IndiaNEWS

ജമ്മു കശ്മീർ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ നാഷണൽ കോൺഫറൻസും പിഡിപിയും

ജമ്മു കശ്മീർ: ജമ്മു കശ്മീരിലെ നിയമസഭ തെരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിക്കാൻ നാഷണൽ കോൺഫറൻസ് – പി.ഡി.പി. നീക്കം. ഗുപ്കർ സഖ്യത്തിലുള്ള പാർട്ടികൾ ഒന്നിച്ച് മത്സരിക്കണമെന്ന നിർദേശം വച്ചത് ഒമർ അബ്ദുള്ള ആണ്. നിർദ്ദേശത്തിന് മെഹബൂബ മുഫ്തിയുടെയും പിന്തുണ നൽകി.

നാഷണൽ കോൺഫറൻസ്, പിഡിപി, സിപിഎം, അവാമി നാഷനൽ കോൺഫ്രൻസ് എന്നീ പാർട്ടികൾ ആണ് ഗുപ്കർ സഖ്യത്തിലുള്ളത്. അടുത്തിടെ മെഹബൂബ മുഫ്തി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതും സഖ്യ ചർച്ചക്കെന്ന സൂചന ഉയർത്തിയിരുന്നു.

Back to top button
error: