Month: May 2022
-
Kerala
ഉരു അപകടത്തിൽ, കോസ്റ്റ് ഗാർഡിന്റെ സമയോചിത ഇടപെടല്‍
ബേപ്പൂരിൽനിന്നും ലക്ഷദ്വീപിലേക്ക് പോയ ഉരു കടലിൽ മുങ്ങി. ആളപായമില്ല. കോസ്റ്റ്ഗാർഡിന്റെ കൃത്യസമയത്തുള്ള രക്ഷാപ്രവർത്തനമാണ് വലിയ ദുരന്തം ഒഴിവാക്കിയത്. ബേപ്പൂരിൽനിന്നും പോയ അബ്ദുൽ റസാഖിന്റെ ഉരുവാണ് അപകടത്തിൽപെട്ടത്. ആന്ത്രോത്തിലേക്ക് പോകുകയായിരുന്ന ഊരുവാണ് പത്ത് നോട്ടിക്കൽ മൈൽ അകലെ ഉൾക്കടലിൽ മുങ്ങിയത്. ഉരു മുങ്ങാൻ തുടങ്ങിയതോടെ ജീവനക്കാർ കോസ്റ്റ്ഗാർഡിന്റെ സഹായം തേടുകയായിരുന്നു. ഇതോടെ കോസ്റ്റ്ഗാർഡ് സ്ഥലത്തെത്തി ഉരുവിലുണ്ടായിരുന്ന ആറ് ജീവനക്കാരെയും രക്ഷപ്പെടുത്തി. ഉരു പൂർണമായും കടലിൽ മുങ്ങി. നിലവിൽ എല്ലാവരും സുരക്ഷിതരെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചിട്ടുണ്ട്. ലൈഫ് ബോട്ടിൽ കയറി രക്ഷപ്പെട്ട തൊഴിലാളികളെയാണ് കോസ്റ്റ് ഗാർഡ് കരയിലേക്ക് കൊണ്ടുവന്നത്.
Read More » -
Kerala
മതവിദ്വേഷ പ്രസംഗം: മുൻ എംഎൽഎ പി.സി. ജോർജ് പൊലീസ് കസ്റ്റഡിയിൽ
മതവിദ്വേഷ പ്രസംഗം: നടത്തിയെന്ന പരാതിയിൽ മുൻ എംഎൽഎ പി.സി. ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുലർച്ചെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ജോർജിനെ വീട്ടിൽനിന്നും കസ്റ്റഡിയിലെടുത്ത്. ജോർജിനെയുമായി പോലീസ് സംഘം തിരുവനന്തപുരത്തേയ്ക്ക് തിരിച്ചു. മതവിദ്വേഷ പ്രസംഗത്തിന്റെ പേരിൽ ഡിജിപി അനിൽകാന്തിന്റ നിർദേശപ്രകാരം ശനിയാഴ്ചയാണ് തിരുവനന്തപുരം ഫോർട്ട് പോലീസ് ജോർജിനെതിരെ കേസെടുത്തത്. തിരുവനന്തപുരത്തുവച്ച് നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു ജോര്‍ജിന്റെ വിവാദപ്രസംഗം. ഇതിനെതിരേ യൂത്ത് ലീഗ് ഉൾപ്പെടെയുള്ളവർ ഡിജിപിക്ക് പരാതി നൽകിയിരുന്നു. പി.സി. ജോര്‍ജിന്റെ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രംഗത്തെത്തിയിരുന്നു.
Read More » -
Kerala
മത സൗഹാർദം തകർക്കുന്ന വിധത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ നടപടി പ്രതിഷേധാർഹം :സി പി ഐ (എം)
തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു മഹാ സംഗമമെന്ന പരിപാടിയിലാണ് പി സി ജോർജ് ഒരു മതവിഭാഗത്തിനെതിരെ തെറ്റായ പ്രചരണവുമായി രംഗത്ത് വന്നിട്ടുള്ളത്. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം നടത്തുന്നതിന് എല്ലാ വർഗ്ഗീയ വാദികളും ബോധപൂർവ്വമായ പദ്ധതികൾ നടപ്പിലാക്കുന്ന ഘട്ടത്തിലാണ് ഇത്തരമൊരു പ്രസംഗം പുറത്തു വന്നിട്ടുള്ളത്. ഇദ്ദേഹത്തിന്റെ സാധാരണ വിടുവായിത്തങ്ങളായി ഇതിനെ തള്ളിക്കളയാനാകില്ല. പ്രസ്താവന പിൻവലിച്ച് അദ്ദേഹം കേരളീയ സമൂഹത്തോട് മാപ്പ് പറയാൻ തയ്യാറാവണം. കേരളത്തിൽ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള എല്ലാവിധ പരിശ്രമങ്ങളെയും ജനങ്ങൾ ഒറ്റക്കെട്ടായി നിന്ന് നേരിടണം.
Read More » -
NEWS
‘കീവിലെ പ്രേത’ത്തിന് യുദ്ധമുഖത്ത് വീരമൃത്യു
കീവ്: യുക്രൈന്‍ അധിനിവേശത്തിനിടെ റഷ്യന്‍ പടയുടെ പേടിസ്വപ്‌നമായിരുന്ന ”കീവിലെ പ്രേത”ത്തിനു വീരമൃത്യു. ജന്മനാടിന്റെ പരമാധികാരം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ പ്രേതം നിലത്തുവീഴ്ത്തിയത് നാല്‍പ്പതോളം റഷ്യന്‍ വിമാനങ്ങളെന്ന് അവകാശവാദം! റഷ്യയ്ക്കു കനത്ത ആഘാതമേല്‍പ്പിച്ച ”പ്രേതം” യുക്രൈന്റെ മണ്ണില്‍ വീരചരമമടഞ്ഞതു മാര്‍ച്ച് പകുതിയോടെയാണെന്ന് െടെംസ് ഓഫ് ലണ്ടനാണു റിപ്പോര്‍ട്ട് ചെയ്തത്. അജ്ഞാതനായ പോരാളിയുടെ വിശദാംശങ്ങളും പുറത്തുവിട്ടു. 29 വയസുകാരനായ മേജര്‍ സ്‌റ്റെപാന്‍ തരബാള്‍ക്കയാണ് കീവിലെ പ്രേതമായി കരുത്തരായ എതിരാളികളെ ചെറുത്ത് നാടിന്റെ വീരനായകനായത്. മിഗ്-29 വിമാനത്തിന്റെ െപെലറ്റായ തരബാള്‍ക്ക മാര്‍ച്ച് 13 നുണ്ടായ ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്നു റിപ്പോര്‍ട്ട് പറയുന്നു. യുദ്ധവീരനായ െപെലറ്റിനെ യുക്രൈന്റെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ഗോള്‍ഡന്‍ സ്റ്റാര്‍ നല്‍കി ആദരിച്ചു. ഇതിനു പുറമേ ഹീറോ ഓഫ് യുക്രൈന്‍ ബഹുമതിയും സമ്മാനിച്ചു. തരബാള്‍ക്കയുടെ ഹെല്‍മെറ്റും പടച്ചട്ടയും അടക്കമുള്ളവ ലണ്ടനില്‍ ലേലത്തിനു വയ്ക്കാനാണു പദ്ധതിയെന്നു ദ് െടെംസ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിന്റെ ആദ്യദിനംതന്നെ 10 റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്താണ് തരബാള്‍ക്ക വാര്‍ത്തകളില്‍…
Read More » -
NEWS
ശ്രീലങ്കയില്‍ മരുന്നുകള്‍ക്ക് 40% വില വര്‍ധിപ്പിച്ചു
കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ശ്രീലങ്കയില്‍ നിത്യേന ഉപയോഗിക്കേണ്ടിവരുന്ന മരുന്നുകളുടെ വില 40% വര്‍ധിപ്പിച്ചു. മാസങ്ങളായി തുടരുന്ന ഭക്ഷ്യ, ഇന്ധന, മരുന്ന് ക്ഷാമത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് വന്‍ പ്രതിഷേധമാണ് നടക്കുന്നത്. അനസ്‌തേഷ്യ മരുന്നുകളുടെ അഭാവം മൂലം ആശുപത്രികള്‍ ശസ്ത്രക്രിയകള്‍ മാറ്റിവച്ചു. ആന്റിബയോട്ടിക്കുകള്‍, കുറിപ്പടിയില്ലാത്ത വേദനസംഹാരികള്‍, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള മരുന്നുകളെല്ലാം വിലക്കയറ്റത്തി-ന്റെ പരിധിയില്‍ വരുമെന്ന് ആരോഗ്യമന്ത്രി ചന്ന ജയസുമന പറഞ്ഞു. ഡിസംബറിനു ശേഷം ഇരട്ടിയായി വര്‍ധിച്ച ഇന്ധനവില തരണം ചെയ്യാന്‍ മരുന്നു വില വര്‍ധിപ്പിക്കുകയല്ലാതെ രക്ഷയില്ല എന്ന് അധികൃതര്‍ പറയുന്നു. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ശ്രീലങ്കയു-ടെ പണപ്പെരുപ്പ നിരക്ക് ഏപ്രിലില്‍ ഏകദേശം 30 ശതമാനമാണ്.
Read More » -
India
പട്യാലയില്‍ സംഘര്‍ഷത്തിന് അയവ്; ഇന്റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചു
പട്യാല: പഞ്ചാബിലെ പട്യാലയില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തിന് അയവ്. സ്ഥിതിഗതികള്‍ ശാന്തമായതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന മൊെബെല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനഃസ്ഥാപിച്ചു. ശിവസേനാ (ബാല്‍ താക്കറെ) പ്രവര്‍ത്തകരും ഖാലിസ്ഥാന്‍ അനുകൂലികളും തമ്മിലാണ് വെള്ളിയാഴ്ച സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ശിവസേനാ നേതാവായ ഹരീഷ് സിംയടക്കം മൂന്നു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആറു പേര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഖലിസ്ഥാന്‍ അനുകൂലികളുടെ നേതാവായ കേസിലെ മുഖ്യപ്രതി ഒളിലാണെന്നു പോലീസ് അറിയിച്ചു. അതേസമയം, പട്യാല സംഭവത്തെ സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നതെന്നു ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി അറിയിച്ചു. മുഖ്യമന്ത്രി ഭഗവന്ത് സിങ് മാന്റെ നിര്‍ദേശപ്രകാരം റേഞ്ച് ഐജി, പട്യാല എസ്.എസ്.പി, എസ്.പി. എന്നിവരെ സ്ഥലം മാറ്റി. മുഖ്‌വിന്ദര്‍ സിങ് ചിന്ന, ദീപക് പരീഖ്, വസീര്‍ സിങ് എന്നിവര്‍ക്ക് പകരം ചുമതല നല്‍കി. സംഘര്‍ഷത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഡി.ജി.പിയുടെ നേതൃത്വത്തില്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. നഗരത്തിലെ കാളീ ക്ഷേത്രത്തിനു സമീപം ശിവസേനയുടെ നേതൃത്വത്തില്‍ നടത്തിയ ഖാലിസ്ഥാന്‍വിരുദ്ധ മാര്‍ച്ച്…
Read More » -
Kerala
പത്തിമടക്കി കെ.എസ്.ഇ.ബി. നേതാക്കള്‍; സ്ഥലം മാറ്റിയ ഇടത്ത് ജോലിക്കു കയറി
തിരുവനന്തപുരം: സമരപരമ്പരകള്‍ക്കൊടുവില്‍ പത്തിമടക്കി സ്ഥലംമാറ്റിയ ഇടത്ത് ജോലിയില്‍ പ്രവേശിച്ച് കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കള്‍. അസോസിയേഷന്‍ പ്രസിഡന്റ് എം.ജി. സുരേഷ്‌കുമാര്‍ പെരിന്തല്‍മണ്ണയിലെ ഓഫീസിലും ജനറല്‍ സെക്രട്ടറി ബി. ഹരികുമാര്‍ പാലക്കാട് സര്‍ക്കിള്‍ ഓഫീസിലുമാണ് ചുമതലയേറ്റത്. നിശ്ചയിച്ചിരുന്ന പ്രക്ഷോഭ പരിപാടികളും അസോസിയേഷന്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ കണക്കിലെടുത്തായിരുന്നു തീരുമാനം. െവെദ്യുതി മന്ത്രിയുമായി അസോസിയേഷന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളായ എം.ജി. സുരേഷ് കുമാര്‍, കെ. ഹരികുമാര്‍, ജാസ്മിന്‍ ബാനു തുടങ്ങിയവരുടെ സ്ഥലംമാറ്റം പിന്‍വലിക്കുന്നതുവരെ പ്രക്ഷോഭ പരിപാടികളില്‍നിന്ന് പിന്നോട്ടില്ലെന്നായിരുന്നു സംഘടനയുടെ പ്രഖ്യാപനം. കെ.എസ്.ഇ.ബി. ചെയര്‍മാന്റെ നടപടികള്‍ക്കെതിരേ പ്രതികരിച്ച് നാലു മുതല്‍ കേരളത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മേഖലാജാഥകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു. സസ്‌പെന്‍ഷന്‍ നടപടിയുടെ ഭാഗമായുള്ള കുറ്റപത്രത്തിന്, സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ചെയ്ത കാര്യങ്ങള്‍ക്കാണ് നടപടി നേരിടേണ്ടി വന്നതെന്നും ജോലിയില്‍ വീഴ്ച വരുത്തിയിട്ടില്ല എന്നും മറുപടി നല്‍കിയിരുന്നു. സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ അംഗീകരിച്ച സാഹചര്യത്തില്‍ അസോസിയേഷന്‍ നേതാക്കള്‍ക്കെതിരേ കൂടുതല്‍ നടപടി ഉണ്ടാകില്ലെന്നാണ് സൂചന.
Read More » -
India
കാട്ടാന വഴി തടഞ്ഞു; 24കാരി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി
ഈറോഡ്: കാട്ടാന വഴി തടഞ്ഞതിനെ തുടർന്ന് 24കാരിയായ ആദിവാസി യുവതി ആംബുലൻസിൽ കുഞ്ഞിന് ജന്മം നൽകി. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. വ്യാഴാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ ആംബുലൻസിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോകുകയായിരുന്നു. എന്നാൽ കാടിറങ്ങിയ ആന റോഡിന് നടുവിൽ നിന്നതിനാൽ ആംബുലൻസിന് മുന്നോട്ടുപോകാനായില്ല. ആംബുലൻസ് ഡ്രൈവർ വാഹനം നിർത്തി അരമണിക്കൂറിലേറെ കാത്തിരുന്നെങ്കിലും ആന റോഡിൽ നിന്ന് അനങ്ങിയില്ല. ഇതിനിടെ യുവതിക്ക് വേദന കടുത്തു. ആംബുലൻസിലെ മെഡിക്കൽ സംഘത്തിന്റെ സഹായത്തോടെ യുവതി ആൺകുഞ്ഞിനെ പ്രസവിച്ചു. പിന്നീട് ആന റോഡിൽ നിന്ന് മാറിയ ഉടനെ ആരോഗ്യ ഉദ്യോഗസ്ഥർ സ്ത്രീയെയും കുഞ്ഞിനെയും ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ പറഞ്ഞു.
Read More » -
Crime
സ്ത്രീധനം ലഭിച്ചില്ല, ബന്ധുക്കളെക്കൊണ്ട് ഭാര്യയെ കൂട്ടബലാത്സംഗം ചെയ്യിച്ച് യുവാവ്; ദൃശ്യങ്ങൾ ചിത്രീകരിച്ചു
ജയ്‌പുർ: സ്ത്രീധനത്തുക ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ബന്ധുക്കളെക്കൊണ്ട് കൂട്ടബലാത്സംഗം ചെയ്യിച്ച് ദൃശ്യങ്ങൾ ചിത്രീകരിച്ച് ഭർത്താവിന്റെ ക്രൂരത. രാജസ്ഥാനിലെ ഭരത്‌പുരിലാണ് സംഭവം. സ്ത്രീധന തുകക്ക് പകരം പണം ലഭിക്കാൻ പീഡന ദൃശ്യങ്ങൾ ഇയാൾ യുട്യൂബിൽ അപ്‌ലോഡ് ചെയ്തെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 1.5 ലക്ഷം രൂപ സ്ത്രീധനം നൽകാത്തതിനെ തുടർന്നാണ് യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്. ഭർത്താവും രണ്ടു ബന്ധുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങൾ യുട്യൂബിൽ അപ്‍ലോഡ് ചെയ്തുവോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ലെന്ന് കമാൻ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ ദൗലത്ത് സാഹു പറഞ്ഞു. സ്ത്രീധന തുക മുഴുവൻ നൽകാത്തതിനെ തുടർന്ന് ഭർത്താവും ബന്ധുക്കളും അസഭ്യം പറയുന്നതും മർദിക്കുന്നതും പതിവായിരുന്നെന്നും യുവതി പരാതിയിൽ പറയുന്നു. ബലാത്സംഗ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്ത് യൂട്യൂബിൽ അപ്ലോഡ് ചെയ്തെന്ന് യുവതി പറഞ്ഞു. വീട്ടുകാർ പണം തരാത്തതിനാൽ സ്ത്രീധന തുക ഈ പോൺ വിഡിയോയിലൂടെ നേടുമെന്ന് പറഞ്ഞായിരുന്നു പീഡിപ്പിച്ചത്. സംഭവത്തിനു പിന്നാലെ…
Read More » -
India
ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ നാഷണൽ കോൺഫറൻസും പിഡിപിയും
ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ നാഷണൽ കോൺഫറൻസ് – പി.ഡി.പി. നീക്കം. ഗുപ്കർ സഖ്യത്തിലുള്ള പാർട്ടികൾ ഒന്നിച്ച് മത്സരിക്കണമെന്ന നിർദേശം വച്ചത് ഒമർ അബ്ദുള്ള ആണ്. നിർദ്ദേശത്തിന് മെഹബൂബ മുഫ്തിയുടെയും പിന്തുണ നൽകി. നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഎം, അവാമി നാഷനൽ കോൺഫ്രൻസ് എന്നീ പാർട്ടികൾ ആണ് ഗുപ്കർ സഖ്യത്തിലുള്ളത്. അടുത്തിടെ മെഹബൂബ മുഫ്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതും സഖ്യ ചർച്ചക്കെന്ന സൂചന ഉയർത്തിയിരുന്നു.
Read More »