കൊച്ചി: പ്രകോപനപരമായ മുദ്രാവാക്യം വിളിയുടെ പേരിൽ കുട്ടിയേയും പിതാവിനേയും പോലീസ് കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിനിടെ ഹൈക്കോടതിക്ക് എതിരെ പരിഹാസവുമായി പോപ്പുലര്‍ ഫ്രണ്ട്. ജഡ്ജിമാരുടെ അടിവസ്ത്രത്തിന് കാവി നിറമെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ ആരോപണം.പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളാണ് കോടതി അലക്ഷ്യ പരാമര്‍ശവുമായി രംഗത്തെത്തിയത്.
പോപ്പുലര്‍ ഫ്രണ്ട് റാലിക്കിലെ ഹിന്ദു ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ കൊലവിളി ഉയര്‍ത്തി മുദ്രാവാക്യം വിളിച്ച കുട്ടിയുടെ പിതാവിനെ പോലീസ് ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധവുമായി എത്തിയിരിക്കുന്നത്.കുട്ടിക്ക് മുദ്രാവാക്യങ്ങള്‍ ആരും പഠിപ്പിച്ചുകൊടുത്തതല്ലെന്നും തനിയെ പഠിച്ചതെന്നുമാണ് പോലീസിന് ഇയാള്‍ നല്‍കിയ മൊഴി.
കഴിഞ്ഞ ശനിയാഴ്ചയാണ് റാലിയില്‍ കുട്ടി മുദ്രാവാക്യം മുഴക്കിയത്.ഇതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പള്ളുരുത്തിയില്‍ താമസിക്കുന്ന കുടുംബം ഒളിവില്‍ പോകുകയായിരുന്നു.ഒരാഴ്ച നീണ്ട അന്വേഷണത്തിനൊടുവിലാണ് കുട്ടിയെയും കുടുംബത്തെയും പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഒളിവില്‍ താമസിപ്പിച്ചതാരാണെന്നും , ഭീകര സംഘടനകളുമായി കുടുംബത്തിന് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.