Month: May 2022

  • Movie

    34 വർഷം മുമ്പ് അഭിനയിച്ച് അനശ്വരമാക്കിയ സേതുരാമയ്യരെ മമ്മൂട്ടി വീണ്ടും അസാമാന്യ മെയ് വഴക്കത്തോടെ ഉജ്വലമായി അവതരിപ്പിക്കുന്നു, അതെ… സേതുരാമയ്യർ വന്നു, കണ്ടു, കീഴടക്കി

    മലയാളികൾ ഒന്നടങ്കം കാത്തിരുന്ന സസ്‌പെൻസ് ത്രില്ലർ ‘സിബിഐ 5 ദ ബ്രെയിൻ’ ഒരു തുടർച്ചയാണ്. ആദ്യം ഒരു സിബിഐ ഡയറികുറിപ്പ്. 1988ലാണ് ചിത്രം പുറത്തിറങ്ങുന്നത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ… ഒരു സിനിമയുടെ 5 ഭാഗങ്ങൾ ഒരപൂർവ്വതയാണ്. സി.ബി.ഐ ടീമിലെ രണ്ടാമനായ രഞ്ജി പണിക്കരുടെ ബാലഗോപാൽ, ഐ.പി.എസ് ട്രെയിനികൾക്ക് ക്ലാസെടുക്കുന്നതിൽ നിന്നാണ് ചിത്രം തുടങ്ങുന്നത്. തങ്ങൾക്കു വെല്ലുവിളിയായി മാറിയ ഒരു ബാസ്ക്കറ്റ് കില്ലിംഗിനെക്കുറിച്ച് ബാലു വിവരിക്കുന്നതിലുടെയാണ് കഥയുടെ ചുരുളഴിയുന്നത്. മന്ത്രി സമദ്, മന്ത്രിയുടെ പേര്‍സണല്‍ ഡോക്ടര്‍ വേണു, പത്രപ്രവർത്തകനും ആക്ടിവിസ്റ്റുമായ ഭാസുരന്‍, സി.ഐ ജോസ്‌മോന്‍ എന്നിവര്‍ സമീപ നാളുകളിലായി മരണപ്പെടുന്നു. സ്വാഭാവിക മരണം എന്ന് ആര്‍ക്കും തോന്നാവുന്ന മന്ത്രിയുടെ മരണം പക്ഷെ അസ്വാഭികമെന്ന് തിരിച്ചറിയുന്നതോടെ സി.ബി.ഐ കേസന്വേഷണം ഏറ്റെടുക്കുന്നു. കേസുകൾ ചില നൂലാമാലകളിൽ കുരുങ്ങുന്നുണ്ടെങ്കിലും, പ്രേക്ഷകർ അതിന്റെ സന്ദേഹങ്ങളിൽ അകപ്പെടാതിരിക്കാൻ കുറ്റാന്വേഷണ കഥകളുടെ കുലപതിയായ തിരക്കഥാകരൻ എസ്.എന്‍. സ്വാമി ശ്രദ്ധിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ക്ക് അയ്യരുടെയും കൂട്ടരുടെയും അന്വേഷണം ആയാസരഹിതമായി, കൗതുകം…

    Read More »
  • Kerala

    ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു

    ഷ​വ​ർ​മ ക​ഴി​ച്ച് ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​റ്റ വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ചെ​റു​വ​ത്തൂ​ർ സ്വ​ദേ​ശി​നി ദേ​വ​ന​ന്ദ(16)​ആ​ണ് മ​രി​ച്ച​ത്. ചെ​റു​വ​ത്തൂ​രി​ല്‍ കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് കു​ട്ടി​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു.   തു​ട​ർ​ന്ന് കാ​ഞ്ഞ​ങ്ങാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്. അ​തേ​സ​മ​യം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ഈ ​കൂ​ള്‍​ബാ​റി​ല്‍ നി​ന്ന് ഷ​വ​ര്‍​മ ക​ഴി​ച്ച നി​ര​വ​ധി​പ്പേ​ര്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.   ഷ​വ​ര്‍​മ വാ​ങ്ങി വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി വീ​ട്ടി​ല്‍ വ​ച്ച് ക​ഴി​ച്ച​വ​രും ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​വ​ര്‍​ക്കെ​ല്ലാം ഒ​രേ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

    Read More »
  • India

    താജ്മഹൽ ശിവക്ഷേത്രമാണെന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യൻ

    താജ്മഹൽ ശിവക്ഷേത്രമാണെന്ന വാദവുമായി വീണ്ടും ഉത്തർപ്രദേശിലെ സന്യാസി ജഗദ്ഗുരു പരമഹംസ് ആചാര്യൻ. ശിവ പ്രാർഥനയ്ക്കായി ഈ മാസം അഞ്ചിനു താജ്മഹലിലെ പടിഞ്ഞാറൻ ഗേറ്റിൽ എത്താൻ അനുയായികളോട് അദ്ദേഹം ആവശ്യപ്പെടുന്ന വീഡിയോ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. താജ്മഹൽ സ്മാരകം ശിവക്ഷേത്രമായ തേജോമഹാലയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു. കഴിഞ്ഞ ചൊവ്വാഴ്ച താജ്മഹൽ സന്ദർശിച്ചപ്പോൾ കാവി ധരിച്ചതിനാൽ പരിസരത്തു പ്രവേശിക്കാൻ അധികൃതർ തന്നെ അനുവദിച്ചില്ലെന്നു പരമഹംസ് ആചാര്യ പറഞ്ഞു. ഇതിനു പിന്നാലെയാണ് സംഘടിക്കണമെന്ന ആവശ്യവുമായി അദ്ദേഹം എത്തിയത്.

    Read More »
  • Kerala

    പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി. ജോർജ്

    മതവിദ്വേഷ പ്രസംഗത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് പി.സി. ജോർജ്. എന്തെല്ലാം കാര്യങ്ങൾ പറഞ്ഞിട്ടുണ്ടോ, അതിലെല്ലാം ഉറച്ചുനിൽക്കും. കള്ളക്കേസ് ഉണ്ടാക്കിയാണ് പിണറായി പോലീസ് പുലർച്ചെ തന്നെ വീട്ടിൽനിന്നും കസ്റ്റഡിയിൽ എടുത്തതെന്നും ജോർജ് ആരോപിച്ചു. എൽഡിഎഫും യുഡിഎഫും ചില മാധ്യമപ്രവർത്തകരും ഇസ്ലാമിക തീവ്രവാദികൾക്ക് കൂട്ടുപിടിക്കാനാണ് ശ്രമിക്കുന്നത്. ജോർജ് അരുതാത്ത എന്തോ ചെയ്തു എന്നു വരുത്താനാണ് ഇവരുടെ ശ്രമം. എന്നാൽ ഇത്തരം നീക്കങ്ങളിലൊന്നും താൻ വീഴില്ലെന്നും ജോർജ് പറഞ്ഞു. കടംകയറി മുടഞ്ഞുനിൽക്കുന്ന സർക്കാരാണ് തന്നെ കസ്റ്റഡിയിലെടുക്കാൻ വൻ പോലീസ് സംഘവുമായി വീട്ടിലെത്തിയത്. എന്നിട്ട് എന്തായി തിരുവനന്തപുരത്ത് എത്തിച്ചപ്പോഴേക്കും തനിക്ക് ജാമ്യം ലഭിച്ചു. എല്ലാം പിണറായി പോലീസിന്‍റെ നാടകമാണെന്നും ജോർജ് കൂട്ടിച്ചേർത്തു. ഞായറാഴ്ച രാവിലെ പതിവായി കൂടുന്ന കുർബാനയാണ് പിണറായി പോലീസ് മുടക്കിയതെന്നും ജോർജ് പറഞ്ഞു. കോടതി വളരെ മാന്യമായി ഇടപെട്ടു. നീതി പീഠത്തിൽ നീതി കിട്ടിയില്ലെങ്കിൽ തർക്കമുണ്ടായേനേ. സുന്ദരമായ നീതി കിട്ടി. രണ്ടോ മൂന്നോ ചോദ്യമേ ചോദിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

    Read More »
  • NEWS

    വീണ്ടും ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു;ഉടമ സാഹസികമായി ചാടി രക്ഷപ്പെട്ടു

    ചെന്നൈ:  വീണ്ടും ഇലക്‌ട്രിക് സ്‌കൂട്ടറിന് തീപിടിച്ചു. തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ വ്യവസായ കേന്ദ്രമായ ഹൊസൂരില്‍ ശനിയാഴ്ചയാണ് അപകടമുണ്ടായത്.ഉടമ സാഹസികമായി ചാടി രക്ഷപ്പെട്ടതിനാൽ മറ്റ് ദുരന്തങ്ങളൊന്നും ഉണ്ടായില്ല.   ഹൊസൂര്‍ സ്വദേശി സതീഷ് കുമാറാണ് തന്റെ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ചാടി രക്ഷപ്പെട്ടത്. എന്നാല്‍ വാഹനം പൂർണമായും കത്തി നശിച്ചു.കഴിഞ്ഞ വര്‍ഷമാണ് സതീഷ് ഇലക്‌ട്രിക് ഇരുചക്ര വാഹനം വാങ്ങിയത്.  ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ക്ക് പെട്ടെന്ന് തീപിടിക്കുന്നത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചാര്‍ജ് ചെയ്യുന്നതിനിടെ ഇലക്‌ട്രിക് ബൈക്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തെത്തുടർന്ന്  വെല്ലൂര്‍ ജില്ലയില്‍ കഴിഞ്ഞ മാസം അച്ഛനും മകളും  മരിച്ചിരുന്നു. ഈ മാസം ആദ്യം തെലങ്കാനയിലെ വീട്ടില്‍ ചാര്‍ജിംഗിനായി സൂക്ഷിച്ചിരുന്ന ഇലക്‌ട്രിക് സ്കൂട്ടറിന്റെ വേര്‍പെടുത്താവുന്ന ബാറ്ററി പൊട്ടിത്തെറിച്ച്‌ ഒരാള്‍ മരിച്ചിരുന്നു.

    Read More »
  • NEWS

    സന്തോഷ് ട്രോഫിയില്‍ ഏഴാം കിരീടം ലക്ഷ്യമിട്ട് കേരളം നാളെയിറങ്ങും

    മഞ്ചേരി: ഏഴാം കിരീടം എന്ന ലക്ഷ്യത്തോടെ സന്തോഷ് ട്രോഫി ഫൈനലിൽ നാളെ ബംഗാളിനെതിരെ കേരളം ഇറങ്ങും.32 തവണ ജേതാക്കളായ ടീമാണ് ബംഗാൾ.എന്നാൽ ഇക്കുറി കേരളത്തിന് അനുകൂലമാണ് കാര്യങ്ങൾ.   മലപ്പുറത്തെ ഫുട്ബോൾ പ്രേമികളുടെ ആവേശം തന്നെയാണ് കേരളത്തിന് അനുകൂലമായ എടുത്തു പറയേണ്ട ഘടകം.തന്നെയുമല്ല കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് മത്സരത്തിൽ കേരളം 2-0 ന് ബംഗാളിനെ തോൽപ്പിക്കുകയും ചെയ്തിരുന്നു.     കര്‍ണാടകയ്‌ക്കെതിരായ സെമിയില്‍ പകരക്കാരനായെത്തി കേരളത്തിനായി 5 ഗോള്‍ നേടിയ ടി.കെ ജെസിനിൽ തന്നെയാണ് ഇത്തവണയും കേരളത്തിന്റെ പ്രതീക്ഷ. ടൂര്‍ണമെന്റില്‍ 6 ഗോളുകളുമായി ജെസിൻ ഇപ്പോൾ മുന്നിലാണ്.കേരള യുണൈറ്റഡ് എഫ്.സി താരമാണ് ഈ മലപ്പുറത്തുകാരന്‍.   പ്രായത്തിലും അനുഭവ സമ്ബത്തിലും ഏറ്റവും സീനിയറായ ക്യാപ്റ്റൻ ജിജോ ജോസഫ്  തൊട്ടു പിന്നിലുണ്ട്.ടൂര്‍ണമെന്റില്‍ രാജസ്ഥാനെതിരായ ഹാട്രിക്ക് ഉള്‍പ്പെടെ ഇതേ വരെ താരം 5 ഗോളുകള്‍നേടി.ജിജോയുടെ ഏഴാം സന്തോഷ് ട്രോഫിയാണിത്. 2018 ല്‍ കൊല്‍ക്കത്തയില്‍ കപ്പ് ഉയര്‍ത്തിയ കേരള ടീമംഗമായ ജിജോ കെഎസ്.ഇ.ബി താരവും…

    Read More »
  • NEWS

    ജോലിക്കെത്തി രണ്ടാം ദിവസം നഴ്സ് തൂങ്ങിമരിച്ച നിലയിൽ

    ലക്‌നൗ: യുപിയിലെ ഉന്നാവോയില്‍ ജോലിക്കെത്തിയ നഴ്‌സ് തൂങ്ങിമരിച്ച നിലയില്‍.സ്വകാര്യ നഴ്‌സിങ് ഹോമായ ന്യൂ ജീവന്‍ ആശുപത്രിയില്‍ ജോലിക്കെത്തി രണ്ടാമത്തെ ദിവസമാണ് യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. അതേസമയം, പീഡിപ്പിച്ചശേഷം യുവതിയെ കൊന്നതാണെന്ന് കുടുംബം ആരോപിച്ചു. പരാതിയില്‍ നഴ്‌സിങ് ഹോമിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.

    Read More »
  • NEWS

    കണ്ടക്ടർ ഇല്ലാതെ ബസിന് സർവീസ് നടത്താം;അനുമതി നൽകി മോട്ടോർ വാഹന വകുപ്പ് 

    പാലക്കാട്: സംസ്ഥാനത്ത് കണ്ടക്ടർ ഇല്ലാതെ ബസ് സർവ്വീസ് നടത്താൻ മോട്ടോർ വാഹന വകുപ്പിന്റെ അനുമതി.പാലക്കാട് കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തിയ കാടൻകാവിൽ ബസിന് ആദ്യം അനുമതി നിഷേധിച്ചെങ്കിലും പുതിയ പരീക്ഷണത്തെ തടയേണ്ടതില്ലെന്ന നിലപാടിലാണ് ഇപ്പോൾ മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടക്ടർ ഇല്ലാതെ ജില്ലയിലെ ആദ്യ സിഎൻജി ബസ് സർവ്വീസ് ആരംഭിച്ചത്.എന്നാൽ ബുധനാഴ്ച രാവിലെ കണ്ടക്ടർ ഇല്ലാതെ സർവ്വീസ് നടത്തുന്നത് നിയമലംഘനമാണെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പ് വാഹനം തടയുകയായിരുന്നു.കണ്ടക്ടർ ഇല്ലാതെ, ബസിൽ സ്ഥാപിച്ച ബോക്സിൽ യാത്രാ ചാർജ് നിക്ഷേപിക്കുന്ന തരത്തിലായിരുന്നു  സംവിധാനം.പണമില്ലാത്തവർക്കും യാത്ര ചെയ്യാൻ തടസ്സമില്ലായിരുന്നു. വടക്കഞ്ചേരിയിൽനിന്നു തുടങ്ങി നെല്ലിയാമ്പാടം, തെന്നിലാപുരം, ഇരട്ടക്കുളം വഴി ആലത്തൂരിലേക്കും തിരിച്ച് വടക്കഞ്ചേരിയിലേക്കുമാണ് ബസ് സർവീസ് നടത്തുന്നത്. കണ്ടക്ടറും ക്ലീനറും ഇല്ല എന്നതിനാൽ സുരക്ഷയുടെ കാര്യത്തിൽ ബസ്സിൽ ആശങ്ക വേണ്ട.ബസ്സിൽ മുഴുവൻ സിസിടിവി ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ വാതിലുകൾ ഓട്ടോമാറ്റിക്കുമാണ്. 33 സീറ്റുള്ള ബസാണിത്. ദിവസേന ഏഴ് ട്രിപ്പുകളാണ് നടത്തുന്നത്.വടക്കഞ്ചേരി സ്വദേശി തോമസ്…

    Read More »
  • NEWS

    ഹാഷിഷ് ഓയിലുമായി യുവതി ഉൾപ്പെടെ കൊച്ചിയിൽ മൂന്നു പേർ അറസ്റ്റിൽ

    കൊച്ചി: വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഹാഷിഷ് ഓയിലുമായി യുവതിയും യുവാവും പിടിയിൽ. പാലക്കാട് കറുവാട്ടൂർ സ്വദേശിനി എ.പി. ശ്രീഷ്മ (23), വയനാട് കണിയാമ്പറ്റ പൂത്തോട്ടക്കുന്ന് സ്വദേശി പി.സി. അജീഷ് (32) എന്നിവരാണ് ചിറ്റൂർ സ്കൂൾപ്പടി ജങ്ഷനിൽ പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നായരമ്പലം സ്വദേശിയായ രാഹുൽ (27) 30 മില്ലി ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായി, ഇയാളെ ഞാറയ്ക്കൽ പോലീസിന് കൈമാറി.കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്. എറണാകുളം നോർത്ത് പോലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്നായിരുന്നു പരിശോധന. അജീഷിന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് 62.80 ഗ്രാം ഹാഷിഷ് ഓയിൽ പോലീസ് കണ്ടെടുത്തു.

    Read More »
  • NEWS

    പതിമൂന്നാമത്തെ വയസ്സിൽ വിവാഹം, മൂന്നു കുട്ടികളായതോടെ ഉപേക്ഷിച്ചു; ഇത് പാലക്കാട്ടുകാരി ജംഷീനയുടെ കഥ

    പാലക്കാട് :പതിമൂന്നാമത്തെ വയസില്‍ വിവാഹം കഴിച്ച്‌ ഇഷ്ടമില്ലാത്ത ജീവിതം തിരഞ്ഞെടുക്കേണ്ടി വന്ന്, മൂന്നു കുട്ടികളുടെ അമ്മയായി വര്‍ഷങ്ങള്‍ക്കിപ്പുറം ഉപേക്ഷിക്കപ്പെട്ട് ജീവിതം പെരുവഴിയിലായ കഥ ജംഷീന  സ്വന്തം കൈപ്പടിയില്‍ എഴുതുകയാണ് ഇവിടെ.പാലക്കാട് എടത്തനാട്ടുകര സ്വദേശിനിയാണ് ജംഷീന. ശ്രീകണ്ഠന്‍ നായരുടെ ഷോ ആയ ഫ്ലവേഴ്സ് ഒരുകോടിയില്‍ പങ്കെടുക്കാനെത്തിയ ജംഷീന സംസാരിച്ച കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.പക്വതയില്ലാത്ത പ്രായത്തില്‍ ബന്ധുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി വിവാഹം കഴിക്കേണ്ടി വന്ന പെണ്‍കുട്ടിയാണ് ജംഷീന.മൂന്ന് മക്കളാണ് ജംഷീനയ്‌ക്കുള്ളത്. ‘എട്ടാം ക്ലാസില്‍ പഠിക്കുമ്ബോഴാണ് കല്യാണം.എനിക്ക് ഇഷ്ടമായിരുന്നില്ല. ബാലവിവാഹം നിയമവിരുദ്ധമാണെങ്കിലും ഇപ്പോഴും നടക്കുന്നുണ്ടെന്നതാണ് സത്യം. വലിയ തറവാട്ടിലെ മൂത്ത പേരക്കുട്ടിയായി വളരെ കൊഞ്ചിച്ച്‌ ആഗ്രഹങ്ങളൊക്കെ സാധിച്ച്‌ തന്നാണ് വളര്‍ത്തിയത്. അങ്ങനെയിരിക്കെ മൂത്തുപ്പായ്ക്ക് വയ്യാതെ വന്നതോടെ കാര്യങ്ങള്‍ മാറി. കൊച്ചുമകളെ കല്യാണം കഴിപ്പിക്കണമെന്നായി. ആലോചനകളൊക്കെ വന്നുതുടങ്ങി. ഞാന്‍ എതിര്‍ത്തു. പക്ഷേ, തീരുമാനങ്ങളെടുത്തിരുന്നത് വല്യുപ്പയായിരുന്നു.എന്റെ കല്യാണത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം മരണപ്പെടുകയായിരുന്നു.അദ്ദേഹത്തിന് മരണഭയമുണ്ടായിരുന്നു. അതുകൊണ്ടാണ് എന്നെ വിവാഹം പെട്ടെന്ന് ചെയ്യിച്ചത്. അദ്ദേഹം ഗള്‍ഫിലായിരുന്നു. എനിക്ക് 13 ഉം അദ്ദേഹത്തിന് 28 ഉം…

    Read More »
Back to top button
error: