സമിതിയുടെ നിര്‍ദേശപ്രകാരം താല്‍പര്യ പത്രങ്ങള്‍ റദ്ദാക്കി. കൊച്ചി റിഫൈനറിയിലും മറ്റും സ്വകാര്യവത്കരണത്തിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരം അവഗണിച്ച് മുന്നോട്ടുപോയ ശേഷമാണ് പുതിയ തീരുമാനം. എന്നാല്‍ ബിപിസിഎല്ലിന്റെ ഓഹരി വില്‍പന സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. ആഗോള മാന്ദ്യം മൂലം സമീപ വര്‍ഷങ്ങളില്‍ ഓഹരി വില്‍പനക്ക് വെക്കാന്‍ സര്‍ക്കാറിന് കഴിയില്ലെന്ന് മാത്രം. 2020 മാര്‍ച്ചില്‍ തുടങ്ങിയ ബിപിസിഎല്‍ സ്വകാര്യവത്കരണം പാളിയതോടെ, സര്‍ക്കാറിന്റെ ധനസമാഹരണ ലക്ഷ്യവും താളം തെറ്റി. 52.98 ശതമാനം ഓഹരി വില്‍ക്കാനുള്ള വാഗ്ദാനം പിന്‍വലിക്കുന്നതായി കേന്ദ്ര നിക്ഷേപ-പൊതുസ്വത്ത് നിര്‍വഹണ വിഭാഗമായ ‘ഡിപാം’ ഔപചാരികമായി അറിയിച്ചു. കോവിഡും…
Read More » -
Business
നാലാംപാദത്തില്‍ വലിയ നഷ്ടം രേഖപ്പെടുത്തി ഇന്‍ഡിഗോ എയര്‍ലൈന്‍സ്; ഓഹരികള്‍ 10 ശതമാനം ഉയര്‍ന്നു
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ ഇന്ന് 10.40 ശതമാനം ഉയര്‍ന്നു. നാലാംപാദത്തില്‍ വലിയ നഷ്ടം നേരിട്ടിരുന്നുവെങ്കിലും എയര്‍ലൈന്‍ മാനേജ്മെന്റ് വരുമാനം വര്‍ധിപ്പിക്കുന്നതും, ചെലവ് കുറയ്ക്കുന്നതും ഉള്‍പ്പടെയുള്ള പോസിറ്റീവായ അവലോകം നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് ഓഹരികള്‍ ഉയര്‍ന്നത്. നാലാം പാദത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 1,681 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 1,147 കോടി രൂപ അറ്റ നഷ്ടം നേരിട്ടിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഡിമാന്‍ഡ് കുറഞ്ഞതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. നാലാംപാദത്തിന്റെ രണ്ടാം പകുതിയില്‍ വ്യോമ ഗതാഗത മേഖല തിരിച്ചുവന്നെങ്കിലും ഉയര്‍ന്ന ഇന്ധന ചെലവും, രൂപ ദുര്‍ബലമായതും ഞങ്ങള്‍ക്ക് വലിയ വെല്ലുവിളികളായിരുന്നു. പരമാവധി വരുമാനം നേടുന്നതില്‍ ഇന്‍ഡിഗോ വളരെ ശക്തമായ നിലയിലാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങള്‍ എയര്‍ലൈനിനെ ലാഭത്തിലേക്ക് തിരികെ കൊണ്ടുവരാനായി ശ്രമിക്കുമ്പോള്‍, ഏറ്റവും കാര്യക്ഷമമായ വ്യോമ ഗതാഗത ശൃംഖല സൃഷ്ടിക്കുന്നതിലും, ചെലവ് കുറയ്ക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നു,” ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ സിഇഒ റോണോജോയ് ദത്ത പറഞ്ഞു. 8,207.5…
Read More » -
Business
മൊബൈല്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍ നിര്‍മ്മാതാക്കള്‍ ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്നു
മൊബൈല്‍ ഫോണ്‍, ടെലിവിഷന്‍, റഫ്രിജറേറ്റര്‍ എന്നിവ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഉല്‍പ്പാദനം 10 ശതമാനം വെട്ടിച്ചുരുക്കുന്നു. ആവര്‍ത്തിച്ചുള്ള വിലവര്‍ദ്ധനവും ആവശ്യകത ഇടിഞ്ഞതുമാണ് കാരണം. ജൂലൈ വരെയുള്ള ഉല്‍പാദന ലക്ഷ്യം 10 ശതമാനംവെട്ടിക്കുറയ്ക്കാന്‍ തുടങ്ങിയതായി ഒന്നിലധികം വ്യവസായ എക്‌സിക്യൂട്ടീവുകള്‍ പറഞ്ഞു. മിക്കവാറും എല്ലാ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളും അവരുടെ പ്രൊഡക്ഷന്‍ പ്ലാനുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ഉപഭോക്തൃ ഇലക്ട്രോണിക് കമ്പനികള്‍ അവരുടെ ഇന്‍വെന്ററി ലെവല്‍ അനുസരിച്ച് പ്ലാനുകള്‍ക്ക് അന്തിമരൂപം നല്‍കുകയാണെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണ്‍ വില്‍പ്പന വര്‍ഷാവര്‍ഷം ഏകദേശം 30 ശതമാനം കുറഞ്ഞു. അതിനാല്‍ വ്യവസായം ആദ്യം ആസൂത്രണം ചെയ്തതിനേക്കാള്‍ 10 ശതമാനം ഉത്പാദനം വെട്ടിക്കുറയ്ക്കുകയാണെന്ന് സ്മാര്‍ട്ട്‌ഫോണുകള്‍ നിര്‍മ്മിക്കുന്ന ജൈന ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടര്‍ പ്രദീപ് ജെയിന്‍ പറഞ്ഞു. മൊബൈല്‍, വീട്ടുപകരണങ്ങള്‍ എന്നിവയുടെ വില ഒരു വര്‍ഷത്തില്‍ 9-15 ശതമാനം വര്‍ധിച്ചു. ജനുവരി-മാര്‍ച്ച് പാദത്തില്‍ മൊബൈല്‍ ഫോണ്‍ വില്‍പ്പന മന്ദഗതിയിലാകാന്‍ തുടങ്ങി. ഗവേഷകരായ ഐഡിസി ഇന്ത്യയുടെ കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ…
Read More » -
NEWS
പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; ഇന്ധന വില കുതിച്ചുയരുന്നു
രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ക്കിടെ പാകിസ്ഥാനില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. വിലക്കയറ്റം അതിരൂക്ഷമാകുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥയിലേക്കാണ് രാജ്യം നീങ്ങുന്നതെന്ന വിലയിരുത്തലുണ്ട്. നിലവില്‍ പാകിസ്ഥാനില്‍ ഇന്ധന വില കുതിക്കുകയാണ്. 30 രൂപയുടെ വര്‍ധനയാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. വില വര്‍ധന അര്‍ദ്ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു. ഇതോടെ പെട്രോള്‍ ലിറ്ററിന് 179.85 രൂപയും, ഡീസലിന് 174.15 രൂപയും, മണ്ണെണ്ണയ്ക്ക് 155.95 രൂപയും, ലൈറ്റ് ഡീസല്‍ 148.41 രൂപയും ആയി. പാകിസ്ഥാന്‍ സര്‍ക്കാരും അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) ഖത്തറില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മയില്‍ നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. ഇതോടെ ആറു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക രക്ഷാപ്രവര്‍ത്തനവും ഐഎംഎഫ് സ്റ്റാഫ് ലെവല്‍ കരാറും അവസാനിച്ചു. പാകിസ്ഥാന്‍ ഇന്ധന, ഊര്‍ജ സബ്‌സിഡികള്‍ അവസാനിപ്പിക്കേണ്ടതിന്റെ അടിയന്തരാവസ്ഥയെക്കുറിച്ച് ഐഎംഎഫ് ബുധനാഴ്ച വ്യക്തമാക്കിയിരുന്നു. ഇന്ധന സബ്‌സിഡി എടുത്തുകളയുന്നത് വരെ ഐഎംഎഫ് ഒരു ആശ്വാസവും നല്‍കില്ലെന്നു വ്യക്തമായതാണ് ഇന്ധന വിലയുടെ ഭാരം…
Read More » -
Business
ഘട്ടംഘട്ടമായി ഡിജിറ്റല്‍ കറന്‍സി യാഥാര്‍ത്ഥ്യമാകുമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്
ഡിജിറ്റല്‍ കറന്‍സിയെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വാര്‍ഷിക റിപ്പോര്‍ട്ട്. ഗ്രേഡഡ് സമീപനത്തിലൂടെയാവും രാജ്യത്ത് സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുക. ഓരോ ഘട്ടങ്ങളിലെയും പരാജയ സാധ്യതകള്‍ കണക്കാക്കി ഒരു ഉല്‍പ്പന്നമോ പ്രക്രിയയോ മുന്നോട്ട് കൊണ്ടുപോവുന്ന രീതിയാണിത്. ഘട്ടംഘട്ടമായിയാവും സിബിഡിസി പുറത്തിറക്കുക എന്ന് റിസര്‍വ് ബാങ്ക് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിലവില്‍ സിബിഡിസിയുടെ ഗുണദോഷങ്ങള്‍ പരിശോധിക്കുകയാണ് ആര്‍ബിഐ. രാജ്യത്തിന്റെ ധനനയം, സാമ്പത്തിക സ്ഥിരത. പേയ്മെന്റ് സംവിധാനങ്ങള്‍ എന്നിവയ്ക്ക് കോട്ടംതട്ടാതെയുള്ള സമീപനം ആയിരിക്കും ആര്‍ബിഐ വിഷയത്തില്‍ സ്വീകരിക്കുക. സിബിഡിസിയുടെ ഡിസൈന്‍ എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ചുള്ള ആലോചനകളും നടക്കുകയാണ്. ഇന്ത്യന്‍ സമ്പത് വ്യവസ്ഥയുടെ സവിശേഷതകള്‍ പ്രതിഫലിപ്പിക്കുന്ന ഡിസൈന്‍ ആയിരിക്കും സിബിഡിസിക്ക് നല്‍കുക. ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന രൂപയുടെ ഡിജിറ്റല്‍ പതിപ്പായിരിക്കും ഇന്ത്യ പുറത്തിറക്കുന്ന സിബിഡിസി. നടപ്പ് സാമ്പത്തിക വര്‍ഷം തന്നെ സിബിഡിസി എത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ വ്യക്തമാക്കിയിരുന്നു. പണമിടപാടുകള്‍ ചെലവ്…
Read More » -
Health
‘പതിവായി കട്ടന്‍ചായ കുടിക്കുന്നത് എല്ലുകളെ സ്വാധീനിക്കുന്നു’
നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ ( Healthy Diet ) ഓരോന്നും നമ്മുടെ ആരോഗ്യത്തെ അനുകൂലമായ രീതിയിലോ പ്രതികൂലമായ രീതിയിലോ ബാധിക്കാതെ പോകില്ല. മറ്റൊരര്‍ത്ഥത്തില്‍ പറയുകയാണെങ്കില്‍ നാമെന്താണോ കഴിക്കുന്നത്, അതുതന്നെയാണ് ഏറെക്കുറെ ശാരീരികമായും മാനസികമായും നമ്മള്‍. അതുകൊണ്ട് തന്നെ ഡയറ്റിന്‍റെ കാര്യത്തില്‍ ( Diet Tips ) ചിലതെല്ലാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മിക്കവരും ഒരു ദിവസത്തിലേക്ക് കടക്കുന്നത് തന്നെ ഒരു കപ്പ് കാപ്പിയോ ചായയോ കഴിച്ചുകൊണ്ടായിരിക്കും. ഇതിന് പുറമെ ദിവസത്തില്‍ പലപ്പോഴും വിരസതയെ മറികടക്കാനോ ഉന്മേഷം നേടാനോ എല്ലാം നാം കാപ്പിയെയോ ചായയെയോ ആശ്രയിക്കാറുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ചായ പതിവായി കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് പലരും പറഞ്ഞുകേട്ടിട്ടില്ലേ? എന്താണ് ഇതിലെ യാഥാര്‍ത്ഥ്യമെന്ന് ചിന്തിച്ചിട്ടുണ്ടോ? പതിവായി ചായ കഴിക്കുന്നതല്ല, ആരോഗ്യത്തിന് ദോഷമാകുന്നത്. അമിതമായി ചായ കഴിക്കുന്നതാണ് തിരിച്ചടിയുണ്ടാക്കുക. അതോടൊപ്പം തന്നെ പാല്‍, പഞ്ചസാര, ശര്‍ക്കര എന്നിങ്ങനെയുള്ള ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ചായ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബ്ലാക്ക് ടീ,…
Read More » -
Crime
ഉടമ പള്ളിയിൽ പോയി, പൂട്ട് പൊളിച്ചിട്ടില്ല, 11 ലക്ഷത്തിന്റെ സ്വര്‍ണം മോഷ്ടിച്ചു, ഹാര്‍ഡ് ഡിസ്കും കൊണ്ടുപോയി
കോഴിക്കോട്: നഗരത്തിലെ ജ്വല്ലറിയിൽ നിന്ന് പട്ടാപ്പകൽ പണവും സ്വർണവും കവർന്നു. കടയുടമയും തൊഴിലാളികളും പള്ളിയിൽ പോയ സമയത്തായിരുന്നു സംഭവം. പതിനൊന്ന് ലക്ഷം രൂപയും ആഭരങ്ങളുമാണ് നഷ്ടമായത്. മോഷ്ടാവെന്ന് സംശയിക്കുന്ന ആളുടെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കോഴിക്കോട് കമ്മത്ത് ലൈനിലെ കെപികെ. ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ഉടമ കട പൂട്ടി പളളിയിൽ പോയി തിരികെയെത്തിയപ്പോൾ കട തുറന്ന് കിടക്കുന്നതായി കണ്ടു. പരിശോധിച്ചപ്പോഴാണ് കടയിലുണ്ടായിരുന്ന 11 ലക്ഷം രൂപയും വിൽപനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന മൂന്ന് നെക് ലേസുകളും നഷ്ടപ്പെട്ടെന്നറിഞ്ഞത്. എന്നാൽ ഷട്ടറിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നില്ല. താക്കോലുപയോഗിച്ച് തുറന്ന് അകത്ത് കയറിയതായാണ് സംശയം. കടയിലെ സിസിടിവിയുടെ ഹാർഡ് ഡിസ്കും നഷ്ടമായിട്ടുണ്ട്. മോഷ്ടാവെന്ന് കരുതപ്പെടുന്ന ആളുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി കളിൽ പതിഞ്ഞിട്ടുണ്ട്. എന്നാൽ ആളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിരടയാള വിദഗ്ധരെത്തി പരിശോധന നടത്തി. ടൗൺ പൊലീസ് അന്വേഷണം തുടങ്ങി
Read More » -
NEWS
മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം
മക്ക: ഹജ്ജിന് മുന്നോടിയായി മക്കയിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. രാജ്യത്തെ താമസക്കാരായ വിദേശികള്‍ക്ക് മേയ് 26 വ്യാഴാഴ്ച മുതല്‍ മക്ക പ്രവേശനത്തിന് അനുമതി പത്രം നിര്‍ബന്ധമായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അനുമതിയില്ലാതെ എത്തുന്നവരെ ചെക്ക് പോയിന്‍റില്‍ തടയുമെന്ന് പബ്ലിക് സെക്യൂരിറ്റി വക്താവ് ജനറല്‍ സാമി ബിന്‍ മുഹമ്മദ് അല്‍ ശുവൈരഖ് പറഞ്ഞു. അനുമതി പത്രമില്ലാതെ പ്രവേശിക്കുന്നവരെയും അവരുടെ വാഹനങ്ങളും മക്കയിലേക്ക് എത്തുന്ന റോഡുകളിലെ ചെക്ക് പോസ്റ്റുകള്‍ക്കടുത്ത് നിന്ന് തിരിച്ച് അയയ്ക്കും. ജോലി ആവശ്യാര്‍ഥം മക്കയിലും പുണ്യസ്ഥലങ്ങളിലും പ്രവേശിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളില്‍നിന്ന് ലഭിച്ച പ്രത്യേക പെര്‍മിറ്റ്, മക്ക ജവാസാത്ത് ഇഷ്യു ചെയ്ത ഇഖാമ, ഉംറ പെര്‍മിറ്റ്, ഹജ് പെര്‍മിറ്റ് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖയുള്ള വിദേശികളെ മാത്രമേ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂ. മക്കയിലേക്ക് പ്രവേശനം നിയന്ത്രിച്ചതോടെ അത്യാവശ്യക്കാര്‍ക്ക് എന്‍ട്രി പെര്‍മിറ്റുകള്‍ ഇലക്ട്രോണിക് രീതിയില്‍ നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് തുടങ്ങിയതായി ജനറല്‍ ഡയറക്ടറേര്റ് ഓഫ് പാസ്പോര്‍ട്ട് അറിയിച്ചു. ഗാര്‍ഹിക തൊഴിലാളികള്‍, മക്കയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദേശ…
Read More » -
Crime
മകളെ കൊലപ്പെടുത്തി മൃതദേഹം അഞ്ചു വര്‍ഷം വീട്ടില്‍ സൂക്ഷിച്ചു; സ്ത്രീക്ക് ജീവപര്യന്തം തടവ്
കുവൈത്ത് സിറ്റി: മകളെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം അഞ്ചു വര്‍ഷം വീട്ടില്‍ സൂക്ഷിച്ച സ്ത്രീക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്തി കോടതി. കഴിഞ്ഞ ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സംഭവത്തില്‍ സ്ത്രീയെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ കുറ്റക്കാരിയല്ലെന്നും മകളെ മരിച്ച നിലയില്‍ നിലത്ത് കിടക്കുന്നതായി കണ്ടെത്തുകയും തുടര്‍ന്ന് മൃതദേഹം ഒളിപ്പിക്കുകയുമായിരുന്നെന്നാണ് സ്ത്രീ ആദ്യം പറഞ്ഞത്. മരണവിവരം അധികൃതരെ അറിയിച്ചാല്‍ നിയമനടപടി നേരിടേണ്ടി വരുമോ എന്ന പേടി മൂലമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മാതാവ് സഹോദരിയോട് ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും വീട്ടില്‍ പൂട്ടിയിട്ടതായും സ്ത്രീയുടെ മകന്‍ വെളിപ്പെടുത്തി. എന്നാല്‍ മകളെ കൊലപ്പെടുത്താനുള്ള ഉദ്ദേശ്യമില്ലായിരുന്നെന്ന് സ്ത്രീ പറഞ്ഞു. മകളെ അച്ചടക്കം പഠിപ്പിക്കാന്‍ മാത്രമാണ് ഉദ്ദേശിച്ചിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2012 മുതല്‍ വീട്ടിലെ ചെറിയ മുറിയില്‍ സ്ത്രീ മകളെ പൂട്ടിയിട്ടതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. വിദ്യാഭ്യാസത്തിനും അവശ്യ കാര്യങ്ങള്‍ക്കുമുള്ള അവകാശം നിഷേധിച്ചിരുന്നു. പിന്നീട് പെണ്‍കുട്ടിയെ ശുചിമുറിയിലാക്കുകയും അവിടെ വെച്ച് കുട്ടി മരണപ്പെടുകയുമായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ…
Read More » -
NEWS
അബുദാബി-ദോഹ റൂട്ടില്‍ ഖത്തര്‍ എയര്‍വേയ്സ് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി
ദോഹ: അബുദാബിയില്‍ നിന്ന് ദോഹയിലേക്ക് പ്രതിദിനം മൂന്ന് സര്‍വീസുകള്‍ കൂടി തുടങ്ങുമെന്ന് ഖത്തര്‍ എയര്‍വേയ്സ് അധികൃതര്‍. ജൂലൈ 10 മുതലാണ് സര്‍വീസുകള്‍ ആരംഭിക്കുക. 21 പ്രതിവാര സര്‍വീസുകളാണ് നിലവില്‍ അബുദാബിയില്‍ നിന്നുള്ളത്. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് ആകെ 56 ഖത്തര്‍ എയര്‍വേയ്സ് സര്‍വീസുകളാണ് ഉള്ളത്.
Read More »