Month: May 2022
-
NEWS
കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു
കേരളത്തിലെ ആദ്യ ഹൈഡ്രജന്‍ കാര്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തു. ടൊയോട്ടാ മിറായ് ( Mirai ) വാഹനമാണ് രജിസ്റ്റര്‍ ചെയ്തത്. ടൊയോട്ടാ കിര്‍ലോസ്‌കറിന്റെ പേരിലാണ് വാഹനം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ആര്‍.ടി.ഒ ഓഫീസില്‍ ഓണ്‍ലൈനായിട്ടായിരുന്നു രജിസ്‌ട്രേഷന്‍. ഒരു കോടി പത്ത് ലക്ഷം രൂപയാണ് വാഹനത്തിന്റെ വില. ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈഡ്രജന്‍ കാറുകളുടെ പ്രത്യേകതകള്‍ എന്തൊക്കെ? ഹൈഡ്രജനും ഓക്‌സിജനും സംയോജിപ്പിക്കുമ്പോള്‍ ഉണ്ടാവുന്ന വൈദ്യുതി ഉപയോഗിച്ചാണ് ഈ കാറുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത യാതൊരു തരത്തിലും അന്തരീക്ഷ മലിനീകരണത്തിന് കരണമാകില്ലെന്നുള്ളതാണ്. ഇതില്‍ നിന്ന് വെള്ളവും താപവും മാത്രമേ പുറംതള്ളൂ. കാറിന്റെ മറ്റൊരു പ്രത്യേകത ഒറ്റ ചാര്‍ജിങില്‍ 600 കിലോമീറ്റര്‍ വരെ ഓടിക്കാനാകും എന്നതാണ്. കാര്‍ ചാര്‍ജ് ചെയ്യാന്‍ ആകെ അഞ്ച് മിനിറ്റുകള്‍ മാത്രം മതി. ഈ കാറില്‍ ഒരു കിലോമീറ്റര്‍ യാത്ര ചെയ്യാനുള്ള ചിലവ് 2 രൂപ മാത്രമാണ്. 2014ല്‍ ജപ്പാനിലാണ്…
Read More » -
NEWS
പി.സി.ജോർജിന്റെ വാഹനം തടഞ്ഞ് അഭിവാദ്യമർപ്പിച്ച് ബിജെപി പ്രവർത്തകർ; കരിങ്കൊടി കാട്ടി ഡിവൈഎഫ്‌ഐ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ പി.സി.ജോർജിന്റെ വാഹനം ബിജെപി പ്രവർത്തകർ തടഞ്ഞു. തിരുവനന്തപുരം വട്ടപ്പാറയിൽ വെച്ചാണ് പി.സി.ജോർജുമായി വന്ന വാഹനവും പിന്നാലെയുള്ള പോലീസ് വാഹനവും ബിജെപി പ്രവർത്തകർ തടഞ്ഞത്. വാഹനം തടഞ്ഞുനിർത്തി പി.സി.ജോർജിന് അഭിവാദ്യമർപ്പിച്ച ശേഷമാണ് വാഹനം കടത്തിവിട്ടത്. പി.സി.ജോർജിനെ പ്രവർത്തകൾ ഷാളണിയിക്കുകയും ചെയ്തു. അതേസമയം വാഹനം നാലഞ്ചിറയിലെത്തിയപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ വാഹനത്തിന് നേരെ പ്രതിഷേധവുമായി എത്തി. പി.സി.ജോർജിന് നേരെ കരിങ്കൊടി കാട്ടിയ പ്രവർത്തർ മുദ്രാവാക്യംവിളിച്ചും പ്രതിഷേധിച്ചു. ഇതിനിടെ ചിലർ അദ്ദേഹത്തിന്റെ വാഹനത്തിന് നേരെ മുട്ടയെറിയുകയും ചെയ്തു. ഇന്ന് പുലർച്ചെയാണ് പി.സി.ജോർജിനെ ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം എ.ആർ.ക്യാമ്പിലെത്തിച്ച അദ്ദേഹത്തിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തിയേക്കും. അനന്തപുരി ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയതിനാണ് മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിനെതിരെ 153 എ വകുപ്പ് പ്രകാരം കേസെടുത്തത്. 295 എ വകുപ്പ് കൂടി ചേർത്തിട്ടുണ്ട്. ഇന്ന് കോടതി അവധി ആയതിനാൽ…
Read More » -
NEWS
പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല; കെ.പി.സി.സി.137 രൂപ ചലഞ്ച് അവസാനിച്ചു
തിരുവനന്തപുരം: കോൺഗ്രസിന്റെ 137-ാം വാർഷികത്തോടനുബന്ധിച്ച് കെ.പി.സി.സി. നടപ്പാക്കിയ 137 രൂപ ചലഞ്ച് പദ്ധതി ശനിയാഴ്ച അവസാനിപ്പിച്ചു.പദ്ധതിവഴി അമ്പതുകോടി രൂപ സമാഹരിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ പകുതി പോലും പിരിച്ചെടുക്കാനായില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 28-ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആദ്യസംഭാവന നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ക്യു.ആർ.കോഡ് സ്കാൻ ചെയ്തും ഡിജിറ്റൽ രീതിയിലും പണം അടയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിരുന്നു.റിപ്പബ്ളിക് ദിനത്തിൽ പദ്ധതി അവസാനിപ്പിക്കാനായിരുന്നു കെ.പി.സി.സി. ആദ്യം തീരുമാനിച്ചിരുന്നത്.എന്നാൽ പിന്നീട് തീയതി ദണ്ഡിയാത്രയുടെ വാർഷികദിനമായ മാർച്ച് 12-ലേക്ക് മാറ്റി.ലക്ഷ്യം കൈവരിക്കാൻവേണ്ടി അത് വീണ്ടും ഏപ്രിൽ മുപ്പതിലേക്ക് ദീർഘിപ്പിക്കുകയായിരുന്നു.കാര്യമായ നേട്ടം ഉണ്ടാകാതിരിക്കുകയും കോൺഗ്രസ്സിൽ നിന്നുതന്നെ വിമർശനവും ഉയരുകയും ചെയ്തതോടെയാണ് ചലഞ്ച് ഇപ്പോൾ അവസാനിപ്പിച്ചിരിക്കുന്നത്.
Read More » -
NEWS
കരിപ്പൂരിൽ 7 കിലോ സ്വർണവുമായി ഗർഭിണിയും ഭർത്താവും പിടിയിൽ
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ദമ്പതികളിൽ നിന്ന് ഏഴ് കിലോയിലധികം സ്വർണം പിടികൂടി.പെരിന്തൽമണ്ണ അമ്മിനിക്കാട് സ്വദേശി അബ്ദുസമദ്, ഭാര്യ സഫ്ന എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. സഫ്ന അഞ്ച് മാസം ഗർഭിണിയാണ്.ശരീരത്തിലും അടിവസ്ത്രത്തിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം പിടികൂടിയത്.അബ്ദുസമദ് 3672 ഗ്രാം സ്വർണവും സഫ്ന 3642 ഗ്രാം സ്വർണ മിശ്രിതവുമാണ് കടത്തിയത്.വെള്ളിയാഴ്ച ജിദ്ദയിൽ നിന്നുള്ള ഇൻഡിഗോ വിമാനത്തിലായിരുന്നു ഇവർ എത്തിയത്. അടുത്തിടെ കസ്റ്റംസ് നടത്തിയ ഏറ്റവും വലിയ സ്വർണ വേട്ടകളിലൊന്നാണ് ഇത്.മൂന്നേകാൽ കോടി രൂപയുടെ മൂല്യമാണ് കടത്തിയ സ്വർണത്തിനുള്ളത്.കസ്റ്റംസ് എയർ ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് സ്വർണക്കടത്ത് പിടികൂടിയത്.
Read More » -
NEWS
പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനം:കെ.സുരേന്ദ്രൻ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൽ പോലീസ് കസ്റ്റഡിയിലെടുത്ത പി.സി.ജോർജിന് പിന്തുണയുമായി ബിജെപി. പി.സി.ജോർജിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കടുത്ത ലംഘനമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.ഹൈന്ദവ-ക്രൈസ്തവ നേതാക്കളെ പോലീസ് വേട്ടയാടുകയാണ്.ജനങ്ങളെ അണിനിരത്തി ഇതിനെതിരെ ബിജെപി പ്രതിരോധിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു. ഇസ്ലാമിക ഭീകരവാദത്തെ കുറിച്ച് സംസാരിക്കുന്നവരെ എല്ലാം നിശബ്ദരാക്കാനാണ് പിണറായി വിജയൻ സർക്കാർ ശ്രമിക്കുന്നത്. കേരളത്തിൽ ഇടതുപക്ഷം പൂർണ്ണമായും ഭീകരവാദത്തിന് കീഴടങ്ങിയെന്നും സുരേന്ദ്രൻ ട്വിറ്ററിൽ കുറിച്ചു.
Read More » -
NEWS
പത്താം ക്ലാസ്സുകാരൻ കത്തിയെടുത്തു;പൊലീസുകാരി ഓടി കാർഷെഡിൽ ഒളിച്ചു
ഏറ്റുമാനൂർ: ഓൺലൈനിൽ കൂടി പരിചയപ്പെട്ട യുവതിയുടെ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് അച്ഛനുമായി വഴക്കിട്ട വിദ്യാർഥിയെ അനുനയിപ്പിക്കാൻ ചെന്ന വനിതാ പൊലീസ് ഓഫിസർക്കു നേരെ പത്താം ക്ലാസുകാരനായ വിദ്യാർഥി കത്തി വീശി.ഭയന്ന പൊലീസുകാരി ഓടി അയൽപക്കത്തെ കാർഷെഡിൽ ഒളിച്ചു. ഓൺലൈൻ വഴി പരിചയപ്പെട്ട കൂട്ടുകാരിയുടെ വീട്ടിൽ പോകണമെന്ന വാശിയിലായിരുന്നു പത്താം ക്ലാസുകാരനെന്നു സിവിൽ പൊലീസ് ഓഫിസർ നിഷ ജോഷി പറഞ്ഞു. കൂട്ടുകാരിയുടെ വീട്ടിൽ പോകാൻ വണ്ടിക്കൂലി ചോദിച്ചാണു വീട്ടിൽ പ്രശ്‌നമുണ്ടാക്കിയത്.രക്ഷിതാക്കൾ വിളിച്ചറിയിച്ചപ്പോൾ അനുനയിപ്പിക്കാനാണ് ചെന്നത്. വീട്ടിൽ ചെന്നപ്പോൾ തനിക്കു നേരെ വെട്ടുകത്തിയുമായി പാഞ്ഞടുത്തുവെന്നു നിഷ പറഞ്ഞു. ഒഴിഞ്ഞുമാറിയതിനാൽ വെട്ടേറ്റില്ല. പിന്നീട് അടുത്ത വീട്ടിലെ കാർഷെഡിൽ കയറി ഒളിക്കുകയായിരുന്നു.കൂടുതൽ പോലീസെത്തിയാണ് പയ്യനെ കീഴടക്കിയത്.പിന്നീട് കൂട്ടിക്കൊണ്ടു പോയി കൗൺസിലിംഗിന് വിധേയനാക്കുകയായിരുന്നു.
Read More » -
NEWS
മഞ്ഞപ്പിത്തത്തിന് നാട്ടുചികിത്സ; വയനാട്ടിൽ നഴ്സ് മരിച്ചു
വയനാട്: മഞ്ഞപ്പിത്തം ബാധിച്ച് നഴ്സ് മരിച്ചു. പുൽപ്പള്ളി പാറക്കടവ് കളരിക്കല്‍ ബാബു-മറിയാമ്മ ദമ്ബതികളുടെ മകളും മൈക്കാവ് കടുംകീരിയില്‍ വിനുവിന്‍റെ ഭാര്യയുമായ ഷിജി (40) ആണ് മരിച്ചത്.എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സായ ഷിജി ഈസ്റ്റര്‍ അവധിക്കാണ് നാട്ടിലെത്തിയത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളെ തുടര്‍ന്ന് നാട്ടുചികിത്സ നടത്തുന്നതിനിടെ രോഗം മൂര്‍ച്ഛിക്കുകയായിരുന്നു.തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.സംസ്കാരം ഞായറാഴ്ച 11ന് ചെറ്റപ്പാലം സെന്‍റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയില്‍. മക്കള്‍: അലന്‍, അനറ്റ്.
Read More » -
India
നരേന്ദ്ര മോദിയെ ട്രോളി രാഹുൽ ഗാന്ധി, ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ
രാജ്യത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്കും ഉത്തരവാദി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണോയെന്ന് രാഹുൽ പരിഹാസരൂപേണ ചോദിച്ചു. “മോദിയുടെ വാക്കിനും പ്രവർത്തിക്കും ഒരിക്കലും ബന്ധമില്ല. ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിയിൽ മോദിജി ആരെ പഴിക്കും. നെഹ്റുവിനെയോ സംസ്ഥാനങ്ങളെയോ അതോ ജനങ്ങളെയോ’- രാഹുൽ ട്വിറ്ററിൽ കുറിച്ചു. മോദിയുടെ മുൻകാല പ്രസംഗത്തിന്‍റെ വിഡിയോയും ട്വീറ്റിനൊപ്പം രാഹുൽ നൽകിയിട്ടുണ്ട്. 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്ന് മോദി 2015ൽ പ്രസംഗിച്ചതിന്‍റെയും, വൈദ്യുതി പ്രതിസന്ധിയെ കുറിച്ചോ കൽക്കരി ക്ഷാമത്തെ കുറിച്ചോ ഇനി തലക്കെട്ടുകൾ കാണാനാവില്ലെന്നും 2017ൽ പ്രസംഗിച്ച വീഡിയോയാണ് രാഹുൽ ഷെയർ ചെയ്തത്.
Read More » -
Kerala
സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നു മുതൽ
സംസ്ഥാനത്ത് പുതുക്കിയ ബസ്, ഓട്ടോ, ടാക്സി നിരക്കുകൾ ഇന്നു നിലവിൽ വന്നു. ഇതനുസരിച്ച് സിറ്റി, ടൗണ്‍, സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ ഉൾപ്പെടെയുള്ള ഓർഡിനറി, ഗ്രാമീണ സർവീസുകളുടെ മിനിമം നിരക്കും വർധിച്ചു. ഓർഡിനറി ബസുകളുടെ മിനിമം നിരക്ക് എട്ടു രൂപയിൽനിന്ന് 10 രൂപയായാണ് വർധിച്ചത്. ഓട്ടോറിക്ഷകളുടെ മിനിമം നിരക്ക് 25 രൂപയിൽ നിന്ന് 30 രൂപയായി . ഓർഡിനറി ബസ് നിരക്കിന് ആനുപാതികമായി കെഎസ്ആർടിസിയുടെ ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് സർവീസുകളുടെ നിരക്കുകളും വർധിച്ചു. അഞ്ച് കിലോമീറ്ററാണ് മിനിമം ദൂരത്തിൽ ഫാസ്റ്റുകളിൽ സഞ്ചരിക്കാവുന്ന ദൂരം. സൂപ്പർ ഫാസ്റ്റുകളുടേത് 10 കിലോ മീറ്ററും. അതേസമയം എക്പ്രസ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ എയർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ്, സെമീ സ്ലീപ്പർ, സിംഗിൾ ആക്സിൽ സർവീസുകൾ, മൾട്ടി ആക്സിൽ സർവീസുകൾ, ലോ ഫ്ളോർ എസി എന്നിവയുടെ മിനിമം നിരക്ക് വർധിപ്പിച്ചിട്ടില്ല.
Read More » -
India
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
ബോളിവുഡ് നടി ജാക്വിലിൻ ഫെർണാണ്ടസിന്റെ 7.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി. സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖർ നൽകിയ സമ്മാനങ്ങളാണ് പിടിച്ചെടുത്തത്. നടിയുടെ പേരിലുള്ള 7.12 കോടി രൂപയുടെ സ്ഥിരനിക്ഷേപവും ജാക്വിലിനു വേണ്ടി ഒരു തിരക്കഥാകൃത്തിന് സുകേഷ് നൽകിയ 15 ലക്ഷം രൂപയുമാണ് ഇഡി കണ്ടുകെട്ടിയത്. ജാക്വിലിന്റെ അടുത്ത കുടുംബാംഗങ്ങൾക്കും സുകേഷ് പണം നൽകിയിരുന്നു. രാഷ്ട്രീയപ്രവർത്തകൻ ടി.ടി.വി. ദിനകരൻ ഉൾപ്പെട്ട തട്ടിപ്പ് കേസിലെ മുഖ്യപ്രതിയാണ് സുകേഷ് ചന്ദ്രശേഖർ. തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ നാലിന് ഇയാളെ ഇഡി അറസ്റ്റ് ചെയ്തിരുന്നു.
Read More »