തിരുവനന്തപുരം: അവശ്യസൗകര്യങ് ങൾ ഉള്‍പ്പെടുത്തി സംസ്ഥാനത്തെ തിരഞ്ഞെടുത്ത 1,000 റേഷന്‍ കടകള്‍ കെ സ്റ്റോറുകളാക്കി മാറ്റുന്നു.ഗ്രാമപ്രദേശങ്ങളിലെ ഒറ്റപ്പെട്ടുകിടക്കുന്ന റേഷന്‍ കടകള്‍ നവീകരിച്ച് സപ്ലൈക്കോ ഔട്ട്ലെറ്റ്, മില്‍മ ബൂത്ത്, സേവന കേന്ദ്രം, മിനി എടിഎം എന്നിവയുള്‍പ്പെടുത്തിയാണ് കെ സ്റ്റോറുകള്‍ക്ക് രൂപം നല്‍കുക.
ഇത്തരം സംവിധാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്ത പ്രദേശത്ത് തന്നെ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു.