Month: May 2022
-
NEWS
പി സി ജോർജിന് ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പിസി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു.ഉപാധികളോടെയാണ് ജാമ്യം.വഞ്ചിയൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വിദ്വേഷ പ്രസംഗം നടത്തരുത്. സാക്ഷികളെ സ്വാധീനിക്കരുത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.വൈദ്യ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിന്റെ വീട്ടിലേക്കാണ് പിസി ജോര്‍ജിനെ കൊണ്ടു പോയത്. ഇന്ന് കോടതി അവധി ദിനമായതിനാലാണ് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയത്. അതേസമയം ജോര്‍ജിനെ 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. മുന്‍ എംഎല്‍എ ആയ പ്രതിയെ ജാമ്യത്തില്‍ വിട്ടയച്ചാല്‍ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു.എന്നാൽ കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.
Read More » -
NEWS
പി.സി.ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് അറസ്റ്റിലായ പൂഞ്ഞാർ മുൻ എം.എൽ.എ. പി.സി.ജോർജിനെ 14 ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പോലീസ്.ഇന്ന് കോടതി അവധിയായതിനാൽ മജിസ്ട്രേറ്റിന്റെ വീട്ടിൽ ഹാജരാക്കവെയാണ് പോലീസ് റിമാൻഡ് റിപ്പോർട്ടിൽ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മുൻ എം.എൽ.എ. ആയ പ്രതിയെ ജാമ്യത്തിൽ വിട്ടയച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്തുമെന്നും പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്.സമുദായങ്ങൾക്കിടയിൽ മതസ്പർധയുണ്ടാക്കാൻ പി.സി.ജോർജ് പ്രവർത്തിച്ചു. ജാമ്യത്തിൽ വിട്ടയച്ചാൽ അന്വേഷണം തടസ്സപ്പെടുത്താൻ സാധ്യതയുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. 153 എ, 95 എ വകുപ്പുകൾ ചേർത്താണ് പി.സി.ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്തത്.
Read More » -
NEWS
സ്‌കൂട്ടർ ഡിവൈഡറിൽ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം
പേരൂർക്കട: സ്കൂട്ടർ ഡിവൈഡറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രക്കാരിയായ യുവതി മരിച്ചു.വട്ടിയൂർക്കാവ് നേതാജി റോഡ് എൻ.ആർ.ആർ.എ.-ഡി-1ൽ നന്ദ അനീഷ് (25) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ പേരൂർക്കട-അമ്പലംമുക്ക് റോഡിൽ തങ്കമ്മ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു അപകടം.ഡിവൈഡറിൽ ഇടിച്ചതിനെ തുടർന്ന് സ്കൂട്ടറിൽനിന്നു തെറിച്ചുവീണ നന്ദ അനീഷിന്റെ തലയ്ക്കു ഗുരുതര പരിക്കേൽക്കുകയായിരുന്നു.ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭർത്താവ്: കെ.അനീഷ് കുമാർ. മകൾ: തനുശ്രീ.
Read More » -
NEWS
വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു;102.50 രൂപയുടെ വർധനവ്
ന്യൂഡല്‍ഹി: വാണിജ്യ ആവശ്യത്തിനുള്ള പാചക വാതകത്തിന്റെ വില വീണ്ടും വര്‍ധിപ്പിച്ചു.19 കിലോ സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.102.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 രൂപയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് ഒന്നിനും പാചകവാതക വില വലിയരീതിയില്‍ വര്‍ധിപ്പിച്ചിരുന്നു.
Read More » -
NEWS
പന്നിയങ്കര ടോൾ പ്ലാസയിൽ കെഎസ്ആർടിസി ബസ് തടഞ്ഞു
പന്നിയങ്കര: ടോൾ പിരിവിനെതിരെ സ്വകാര്യ ബസ് സമരം നടന്നുകൊണ്ടിരിക്കവെ രാവിലെ ഏഴോടെ നിറയെ യാത്രക്കാരുമായി വന്ന കെഎസ്ആര്‍ടിസി ബസ് പന്നിയങ്കര ടോള്‍ പ്ലാസയില്‍ തടഞ്ഞു. ഫാസ്റ്റ് ടാഗ് അക്കൗണ്ടിൽ പണമില്ലെന്ന കാരണത്താലാണ് പുനലൂര്‍-പാലക്കാട് കെഎസ്ആര്‍ടിസി ബസ് തടഞ്ഞത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.അര മണിക്കൂര്‍ കഴിഞ്ഞു പണം അടച്ചശേഷമാണു ബസ് കടത്തിവിട്ടത്ത്.ഇതിനു മുൻപും ഇവിടെ കെഎസ്ആർടിസി ബസ് തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടിട്ടുണ്ട്. അതേസമയം സ്വകാര്യബസുടമകളും തൊഴിലാളികളും പന്നിയങ്കര ടോൾ പ്ലാസയ്ക്കു മുൻപിൽ നടത്തുന്ന നിരാഹാര സമരം 26-ാം ദിവസത്തിലേക്കു കടന്നു.തൃശൂർ-പാലക്കാട്, തൃശൂർ-ഗോവിന്ദാപുരം റൂട്ടിൽ സ്വകാര്യ ബസുകൾ നിർത്തിയിട്ടുള്ള സമരം 20 ദിവസവും പിന്നിട്ടു.ടോൾ വിഷയത്തിൽ അനുകൂല നിലപാട് കരാർ കമ്പനി എടുത്തില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുമെന്നും സൂചനയുണ്ട്.
Read More » -
NEWS
പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് പലര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് കെ ടി ജലീൽ
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജിനെ കസ്റ്റഡിയിലെടുത്തത് പലര്‍ക്കും മുന്നറിയിപ്പാണെന്ന് കെ ടി ജലീല്‍. പിണറായി വേറെ ലെവലാണ്, കേരളവും. വര്‍ഗീയ പ്രചരണം നടത്താൻ ഇത് ഉത്തരേന്ത്യ അല്ലെന്നും കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടതെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ജോര്‍ജിന്റെ കസ്റ്റഡി ഒരു മുന്നറിയിപ്പാണ്. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്ബുന്നവര്‍ക്കുള്ള മുന്നറിയിപ്പെന്നും പോസ്റ്റില്‍ പറയുന്നു.
Read More » -
NEWS
അറസ്‌റ്റിലായ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരനെ തടഞ്ഞ് പോലീസ്
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്‌റ്റിലായ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ കാണാനെത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന് പൊലീസ് അനുമതി നിഷേധിച്ചു.തിരുവനന്തപുരം എ.ആര്‍ ക്യാമ്ബിലെത്തിയ കേന്ദ്രമന്ത്രിയുടെ വാഹനം പൊലീസ് കടത്തിവിട്ടില്ല.തുടര്‍ന്ന് നടന്നുപോകാമെന്ന് നിലപാടെടുത്ത വി.മുരളീധരനോട് അതിനും അനുമതിയില്ലെന്ന് കന്റോണ്‍മെന്റ് എസ്ഐ നേരിട്ടെത്തി അറിയിക്കുകയായിരുന്നു. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച വി.മുരളീധരന്‍ ക്ഷുഭിതനായി. രാജ്യദ്രോഹമുദ്രാവാക്യം വിളിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് നിലപാടെടുത്തവരാണ് സിപിഎം പ്രവര്‍ത്തകര്‍ എന്ന് പറഞ്ഞ അദ്ദേഹം നാട്ടില്‍ മനുഷ്യനെ അരിഞ്ഞുതളളിയവരെ അറസ്‌റ്റ് ചെയ്യാന്‍ കാണിക്കാത്ത തിടുക്കം എന്തിന് പി.സി ജോര്‍ജിനെ അറസ്‌റ്റ് ചെയ്യാന്‍ സര്‍ക്കാര്‍ കാണിക്കുന്നു എന്ന് ചോദ്യവും ഉന്നയിച്ചു. പി.സി ജോര്‍ജ് ആരെയും വെട്ടിക്കൊന്നിട്ടില്ല. പാലക്കാട്ടെ ശ്രീനിവാസന്റെ കൊലപാതകത്തില്‍ മുഴുവന്‍ പ്രതികളെ ഇതുവരെ അറസ്‌റ്റ് ചെയ്‌തിട്ടില്ല. അവര്‍ നാടുവിട്ടുപോയി. യൂത്ത്‌ലീഗ് നേതാവിന്റെ പരാതിയിലാണ് സര്‍ക്കാര്‍ ഈ നാട്ടില്‍ എംഎല്‍എ ആയിരുന്നയാളായ പി.സി ജോര്‍ജിനെ ഉടന്‍ അറസ്‌റ്റ് ചെയ്‌തത്. ലീഗ് പരാതിപ്പെട്ടാല്‍ ഉടന്‍ ആരെയും അറസ്‌റ്റ് ചെയ്‌ത് അകത്തിടും. ഒരുവശത്ത് കേന്ദ്രമന്ത്രിക്ക് പോലും…
Read More » -
NEWS
കൈക്കൂലി വാങ്ങുന്നതിനിടയിൽ എഎസ്ഐ അറസ്റ്റിൽ
കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ എ എസ് ഐയെ വിജിലൻസ് സംഘം അറസ്റ്റ് ചെയ്തു.പഴയങ്ങാടി പോലീസ് സ്റ്റേഷനിലെ അസി.പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ കുളപ്പറം സ്വദേശി പി.രമേശനാണ് വിജിലൻസിന്റെ വലയിലായത്.കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എ.എസ്.ഐ.യെ അറസ്റ്റ് ചെയ്തത്. മാടായി സ്വദേശി മഞ്ഞേരവളപ്പില്‍ ശരത്കുമാറിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ശരത്കുമാര്‍ പാസ്‌പ്പോര്‍ട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരുന്നു.ഇതിന് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കുന്നതിന് എ എസ് ഐ ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.തുടർന്ന് സംഭവം ശരത്കുമാര്‍ വിജിലന്‍സിനെ അറിയിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിനടുത്തു വെച്ച് പണം കൈമാറുമ്ബോള്‍ കാത്തുനിന്ന വിജിലന്‍സ് സംഘം രമേശനെ പിടികൂടുകയായിരുന്നു.
Read More » -
NEWS
കണ്ണൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള മെമു സർവീസിന് നാളെ തുടക്കം
കണ്ണൂരില്‍ നിന്ന് കോയമ്ബത്തൂരിലേക്കുള്ള മെമു സര്‍വീസിന് നാളെ തുടക്കമാവും.രാത്രി കണ്ണൂരിലെത്തുന്ന ട്രെയിൻ രാവിലെ 6.20നാണ് കോയമ്ബത്തൂരിലേക്ക് പുറപ്പെടുന്നത്. നേരത്തേ പാസഞ്ചറുകൾ സർവീസ് നടത്തിയിരുന്ന സമയങ്ങളിലെല്ലാം ഭാവിയിൽ മെമു റേക്കുകൾ ഉപയോഗിച്ചായിരിക്കും സർവീസ് നടത്തുക.നേരത്തെ കണ്ണൂർ-മംഗലാപുരം റൂട്ടിലും മെമു സർവീസ് ആരംഭിച്ചിരുന്നു.
Read More » -
NEWS
ഫ്രം ഇൻഡോർ ടു പട്ടത്താനം;തപാൽ വഴി കഞ്ചാവ്
കൊല്ലം:, മധ്യപ്രദേശിലെ ഇന്‍ഡോറില്‍നിന്ന് പട്ടത്താനം പോസ്റ്റ് ഓഫീസിലേക്ക് ശനിയാഴ്‌ച പാഴ്‌സലിൽ എത്തിയത് കഞ്ചാവ്.തേയിലപ്പൊടിപോലെ തരി ഉള്ളില്‍നിന്ന് വരുന്നതുകണ്ട തപാല്‍ ജീവനക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടർന്ന് എക്‌സൈസിനെ അറിയിക്കുകയായിരുന്നു. കൊല്ലം എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡ് എത്തി പരിശോധിച്ചപ്പോള്‍ സംഗതി അതന്നെ; 220 ഗ്രാം കഞ്ചാവ് ! എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്‌ടര്‍ ജി കൃഷ്‌ണകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ പാഴ്‌സല്‍ പൊട്ടിച്ചത്. പാഴ്‌സലിലെ മേല്‍വിലാസത്തിലുള്ള ഫോണ്‍ നമ്ബരിന്റെ ഉടമയായ കൊല്ലം വടക്കേവിള വില്ലേജില്‍ പട്ടത്താനം പീസ് കോട്ടേജില്‍ റിജോ (28)യെ വിളിച്ചുവരുത്തി എക്സൈസ് ചോദ്യംചെയ്‌തപ്പോഴാണ് കഞ്ചാവുകടത്തിന്റെ വിശദവിവരം ലഭ്യമാകുന്നത്. ഇയാളുടെ സുഹൃത്തായ പട്ടത്താനം സ്വദേശി വിഷ്‌ണുലാല്‍ ആണ് പാഴ്‌സല്‍ അയച്ചതെന്നാണ് മൊഴി. പിടികൂടാതിരിക്കാന്‍ മേല്‍വിലാസം തെറ്റായി എഴുതി. എന്നാല്‍, ഫോണ്‍ നമ്ബര്‍ തെറ്റിച്ചില്ല. മുമ്ബും പലതവണ കഞ്ചാവ് പാഴ്‌സലായി അയച്ചതായാണ് വിവരം. വിശദ അന്വേഷണം നടത്തുമെന്ന് കൊല്ലം ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ ബി സുരേഷ് അറിയിച്ചു. എക്സൈസ്…
Read More »