ചണ്ഡീഗഢ്: പഞ്ചാബിലെ രാഷ്ട്രീയ-മത നേതാക്കള്‍, റിട്ടയേഡ് പൊലീസ് ഓഫീസർമാർ ഉള്‍പ്പെടെ 424 പേരുടെ സുരക്ഷാ അകംപടി പിന്‍വലിച്ച് സംസ്ഥാനസര്‍ക്കാര്‍. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ മടങ്ങി വന്ന് ഡ്യൂട്ടിയിൽ ജോയിൻ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ നിര്‍ദ്ദേശം. സംസ്ഥാന സായുധ സേനാ സ്‌പെഷ്യല്‍ ഡി.ജി.പിക്ക് മുന്നില്‍ പൊലീസുകാര്‍ റിപ്പോര്‍ട്ട് ചെയ്യണം.
നേരത്തെ, പഞ്ചാബ് സര്‍ക്കാര്‍ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 184 പേരുടെ സുരക്ഷാ സന്നാഹം പിന്‍വലിച്ചിരുന്നു. അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍, മുന്‍ പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ സുനില്‍ ജാഖര്‍ എന്നിവരുടേതുള്‍പ്പെടെ സുരക്ഷയാണ് പിന്‍വലിച്ചത്. ഇവരില്‍ അഞ്ച് പേര്‍ക്ക് ഇസഡ് കാറ്റഗറി സുരക്ഷയും ബാക്കി മൂന്ന് പേര്‍ക്ക് വൈ പ്ലസ് സുരക്ഷയും ഉണ്ടായിരുന്നു. 127 പോലീസുകാരും 9 വാഹനങ്ങളുമാണ് ഇവരുടെ സുരക്ഷക്കായി ഉണ്ടായിരുന്നത്.
ഇത് മൂന്നാം തവണയാണ് പഞ്ചാബ് സര്‍ക്കാര്‍ സംസ്ഥാനത്തെ വി.ഐ.പികളുടെ സുരക്ഷാ അകംപടി പിന്‍വലിക്കുന്ന നടപടിയെടുത്തത്. ആദ്യ രണ്ട് ഉത്തരവുകളില്‍ മുന്‍ എം.എല്‍.എമാരും എംപിമാരും മന്ത്രിമാരും ഉള്‍പ്പെടെ 184 പേരുടെ സുരക്ഷ പിന്‍വലിച്ചിരുന്നു