Month: May 2022
-
India
അടിച്ചു ഫിറ്റായ വരന്‍ മണ്ഡപത്തിലെത്താന്‍ വൈകി, വധു മറ്റൊരാളെ വിവാഹം ചെയ്തു!
വൈകിട്ട് നാലു മണിക്കായിരുന്നു ആ വിവാഹ മുഹൂര്‍ത്തം. വധുവും കൂട്ടരും ക്ഷണിക്കപ്പെട്ട അതിഥികളുമെല്ലാം സമയത്തിന് എത്തിയിട്ടും വരന്‍ എത്തിയത് നാലു മണിക്കൂര്‍ വൈകി രാത്രി എട്ടു മണിക്കാണ്. അതാവട്ടെ അടിച്ചു ഫിറ്റായി നാലു കാലിലും. തീര്‍ന്നില്ല, മദ്യലഹരിയില്‍ അയാള്‍ വധുവിന്റെ വീട്ടുകാരോട് വഴക്കിടുകയും ചെയ്തു. അതോടെ വധുവിന്റെ അച്ഛന്‍ ഒരു തീരുമാനം എടുത്തു, ഇയാള്‍ക്ക് മകളെ കെട്ടിക്കുന്നില്ല. തുടര്‍ന്ന്, അതിഥികള്‍ക്കിടയില്‍ ഉണ്ടായിരുന്ന ഒരു ബന്ധുവുമായി സംസാരിച്ച ശേഷം അദ്ദേഹം പുതിയ ഒരു തീരുമാനം എടുത്തു. മകള്‍ ഒരു ബന്ധുവിനെ കല്യാണം കഴിക്കും. അങ്ങനെ അടിച്ചുഫിറ്റായി വന്ന വരന്റെയും കൂട്ടുകാരുടെയും സാന്നിധ്യത്തില്‍, വധു തന്റെ ബന്ധുവിനെ വിവാഹം ചെയ്തു. Well deserved!! She chose the right one! https://t.co/j21gJNGOUQ — Shikha Salaria (@Salaria_Shikha1) April 30, 2022 മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ മല്‍കാപൂര്‍ പാന്‍ഗ്ര ഗ്രാമത്തിലാണ് ഈ സംഭവം നടന്നത്. ഏപ്രില്‍ 22-നായിരുന്നു ഇവിടെയുള്ള ഒരു യുവതിയുടെയും സമീപ ഗ്രാമത്തിലുള്ള…
Read More » -
India
ലോകത്ത് ഏറ്റവും കൂടുതല്‍ ഇന്‍റര്‍നെറ്റ് ഷട്ട്‌ഡൗൺ നടപ്പിലാക്കിയ രാജ്യം ഇന്ത്യ
ഡല്‍ഹി: വിവിധ കാരണങ്ങളാല്‍ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഈ കണക്കില്‍ ഇന്ത്യ മുന്നില്‍ എത്തുന്നത്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്. 2021 ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ് ഷട്ട്‌ഡൗൺ നടപ്പാക്കി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. “106 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് ഇന്ത്യയില്‍ നടന്നത്, തുടർച്ചയായ നാലാം വർഷവും ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ ഏർപ്പെടുത്തുന്ന രാജ്യമായി ഇന്ത്യ മാറി. ഇതിൽ 85 എണ്ണം ജമ്മു കാശ്മീരിലാണ്. റിപ്പോര്‍ട്ട് പറയുന്നു. 2020ൽ 29 രാജ്യങ്ങളിലായി 159 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ രേഖപ്പെടുത്തിയപ്പോൾ 2021ൽ 34 രാജ്യങ്ങളിലായി 182 ഇൻറർനെറ്റ് ഷട്ട്ഡൗണുകള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. വര്‍ഷങ്ങള്‍ കഴിയുംതോറും ഇന്‍റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാര്‍ നീക്കങ്ങള്‍ വര്‍ദ്ധിക്കുകയാണ്. 2021-ൽ എത്തിയപ്പോള്‍ വിവിധ രാജ്യങ്ങളിലെ ഗവൺമെന്റുകൾ കൂടിയ സമയം നീണ്ടും നില്‍ക്കുന്നതും, പ്രത്യേക പ്രദേശങ്ങള്‍…
Read More » -
India
ഉത്തരേന്ത്യയിൽ കൊടുംചൂട് തന്നെ, ഉഷ്ണ തരംഗം മെയ് രണ്ട് വരെ തുടരും
ഡല്‍ഹി: രാജ്യത്തെങ്ങും ശക്തമായ ചൂടാണ് ദിവസങ്ങളായി അനുഭവപ്പെടുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ചൂട് ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഉത്തർപ്രദേശിലെ ബദ്ദയിലാണ് ഏപ്രിലിലെ റെക്കോർഡ് താപനില രേഖപ്പെടുത്തിയത്, 47.4 ഡിഗ്രി സെൽഷ്യസ്. കൂടാതെ മറ്റ് പല സ്ഥലങ്ങളും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്തർപ്രദേശിലെ അലഹബാദ്, ഝാൻസി, ലഖ്‌നൗ എന്നിവിടങ്ങളിൽ ഏപ്രിലിൽ യഥാക്രമം 46.8 ഡിഗ്രി സെൽഷ്യസ്, 46.2 ഡിഗ്രി സെൽഷ്യസ്, 45.1 ഡിഗ്രി സെൽഷ്യസ് എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന താപനില രേഖപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാമും മധ്യപ്രദേശിലെ സത്‌നയും ഈ മാസത്തെ എക്കാലത്തെയും ഉയർന്ന താപനിലയായ 45.9 ഡിഗ്രി സെൽഷ്യസും 45.3 ഡിഗ്രി സെൽഷ്യസും രേഖപ്പെടുത്തി. മറ്റ് സ്ഥലങ്ങളിൽ, ദില്ലിയിലെ സ്‌പോർട്‌സ് കോംപ്ലക്‌സ് ഒബ്സർവേറ്ററിയിൽ 46.4 ഡിഗ്രി സെൽഷ്യസും രാജസ്ഥാനിലെ ഗംഗാനഗറിൽ 46.4 ഡിഗ്രി സെൽഷ്യസും മധ്യപ്രദേശിലെ നൗഗോംഗിൽ 46.2 ഡിഗ്രി സെൽഷ്യസും മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിൽ 46.4 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. ദേശീയ തലസ്ഥാനത്തിന്റെ ബേസ് സ്റ്റേഷനായ ദില്ലിയിലെ സഫ്ദർജംഗ്…
Read More » -
NEWS
തോല്‍വികള്‍ക്കൊടുവില്‍ മുംബൈയ്ക്ക് കന്നി ജയം
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്കൊടുവില്‍ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസനെഅഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സീസണിലെ ആദ്യ പോയന്‍റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം മുംബൈ നാലു പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 35 റണ്‍സെടുത്തു. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 158-6, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 161-5. 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ രണ്ടോവറില്‍ 23 റണ്‍സടിച്ച് നല്ല തുട്ടമിട്ടെങ്കിലും അശ്വിനെറിഞ്ഞ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങി. ഫോമിന്‍റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്ത കിഷനും പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബോള്‍ട്ടിന്‍റെ പന്തില്‍…
Read More » -
Kerala
ഒടുവിൽ വിദ്യാഭ്യാസമന്ത്രി അയയുന്നു; ഉത്തരസൂചികയിൽ അപാകതയുണ്ടെങ്കിൽ പരിഹരിക്കുമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: ഉത്തരസൂചിക വിവാദത്തിൽ കടുംപിടുത്തം വിട്ട് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നിലവിലെ ഉത്തരസൂചികയിൽ എന്തെങ്കിലും പോരായ്മയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിഷയം ചർച്ച ചെയ്തു. സത്യസന്ധവും നീതിയുക്തവുമായ മൂല്യനിർണയം ഉറപ്പുവരുത്തും, അർഹതപ്പെട്ട മാർക്ക് വിദ്യാർഥികൾക്ക് ലഭിക്കും. ഇക്കാര്യത്തിൽ രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും ആശങ്ക വേണ്ടെന്നാണ് വി ശിവൻകുട്ടി നൽകുന്ന ഉറപ്പ്. പൊതുവെ കഠിനമായിരുന്ന പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിദ്യാർത്ഥികളുടെ ആശങ്ക കൂട്ടുന്നതാണ് മൂല്യ നിർണ്ണയ വിവാദം. നിലവിലെ ഉത്തര സൂചിക ഉപയോഗിച്ചാൽ പത്തു മുതൽ ഇരുപത് മാർക്ക് വരെ വിദ്യാർത്ഥികൾക്ക് നഷ്ടം വരാൻ ഇടയുണ്ടെന്നാണ് അധ്യാപകർ പറയുന്നത്. കഠിനമേറിയ ചോദ്യങ്ങൾ കൂടുതലും വന്നത് ഫോകസ് ഏരിയക്ക് പുറത്തു നിന്നായിരുന്നു. ചില ചോദ്യങ്ങൾ ഉത്തരമായി നൽകിയ ഓപ്‌ഷണുകളിൽ പിശകും ഉണ്ടായിരുന്നു. ചോദ്യ പേപ്പറിനെ ചൊല്ലിയുള്ള ആശങ്ക മാറ്റാൻ ആയിരുന്നു 12 മുതിർന്ന അധ്യാപകർ ചേർന്നു സ്കീം ഫൈനലൈസേഷനിൽ ഉത്തര സൂചികയിൽ പുനക്രമീകരണം നടത്തിയത്. പക്ഷെ…
Read More » -
NEWS
കേന്ദ്ര സഹമന്ത്രി ക്രൈസ്തവ പുരോഹിതരെ സന്ദര്‍ശിച്ചു; ബിജെപിയിലേക്ക് ക്രൈസ്തവരെ അടുപ്പിക്കുന്നതിനെന്ന് സൂചന
തൃശൂര്‍: കേന്ദ്ര സഹമന്ത്രി ക്രൈസ്തവ സഭ പുരോഹിതരെ സന്ദര്‍ശിച്ചു.കേന്ദ്ര ന്യൂനപക്ഷകാര്യ സഹമന്ത്രി ജോണ്‍ ബര്‍ളയാണ് തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും ചാലക്കുടി മുരിങ്ങൂരിലെ ഡിവൈന്‍ ധ്യാനകേന്ദ്രവും സന്ദര്‍ശിച്ചത്.കേരളത്തിലെ ബിജെപി നേതൃത്വം അറിയാതെയായിരുന്നു സന്ദർശനം. അതിരൂപത ആസ്ഥാനത്തെത്തി അരമണിക്കൂറിലധികം ബിഷപ്പുമായി കേന്ദ്ര സഹമന്ത്രി കൂടിക്കാഴ്ച നടത്തി.രണ്ട് ദിവസമായി മന്ത്രി കേരളത്തിലുണ്ടെങ്കിലും തൃശൂരിലെ സന്ദര്‍ശനത്തെക്കുറിച്ച് ജില്ലയിലെ ബി.ജെ.പി നേതാക്കളാരും അറിഞ്ഞിരുന്നില്ല.ഉച്ചകഴിഞ്ഞാണ് മന്ത്രി ജില്ലയിലെത്തിയത്.കഴിഞ്ഞ ദിവസം കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കത്തോലിക്ക ബാവയെയും മന്ത്രി സന്ദര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പിന് മുൻപ് ന്യൂനപക്ഷ വിഭാഗത്തെ അടുപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി നേതൃത്വം. ക്രൈസ്തവരിലെ ചില വിഭാഗങ്ങളുമായി ചേര്‍ന്ന് കേരളത്തില്‍ പുതിയ രാഷ്ട്രീയപാര്‍ട്ടിക്ക് ബി.ജെ.പി കേന്ദ്രതലത്തില്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ക്രൈസ്തവ പുരോഹിതന്മാരുമായുള്ള കൂടിക്കാഴ്ച.
Read More » -
NEWS
ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ വ്യാജപരാതി; അധ്യാപകനെതിരെ കേസെടുത്തു
പാലക്കാട്: ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ വ്യാജ പരാതി നല്‍കിയ അധ്യാപികക്കെതിരെ പോലീസ് കേസെടുത്തു. കൊല്ലങ്കോട് പയ്യല്ലൂര്‍ ഗണേഷ് കൃപയില്‍ കെ.ദീപമേനോന് (47) എതിരെയാണ് കൊഴിഞ്ഞാമ്ബാറ പോലീസ് കേസ് എടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11ന് സ്‌കൂളില്‍ നിന്നും വീട്ടിലേക്കു പോകുന്നതിനിടെ ഇറങ്ങുന്നതിനു മുന്‍പ് ബസ് മുന്നോട്ട് എടുത്തതിനാല്‍ റോഡിലേക്കു വീണുവെന്നും കാലിന്റെ എല്ലിനു പരുക്കേറ്റെന്നുമാണ് പോലീസില്‍ നല്‍കിയ പരാതി. എന്നാല്‍ പരാതി നല്‍കുന്നത് ഏപ്രില്‍ 10നാണ്. പരാതിയെത്തുടര്‍ന്ന് പോലീസ് സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പരാതി വ്യാജമാണെന്നു കണ്ടെത്തിയത്.
Read More » -
NEWS
ആ കാലം ഇനി തിരിച്ചുകിട്ടുമോ ?
ഒരിക്കൽപോലും നാമാരും വിചാരിക്കാത്ത ഒരു കോവിഡ് കാലത്തുകൂടിയാണ് ഇന്ന് നമ്മുടെ ജീവിതം.ജീവിതത്തിൽ ആദ്യമായി കേട്ട ലോക്ഡൗണിന്റെ പേരിൽ എല്ലാത്തിനും അവധി നല്കി വീട്ടിൽ ഇരിക്കുമ്പോൾ അറിയാതെ പൊട്ടിയ ചരടിലെ പട്ടം പോലെ മനസ്സ് പറന്നത്.ഓർമ്മയില്ലേ… ആരാണ്ടുടെയൊക്കെ പറമ്പിൽക്കൂടി പട്ടംപറത്തി കണ്ണിമാങ്ങയും കശുമാങ്ങയുമൊക്കെ കടിച്ച് നടന്നിരുന്ന ആ ബാല്യകാലം. അന്ന് അങ്ങനെയായിരുന്നു.പുരയിടങ്ങൾക്കൊന്നും അതിരില്ലായിരുന്നു.പുരയിടങ്ങൾക്കെന്നല്ല ,മനുഷ്യന്റെ മനസ്സുകളിൽപ്പോലും.വേലികൾ ഇല്ലായിരുന്നു, (കന്നുകാലികളിൽ നിന്ന് കൃഷിസ്ഥലങ്ങളെ സംരക്ഷിക്കാൻ വേലികൾ ഉണ്ടാക്കിയിരുന്നു. കൈതവേലികൾ, പത്തൽ ,പട്ടിക, അലകുവാരി വേലികൾ, പനമ്പു വേലികൾ, ഷീറ്റ്, നെറ്റ്, ചാക്ക് വേലികൾ..അങ്ങനെ പല വേലികൾ.പക്ഷെ അതൊന്നും ഇന്നത്തെപ്പോലെയുള്ള വയ്യാവേലികൾ ആയിരുന്നില്ല,എന്നുമാത്രം !) അന്നൊക്കെ ആർക്കും ആരെയും സംശയമോ അകൽച്ചയോ ഭയമോ ഉണ്ടായിരുന്നതായി കണ്ടിട്ടില്ല. വീടുകൾക്ക് മതിലുകളുമില്ലായിരുന്നു. ആളുകൾ എല്ലാ പറമ്പുകളിലൂടെയും വീട്ടുവളപ്പുകളിലൂടെയും യഥേഷ്ടം വഴിനടന്നിരുന്നു.കൊതുമ്പിനും ക്രാഞ്ഞിലിനുമൊപ്പം തേങ്ങയും കൈയ്യിൽ കിട്ടുന്നവർ എടുത്തുകൊണ്ട് പോയിരുന്നു.(ഇന്നും അതിനൊരു മാറ്റമില്ല) എല്ലാം എല്ലാവരുടെയും സ്വന്തമാണെന്ന തോന്നലായിരുന്നു അന്ന് മനസ്സിൽ. അരിയായാലും തേയിലയായാലും ചുറ്റുമുള്ള വീടുകളിൽ എവിടെയെങ്കിലും ഉണ്ടായാൽ അതിൽ…
Read More » -
NEWS
ഐടി ജോലി അന്വേഷിക്കുന്നവര്‍ക്ക് നല്ല വാര്‍ത്ത
അടുത്തിടെയായി ഐടി ജോലി ഉപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.എന്നാൽ ഐടി ജോലി അന്വേഷിക്കുന്നവര്‍ക്ക് 2022 നല്ല വർഷമാണ്. ഇന്‍ഡ്യയിലെ ഏറ്റവും വലിയ ഐടി സേവന കംപനിനിയായ ടാറ്റ കണ്‍സള്‍ടന്‍സി സര്‍വീസസ് (ടിസിഎസ്) പുതുതായി 40,000 ജീവനക്കാരെയാണ് നിയമിക്കാൻ പോകുന്നത്.മറ്റൊരു പ്രമുഖ കമ്ബനിയായ ഇന്‍ഫോസിസ് ഈ സാമ്ബത്തിക വര്‍ഷം 50,000-ത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പറഞ്ഞുകഴിഞ്ഞു. ടിസിഎസും ഇന്‍ഫോസിസും 2021 സാമ്ബത്തിക വര്‍ഷത്തില്‍ മൊത്തം 61,000 ക്യാംപസ് ഇന്റര്‍വ്യൂകള്‍ നടത്തി യഥാക്രമം 100,000, 85,000 പുതുമുഖങ്ങളെ നിയമിച്ചു. ‘കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, ഇന്‍ഡ്യയിലും ആഗോളതലത്തിലുമായി ഞങ്ങള്‍ 85,000 പുതുമുഖങ്ങളെ നിയമിച്ചിട്ടുണ്ട്.ഈ വർഷം കുറഞ്ഞത് 50,000 ഉദ്യോഗാര്‍ത്ഥികളെയെങ്കിലും നിയമിക്കാനും ഞങ്ങള്‍ പദ്ധതിയിടുന്നു.’, കഴിഞ്ഞ ദിവസം ഇന്‍ഫോസിസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നിലഞ്ജന്‍ റോയ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതാണിത്. പുതിയ യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കുന്നതിന്റെ വേഗത കഴിഞ്ഞ സാമ്ബത്തിക വര്‍ഷത്തിന് സമാനമായിരിക്കുമെന്നും 40,000 നിയമനങ്ങള്‍ ഈ വര്‍ഷം കമ്പനി ലക്ഷ്യമിടുന്നതായും ആവശ്യാനുസരണം ഇത് വര്‍ധിപ്പിക്കുമെന്നും ടിസിഎസ് സിഇഒ എന്‍ ജി…
Read More » -
NEWS
രാഹുൽ ഗാന്ധിയെ വിടാതെ സ്മൃതി ഇറാനി; മെയ് മൂന്നിന് വയനാട് സന്ദർശിക്കും
ന്യൂഡല്‍ഹി : കേന്ദ്രമന്ത്രി സ്മൃതി ഇറാനി മെയ് 3 ന് കേരളം സന്ദര്‍ശിക്കും.അമേഠിയില്‍ എതിരാളിയായിരുന്ന രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ മണ്ഡലമായ വയനാട്ടിലേക്കാണ് സ്മൃതി ഇറാനിയെത്തുന്നത്.വനിത ശിശുക്ഷേമ മന്ത്രിയെന്ന നിലയില്‍ ഔദ്യോഗിക സന്ദര്‍ശനം മാത്രമാണെന്നാണ് വിവരം. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ ഓടിച്ച് ജയന്റ് കില്ലറായി മാറിയ ആളാണ് സ്മൃതി ഇറാനി. നെഹ്റു കുടുംബത്തിന്‍റെ ഉരുക്കുകോട്ടയായ അമേഠി കൈവിട്ടു പോകുമെന്നറപ്പിച്ചതോടെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി സുരക്ഷിത മണ്ഡലം തേടി വയനാട്ടിലേക്ക് വണ്ടി കയറിയത്. രാഹുലിന്‍റെ 3 ലക്ഷത്തിലധികമുള്ള ഭൂരിപക്ഷം 1 ലക്ഷമായി കുറച്ചും പിന്നീട് മണ്ഡലത്തിലുടനീളം വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയുമായിരുന്നു സ്മൃതി അമേഠി പിടിച്ചെടുത്തത്. എന്നാല്‍ കേരളത്തിലെത്തിയിട്ടും രാഹുലിനെ വിടാന്‍ സ്മ്യതി ഇറാനി ഒരുക്കമല്ലെന്നാണ് തന്റെ വയനാട് യാത്ര കൊണ്ട് സൂചിപ്പിക്കുന്നത്.വയനാട്ടില്‍ കേന്ദസര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കിയ പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ ബി ജെ പിയും സ്മൃതി ഇറാനിയും കൃത്യമായ രാഷ്ട്രീയം കൂടിയാണ് ലക്ഷ്യം വെയ്ക്കുന്നത്.
Read More »