NEWS

എഞ്ചിനീയറിംഗ് ബിരുദധാരികളെ ആർമി വിളിക്കുന്നു; അവസാന തീയതി ജൂൺ 9

ദില്ലി: ഇന്ത്യന്‍ ആര്‍മിയിൽ ടെക്‌നിക്കല്‍ ഗ്രാജുവേറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.എന്‍ജിനീയറിങ് ബിരുദക്കാര്‍ക്കാണ് (Engineering Graduate) അവസരം.
2023 ജനുവരിയില്‍ ദെഹ്‌റാദൂണിലെ ഇന്ത്യന്‍ മിലിറ്ററി അക്കാദമിയിലേക്കുള്ള പ്രവേശനത്തിന് അവിവാഹിതരായ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം.ജൂണ്‍ 9 ആണ് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.

ബന്ധപ്പെട്ട വിഷയത്തില്‍ എന്‍ജിനീയറിങ് ബിരുദമാണ് വിദ്യാഭ്യാസ യോ​ഗ്യത. അവസാന വര്‍ഷക്കാര്‍ക്കും അപേക്ഷിക്കാം.അപേക്ഷിക്കുന്നവര്‍ പ്രവേശനസമയത്ത് അസല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. 20-27 വയസ്സ് ആണ് പ്രായപരിധി. 1 ജനുവരി 2023 തീയതിവെച്ചാണ് പ്രായം കണക്കാക്കുന്നത്. 1996 ജനുവരി 2-നും 2003 ജനുവരി 1-നും ഇടയില്‍ ജനിച്ചവരാകണം അപേക്ഷകര്‍. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

Back to top button
error: