NEWS

സാങ്കേതിക പ്രശ്നം;സേവന തടസം നേരിട്ട് എയർടെൽ ഉപയോക്താക്കൾ

ന്യൂഡൽഹി: സാങ്കേതിക പ്രശ്നത്തെ ത്തുടർന്ന് രാജ്യത്ത് വിവിധയിടങ്ങളില്‍ എയര്‍ടെല്‍ വരിക്കാര്‍ സേവന തടസം നേരിട്ടു.നെറ്റ്‍വര്‍ക്ക് സിഗ്നല്‍ പ്രശ്നവും ഇന്‍റര്‍നെറ്റ് ഉപയോഗത്തിലെ തടസവുമാണ് വരിക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നത്.
കോള്‍, എസ്.എം.എസ് സര്‍വിസുകളെയും തടസം ബാധിച്ചു. എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് സേവനവും തടസപ്പെട്ടതായി ചില ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടി.
അതേസമയം, എല്ലാ ഉപഭോക്താക്കള്‍ക്കും നെറ്റ്‍വര്‍ക്ക് തടസം അനുഭവപ്പെട്ടിട്ടില്ലെന്നും പ്രധാനമായും രാജ്യത്തെ വടക്കു-കിഴക്കന്‍ മേഖലകളിലാണ് സേവനം തടസ്സപ്പെട്ടതെന്നും എയര്‍ടെല്‍ അറിയിച്ചു.എന്നാൽ മുംബൈ, ഡല്‍ഹി, ജയ്പൂര്‍, ഹൈദരാബാദ്, ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി തുടങ്ങിയ നഗരങ്ങളിലും തടസ്സം നേരിട്ടതായി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ശനിയാഴ്ച ഉച്ചക്ക് 11.50ഓടെയാണ് സേവനങ്ങളില്‍ തടസ്സമുണ്ടായതെന്ന് ട്രാക്കിങ് വെബ്സൈറ്റായ ഡൗണ്‍ഡിറ്റക്ടര്‍ സൂചിപ്പിക്കുന്നു. 2.40നും 3.40നും ഇടയില്‍ സേവനം പുനസ്ഥാപിക്കപ്പെട്ടതായും സൂചനയിലുണ്ട്.എന്നാല്‍, പിന്നീടും നിരവധി പേര്‍ നെറ്റ്‍വര്‍ക്ക് ലഭ്യമല്ലെന്ന പരാതിയുമായി രംഗത്തെത്തിയിരുന്നു.

Back to top button
error: